1)മുസ്ലിങ്ങൾ പരസ്പരമുള്ള അഭിവാദമാണ് സലാം മുസ്ലിങ്ങൾ പരസ്പരം കണ്ടു മുട്ടുമ്പോഴും വിട്ടു പിരിയുമ്പോഴും സലാം സുന്നത്താണ് ഇതെ കുറിച്ച് ഖുർആനും ഹദീസും വളരെ വ്യക്തമായി പറഞ്ഞിറ്റുണ്ട്

ഖുർആനിൽ

قَالَ الله تَعَالَى: {يَا أيُّهَا الَّذِينَ آمَنُوا لا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أهْلِهَا} [النور: 27].
(ഹേ, സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്, നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ) (സൂറത്തുന്നൂർ: 27)

മറ്റൊരാളുടെ വിട്ടിൽ കയറുമ്പോൾ അവരോട് സമ്മതമില്ലാതെ കയറരുത് എന്നും അവരോട് സലാം പറയണം എന്നുമാണ് ഈ ആയത്ത് പഠിപ്പിക്കുന്നത്
وقال تَعَالَى: {فَإذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللهِ مُبَارَكَةً طَيِّبَةً} [النور: 61].
(നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും പാവനവുമായ ഒരു ഉപചാരം എന്ന് നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം) (സൂറത്തുന്നൂർ: 61 )

വീട്ടിൽ കയറുമ്പോൾ ആ വിട്ടുകാരോട് സലാം പറയുക ആരുമില്ലാത്ത വിട്ടിലാണ് കയറുന്നതെങ്കിൽالسلام علينا وعلى عباد الله الصالحينഎന്ന് ചൊല്ലുക അവിടെയുള്ള മലാഇക്കത്തും മറ്റും നമ്മുടെ സലാം മടക്കും

وقال تَعَالَى: {وَإِذَا حُيِّيتُمْ بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا} [النساء: 86].
(നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനേക്കാൾ മെച്ചമായി(അങ്ങോട്ട്) അഭിവാദ്യം അർപ്പിക്കുക, അല്ലെങ്കിൽ അത് തന്നെ തിരിച്ചു നൽകുക) (നിസാഅ് :86)

മടക്കൽ നിർബന്ധമാണ്.സലാം പറഞ്ഞവനെക്കാൾ അധികരിപ്പിച്ച് പറയൽ സുന്നത്താണ്
ഉദാ: ഒരാൾ അസ്സലാമു അലൈക്കും എന്ന് സലാം പറഞ്ഞാൽ മടക്കുന്നവൻ വ അലൈക്കു മുസ്സലാം വറഹ്മത്തുള്ള എന്നെങ്കിലും തിരിച്ചു പറയണം
وقال تَعَالَى: {هَلْ أَتَاكَ حَدِيثُ ضَيْفِ إبْرَاهِيمَ الْمُكرَمِينَ * إِذْ دَخَلُوا عَلَيْهِ فَقَالُوا سَلاَمًا} [الذاريات: 24، 25].
(ഇബ്‌റാഹീമിന്റെ മാന്യരായ അഥിതികളെ പറ്റിയുള്ള വാർത്ത നിനക്ക് വന്ന് കിട്ടിയിട്ടുണ്ടോ , അവർ അദ്ദേഹത്തിന്റെ അടുത്ത് കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു:സലാം( നിങ്ങൾ )അപരിചിതരായ ആളുകളാണല്ലോ (അദ്ദാരിയാത്ത് 24-25)

ഹദീസുകളിൽ

وعن عبد الله بن عمرو بن العاص رضي الله عنهما: أنَّ رجلًا سأل رسول الله صلى الله عليه وسلم: أيُّ الإسْلاَمِ خَيْرٌ؟ قَالَ: 1)تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ. متفقٌ عَلَيْهِ.

1)അബ്ദുല്ലാഹ് ബനു അംറ്‌നുൽ ആസ് (റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഒരാൾ നബി(സ)യോട് ചോദിച്ചു, ഇസ്‌ലാമിൽ പുണ്യകരമായ കാര്യം എന്താണ്.? അദ്ദേഹം പറഞ്ഞു:”ആഹാരം നൽകലും സുപരിചിതരും അപരിചിതരുമായവർക്കെല്ലാം സലാം പറയലുമാകുന്നു. (മുത്തഫഖുൻ അലൈഹി)

ഭക്ഷണം നൽകൽ ഇസ്ലാമിൽ വളരെ പുണ്യമുള്ള കാര്യമാണ് ദരിദ്രൻ്റെ വിശപ്പ് അടക്കാനും പരസ്പര സ്നേഹവും അടുപ്പവുപ്പവും മുണ്ടാവാനും ഇത് ഉപകരിക്കും ഇപ്രകാരം തന്നെയാണ് സലാമും .
وعن أَبي عُمَارة البراءِ بن عازِبٍ رضي الله عنهما، قَالَ: أمرنا رسول الله صلى الله عليه وسلم بِسَبْعٍ: بِعِيَادَةِ المَرِيضِ، وَاتِّبَاعِ الجَنَائِزِ، وَتَشْمِيتِ العَاطِسِ، وَنَصْرِ الضَّعيفِ، وَعَوْنِ المَظْلُومِ، وَإفْشَاءِ السَّلاَمِ، وَإبْرَارِ المُقسِمِ. متفقٌ عَلَيْهِ، هَذَا لفظ إحدى روايات البخاري.
فيه: الأمر بإِفشاء السلام، أي: إشاعته وإظهاره.
2) ബർറാഅ് ബ്നു ആസിബ് (റ)വിൽ നിന്ന് നിവേദനം: നബി(സ)ഞങ്ങളോട് ഏഴ് കാര്യങ്ങൾ കൽപ്പിച്ചിട്ടുണ്ട് . രോഗിയെ സന്ദർശിക്കുക, മയ്യിത്തിനെ പിന്തുടരുക, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുക, ദുർബലനെ സഹായിക്കുക, മർദ്ദിതനെ സഹായിക്കുക, സലാം പ്രചരിപ്പിക്കുക, ശപഥം ചെയ്തത് പൂർത്തിയാക്കുക (മുത്തഫഖുൻ അലൈഹി)

وعن أَبي هريرة رضي الله عنه قال: قَالَ رسول الله صلى الله عليه وسلم: 2)لا تَدْخُلُوا الجَنَّةَ حَتَّى تُؤمِنُوا، وَلا تُؤْمِنُوا حَتَّى تَحَابُّوا، أوَلا أدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلاَمَ بَيْنَكُمْ. رواه مسلم.
إشاعة السلام وإذاعته سبب للتوادد ودخول الجنة.
3). അബൂ ഹൂറൈറ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം നിങ്ങൾ സത്യവിശ്വാസികളാകാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്‌നേഹിക്കാതെ സത്യവിശ്വസികളാവില്ല. ഞാനൊരു കാര്യം അറിയിച്ച് തരാം അത് നടപ്പിലാക്കിയാൽ നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നവരാകും സലാം പറയുന്നത് നിങ്ങൾക്കിടയിൽ വ്യാപിപ്പിക്കുക എന്നതാണത്. (മുസ്‌ലിം)

References   [ + ]

1. تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ
2. لا تَدْخُلُوا الجَنَّةَ حَتَّى تُؤمِنُوا، وَلا تُؤْمِنُوا حَتَّى تَحَابُّوا، أوَلا أدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلاَمَ بَيْنَكُمْ