ഫിഖ്ഹ്2024-01-17T06:12:22+00:00

EVERY MOMENT COUNTS

വിശ്വാസിയുടെ ജീവിത ചിട്ടയാണ് ഇസ്ലാമിക കർമ്മശാസ്ത്രം .അതിന് സാർവ്വകാലികമായ ആശയവിശാലതയുണ്ട്. മദ്ഹബുകൾ, ഗവേഷണങ്ങൾ, സമകാലിക വായനകൾ തുടങ്ങി അറിയേണ്ടതെല്ലാം ഇനി അന്വേഷിക്കാം

Our Mission
0
MAIN ARTICLE
0
SUB ARTICLE’S
0
ESSAY

topic

VIEW ALL OUR CAUSES

HISTORY

നേർച്ചയുടെ പ്രമാണം

  നേർച്ച നിർബന്ധമല്ലാത്ത ഒരു പുണ്യകർമ്മം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണ് നേർച്ച എന്നു പറയുന്നത് (ഫത്ഹുൽ മുഈൻ). നല്ല കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നത് എപ്പോഴും നല്ല താണെന്നു പറയേണ്ടതില്ലല്ലോ. ഇബ്‌നുഹജർ (റ) പറയുന്നു. നേർച്ച പുണ്യകർമ്മത്തിലേക്കുള്ള വസീല (ഇടയാക്കുന്ന)യാണ് പുണ്യകർമ്മത്തിലേക്ക് വസിക്കുന്നതും പുണ്യ കർമ്മം തന്നെയാണ്. (തുഹ്ഫ 10/68). ഇസ്ലാം

ഹനഫീ മദ്ഹബ്

 . അംഗീകൃത മദ്ഹബുകളില്‍ ആദ്യത്തേതാണ് ഹനഫീ മദ്ഹബ്. ഇമാം അബൂഹനീഫ നുഅ്മാനുബ്നു സാബിതുല്‍ കൂഫി(റ)യാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്ര

കര്മ്മ ശാസ്ത്ര മദ്ഹബുകള്‍

  സുന്നികള്‍ക്കിടയില്‍ കര്‍മ്മ ശാസ്ത്രപരമായി അംഗീകൃതങ്ങളായ പതിനേഴോളം മദ്ഹബുകളുണ്ടായിരുന്നു. ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ), സുഫ്യാനുബ്നു ഉയൈന(റ), ഇസ്ഹാഖു ബ്നു റാഹവൈഹി(റ),

അനുഷ്ഠാനം

റമളാനിൽ പിശാചുക്കളെ ബന്ധനസ്ഥരാക്കുമെങ്കിൽ പിന്നെ എങ്ങനെ തെറ്റുണ്ടാവുന്നു

റമളാൻ സമാഗതമായാൽ പിശാചുക്കളെ ബന്ധന സ്ഥരാക്കുമെന്ന് ഹദീസിൽ കാണുന്നു. അപ്പോൾ എങ്ങനെയാണ് ജനങ്ങൾ ഈ മാസത്തിൽ ദോഷം ചെയ്യുന്നത് എന്നത് പലപ്പോയും നമ്മെ കുഴക്കുന്ന ഒരു ചോദ്യമാണ്. അതിനുള്ള ഒരു വിശദീകരണമാണ് ഈ കുറിപ്പ് ബന്ധനം പലവിധമുണ്ട്. മേൽ ഹദീസിൽ പറഞ്ഞ ബന്ധനം കൊണ്ട് ലക്ഷ്യമാക്കുന്നത് പിശാചിൻ്റെ പ്രവർത്തന

മറവിയുടെ സുജൂദ്

    നിസ്കാരത്തിൽ വന്നുപോകുന്ന ചില പ്രത്യേക പിഴവുകൾ പരിഹരിക്കുന്ന തിനായി സലാം വീട്ടുന്നതിനു തൊട്ടു മുമ്പ് സുന്നത്തുള്ള രണ്ടു

ജുമുഅക്കു നേരത്തെപോകൽ

  ജുമുഅ സ്ഥലത്തേക്ക് നേരത്തെ പോകൽ സുന്നത്തുണ്ട്. പ്രഭാതമായാൽ അതിനുള്ള സമയമായി. ആദ്യസമയത്തു തന്നെ ജുമുഅക്ക് വരുന്നവർക്ക് ഒട്ടകത്തെ ധർമ്മം

രണ്ടു വീടുള്ളവർ

  ഒരാൾക്ക് രണ്ട് നാട്ടിലായി രണ്ടു വീടുണ്ടെങ്കിൽ എവിടെയാണോ കൂടുതൽ താമസം അവിടെയാണ് ജുമുഅക്ക് പരിഗണിക്കുക. താമസം രണ്ടിടത്തും തുല്യമാണെങ്കിൽ

ശുദ്ധികരണം

വുളൂഇന്റെ സുന്നത്തുകൾ

    1. ഖിബ്ലക്കഭിമുഖമായി നിൽക്കുക.   2. കോരിയെടുത്ത് വുളൂഅ് ചെയ്യുക യാണെങ്കിൽ വെള്ളം വലതു ഭാഗത്തും ചൊരിച്ച് വുളൂഅ് ചെയ്യുകയാ ണെങ്കിൽ വെള്ളം ഇടതുഭാഗത്തും ആയിരിക്കും.   3. നിയ്യത്ത് നാവുകൊണ്ടുച്ചരിക്കൽ. 4. നിയ്യത്ത് വുളൂഅ് കഴിയുന്നതുവരെ മനസ്സിലുണ്ടാകുക.   5. അ'ഊദു ഓതൽ. .

പഞ്ചസാരയിലെ ഉറുമ്പ്

രാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കാൻ അടുക്കളയിൽ ചെന്നപ്പോൾ പഞ്ചസാര പാത്രത്തിൽ നിറയെ ചോണനുറുമ്പ്. പല പ്രാവശ്യം ഓടിച്ചിട്ടും വീണ്ടും ശല്ല്യം.

കുട്ടിയുടെ ഛർദ്ദി നജസോ?

മുലപ്പാൽ കുടിക്കുന്ന കുട്ടിയുടെ ഛർദ്ദി നജസാണോ? ഇതിൽ മുലപ്പാലും മറ്റുപാലും സമമാണോ? ഉത്തരം: ഛർദ്ദിച്ചതു നജസുതന്നെ. അതു മുലപ്പാലാകട്ടെ, മറ്റുപാലാകട്ടെ

മുസ്’ലിംകൾ നായയെ വളർത്തൽ

മുസ് ലിംകൾ നായയെ വളർത്തൽ അനുവദനീയമാണോ? തന്റെ ഉടമസ്ഥതയിലുളള വീട്, കൃഷി, കാലികൾ പോലുള്ളവ സംരക്ഷിക്കുന്നതിനുവേണ്ടിയോ വേട്ടയാടാൻ പറ്റുന്ന നായയെ

വിഷം നജസോ?

ചോദ്യം: പാമ്പിന്റെ വിഷം നജസാണോ? മറുപടി: പാമ്പ്, തേൾ മുതലായ ഇഴജന്തുക്കളുടെ വിഷം നജസാണ്. (ശർവാനി: 1/295)

വൈവാഹികം

പാരസ്പര്യം

ഇസ്‌ലാമും പരിസരശുചിത്വവും

വൃത്തിയെ വിശ്വാസത്തിന്റെ പാതിയായി കാണുന്ന ഇസ്‌ലാം വ്യക്തിശുചിത്വത്തിനു മാത്രമല്ല പരിസര ശുചിത്വത്തിനും പ്രാധാന്യം കല്‍പിക്കുന്നു്. പരിസരത്തെയും പരിസ്ഥിതിയെയും ദുഷിപ്പിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപി ക്കുന്നതിനെ പ്രവാചകന്‍ കര്‍ശനമായി വിലക്കി. ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബിതിരുമേനി പറഞ്ഞു: ‘ശാപമേല്‍ക്കാന്‍ സാധ്യതയുള്ള മലമൂ ത്രവിസര്‍ജനം നടത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ആളുകള്‍

രോഗസന്ദർശനം

രോഗിയെ സന്ദര്‍ശിക്കല്‍ നബിചര്യയാണ്. മഹത്തായ ഇബാദത്താണ്. അതിനു ചില ചിട്ടയും മര്യാദയുമൊക്കെയുണ്ട്. ചെങ്കണ്ണു രോഗമായാലും ഒരു മുസ്ലിം തന്റെ സഹോദരന്റെ

മക്കൾക്കിടയിൽ വിവേചനമരുത്

നുഅ്മാനുബ്‌നു ബശീർ(റ) പറഞ്ഞു: എന്റെ പിതാവ് എന്നെയും കൂട്ടി തിരുനബി(സ്വ)യുടെ അടുത്ത് ചെന്നു പറയുകയുണ്ടായി; റസൂലേ, ഞാൻ നുഅ്മാന് എന്റെ

കൃഷി ഇസ്‌ലാമിക സംസ്‌കൃതിയിൽ

ഐഹിക ലോകത്തെ അന്തസ്സാർന്ന ഉപജീവനവും പാരത്രികലോകത്തെ അനശ്വര സൗഭാഗ്യവുമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. ഇഹത്തിലും പരത്തിലും ഐശ്വര്യ പൂർണമായ ജീവിതം

ശാഫിഈ മദ്ഹബിലെ കിതാബുകൾ

52 കിതാബുകൾ ഒറ്റ ക്ലിക്കിൽ

ഡൗൺലോഡ് ചെയ്യാതെ തന്നെ വായിക്കാം

فقه_الشافعي
ഫഖീഹ് മുഖദ്ദം ആര്?2023-10-11T09:39:43+00:00

ചോദ്യം: ഹദ്ദാദിൽ തഹ്’ലീലിനു ശേഷമുള്ള ഫാതിഹയും ഇഖ്ലാസും മഹാൻ തന്നെ എഴുതിയതാണോ? മഹാന്റെ പേരിൽ തന്നെ അതിൽ ഫാതിഹ ഉണ്ടല്ലോ? രണ്ടാമതായി നാം ചൊല്ലുന്ന لسيدنا الفقيه المقدم എന്നു തുടങ്ങുന്ന ഫാതിഹ ആരുടെ മേലിലാണ്?

ഉത്തരം: ഹി: 1132-ൽ വഫാത്തായ 12-ാം നൂറ്റാണ്ടിലെ മുജദ്ദിദെന്നു വാഴ്ത്തപ്പെടുന്ന പ്രസിദ്ധ ഖുതുബ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ് എന്നവർ ഇശാ നമസ്കാരാനന്തരം പതിവായി ചൊല്ലി വന്ന ഒരു വിർദാണ് ഹദ്ദാദ് റാതീബ്. അവർ എഴുതിയ കൃതിയൊന്നുമല്ല അത്. ഇതിലെ ഫാതിഹകളും ഇഖ്ലാസും മറ്റും അവരുടെ വിർദിന്റെ ഭാഗം തന്നെയാണ്. എന്നാൽ, ‘ലി സ്വാഹിബിർറാതിബി’ എന്നു തുടങ്ങുന്ന മഹാന്റെ പേരിൽ തന്നെയുള്ള ഫാതിഹ അവരുടെ ശേഷം കൂട്ടിച്ചേർക്കപ്പെട്ടതാണെന്നു വ്യക്തമാണല്ലോ. ‘ഫഖീഹ് മുഖദ്ദം’ എന്ന പേരിൽ പ്രസിദ്ധരായ സയ്യിദ് മുഹമ്മദുബ്നു അലി എന്നവരുടെ പേരിലാണ് രണ്ടാമത്തെ ഫാതിഹ. ശാഫിഈ മദ്ഹബിനെ യമൻ പ്രദേശങ്ങളിൽ പ്രചാരപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഇമാമും ‘സ്വാഹിബു മിർബാത്’ എന്ന പേരിൽ പ്രസിദ്ധരുമായ സയ്യിദ് മുഹമ്മദിന്റെ(വഫാത്. ഹിജ്റ 550-കളിൽ) മകൻ അലി എന്നവരുടെ പുത്രൻ സയ്യിദ് മുഹമ്മദാണ് ‘ഫഖീഹ് മുഖദ്ദം’ എന്ന പേരിൽ പ്രസിദ്ധരായത്. ഹി: 653-ൽ യമനിലെ തരീമിൽ വഫാതായ മഹാനരുടെ ഖബ്ർ അവിടെ പ്രസിദ്ധ സിയാറത്തു കേന്ദ്രമാണ്. കേരളത്തിലെ മിക്ക തങ്ങൾ കുടുംബങ്ങളെയും ഉൾക്കൊള്ളുന്ന ഹള്റമികളായ ബാഅലവി സാദാത്തിലെ ഒരു മഹാതാരമാണ് അവർ. അധിക വായനക്ക് ‘നബികുടുംബം സാദാത്തു പരമ്പര’ എന്ന കൃതി വായിക്കുക.

അഖീഖത്തിന്റെ ആടുകൾ തുല്യം?2023-10-11T09:34:51+00:00

ചോദ്യം: അഖീഖത്തറക്കുമ്പോൾ പെൺകുട്ടിക്ക് ഒരാടും ആൺകുട്ടിക്ക് രണ്ടാടും സുന്നത്താണന്നു കേട്ടു മനസ്സിലാക്കിയിട്ടുണ്ട്. ഈ രണ്ടാടുകളും ഒരുപോയുള്ളതായിരിക്കൽ പ്രത്യേക സുന്നത്തുണ്ടോ? ഇങ്ങനെ അറിയിക്കുന്ന ഒരു ഹദീസു ണ്ടെന്നു കേട്ടു. ശരിയാണോ? മറുപടി പ്രതീക്ഷിക്കുന്നു.

 

ഉത്തരം: ആൺകുട്ടിയുടെ അഖീഖയായി അറക്കുന്ന രണ്ട് ആടുകളും ഒരുപോലുള്ളതായിരിക്കൽ കിടയാക്കൽ സുന്നത്താണ്. ഇങ്ങനെ – ഹദീസിലുണ്ടുതാനും. ‘റസൂൽ തിരുമേനി ഞങ്ങളോട് ആൺകുട്ടി രണ്ടു തുല്യ ആടുകൾ കൊണ്ട് (മുതകാഫിഅതെനി) അഖീഖത്തറുക്കാൻ കല്പിച്ചു’ എന്ന് ഉമ്മുൽ മുഅ്മിനീൻ ആയിശ(റ) റിപ്പോർട്ടു ചെയ്ത ഹദീസിലുണ്ട്. ഇമാം തുർമുദി ഹസനും സ്വഹീഹുമെന്ന് രേഖപ്പെടുത്തി നിവേദനം ചെയ്തതാണ് പ്രസ്തുത ഹദീസ്, തുഹ്ഫ: ശർവാനി സഹിതം 9-371.

ഇമാമു നിൽക്കുന്ന സ്ത്രീ2023-10-11T09:32:19+00:00

ചോദ്യം: സ്ത്രീകൾ ജമാഅത്തായി നിസ്കരിക്കുമ്പോൾ ഇമാം നിൽക്കുന്ന സ്ത്രീ മധ്യത്തിൽ നിൽക്കണമെന്നാണ് പഠിച്ചത്. മധ്യത്തിൽ തന്നെ ഒരല്പം മുന്തി നിൽക്കണമെന്നും പറയുന്നതു കേട്ടു. ശരിയാണോ? അതുപോലെ ഉറക്കെ ഓതേണ്ട നിസ്കാരങ്ങളിൽ സ്ത്രീകളും ഉറക്കെ ഓതൽ സുന്നത്തുണ്ടോ?

ഉത്തരം: സ്ത്രീകളുടെ ഇമാമായി നമസ്കരിക്കുന്ന സ്ത്രീ അവർക്കിടയിൽ അവരോടു സമമായി മുന്താതെ നിൽക്കൽ സുന്നത്താണെന്നാണു തുഹ്ഫ, മുഗ്നി പോലുള്ള ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇമാമാണെന്നു വേർതിരിച്ചറിയാനായി ഒരല്പം മുന്തിനിൽക്കേണ്ടതാണെന്നും മഅ്മൂമുകളുടെ മധ്യത്തിൽ നിൽക്കണമെന്നു പറഞ്ഞതിനോട് അതെതിരാകുകയില്ലെന്നും ഇമാം റംലി സമർത്ഥിച്ചിട്ടുള്ളതായി ഇബ്നുഖാസിം മൻഹജിന്റെ ഹാശിയയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. തുഹ്ഫ:2-310, മുഗ്നി: 1-247,ശർവാനി:2-310 എന്നിവ നോക്കുക. സ്ത്രീകൾ അന്യപുരുഷൻമാർ കേൾക്കുമെന്നുള്ളിടത്ത് ഉറക്കെ ഓതരുത്. അന്യപുരുഷൻമാർ കേൾക്കാത്തിടത്ത് അവരും ഉറക്കെ ഓതുകയാണു സുന്നത്ത്. പക്ഷേ, പുരുഷനേക്കാൾ പതുക്കെയായിരിക്കണം ഇവരുടെ ഉറക്കെ ഓതൽ. തുഹ്ഫ: 2-57.

മഴയത്ത് ഖബ്റിന്മേൽ വെള്ളമൊഴിക്കണോ?2023-10-11T09:29:50+00:00

ചോദ്യം: മയ്യിത്തിനെ മറമാടിക്കഴിഞ്ഞ ശേഷം ഖബ്റിനു മീതെ ഒഴിക്കപ്പെടുന്ന വെള്ളം നജസായ വെള്ളമാണെങ്കിൽ സുന്നത്തു ലഭിക്കുമോ? മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ മറമാടൽ പൂർത്തിയാവുകയും ഖബ്റിനു മീതെ മഴവെള്ളം വർഷിക്കുകയും ചെയ്താൽ ഇനിയും വെള്ളം ഒഴിക്കേണ്ടതുണ്ടോ?

ഉത്തരം: ഖബ്റു നനയാൻ മാത്രം മഴവെള്ളം വർഷിച്ചിട്ടുണ്ടെങ്കിൽ ഇനിയും വെള്ളം ഒഴിക്കേണ്ടതില്ല. മതിയാകുന്നത്ര മഴകിട്ടിയിട്ടില്ലെങ്കിൽ വീണ്ടും വെള്ളമൊഴിക്കൽ സുന്നത്തുണ്ട്. മയ്യിത്തിന്റെ കിടപ്പിടം തണുപ്പിക്കുന്നതിലേക്കു ശുഭസൂചകമായിക്കുടിയാണു ഖബ്റിന്റെ മീതെ വെള്ളമൊഴിച്ചുകൊടുക്കുന്നത്. അതിനാൽ ഇങ്ങനെ ഒഴിച്ചു കൊടുക്കുന്ന വെള്ളം ശുദ്ധിയുള്ള ശുദ്ധീകരണയോഗ്യമായ തണുത്ത വെള്ളമായിരിക്കൽ സുന്നത്തുണ്ട്. നജസായ വെള്ളം ഒഴിച്ചുകൊടുക്കൽ കറാഹത്താണ്. ഹറാമാണെന്നും ഒരു ശക്തമായ അഭി പ്രായമുണ്ട്. തുഹ്ഫ. 3-198,199

നാശകാരിയായ കാറ്റിനെ കുറ്റം പറയാമോ?2023-10-11T09:24:40+00:00

കാറ്റിനെ കുറ്റം പറയരുതെന്ന വിരോധത്തിൽ നാശകാരിയായ കാറ്റും അല്ലാത്ത കാറ്റും തമ്മിൽ വ്യത്യാസമുണ്ടോ?

 

ഉത്തരം: *_ഇല്ല. കാറ്റ് നമ്മെ സംബന്ധിച്ച് നന്മ ചൊരിഞ്ഞാലും നാശം വിതച്ചാലും അല്ലാഹുവിന്റെ റഹ്മത്താണത്. അതിനാൽ കാറ്റടിക്കുമ്പോൾ അതിനെ കുറ്റപ്പെടുത്താതെ അതിന്റെ നന്മകൾ അല്ലാഹുവിനോടു യാചിക്കുകയും കെടുതികളെത്തൊട്ട് കാവലിരിക്കുകയുമാണു വേണ്ടത്. ഇതിപ്രകാരം തന്നെയാണു ഹദീസിലുള്ളത്. അതിനാൽ ഈ നിരോധനത്തിലും കാറ്റിനെ കുറ്റപ്പെടുത്തൽ കറാഹത്താണെന്ന വിധിയിലും പതിവുകാറ്റും പതിവില്ലാത്ത കാറ്റുമെല്ലാം സമമാണ്. തുഹ്ഫ, ശർവാനി സഹിതം 3-82_*

വാരിദായവയ്ക്കു പകരം ഇതര സൂറത്തുകൾ?2023-10-11T09:21:52+00:00

പ്രശ്നം: ജുമുഅഃ നമസ്കാരത്തിൽ വാരിദായ സൂറത്തുകൾ ഓതാൻ ഉദ്ദേശിക്കാത്ത ഇമാമിന് അത്രയും ദൈർഘ്യമുള്ള മറ്റു സൂറത്തുകൾ ഓതാമോ?

ഉത്തരം: *_പ്രത്യേകം വാരിദായ സൂറത്തുകളുടെ കാര്യത്തിൽ മാത്രമേ മഅ്മൂമുകളെ പരിഗണിക്കാതെ ഇമാം ദീർഘ സുറത്തുകൾ ഓതാവൂ. ജുമുഅഃ മുനാഫിഖുന, സബ്ബിഹിസ്മ ഹൽ അതാക എന്നീ സൂറത്തുകളാണല്ലോ ജുമുഅഃ യിൽ വാരിദായത്. അവ ഉദ്ദേശിക്കാത്ത ഇമാം മഅ്മൂമുകളുടെ കാര്യത്തിൽ ലഘൂകരണം പാലിക്കേണ്ടതാണ്. അപ്പോൾ വള്ളുഹാ വല്ലൈലിയുടെ താഴെയുള്ള ‘ഖിസ്വാറുൽ മുഫസ്സലിൽ പെട്ട സൂറത്തുകളും സമാന സൂറത്തുകളും മാത്രമേ ഓതാവൂ. അതിനു വിരുദ്ധമോതൽ സാധാരണ പള്ളികളിൽ കറാഹത്താണ്. തുഹ്ഫ: 2 463, ശർവാനി 2-54,55 നോക്കുക._* ______

ഹംദും സ്വലാത്തും പ്രാർത്ഥനയോ?2023-10-11T09:20:05+00:00

സാധാരണ കൂട്ടുപ്രാർത്ഥനകളിൽ പ്രാർത്ഥനയുടെ പ്രാരംഭമുറകളായ ഹംദ്, സ്വലാത്ത് എന്നിവക്ക് ആമീൻ പറയാമോ? അതല്ല മറ്റു വല്ലതുമാണോ പറയേണ്ടത്?

ഉത്തരം: ഹംദും സ്വലാത്തും പ്രാർത്ഥനയുടെ പ്രാരംഭമുറകളാണന്ന പോലെ പ്രാർത്ഥനയിൽ പെട്ടതുമാണ്. ‘പ്രാർത്ഥനയുടെ ആദ്യത്തിലും അവസാനത്തിലും ഇടക്കും’ എന്നും ‘പ്രാർത്ഥനയെ തുടങ്ങലും അവ സാനിപ്പിക്കലും’ എന്നുമാണല്ലോ ഹംദും സ്വലാത്തും സുന്നത്താണെന്നു പറഞ്ഞിടത്ത് ഫുഖഹാഇന്റെ പ്രയോഗം.(ഉദാ: ശർവാനി 1-382, ഫത്ഹുൽ മുഈൻ.പേ:78). അതിനാൽ ഒരാൾ പ്രാർത്ഥനയുടെ പദം കൊണ്ടു വരുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്തുകൊണ്ടുള്ള സമൂഹ പ്രാർത്ഥനയിൽ ഹംദിനും സ്വലാത്തിനുമെല്ലാം ആമീൻ പറയുന്നതു തന്നെയാണു ശരി രീതി

ജനിക്കാത്ത കുട്ടിക്ക് അഖീഖ2023-10-11T09:15:34+00:00

ചോദ്യം: ആദ്യത്തെ കുട്ടിക്ക് വേണ്ടി അഖീഖത്ത് അറുക്കുമ്പോൾ ഇനി ജനിക്കുന്ന കുട്ടിക്ക് കൂടി ഇതിൽ നിയ്യത്ത് ചെയ്താൽ മതിയാകുമോ?

. ഉത്തരം: ഗർഭസ്ഥ ശിശു പ്രസവിക്കപ്പെടുന്നതിനു മുമ്പ് പോലും അഖീഖ അറുത്താൽ മതിയാവുകയില്ല. തുഹ്ഫ: 9-370. എന്നിട്ടല്ലേ ഇനി ജനിക്കാൻ പോകുന്ന കുട്ടികൾ!. അവ ഗർഭത്തിൽ പോലുമില്ലല്ലോ. അതിനാൽ ഇല്ലാത്ത കുട്ടിയുടെ അഖീഖത്ത് കരുതാവതല്ല.

ഖബ്റിലെ ചോദ്യം നബിയുടെ ഉമ്മത്തിനു മാത്രമോ?2023-10-11T08:55:47+00:00

ചോദ്യം: മരണാനന്തരം ഖബ്റിൽ വച്ചുള്ള ചോദ്യം മുഹമ്മദ് നബി(സ)യുടെ സമുദായത്തിന് മാത്രമുള്ളതാണെന്നു കേൾക്കുന്നു. ഇതു ശരിയാണോ?

 

ഉത്തരം: ശരിയാണ്. ഖബ്റിലെ ചോദ്യം മുഹമ്മദ് നബിയുടെ ഉമ്മത്തിനു മാത്രമുള്ളതാണ്. ഫത്ഹുൽ ബാരി 3-186.

മൗലിദിലെ ഇസ്റാഉ് ഖുർആൻ വിരുദ്ധം?2023-10-11T08:51:49+00:00

ചോദ്യം: നബിതിരുമേനി(സ)യെ മക്കയിൽ നിന്ന് ബൈത്തുൽ മുഖദ്ദസിലേക്ക് രാവു നടത്തിയത് ഖുർആൻ പ്രഖ്യാപിച്ചതാണല്ലോ. എന്നാൽ അതിനു വിപരീതമായി ജഅല മുഹമ്മദ് മൗലിദിൽ ഉസ്രിയ ബിഹി(സ) ഇലശ്ശാമി(ശാമിലേക്ക് നബിയെ നിശാപ്രയാണം നടത്തപ്പെട്ടു) എന്നു കാണുന്നു. ഈ ഇസ്രാഅ് എപ്പോഴാണ്?

ഉത്തരം: ജഅല മുഹമ്മദ് മൗലിദിൽ പറഞ്ഞ ശാമിൽ പെട്ട ജറൂസലം എന്ന സ്ഥലത്താണ് ഖുർആൻ പ്രഖ്യാപിച്ച മസ്ജിദുൽ അഖ്സാ (ബൈത്തുൽ മുഖദ്ദസ്) സ്ഥിതി ചെയ്യുന്നത്. അപ്പോൾ അതു രണ്ടും ഒരേ ഇസ്രാഅ് തന്നെയാണ്. പരസ്പര വിരുദ്ധമല്ല. ഖുർആൻ പറഞ്ഞ ഇസ്രാഇന്റെ സമയത്തു തന്നെയാണ് പ്രസ്തുത മൗലിദിൽ പറഞ്ഞ ഇസ്രാഉം നടന്നത്.

നിസ്കാരത്തിൽ നബിയും ഉമ്മയും വിളിച്ചാൽ2023-10-11T08:48:54+00:00

ചോദ്യം: നമ്മുടെ നബി(സ)യും സ്വന്തം മാതാവും നമസ്കാരത്തിൽ വിളിച്ചാൽ നമസ്കാരം നിറുത്തി വിളിക്ക് ഉത്തരം ചെയ്യണമോ? ചെയ്യണമെന്നാണെങ്കിൽ ചെയ്താൽ ആ നമസ്കാരം ശരിയാകുമോ? വീണ്ടും ആരംഭിക്കണമോ?

ഉത്തരം: നബി തിരുമേനി (സ)യുടെ വിളിക്കു നമസ്കാരത്തിനിടയിൽ ഉത്തരം നൽകൽ നിർബന്ധമാണ്. അത് കൊണ്ട് നമസ്കാരം ബാത്വിലാകുന്നതുമല്ല. മാതാവിന്റെ വിളിക്ക് ഫർള് നമസ്കാരത്തിനിടയിൽ ഉത്തരം നൽകാവതല്ല. അത് ഹറാമാണ്. സുന്നത്ത് നമസ്കാര ത്തിൽ ഉത്തരം നൽകാത്ത പക്ഷം അവർ അനൽപമായി വേദനിക്കുമെങ്കിൽ ഉത്തരം നൽകൽ നിർബന്ധമാണ്. എന്നാൽ അതു കൊണ്ട് നമസ്കാരം ബാത്വിലാകും. അതിനാൽ നമസ്കാരം പുനരാരംഭിക്കണം. തുഹ്ഫ: 2-139

അന്യ പുരുഷനായ ഡോക്ടറും സ്ത്രീയും തനിച്ചാ​വൽ?2023-10-11T08:43:05+00:00

ചികിത്സക്കു വേണ്ടി നിയമപ്രകാരം അന്യപുരുഷനായ ഡോക്ടർ കാണലും തൊടലും അനുവദനീയമാണെന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഡോക്ടറെ കാണാൻ പോകാറുണ്ട്. എന്നാൽ, അങ്ങനെ പോകുമ്പോൾ തനിച്ചു പോകരുതെന്നും ആരെയെങ്കിലും കൂടെ കൂട്ടണമെന്നും ഒരു ഉസ്താദ് പറഞ്ഞു കേട്ടു. ശരിയാണോ? ഒപ്പം കൊണ്ട് പോകേണ്ടത് ആരെയാണ്?

ഉത്തരം: ശരിയാണ്. ഡോക്ടറും നിങ്ങളും മാത്രമായി തനിച്ചാവലിനെ തടയുന്ന സ ഹോദരൻ പോലുള്ള വിവാഹം നിഷിദ്ധമായ ബ ന്ധുക്കളോ ഭർത്താവോ വിശ്വസിക്കാവുന്ന മറ്റു സ്ത്രീയോ കൂടെയുണ്ടായാൽ മതി. തുഹ്ഫ: 7-202.

കടം വീട്ടാൻ വീടു വിൽക്കണോ?2023-06-29T12:23:25+00:00

ചോദ്യം: കടം വീട്ടാൻ വേണ്ടി താമസിക്കുന്ന വീടും സ്ഥലവും വില്പന നടത്തൽ നിർബന്ധമാണോ?

ഉത്തരം: നിർബന്ധമാണ്. (തുഹ്ഫ: 8-346)

ഇഅ്‌തിദാൽ ദീർഘിപ്പിക്കൽ2023-06-29T12:20:04+00:00

ചോദ്യം: അസ്ഥാനത്തു ഖുനൂത്ത് ഓതിയോ മറ്റോ ഇഅ്‌തിദാൽ ദീർഘിപ്പിച്ചാൽ നമസ്കാരം ബാത്വിലാകുമോ?

ഉത്തരം: നിശ്ചയിക്കപ്പെട്ട ദിക്റിനപ്പുറം ഫാതിഹയുടെ സമയം ബോധപൂർവ്വം ഇഅ്‌തിദാൽ ദീർഘിപ്പിച്ചാൽ നമസ്കാരം ബാത്വിലാകും. എന്നാൽ, അവസാന റക്അത്തിലെ ഇഅ്‌തിദാൽ എത്ര സമയം ദീർഘിപ്പിച്ചാലും നമസ്കാരം ബാത്വിലാകുന്നതല്ല. (തുഹ്ഫ: ശർവാനി സഹിതം 2-77)

മറന്നു പോയ സൂറത്തുകൾ മൂന്നാം റക്അത്തിൽ2023-06-29T12:17:28+00:00

ചോദ്യം: മൂന്നു റക്അത്തു വിത്‌റ് നമസ്കരിക്കുമ്പോൾ ഒന്നും രണ്ടും റക്അത്തുകളിൽ നിശ്ചയിക്കപ്പെട്ട സൂറത്തുകൾ ഓതാൻ മറന്നാൽ അവ കൂടി മൂന്നാം റക്അത്തിൽ ഓതൽ സുന്നത്തുണ്ടോ?

ഉത്തരം: മൂന്നു റക്അത്തുകളും ചേർത്താണു നമസ്കരിക്കുന്നതെങ്കിൽ സുന്നത്തുണ്ട്. മൂന്നാം റക്അത്ത് വേർപെടുത്തിയാണ് നമസ്കരിക്കുന്നതെങ്കിൽ സുന്നത്തില്ല. (ഫതാവൽ കുബ്റാ: 1-277)

ദമ്പതികളിലൊരാൾ മുസ്ലിമായാൽ2023-06-29T12:16:02+00:00

ചോദ്യം: ബഹുദൈവ വിശ്വാസികളായ ഭാര്യാ-ഭർത്താക്കളിൽ ഒരാൾ ഇസ്‌ലാം സ്വീകരിച്ചാൽ അവർ തമ്മിലുള്ള വിവാഹബന്ധം മുറിയുമോ?

ഉത്തരം: സംഭോഗത്തിൽ ഏർപ്പെടുന്നതിനു മുമ്പ് അവിശ്വാസികളായ ഭാര്യാ-ഭർത്താക്കളിൽ ഒരാൾ ഇസ്‌ലാം സ്വീകരിച്ചാൽ തത്സമയം വൈവാഹിക ബന്ധം മുറിയുന്നതാണ്. സംഭോഗത്തിൽ ഏർപ്പെട്ടതിനു ശേഷമാണു മുസ്ലിമായതെങ്കിൽ ഇദ്ദ തീരുന്നതിനു മുമ്പു പങ്കാളിയും കൂടി മുസ്ലിമായാൽ വിവാഹബന്ധം നിലനിൽക്കുന്നതും, അല്ലാത്ത പക്ഷം മുറിയുന്നതുമാണ്. (തുഹ്ഫ: 7-328,329)

രോഗി സുന്നത്തായ ഹജ്ജു ചെയ്യിക്കൽ2023-06-29T12:14:15+00:00

ചോദ്യം: രോഗം മൂലം യാത്ര ചെയ്യാൻ കഴിയാത്തവൻ തനിക്കു വേണ്ടി മറ്റൊരാളെ കൊണ്ടു സുന്നത്തായ ഹജ്ജോ ഉംറയോ ചെയ്യിക്കുന്നത് അനുവദനീയമാണോ? ഉത്തരം: സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത രോഗമാണെങ്കിൽ അനുവദനീയമാണ്. (ഹാശിയതുൽ ജമൽ: 2/387)

തിരിച്ചുവന്ന മുർതദ്ദിന് അനന്തരാവകാശം?2023-06-29T12:06:18+00:00

ചോദ്യം: മുർതദ്ദായ വ്യക്തി തന്റെ പിതാവിന്റെ മരണശേഷം സ്വത്ത് ഓഹരി ചെയ്യുന്നതിന്റെ മുമ്പ് ഇസ്‌ലാമിലേക്കു തിരിച്ചു വന്നാൽ അനന്തരാവകാശികളിൽ ഉൾപ്പെടുമോ?

ഉത്തരം: ഉൾപ്പെടില്ല. സ്വത്തുടമ മരിക്കുന്ന സമയത്ത് മുർതദ്ദായിരുന്നവർ പിന്നീട് ഇസ്‌ലാമിലേക്കു തിരിച്ചു വന്നാലും അവകാശികളല്ല. (തുഹ്ഫ 6-416)

ഹാജിമാർ അറവ് നടത്തേണ്ട സമയം2023-06-29T12:04:07+00:00
ചോദ്യം: വാജിബ് ഉപേക്ഷിക്കുക പോലോത്ത ഹജ്ജുമായി ബന്ധപ്പെട്ട ചില കാരണങ്ങളാൽ പ്രായശ്ചിത്തമായി നിർബന്ധമാകുന്ന അറവുകൾ ഹാജിമാർ എപ്പോഴാണ് നിർവഹിക്കേണ്ടത്? ബലിപെരുന്നാൾ ദിവസം തന്നെ ആയിരിക്കണോ?
ഉത്തരം: പ്രസ്തുത അറവുകൾ ഏത് സമയത്തും നിർവഹിക്കാവുന്നതാണ്. ഉള്ഹിയത്തിന്റെ സമയത്തായിരിക്കലാണ് സുന്നത്തെന്ന് മാത്രം. പക്ഷേ അറവു നിർബന്ധമാകുന്ന കാരണങ്ങൾ വഴി താൻ കുറ്റക്കാരനാണെങ്കിൽ പെട്ടെന്ന് തന്നെ അറവു നടത്തൽ നിർബന്ധമാണ്. (തുഹ്ഫ 4-198, ഈളാഹ്: പേജ്: 382)
ആഭരണമഴിക്കാതെ മറമാടൽ2023-06-29T12:02:30+00:00

ചോദ്യം: മരണപ്പെട്ട സ്ത്രീയെ ആഭരണമഴിക്കാതെ മറവു ചെയ്യുന്നതു കുറ്റകരമാണോ?

ഉത്തരം: അനന്തരാവകാശികളുടെ തൃപ്തിപ്രകാരം ആഭരണങ്ങൾ അഴിച്ചുമാറ്റാതെ സ്ത്രീകളെ മറവുചെയ്യുന്നതു കുറ്റകരമല്ലെങ്കിലും കറാഹത്താണ്. (ഹാശിയതുൽ ബാജൂരി: പേ-1/350)

വാങ്ക്: കേൾക്കാത്ത വചനങ്ങൾക്കും ഉത്തരം?2023-06-29T12:00:56+00:00

ചോദ്യം: വാങ്കിന്റെ അവസാന വാചകം മാത്രം കേട്ടാൽ കേൾക്കാത്ത വാചകങ്ങൾക്കും ഉത്തരം ചെയ്യണോ?

ഉത്തരം: വാങ്കിന്റെ ചില വാചകങ്ങൾ കേട്ടാൽ മുഴുവൻ വചനങ്ങൾക്കും ഉത്തരം ചെയ്യൽ സുന്നത്താണ്. (തുഹ്ഫ: 1-481)

നമസ്കാരത്തിൽ വാങ്ക് കേട്ടാൽ2023-06-29T12:00:17+00:00

ചോദ്യം: നമസ്കാരത്തിൽ വാങ്ക് കേട്ടാൽ സലാം വീട്ടിയ ശേഷം ഉത്തരം ചെയ്യണോ?

ഉത്തരം: സമയം ദീർഘമായില്ലെങ്കിൽ നമസ്കാര ശേഷം ഉത്തരം ചെയ്യൽ സുന്നത്താണ്. (തുഹ്ഫ: 1-480)

നാട്ടിൽ വെച്ച് തമത്തുഇന്റെ അറവ്‌?2023-06-29T11:54:12+00:00
ചോദ്യം: തമത്തുഇന്റെ അറവ്‌ ഹജ്ജു കഴിഞ്ഞു തിരിച്ചെത്തിയ ശേഷം നാട്ടിൽ വെച്ച് നിർവഹിച്ചാൽ മതിയോ?
ഉത്തരം: മതിയാവില്ല. ഹറമിന്റെ പരിധിയിൽ പെട്ട സ്ഥലത്ത്‌ വെച്ചായിരിക്കൽ നിർബന്ധമാണ്‌. (തുഹ്ഫ: 4/198)
മദ്യപാനിയുടെ മകളെ വിവാഹം കഴിക്കൽ2023-06-29T11:52:50+00:00

ചോദ്യം: മദ്യപാനിയുടെ മകളെയോ ജാരസന്തതിയെയോ ഭാര്യയായി സ്വീകരിക്കുന്നതു മോശമാണോ?

ഉത്തരം: മോശമാണ്. ഫാസിഖിന്റെ മകളെയും ജാരസന്തതിയെയും നികാഹു ചെയ്യുന്നതു കറാഹത്താണ്. (തുഹ്ഫ: 7/189)

മുന്തിക്കേണ്ട ദുആ2023-06-29T11:51:40+00:00

ചോദ്യം: വുളൂഇൽ നിന്ന് വിരമിച്ചതും ബാങ്കു വിളി കഴിഞ്ഞതും ഒരേ സമയമാണെങ്കിൽ ഏത് ദുആയാണ് മുന്തിക്കേണ്ടത്?

ഉത്തരം: വുളൂഇന്റെ ദുആയുടെ ആദ്യ ഭാഗമായ أَشْهَدُ أنْ لَا إلَهَ إلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وأَشْهَدُ أنَّ مُحَمَّدًا عَبْدُهُ وَرَسٌولُهُ എന്ന ശഹാദത്ത് ആദ്യം ചൊല്ലുകയും തുടർന്ന് ബാങ്കിന്റെ ദുആ പൂർണ്ണമായും കൊണ്ടു വരികയും ശേഷം اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ മുതൽ വുളൂഇന്റെ പ്രാർത്ഥനയുടെ അവസാന ഭാഗം വരെ ചൊല്ലുകയും ചെയ്യുന്നതാണ് നല്ലതെന്ന് ഇമാം ബുൽഖീനി (റ) പ്രസ്താവിച്ചിട്ടുണ്ട്. (ഫത്ഹുൽ മുഈൻ പേജ്: 102)

തമത്തുഇന്റെ അറവ്‌2023-06-29T11:47:26+00:00

ചോദ്യം: തമത്തുഇന്റെ അറവ് ഹജ്ജിനു ഇഹ്‌റാം ചെയ്യുന്നതിന് മുമ്പ് നിർവഹിക്കാമോ?

ഉത്തരം: ഉംറയിൽ നിന്ന് തഹല്ലുലായാൽ ഹജ്ജിനു ഇഹ്‌റാം ചെയ്യുന്നതിനു മുമ്പ് തമത്തുഇന്റെ അറവു നിർവഹിക്കാവുന്നതാണ്. എങ്കിലും പെരുന്നാൾ ദിനത്തിലാവുന്നതാണ് ഉത്തമം. (തുഹ്ഫ: 4/154)

മയ്യിത്തിന്റെ മുലപ്പാൽ കുടിച്ചാൽ2023-06-29T11:46:10+00:00

ചോദ്യം:മയ്യിത്തിന്റെ മുലപ്പാൽ കുടിച്ചാൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉത്തരം: സ്ഥിരപ്പെടില്ല. (തുഹ്ഫ: 8/284)

ഉള്ഹിയ്യത്ത്: കുട്ടിയുടെ മുടിയും നഖവും നീക്കൽ2023-06-29T11:45:17+00:00

ചോദ്യം:പിതാവ് കുട്ടിയെ തൊട്ട് ഉള്ഹിയ്യത്ത് അറവ് ഉദ്ദേശിച്ചാൽ കുട്ടിയുടെ ശരീരത്തിൽ നിന്ന് മുടിയും നഖവും നീക്കം ചെയ്യുന്നത് കറാഹത്താണോ?

ഉത്തരം: കറാഹത്തല്ലെന്നാണ് പ്രബലമെന്ന് ഇമാം ഇബ്നു ഹജർ (റ) തന്റെ ഈആബിൽ രേഖപ്പെടുത്തിയിരിക്കുന്നു. (ഹാശിയതുൽ ജമൽ: 2/251)

ഉള്ഹിയ്യത്ത്: നിയ്യത്തിന്റെ സമയം2023-06-29T11:43:42+00:00

ചോദ്യം: സമയം പ്രവേശിക്കുന്നതിനു മുമ്പ് ഉള്ഹിയ്യത്തിന്റെ നിയ്യത്ത് സാധുവാകുമോ?

ഉത്തരം: സാധുവാകുകയില്ലെന്ന് മുഗ്‌നി 4-385 ൽ ബലപ്പെടുത്തിയിട്ടുണ്ടെങ്കിലും സാധുവാകുമെന്നാണ് ഇമാം ഇബ്നു ഹജർ (റ) ശർഹുൽ ഉബാബിൽ വ്യക്തമാക്കിയത്. (ഹാശിയത്തുൽ ജർഹസി പേ: 722)

പല്ലുകൾ കൊഴിഞ്ഞ മൃഗം2023-06-29T11:42:25+00:00

ചോദ്യം: പല്ലുകൾ കൊഴിഞ്ഞത്‌ ഉള്‌ഹിയ്യത്തിനു പറ്റുമോ?

ഉത്തരം: മുഴുവൻ പല്ലുകളും നഷ്ടപ്പെട്ട മൃഗം ഉള്‌ഹിയ്യത്തിനു പറ്റുന്നതല്ല. ചില പല്ലുകൾ ബാക്കിയുണ്ടെങ്കിൽ കുഴപ്പമില്ല. പക്ഷേ ഭൂരിഭാഗം പല്ലുകളും നഷ്പ്പെട്ടതിനാൽ മാംസം ചുരുങ്ങുന്നുവെങ്കിൽ ഉള്‌ഹിയ്യത്തിനു അതു മതിയാകുന്നതല്ല. (തുഹ്ഫ: 9-353)

കൊമ്പു പൊട്ടിയ മൃഗം2023-06-29T11:41:02+00:00

ചോദ്യം: കൊമ്പുകൾ പൂർണ്ണമായോ ഭാഗികമായോ പൊട്ടിയത്‌ ഉള്‌ഹിയ്യത്തിനു മതിയാകുമോ?

ഉത്തരം: മതിയാകും. പക്ഷേ അതുമൂലം മാംസം ചുരുങ്ങുമെങ്കിൽ ഉള്‌ഹിയ്യത്തിനു മതിയാകുന്നതല്ല. (തുഹ്ഫ: 9-353)

രാത്രി അറവ്2023-06-29T11:39:18+00:00

രാത്രി ഉള്‌ഹിയ്യത്ത്‌ അറക്കുന്നതിന്റെ വിധി എന്ത്‌?

ഉത്തരം: ഉള്‌ഹിയ്യത്തും മറ്റ്‌ അറവുകളും പ്രത്യേക ആവശ്യമോ മസ്‌ലഹത്തോ ഇല്ലാതെ രാത്രി നടത്തുന്നത്‌ കറാഹത്താണ്‌ . (തുഹ്ഫ ശർവാനി സഹിതം 9-354)

മുഹ്’രിം തല ചൊറിഞ്ഞാൽ?2023-06-27T10:15:29+00:00

പ്രശ്നം: ഇഹ്റാമിലുള്ളവൻ തല ചൊറിയുന്നതിന്റെ വിധിയെന്ത്? ചൊറിഞ്ഞപ്പോൾ നീങ്ങിയതാണോ സ്വയം പറിഞ്ഞതാണോ എന്നു സംശയത്തിലുള്ള മുടിയുടെ പേരിൽ ഫിദ്’യ നൽകേണ്ടതുണ്ടോ?

ഉത്തരം: ഇല്ല. പറിച്ച ഉത്തരവാദിത്തം സംശയാസ്പദമായിരിക്കെ ഫിദ്’യ ബാധ്യതപ്പെടുകയില്ല. ബാധ്യത വരാതിരിക്കലാണല്ലോ അടിസ്ഥാന സ്ഥിതി. എങ്കിലും നഖം കൊണ്ട് മുടിയിലോ തലയിലോ ചൊറിയൽ കറാഹത്താണ്. വിരലുകൾ കൊണ്ട് ചൊറിയുന്നത് കറാഹത്തില്ല. ശർവാനി 4-169.

ഉള്‌ഹിയ്യത്തിന്റെ തോൽ എന്ത്‌ ചെയ്യണം?2023-06-27T10:13:55+00:00

ചോദ്യം: ഉള്‌ഹിയ്യത്തിന്റെ തോൽ ചിലർ ഖതീബിനെ ഏൽപ്പിക്കുകയും അതിന്റെ വിലയിൽ നിന്ന് ഒരു ഭാഗം ഖതീബിനും മുഅദ്ദിനും മറുഭാഗം സാധുക്കൾക്കുമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. മറ്റു ചിലർ അത്‌ വിറ്റു കിട്ടുന്ന വില കൊണ്ട്‌ പള്ളിയിലേക്ക്‌ ഫാനും മറ്റും വാങ്ങാനുപയോഗിക്കുന്നു. വേറെ ചിലർ അത്‌ അറുക്കുന്നതിന്റെയും മറ്റും കൂലിയായും കൊടുക്കുന്നു. ഏതാണ്‌ ശരിയായ മാർഗ്ഗമെന്ന് ലക്ഷ്യസഹിതം വിവരിച്ചാലും.

ഉത്തരം: ഉള്‌ഹിയ്യത്തിന്റെ തോൽ സ്വന്തം ഉപയോഗത്തിന്നെടുക്കുകയോ സദഖ ചെയ്യുകയോ ആണ്‌ വേണ്ടത്‌. സദഖ ചെയ്യുന്നത്‌ ഖതീബിനോ മുഅദ്ദിനോ മറ്റേത്‌ മുസ്ലിമിനോ ആയാലും വിരോധമില്ല. അങ്ങനെ സദഖയായി ലഭിച്ച തോൽ പ്രസ്‌തുത വ്യക്തിക്ക്‌ വിൽക്കുകയോ മറ്റോ ചെയ്യാവുന്നതാണ്‌. അറവിനും മറ്റുമുള്ള കൂലിയായി ഉള്‌ഹിയ്യത്തിന്റെ തോൽ കൊടുക്കാവതല്ല. ഈ വസ്‌തുതകൾ തുഹ്ഫ: 9-365 ൽ നിന്ന് വ്യക്തമാകുന്നതാണ്‌.

തോൽ വിറ്റ സംഖ്യ എടുക്കാമോ?2023-06-27T10:13:06+00:00

ചോദ്യം: ഉള്ഹിയ്യത്തിന്റെ തോൽ വിറ്റ് സംഖ്യ സ്വദഖ ചെയ്യുന്നതിനു വിരോധമുണ്ടോ? ഇങ്ങനെ സംഭാവന ചെയ്യപ്പെടുന്ന സംഖ്യ സ്വീകരിക്കാമോ? പ്രസ്തുത തോൽ തോലായിത്തന്നെ സ്വദഖ ലഭിച്ചാൽ ആ തോൽ വിൽക്കാമോ? നുസ്രത്തിന്റെ പ്രതികരണം?

ഉത്തരം: ഉള്ഹിയ്യത്തിന്റെ തോൽ സ്വദഖ ചെയ്യുകയോ സ്വന്തം ഉപയോഗത്തിനെടുക്കുകയോ ആണു വേണ്ടത്. അല്ലാതെ, ഉടമസ്ഥനോ അതിന്റെ അവകാശികളോ അതു വിൽക്കുവാൻ പാടില്ല. ഹറാമാണ്. തുഹ്ഫ 9-365, ഹറാമായ സംഖ്യ അറിഞ്ഞുകൊണ്ട് സ്വീകരിക്കാവതല്ലെന്ന് പറയേണ്ടതില്ലല്ലോ. സ്വദഖയായി ലഭിച്ച തോൽ അതു ലഭിച്ച ഫഖീർ (ധനികനല്ലാത്തവൻ) മുസ്ലിമായ വ്യക്തിക്ക് വിൽക്കാവുന്നതാണ്. തുഹ്ഫ: 9-364.

ഉള്ഹിയ്യത്തിന്റെ തോൽ വക്കീലിനു വില്ക്കാമോ?2023-06-27T10:12:06+00:00

ചോദ്യം: ഉള്ഹിയ്യത്തിന്റെ തോൽ വക്കീൽ വിറ്റ് കാശ് ഉപയോഗിക്കാമോ? വില്ക്കാൻ പാടില്ലാത്തത് ഉടമസ്ഥനല്ലേ? മാലികിന്റെ സ്ഥാനത്തായതു കൊണ്ട് അവനും വില്ക്കാൻ പാടില്ലെന്നാണോ? അഖീഖത്തിന്റെയും വിധി ഇതുപോലെയാണോ?

ഉത്തരം: വില്ക്കാൻ പാടില്ലെന്ന വിധിയിൽ അഖീഖത്തും ഉള്ഹിയ്യത്തും ഒരുപോലെയാണ്. ശർഹു ബാഫള്ൽ 2-307. ഏല്പിക്കുന്നയാൾക്ക് അധികാരമുള്ള ഇടപാടിലെ വക്കാലത്ത് സാധുവാകുകയുള്ളൂ. ഫത്ഹുൽ മുഈൻ: 265. ഉള്ഹിയ്യത്തിന്റെ തോലോ മറ്റോ വില്ക്കാൻ ഉടമസ്ഥന് അധികാരമില്ല. അത് അനുവദനീയമല്ല. ശർഹ് ബാഫള്ൽ 2-305. എന്നിരിക്കെ, തനിക്കധികാരമില്ലാത്ത വില്പനക്ക് അയാൾ ഒരു വക്കീലിനെ ഏല് പിക്കൽ സാധുവല്ലല്ലോ. ഏല്പിക്കാത്ത കാര്യം വക്കീലിന് ചെയ്യാവതുമല്ല.

അറഫ-മിനകളിൽ നടക്കണമോ?2023-06-27T10:11:21+00:00

പ്രശ്നം: ഹജ്ജിനു വേണ്ടി നാട്ടിൽ നിന്നു നടന്നു പോകുന്നതും വാഹനത്തിൽ പോകുന്നതും പോലെത്തന്നെയാണോ അവിടെയെത്തിയിട്ട് അറഫ, മിനാ പോലുള്ള ഇടങ്ങളിലേക്കു പോ കലും? അതോ വ്യത്യാസമുണ്ടോ?

ഉത്തരം: അറഫ മിനാ തുടങ്ങി ഹജ്ജു കർമ്മം നടക്കുന്ന എല്ലായിടങ്ങളിലേക്കും നടന്നു പോകാൻ കഴിയുന്നവർക്ക് അങ്ങനെ ചെയ്യൽ സുന്നത്തുണ്ട്. നജസാകുമെന്നും തിരക്കു കൊണ്ടാ മറ്റോ പ്രയാസപ്പെടുമെന്നും ആശങ്കയില്ലെങ്കിലാണിത്. ശർവാനി 4-105 നോക്കുക.

കല്ലേറിന്റെ മുമ്പ്‌ വദാഇന്റെ ത്വവാഫ്‌2023-06-27T10:10:34+00:00

ചോദ്യം: ഹജ്ജു ചെയ്തു. കല്ലേറിന്റെ മുമ്പാണു വദാഇന്റെ ത്വവാഫ് ചെയ്തത്. എന്തു വേണം? ബാത്വിലായോ?

ഉത്തരം: മക്കയിൽ നിന്നു തിരിച്ച് വരുമ്പോൾ ചെയ്യുന്ന ത്വവാഫിനാണു ‘വദാഇന്റെ ത്വവാഫ്’ എന്നു പറയുന്നത്. അതുതന്നെയാണു പ്രശ്നത്തിലെയും ഉദ്ദേശ്യമെങ്കിൽ അതു കഴിഞ്ഞ ഉടനെ മക്ക വിട്ടിരിക്കുമല്ലോ. ദുൽഹിജ്ജ: 10,11,12,13 എന്നീ നാലു ദിവസങ്ങൾ കഴിഞ്ഞശേഷം കല്ലേറുകൾ വീണ്ടെടുക്കാൻ നിർവ്വാഹമില്ല. അതിനാൽ കല്ലേറുകൾ തീർത്തും ഒഴിവാക്കിയയാൾ അതിനു പ്രായശ്ചിത്തമായി അറവ് (ദമ്) നടത്തുകയാണു പരിഹാരമാർഗ്ഗം. അതല്ല, മിനായിൽ നിന്നു തിരിച്ചെത്തി മക്കയിൽ ചെന്നു നടത്തുന്ന ഹജ്ജിന്റെ ഫർളായ ത്വവാഫാണു താങ്കളുദ്ദേശിച്ചതെങ്കിൽ അതിന് ഇഫാളത്തിന്റെ ത്വവാഫ് എന്നാണു പറയുക. ദുൽ ഹിജ്ജഃ 10 നാണ് ഇതു നടത്തിയതെങ്കിൽ ഏറ് അതിനുശേഷം നടത്തിയാലും മതി. ഇനി മേൽ പറഞ്ഞ പ്രകാരം കല്ലേറിന്റെ സമയം കഴിഞ്ഞതിനാൽ അതു വീണ്ടെടുക്കാൻ പറ്റാതെ വന്നാൽ അതൊഴിവാക്കിയതിന്റെ പേരിലുള്ള ദമ് (അറവ്) കൊണ്ടു പരിഹരിക്കുക തന്നെയാണ് ഇവിടെയും മാർഗ്ഗം. മിക്ക ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഇതു വിവരിച്ചിട്ടുണ്ട്

വദാഇന്റെ ത്വവാഫ് കുട്ടികൾക്കും?2023-06-27T10:09:52+00:00

പ്രശ്നം: വദാഇന്റെ ത്വവാഫ് കുട്ടികൾക്കും നിർബ്ബന്ധമുണ്ടോ? രക്ഷിതാവ് ചെയ്യിക്കേണ്ടതുണ്ടോ?

 

ഉത്തരം: വദാഇന്റെ ത്വവാഫ് ഹജ്ജിന്റെയോ ഉംറയുടെയോ കർമ്മങ്ങളിൽ പെട്ടതാണോ അല്ലയോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. അല്ലെന്നതാണ് പ്രബലം, കർമ്മങ്ങളിൽ പെട്ടതാണെങ്കിൽ കുട്ടിയെക്കൊണ്ടും ത്വവാഫു ചെയ്യിക്കൽ നിർബ്ബന്ധമാകും. അല്ലെന്ന വീക്ഷണത്തിൽ നിർബ്ബന്ധം വരുകയില്ലെന്നാണു മനസ്സിലാകുന്നത്. എങ്കിലും ഹജ്ജ് ഉംറയുടെ പാടുകളിൽ നിന്ന് തീർത്തും മുക്തമാകുന്നതിനാവശ്യ മായ അനുബന്ധങ്ങളിൽ പെട്ടതാണ് വദാഇന്റെ ത്വവാഫ് എന്ന നിലക്ക് കുട്ടികൾക്കും അതു നിർബ്ബന്ധമാകും, അഥവാ ചെയ്യിക്കൽ രക്ഷാകർത്താവിന് നിർബ്ബന്ധം വരും എന്ന സാധ്യതയും തള്ളിക്കളഞ്ഞു കൂടാ. തുഹ്ഫ: ശർവാനി സഹിതം 4-140 നോക്കുക.

ബലിമൃഗത്തിന് കൊമ്പ്?2023-06-27T10:08:48+00:00

ചോദ്യം: കൊമ്പു പൊട്ടിയ മൃഗം ഉള്ഹിയ്യത്തിനു പറ്റില്ലെന്ന് ഒരു മുസ്ലിയാരുടെ പ്രസംഗത്തിൽ കേട്ടു. അപ്പോൾ ബലിമൃഗത്തിന് കൊമ്പു വേണമെന്നുണ്ടോ?

ഉത്തരം: ഉള്ഹിയ്യത്തുമൃഗത്തിന് ജന്മനാ കൊമ്പില്ലാതാകലോ ഉണ്ടായിരുന്ന കൊമ്പ് പൊട്ടൽ തന്നെയോ ഒരു ന്യൂനതയല്ല. കൊമ്പുള്ളതാണ് ഏറ്റവും ശ്രേഷ്ടമെന്നു മാത്രം. എന്നാൽ, ഇറച്ചിക്ക് ചുരുക്കം വരുത്തും വിധമുള്ള കൊമ്പു പൊട്ടിയത് പറ്റുകയില്ല. അത് ന്യൂനതയാണ്. തുഹ്ഫ: 9-353.

ഉള്ഹിയ്യത്തിന്റെ കയറും മാലയും2023-06-27T10:00:19+00:00

ചോദ്യം: ഉള്ഹിയ്യത്തു മൃഗത്തിന്റെ മാംസം, തോൽ, എല്ല് പോലുള്ളത് വിൽക്കാൻ പാടില്ലെന്നു പറയുന്നതിൽ അവയുടെ കഴുത്തിലുള്ള കയർ, മണി പോലുള്ളതും പെടുമോ? വിൽക്കാൻ പാടില്ലാത്ത ഇത്തരം വസ്തുക്കൾ വിറ്റത് അസാധുവാണോ?

ഉത്തരം: കയർ, മാല പോലുള്ളതും വിൽക്കൽ നിഷിദ്ധമായതിൽ പെടും. അവ ദാനം ചെയ്യൽ സുന്നത്താണ്. സ്വയം ഉപയോഗിക്കുകയും ചെയ്യാം. തുഹ്ഫ: ശർവാനി സഹിതം 9-367, ജമൽ 5-260. വിറ്റാൽ അസാധുവാകുകയും ചെയ്യും. ഹാശിയത്തുബ്നിഖാസിം 9-365 നോക്കുക.

മക്ക മഖ്ബറയുടെ പേര്?2023-06-27T09:59:28+00:00

ചോദ്യം: മക്കയിലെ പ്രസിദ്ധമായ മഖ്ബറയുടെ പേരെന്താണ്? മുഅല്ല എന്നാണല്ലോ സാധാരണ പറയാറുള്ളത്. അതിന്റെ കൃത്യമായ ഉച്ചാരണം എങ്ങനെയാണ്? ഉത്തരം: .معلاة (മഅ്ലാഹ്) എന്നാണു മക്കയിലെ മഖ്ബറയുടെ ശരിയായ നാമം. താജുൽ അറൂസ്.

കുട്ടിയുടെ ഉള്ഹിയ പിതാവിനു തിന്നാമോ?2023-06-27T09:58:33+00:00

പ്രശ്നം: കുട്ടിക്കു വേണ്ടി പിതാവ് ഉളുഹിയ്യത്തറുത്താൽ അതിന്റെ മാംസം പ്രസ്തുത പിതാവിനു തിന്നാമോ? പറ്റില്ലെന്നാണ് ഇബ്നുഹജറി(റ)ന്റെ അഭിപ്രായമെന്നു ചിലരും പറ്റുമെന്നാണെന്നു ചിലരും അഭിപ്രായപ്പെടുന്നു. നിജസ്ഥിതി ബുൽബുൽ പറഞ്ഞുകേൾക്കാൻ ആഗ്രഹിക്കുന്നു.

 

ഉത്തരം: പ്രസ്തുത ഉള്ഹിയ്യത്തിന്റെ ഉടമസ്ഥത കുട്ടിയിലേക്ക് നീങ്ങുമെന്നും കുട്ടിയുടെ സമ്മതം പരിഗണനീയമല്ലാത്തതിനാൽ പിതാവിന് അതിൽ നിന്നു തിന്നാൻ പറ്റാതെ വരുമെന്നുമാണ് പറ്റില്ലെന്ന അഭിപ്രായത്തിന്റെ ന്യായം. എന്നാൽ ഇങ്ങനെ ഉടമസ്ഥത കുട്ടിയിലേക്കു നീങ്ങുമെന്നു കണക്കുകൂട്ടാൻ നിവൃത്തിയില്ലെന്നും ഉള്ഹിയ്യത്തിനോടേറ്റം സാമ്യതയുള്ള അഖീഖത്തിന്റെ കാര്യത്തിൽ ഫുഖഹാഅ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ അറക്കുന്ന പിതാവിന്റെ ഉടമസ്ഥതയിലുള്ള പ്രസ്തുത ഉള്ഹിയ്യത്തിൽ നിന്ന് അയാൾക്കു തിന്നാമെന്നും അല്ലെന്നു വരുകിൽ ഈ മാംസം ദാനം ചെയ്യൽ പോലുള്ള ഉള്ഹിയ്യത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾക്കും തടസ്സം നേരിടുമെന്നുമാണ് ഇമാം ഇബ്നുഹജർ തന്റെ തുഹ്ഫയിൽ വ്യക്തമാക്കിയത്. 9-369. ഇമാം ഇബ്നുഹജറിന്റെ പ്രബല വീക്ഷണം തന്റെ തുഹ്ഫയിലുള്ളതാണല്ലോ

ഏഴ് ആടോ ഒരു മാടോ ശ്രേഷ്ടം?2023-06-27T09:57:50+00:00

ചോദ്യം: ഉള്ഹിയ്യത്തായി ഏഴാടുകളെ അറക്കലോ അതല്ല, ഒരു മാടിനെ അറക്കലോ ഏറ്റവും ശ്രേഷ്ടമായത്? മാടിന് ഇറച്ചി കൂടുതലുണ്ടാകുമല്ലോ.

ഉത്തരം: ഏഴ് ആടുകളെ അറക്കുന്നതാണ് ഒരു മാടിനേക്കാൾ, അല്ല ഒരൊട്ടകത്തെക്കാൾ തന്നെ ഏറ്റം ശ്രേഷ്ടമായത്. ഒട്ടകത്തിനും മാടിനും ഇറച്ചി കൂടുതലുണ്ടായാലും ആട്ടിറച്ചി അതിനേക്കാൾ മുന്തിയതും പരിശുദ്ധവുമാണല്ലോ. ഏഴു പ്രാവശ്യം ബലിരക്തം ചൊരിയുകയെന്ന സവിശേഷതയും ഏഴ് ആടിനെ അറക്കുന്നതിലുണ്ട്. തുഹ്ഫ: 9-350

മസ്ജിദുൽ ഹറാമിൽ തഹിയ്യത്ത്?2023-06-27T09:57:07+00:00

ചോദ്യം: മസ്ജിദുൽ ഹറാമിനുള്ള തഹിയ്യത്ത്, നമസ്കരിക്കലല്ല, കഅ്ബയെ ത്വവാഫ് ചെയ്യലാണെന്ന് ചിലർ പറയുന്നത് കേട്ടു. എങ്കിൽ ഓരോ വഖ്തിലും ജമാഅത്ത് നമസ്കാരത്തിന് പ്രവേശിക്കുന്നവർ ത്വവാഫ് ചെയ്യണമോ? അതിനു സമയമില്ലെങ്കിൽ സുന്നത്ത് നമസ്കരിക്കാമോ?

 

ഉത്തരം: മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചാൽ എല്ലാവർക്കും തഹിയ്യത്ത് സുന്നത്തില്ല. ത്വവാഫ് ഉദ്ദേശിക്കാതെ പള്ളിയിൽ പ്രവേശിക്കുകയോ അല്ലെങ്കിൽ ത്വവാഫിന് സാധിക്കാതെ വരികയോ ചെയ്തവർക്ക് മാത്രമേ തഹിയ്യത്ത് സുന്നത്തുള്ളൂ. അതു നമസ്കരിക്കൽ തന്നെയാണ്. ത്വവാഫിനെ ഉദ്ദേശിച്ചുകൊണ്ടു മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുകയും ത്വവാഫിന് സൗകര്യപ്പെടുകയും ചെയ്തവർക്ക് തഹിയ്യത്ത് സുന്നത്തേയില്ല. കറാഹത്താണ്. തുഹ്ഫ: 2-234. അപ്പോൾ ജമാഅത്ത് നമസ്കാരം ഉദ്ദേശിച്ചു പള്ളിയിൽ പ്രവേശിച്ചവർക്ക് തഹിയ്യത്ത് നമസ്കാരം സുന്നത്താണെന്നു ഗ്രഹിക്കാമല്ലോ. എന്നാൽ, കഅ്ബയുടെ തഹിയ്യത്തായി ത്വവാഫ് സുന്നത്തുണ്ട്. ജമാഅത്തിനുവേണ്ടി മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചവർക്കും ആ സുന്നത്ത് ലഭിക്കാൻ ത്വവാഫ് ചെയ്യണം. അങ്ങനെ ത്വവാഫ് ചെയ്തവർക്ക് പിന്നീട് പള്ളിയിൽ പ്രവേശിച്ചതിന്റെ പേരിൽ വേറെ തഹിയ്യത്ത് നമസ്കാരം സുന്നത്തില്ല. കാരണം, ത്വവാഫിന്റെ രണ്ടു റക്അത്തുകൊണ്ടുതന്നെ ആ സുന്നത്ത് ലഭിച്ചുവല്ലോ, തുഹ്ഫ, ശർവാനി സഹിതം: 4-63.

ഉള്ഹിയ്യത്തിന്റെ വയറിലെ കുട്ടി2023-06-27T09:56:11+00:00

*പ്രശ്നം:* ഉള്ഹിയ്യത്ത് അറക്കാനോ അഖീഖയറക്കാനോ നേർച്ചയാക്കപ്പെട്ട അല്ലെങ്കിൽ അതിനായി കരുതിവച്ച ബലിമൃഗത്തിൽ നിന്ന് ജീവനുള്ളതോ ജീവനില്ലാത്തതോ ആയ കുട്ടിയോ വെറും മാംസക്കഷ്ണമോ പുറത്തു വന്നാൽ അവ എന്തു ചെയ്യണം?

_ഉത്തരം:_ *_പ്രസ്തുത മൃഗത്തെ അറക്കുന്നതിനു മുമ്പെ വേർപ്പെട്ട കുട്ടിയാണെങ്കിൽ അതിനെയും അറക്കൽ നിർബ്ബന്ധമാണ്. ശവമായി തത്സമയം വേർപ്പെട്ടതിനെ അറക്കാൻ നിവൃത്തിയില്ലെന്നു വ്യക്തമാണല്ലോ. നേരെമറിച്ച്, ഈ മൃഗത്തെ അറക്കുമ്പോൾ വയറിനകത്തുള്ള കുട്ടി ജീവനില്ലാതെ പുറത്തു വന്നതാണെങ്കിൽ അതിനെ അറക്കാതെ തന്നെ തിന്നാവുന്നതാണ്. എന്നാൽ, കുട്ടിയുടെ രൂപം വെളിവാകാത്ത വെറും മാംസക്കഷണം പുറത്തു വന്നാൽ അത് ഉപയോഗിക്കാവതല്ല. തുഹ്ഫ: 9-365,389, 390 നോക്കുക._*

ചെവിയില്ലാത്ത മൃഗം2023-06-27T09:55:16+00:00

*പ്രശ്നം:* ജന്മനാ ചെവിയില്ലാത്ത മൃഗം ഉള്ഹിയ്യത്തറക്കാനും അഖീഖത്തറക്കാനും പറ്റുന്നതാണോ?

ഉത്തരം: *_അല്ല. ചെവി പൂർണ്ണമായും മുറിക്കപ്പെട്ട മൃഗം പോലെ തന്നെ ജന്മനാ ചെവിയില്ലാത്ത മൃഗവും ഉള്ഹിയ്യത്തിനും അഖീഖത്തിനും കൊള്ളുകയില്ല. തുഹ്ഫ: 9-352,371._*

അലങ്കാര ദിനം ഏത് ?2023-06-27T09:54:21+00:00

ചോദ്യം: ഹജ്ജിന്റെ പാഠത്തിൽ പറയപ്പെടുന്ന يوم الزينة ഏതാണ്? അങ്ങനെ പേരു വരാൻ കാരണമെന്ത്?

ഉത്തരം: *_ദുൽഹിജ്ജ: ഏഴാം നാളിനാണ് അലങ്കാര നാൾ_* يوم الزينة _എന്നു പറയപ്പെടുന്നത്. അന്നേദിവസം ഹജ്ജിന്റെ മുന്നോടിയായി അവർ തങ്ങളുടെ ഒട്ടകപ്പുറത്തെ കൂടാരങ്ങളെ അലങ്കരിച്ചിരുന്നതു കൊണ്ടാണ് ആ പേരു വന്നത്. തുഹ്ഫ: 4-103._

ചെവി ബലക്ഷയം ന്യൂനതയോ?2023-06-27T09:53:16+00:00

പ്രശ്നം: ചെവിയുടെ ബലം നഷ്ടപ്പെട്ടു കുഴഞ്ഞു പോയ മൃഗത്തെ ഉള്ഹിയ്യത്തറക്കാമോ?

ഉത്തരം: അറക്കാവതല്ല. ചെവിയുടെ ബലക്ഷയം ഉള്ഹിയ്യത്തിന് പറ്റാതാക്കുന്ന ന്യൂനതയാണ്. തുഹ്ഫ 9-383.

അറവിനു സാധിച്ചില്ലെങ്കിൽ?2023-06-27T09:52:31+00:00

ചോദ്യം: ഉള്ഹിയ്യത്തറക്കാൻ കരുതിയത് കൊണ്ടോ അതിനു വേണ്ടി മൃഗങ്ങളെ വാങ്ങിയതു കൊണ്ടോ അറവ് നിർബ്ബന്ധമാകുമോ? ന്യായമായ കാരണത്താൽ അറവ് നടത്താൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യണം? ഇതിൽ സുന്നത്തായ ഉള്ഹിയ്യത്തും നിർബ്ബന്ധമായ ഉള്ഹിയ്യത്തും തമ്മിൽ വ്യത്യാസമുണ്ടോ?

ഉത്തരം: ഉള്ഹിയ്യത്തിനെ കരുതിയതു കൊണ്ടോ അതിനായി വാങ്ങിയതു കൊണ്ടോ മാത്രം ഒരു മൃഗത്തെ ഉള്ഹിയ്യത്തറക്കൽ നിർബ്ബന്ധമാകുകയില്ല. നേർച്ചയുടെയും ഉള്ഹിയ്യത്താക്കലിന്റെയും വാക്യങ്ങൾ ഉച്ചരിച്ചുകൊണ്ട് നിർബ്ബന്ധ ബാദ്ധ്യതയാക്കുമ്പോൾ മാത്രമേ അറവു നിർബ്ബന്ധമാകുകയുള്ളൂ. തുഹ്ഫ: 9-345, 346. അറവ് നടത്താൻ സാധിച്ചില്ലെങ്കിൽ നിർബ്ബന്ധ ഉള്ഹിയ്യത്തും സുന്നത്തായ ഉള്ഹിയ്യത്തും തമ്മിൽ വിധിയിൽ വ്യത്യാസമുണ്ട്. ന്യായമായ കാരണത്താൽ സമയത്തു അറവു നടത്താൻ സാധിക്കാതെ വന്ന നിർബ്ബന്ധ ഉള്ഹിയ്യത്തിനെ സമയത്തിനു ശേഷം ഖളാആയി അറക്കലും ഉള്ഹിയ്യത്തിന്റെ മാംസം പോലെ അതിനെ വിതരണം ചെയ്യലും നിർബ്ബന്ധമാണ്. കാരണം, സമയം നഷ്ടപ്പെട്ടതു കൊണ്ട് അറവിന്റെ നിർബ്ബന്ധ ബാധ്യത ഒഴിവാകുകയില്ല. സുന്നത്തായ ഉള്ഹിയ്യത്ത് ഇങ്ങനെയല്ല. സമയം നഷ്ടപ്പെട്ടതോടു കൂടെ അതിന്ന് ഈ വർഷം അവസരം നഷ്ടപ്പെട്ടു. ഇനി അവൻ അറത്താൽ അതു സ്വദഖയാണാവുക. സ്വദഖ ചെയ്താൽ അതിന്റെ പുണ്യവും കിട്ടും. ഉള്ഹിയ്യത്തായി സംഭവിക്കുകയില്ല. നിർബ്ബന്ധത്തിന്റെ ബാധ്യതയില്ലാത്തതു കൊണ്ട് ഇതിൽ ഖളാഇനു വകുപ്പില്ല. അടുത്ത വർഷം മറ്റൊരു ഉള്ഹിയ്യത്ത് അറക്കാമല്ലോ. തുഹ്ഫ: ശർവാനി സഹിതം: 9-346, അസ്നാ: 1-537.

അനുഗ്രഹപൂർത്തീകരണം എന്ന്?2023-06-27T09:50:53+00:00

ചോദ്യം: നബിയുടെ ഹജ്ജത്തുൽ വദാഇൽ അവതരിച്ച ആയത്താണ് ‘അൽയൗമ അക്മൽതു…’ എന്നത്. ഇതിൽ അല്ലാഹുവിന്റെ നിഅ്മത്ത് ഈ സമുദായത്തിന്റെമേൽ പൂർത്തീകരിച്ചത്. ഹജ്ജത്തുൽ വദാഇന്റെ നാളിലാണെന്നു വ്യക്തമായുണ്ടല്ലോ. എന്നാൽ, നബി മദീനയിൽ വന്നു പതിനാറു പതിനേഴു മാസം പിന്നിട്ടശേഷം ഖിബ്’ല കഅ്ബയിലേക്കു മാറ്റിയതുമായി ബന്ധപ്പെട്ടിറങ്ങിയ ആയത്തിലും ‘നിങ്ങളുടെമേൽ എന്റെ അനുഗ്രഹത്തെ പൂർത്തീകരിക്കാൻ വേണ്ടിയും’ എന്നു കാണുന്നുണ്ടല്ലോ. ഇതു രണ്ടും എങ്ങനെ സംയോജിപ്പിക്കും?

ഉത്തരം: അല്ലാഹുവിന്റെ അനുഗ്രഹം നമുക്കു തികച്ചും സമ്പൂർണ്ണമായി ലഭിക്കുന്നത് സ്വർഗ്ഗത്തിൽ പ്രവേശിച്ചശേഷമാണ്. സമ്പൂർണ്ണ അനുഗ്രഹം സ്വർഗ്ഗ പ്രവേശനമാണെന്ന് നബി(സ)തങ്ങളുടെ ഒരു ഹദീസിലുണ്ട്. “ഇസ്ലാമിന്റെ മേൽ മരിക്കുമ്പോളാണ് അല്ലാഹുവിന്റെ അനുഗ്രഹം പൂർത്തീകരിച്ചുകിട്ടുക” എന്ന് ഹള്റത്ത് അലി(റ)യെത്തൊട്ടും വന്നിട്ടുണ്ട്. പ്രസ്തുത രണ്ട് ആയത്തുകളിലും അല്ലാഹു എടുത്തു പറഞ്ഞ സമ്പൂർണ്ണ അനുഗ്രഹം കൊണ്ടു വിവക്ഷിതം അതതു സമയത്തു നല്കിയ അനുഗ്രഹത്തിന്റെ പൂർത്തീകരണമാണ്. ഹജ്ജത്തുൽ വിദാഇന്റെ നാളിൽ ദീനിനെ സമ്പൂർണ്ണമാക്കൽ കൊണ്ടുള്ള നിഅ്മത്തും പൂർവ്വ ഖിബ്’ലയിലേക്കു – കഅ്ബ- നബിയെയും സമുദായത്തെയും തിരിച്ചപ്പോൾ ഇബ്രാഹീം നബിയുടെ പിന്തുടർച്ച നല്കിയ അനുഗ്രഹവുമാണു പൂർത്തീകരിച്ചു തന്നത്. തഫ്സീർ റാസി 4-156,157.

ത്വവാഫിന്നിടയിൽ ഓത്തിന്റെ സുജൂദ് ?2023-06-27T09:49:53+00:00

ചോദ്യം: ത്വവാഫ് ചെയ്യുന്നതിനിടയിൽ ഭക്ഷണം തിന്നുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും വിധിയെന്ത്? ത്വവാഫ് നടത്തുമ്പോൾ നേരെ നോക്കി നടക്കണമെന്നും മേൽപോട്ടു നോക്കരുതെന്നും ഒരു ഉംറ ക്ലാസ്സിൽ കേട്ടു. ശരിയാണോ? ത്വവാഫു ചെയ്യുമ്പോൾ സുജൂദിന്റെ ആയത്തോതിയാൽ അപ്പോൾ തന്നെ സുജൂദു ചെയ്യണമോ? അതോ ത്വവാഫു പൂർത്തിയാക്കും വരെ പിന്തിക്കണമോ? ഏതാണു നല്ലത്?

ഉത്തരം: തിലാവത്തിന്റെ സുജൂദ് ത്വവാഫിന്നിടയിൽ തന്നെ നിർവ്വഹിക്കൽ സുന്നത്താണ്. കാരണം, ത്വവാഫ് ഒരുതരം നമസ്കാരമാണ്. ധാരാളം വിധികളിൽ ഇമാമുകൾ ത്വവാഫിനെ നമസ്കാരത്തോട് സദൃശ്യപ്പെടുത്തിയിട്ടു ണ്ട്. അതിനാൽ, നമസ്കാരത്തിന്റെ സുന്നത്തുകൾ, ഒഴിവാക്കൽ പുണ്യമുള്ള മക്റൂഹാത്തുകൾ എന്നിവയിൽ നിന്ന് ത്വവാഫിൽ നിരൂപിതമാകുന്നതെല്ലാം ത്വവാഫിലും സുന്നത്തും കറാഹത്തുമായി വരും. സുജൂദിന്റെ ആയത്ത് നമസ്കാരത്തിൽ ഓതിയാൽ അപ്പോൾ തന്നെ സുജൂദ് ചെയ്യേണ്ടതാണല്ലോ. ഇതുപോലെ ത്വവാഫിന്നിടയിലും ഓതിയാൽ അപ്പോൾ തന്നെ സുജൂദ് നിർവ്വഹിക്കൽ സുന്നത്താണ്. തിന്നലും കുടിക്കലും ത്വവാഫിൽ അനുവദനീയമാണെങ്കിലും അതു കറാഹത്താണ്. കുടിക്കുന്നതിനേക്കാൾ ശക്തമാണ് തിന്നുന്ന കറാഹത്ത്. അനിവാര്യമല്ലെങ്കിൽ രണ്ടും ഒഴിവാക്കുന്നതാണു പുണ്യം. അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കാതെ ഒതുക്കത്തോടെ കഅ്ബയുടെ നാഥനായ രാജാധിരാജനെ മനസ്സിൽ ഓർത്തുകൊണ്ട് ത്വവാഫു നിർവ്വഹിക്കേണ്ടതാണ്. നിങ്ങൾ കേട്ടതു ശരി തന്നെ. തുഹ്ഫ: ശർവാനി സഹിതം 4-94.

സൗജന്യ ഹജ്ജിന് സമ്മതം നൽകണോ?2023-06-27T09:49:09+00:00

പ്രശ്നം: സ്വയം ഹജ്ജും ഉംറയും നിർവ്വഹിക്കാൻ ശാരീരിക പ്രയാസമുള്ളവർക്ക് മറ്റുള്ളവരെ പണം നൽകി ഏല്പിക്കൽ നിർബ്ബന്ധമാണല്ലോ. സൗജന്യമായി ഒരാൾ നിർവ്വഹിക്കാമെന്നു പറഞ്ഞാൽ അവനു സമ്മതം നൽകൽ നിർബ്ബന്ധമുണ്ടോ? അത് ഒരു സത്രീ ആണെങ്കിലോ? നിർബ്ബന്ധമുണ്ടോ? ബാദ്ധ്യത വീടുമോ?

 

ഉത്തരം: വീടും. ശാരീരിക പ്രയാസമുള്ളവരുടെ ഹജ്ജ് ഒരാൾ സൗജന്യമായി നിർവ്വഹിക്കാമെന്നു പറഞ്ഞാൽ അയാൾക്കു സമ്മതം നൽകൽ നിർബ്ബന്ധം തന്നെ. അയാൾ ചെയ്താൽ ബാദ്ധ്യതയും വീടും. കാരണം, അവശതയുള്ളവർക്ക് അപ്പോൾ നിർവ്വഹണത്തിനുള്ള സാദ്ധ്യത കൈവന്നുവല്ലോ. അയാൾ തന്റെ സന്നദ്ധതയിൽ നിന്നു മടങ്ങാതിരിക്കാൻ പെട്ടെന്നു തന്നെ സമ്മതം നൽകേണ്ടതുണ്ട്. ഹജ്ജു സാവകാശം നിർബ്ബന്ധമായവരാണെങ്കിൽ പോലും. തുഹ്ഫ: 4-31 നോക്കുക.

മറ്റുളളവർക്കു വേണ്ടി ഹജ്ജ് ഏറെ പുണ്യം?2023-06-27T09:47:51+00:00

പ്രശ്നം: മറ്റുള്ളവർക്കു പകരം ഹജ്ജു ചെയ്യുന്നതാണ് സ്വന്തത്തിനു വേണ്ടി ചെയ്യുന്നതിനേ ക്കാൾ പുണ്യമെന്ന് ഇമാം കുർദിയുടെ ഫത്ഹു ഖദീർ എന്ന ഗ്രന്ഥത്തിലുണ്ടെന്നു കേട്ടു. ശരിയാണോ? എങ്കിൽ അതിനു വല്ല നിബന്ധനകളുമുണ്ടോ? പ്രസ്തുത ഗ്രന്ഥത്തെ ഒന്നു പരിചയപ്പെടുത്തിത്തരാമോ?

ഉത്തരം: അന്യർക്കു വേണ്ടി ഹജ്ജും സിയാറത്തും ചെയ്യുന്നതുമായി ബന്ധപ്പെട്ട മസ്അലകൾ വിവരിക്കുന്ന ഒരു ചെറിയ രിസാല യാണ് ഫത്ഹുൽ ഖദീർ. മുഹമ്മദുബ്നു സുലൈമാനൽ കുർദി എന്ന മഹാൻ രചിച്ചതാണിത്. فتح القدير باختصار نسك الأجير എന്നാണ് ഗ്രന്ഥത്തിന്റെ പേര്. തന്റെ فتح الفتاح بالخير علي من يريد معرفة شروط الحج عن الغير  എന്ന ഗ്രന്ഥം ചുരുക്കിയെഴുതിയതാണിത്. ഹജ്ജു ചെയ്യാത്ത ആളുകൾക്കു പകരം സൗജന്യമായി ഹജ്ജു ചെയ്യുന്നതാണ് സ്വന്തമായി സുന്നത്തായ ഹജ്ജു ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമെന്ന് പ്രസ്തുത ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ടെന്നതു ശരിയാണ്. ഒരുത്തൻ തന്റെ മാതാപിതാക്കൾക്കു വേണ്ടി ഹജ്ജു ചെയ്താൽ അതിനു പത്തു ഹജ്ജിന്റെ പുണ്യമുണ്ടെന്നും മാതാപിതാക്കളല്ലാത്ത മറ്റുള്ളവർക്കാണെങ്കിൽ ഏഴു ഹജ്ജുകൾ രേഖപ്പെടുത്തുമെന്നും ഹദീസിൽ വന്നതിനെ ഉദ്ധരിച്ചു കൊണ്ടാണിത്. ഫത്ഹുൽ ഖദീർ പേ: 2 നോക്കുക.

സ്ത്രീക്ക് റംല് നടത്തം?2023-06-27T09:46:59+00:00

ചോദ്യം: വകതിരിവില്ലാത്ത ആൺകുട്ടിക്ക് വേണ്ടി ത്വവാഫ് ചെയ്യുന്ന സ്ത്രീക്ക് റംല് നടത്തം സുന്നത്തുണ്ടോ?

ഉത്തരം: ഇല്ല. സ്ത്രീ. റംലു നടത്തം ചെയ്യൽ കറാഹത്താണ്. പുരുഷനോടു സദൃശപ്പെടൽ ഉദ്ദേശമുണ്ടെങ്കിൽ ഹറാമുമാണ്. തുഹ്ഫ: 490, 491

ഉള്ഹിയ്യത്തുദ്ദേശിക്കുന്നവനു സുഗന്ധം?2023-06-27T09:45:55+00:00

പ്രശ്നം: ഉള്ഹിയ്യത്തറക്കാൻ ഉദ്ദേശിക്കുന്നവൻ നഖം, മുടി പോലുള്ളത് നീക്കാതിരിക്കൽ സു ന്നത്തായതു പോലെ സുഗന്ധ വസ്തുക്കൾ ഉപയോഗിക്കാതിരിക്കലും സുന്നത്തുണ്ടോ?

 

ഉത്തരം: ഇല്ല. നഖം, മുടി പോലുള്ളവ നീക്കാതിരിക്കുന്നതിലെ രഹസ്യം അവകൾക്കു കൂടി അല്ലാഹുവിന്റെ പാപമോചനവും നരകമോ ചനവും ലഭ്യമാവുകയെന്നതാണ്, അല്ലാതെ ഇ ഹ്റാമിലുള്ളവരോടു സദൃശരായി കഴിയുകയല്ല. അതിനാൽ സുഗന്ധം ഉപയോഗിക്കൽ, തുന്നിക്കൂട്ടിയ വസ്ത്രം ധരിക്കൽ എന്നിവയൊന്നും ഉള്ഹിയ്യത്തുദ്ദേശിക്കുന്നയാൾ വർജ്ജിക്കേണ്ടതില്ല. തുഹ്ഫ: 9-347

മരിച്ചവരുടെ പേരിലെ ഉള്ഹിയ്യത്ത്2023-06-27T09:43:47+00:00

ചോദ്യം: ബാപ്പയുടെ വസ്വിയ്യത്തു പ്രകാരം മരിച്ച ബാപ്പയുടെ പേരിൽ ഞാൻ അറത്ത ഉള്ഹിയ്യത്തിൽ നിന്ന് എനിക്കും കുടുംബത്തിനും തിന്നാൻ പറ്റുമോ? മറ്റുള്ളവരെ തൊട്ട് അറക്കപ്പെടുന്ന ഉള്ഹിയ്യത്ത് മുഴുവൻ പാവങ്ങൾക്കു ധർമ്മം ചെയ്യൽ നിർബ്ബന്ധമാണെന്ന് ഇതുസംബന്ധിച്ച ഒരു പഠന ക്ലാസ്സിൽ കേട്ടു. അതു ശരിയാണോ? നേർച്ചയാക്കിയതല്ലെങ്കിലും പറ്റില്ലെന്നാണോ? ഞാൻ ഫഖീറാണെങ്കിൽ പറ്റുമോ? ഒരു വിശദീകരണം? മരണപ്പെട്ടവർ ഉള്ഹിയ്യത്തറക്കാൻ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ അവരെത്തൊട്ട് എത്ര പ്രാവശ്യവും അറക്കാമോ? അതോ ഒരിക്കൽ മാത്രമോ?

 

ഉത്തരം: വസ്വിയ്യത്തു ചെയ്ത മയ്യിത്തിന്റെ പേരിൽ ഒരിക്കൽ മാത്രമേ അറക്കാവൂ എന്നില്ല. എത്ര പ്രാവശ്യവും ഉള്ഹിയ്യത്തറക്കാവുന്നതാണ്. ഹസ്രത്ത് അലി(റ) നബിതങ്ങളുടെ വസ്വിയ്യത്തു പ്രകാരം രണ്ട് ആടുകളെ ഉള്ഹിയ്യത്തറക്കുകയും ‘ഇനി എന്നെന്നും ഞാൻ നബിയുടെ പേരിൽ ഉള്ഹിയ്യത്തറക്കുമെ’ന്ന് പ്രസ്താവിക്കുകയും ചെയ്തത് ഹദീസിലുണ്ട്. തുഹ്ഫ: ശർവാനി സഹിതം 9-368. മരിച്ചയാളുടെ പേരിൽ ഉള്ഹിയ്യത്തറുത്തയാൾ അതിന്റെ വിതരണത്തിൽ മരിച്ചയാളുടെ പകരക്കാരനാണ്. അതിനാൽ, അയാൾ തനിക്കും താൻ ചെലവു കൊടുക്കൽ നിർബ്ബന്ധമായ കുടുംബത്തിനും അതിൽ നിന്നു വിതരണം ചെയ്യാവതല്ല. കൊടുക്കുന്നയാളും വാങ്ങുന്നയാളും ഒന്നാകുന്ന പ്രശ്നം വരുമല്ലോ. അതിനാൽ, പ്രസ്തുത ഉള്ഹിയ്യത്തിന്റെ മുഴുവൻ ഭാഗവും സാധുക്കൾക്ക് ദാനമായി നല്കൽ നിർബ്ബന്ധമാണ്. ഈ ഉള്ഹിയ്യത്ത് നേർച്ചയാക്കിയതല്ലെങ്കിലും വിധി ഇതു തന്നെ. അറത്തയാൾക്കും ആശ്രിതർക്കും തിന്നാൻ പറ്റുകയില്ല. താങ്കൾ ദാനം സ്വീകരിക്കാൻ അർഹതപ്പെട്ട ഫഖീറാണെങ്കിലും പറ്റുകയില്ലെന്നു മുകളിൽ പറഞ്ഞ കാരണത്തിൽ നിന്നു ഗ്രഹിക്കാമല്ലോ. തുഹ്ഫ: ശർവാനി സഹിതം 9- 363,368.

എന്നാണ്‌ അറഫ നോമ്പ്‌?2023-06-27T09:40:53+00:00

*പ്രശ്നം* അറഫയുടെ സുന്നത്ത്‌ നോമ്പ്‌ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെയാവണമെന്നും കഴിഞ്ഞ ദുൽഹിജ്ജ മാസത്തിൽ നമ്മൾ അറഫ നോമ്പ്‌ ഹാജിമാർ പെരുന്നാൾ കൊണ്ടാടിയ ദിവസം അനുഷ്‌ടിച്ചത്‌ ശരിയല്ലെന്നും പത്രകോളങ്ങളിലും മറ്റും പരക്കെ വാദവിവാദമുയർന്നിരുന്നു. ‘മാസം കാണേണ്ടത്‌ റമളാൻ നോമ്പിനെ പറ്റി മാത്രമാണ്‌ നബി അരുളിയതെന്നും അറഫാനോമ്പിനെ പറ്റി അറഫാ ദിനത്തിലെ നോമ്പ്‌ എന്നാണ്‌ ഹദീസിലെ പ്രയോഗമെന്നും’ ചിലർ പ്രശ്‌നമുന്നയിക്കുന്നു. (ഉദാ: ചന്ദ്രിക മാർച്ച്‌ 17) ഒരു ചെറു വിശദീകരണം നൽകി ശറഇന്റെ യഥാർത്ഥ വീക്ഷണം വ്യക്തമാക്കിയാലും.

 

ഉത്തരം:ദുൽഹിജ്ജയുടെ ആദ്യത്തെ ഒമ്പത്‌ ദിവസവും നോമ്പനുഷ്‌ടിക്കൽ ബലപ്പെട്ട സുന്നത്താണ്‌. തുഹ്ഫ: 3-454. ഇത്‌ ശരിക്കും പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ നാം ഇവിടെ നോമ്പനുഷ്‌ടിക്കാതിരിക്കുന്നുവെന്ന വൈഷമ്യം മിക്കവാറും അനുഭവപ്പെടാനിടയില്ല. കാരണം, നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനോ ഒമ്പതിനോ അധിക പക്ഷവും ഹാജിമാർക്ക്‌ അറഫ നാളാകുമല്ലോ. എന്നാൽ പ്രസ്‌തുത ഒമ്പത്‌ ദിവസങ്ങളിൽ ഏറ്റവും ബലപ്പെട്ടതും സുന്നത്ത്‌ നോമ്പുകളിൽ നിന്ന് തന്നെ ഏറ്റവും പുണ്യമുള്ളതുമായ നോമ്പ്‌ അറഫഃ നാളിലെ നോമ്പാണ്‌. തുഹ്ഫ: 3-454. അറഫ നാളെന്നാൽ ദുൽഹിജ്ജ ഒമ്പതാം നാൾ എന്നാണുദ്ദേശ്യം. അല്ലാതെ ഹാജിമാർ അറഫയിൽ നിന്ന നാൾ എന്നല്ല. കാരണം അങ്ങനെയാകുമ്പോൾ ഭൂമിയിലെ കുറേയധികം വിശ്വാസികൾക്ക്‌ അറഫ നാളിന്റെ സുന്നത്ത്‌ ശാശ്വതമായി നിഷേധിക്കപ്പെടുകയാവും ഫലം. കാരണം, ഹാജിമാർ അറഫയിൽ നിൽക്കുന്ന പകലിന്റെ നേരം മുഴുവൻ രാത്രിയായി അനുഭവപ്പെടുന്ന മേഖലകളും അവിടെയൊക്കെ വിശ്വാസികളുമുണ്ടല്ലോ. ഹാജിമാർ അറഫയിൽ സമ്മേളിക്കുമ്പോൾ അത്‌ ടി. വി. യിലോ മറ്റോ കണ്ട്‌ മനസിലാക്കുന്നവർ നോമ്പ്‌ നോറ്റ്‌ കൊണ്ട്‌ ഈ കാഴ്ച ആസ്വദിക്കണമെന്നാണ്‌ ആ നോമ്പിന്റെ ഉദ്ദേശ്യമെങ്കിൽ തൽസമയം മുഴുവൻ രാത്രി ആയതിനാൽ ഇതിന്‌ സാധിക്കാതെ വരുന്നവരോട്‌ ശറഅ് അനീതി കാണിച്ചുവെന്നാണല്ലോ വരിക. ഭാഗ്യവശാൽ ഇത്തരം ഒരനീതിയുടെ പ്രശ്‌നം ഇവിടെ ആരോപിക്കാനില്ല. ഏത്‌ കാലത്തേക്കും ഏത്‌ മണ്ണിലേക്കും ഏത്‌ സമൂഹത്തിനും ബാധകമായ ഇസ്‌ലാമിക നിയമം എല്ലാവരോടും (ഹാജിമാരൊഴിച്ച്‌) ദുൽ ഹിജ്ജ ഒമ്പതിനു പകൽ നോമ്പനുഷ്ടിക്കണമെന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. ദുൽ ഹിജ്ജ ഒമ്പതിന്റെ പകൽ അവർക്കെന്നാണോ അന്ന് നോമ്പനുഷ്‌ടിക്കാൻ. അതേസമയം, ഹാജിമാരോട്‌ അവർക്കെന്നാണോ ദുൽ ഹിജ്ജ ഒമ്പതെങ്കിൽ അന്ന് പകൽ നോമ്പനുഷ്‌’ടിക്കാതെ അവർ അറഫയിലായിക്കൊള്ളാനും നിർദ്ദേശിച്ചു. ഒരിടത്ത്‌ പകലാവുമ്പോൾ മറുവശത്ത്‌ രാത്രിയാവുന്ന ഭൂമിയുടെ വ്യവസ്ഥ പ്രകാരം ഇങ്ങനെയുള്ള ഐക്യപ്പെടലേ സാധിക്കുകയുള്ളൂ. നമുക്ക്‌ തന്നെ നമസ്‌കാരങ്ങളിലും നോമ്പിലുമെല്ലാം മക്കയുമായി ഭൂമിശാസ്ത്രപരമായി ഈ ഭിന്നിപ്പ്‌ സാധരണ തന്നെ അനുഭവമാണല്ലോ. നമ്മൾ  മഗ്‌രിബ്‌ നമസ്‌കരിക്കുന്നത്‌ ടി. വി. യിൽ കണ്ട്‌ അവിടെയുള്ളവർക്ക്‌ ആ സമയം നമസ്‌കരിക്കാനാവില്ലല്ലോ. ഏതാണ്ട്‌ രണ്ടര മണിക്കൂർ കഴിഞ്ഞ്‌ അവിടത്തെ അസ്‌’തമയം ഉറപ്പാകുമ്പോളല്ലേ അവർക്ക്‌ നമസ്‌കരിക്കാനും നോമ്പ്‌ മുറിക്കാനും പറ്റുകയുള്ളൂ. ഈ കുറഞ്ഞ സമയത്തിന്റെ വ്യത്യാസമായത്‌ കൊണ്ട്‌ അത്‌ സാരമാക്കാതെ അവർ അറഫയിൽ സമ്മേളിക്കുന്ന പകൽ നമുക്കും പകലായി ലഭിക്കുന്നുവെന്ന കാര്യം മാത്രം പരിഗണിച്ചാൽ പോരല്ലോ. ആ പകൽ തീർത്തും അനുഭവിക്കാനാകാതെ രാത്രിയിൽ തന്നെ കഴിഞ്ഞുകൂടേണ്ട ഭൂമിയിലെ സഹജീവികളെയും പരിഗണിക്കേണ്ടയോ? സ്വാർത്ഥനായ മനുഷ്യൻ തന്റേത്‌ മാത്രം പരിഗണിക്കുമ്പോൽ, അല്ലാഹുവും ശർഉം അറഫ നോമ്പിന്റെ സുന്നത്തു കാര്യത്തിലും ഭൂമിയിലെ എല്ലായിടത്തെ ജനങ്ങളെയും പരിഗണിച്ചുവെന്ന് മനസിലാക്കിയാൽ മതി. അറഫയിലെ ഹാജിമാരുടെ നിറുത്തവും പ്രാർത്ഥനയുമെല്ലാം സ്വന്തം വീടിന്റകത്തിരുന്ന് ടി. വി. യിൽ കാണാനാകുമ്പോൾ തോന്നുന്ന ഒരുതരം വസ്‌വാസുകളാണ്‌ പ്രശ്‌നത്തിലുന്നയിച്ച വിതണ്ഡവാദങ്ങളെല്ലാം. മാസം കാണെണ്ടത്‌ റമളാനിനു മാത്രമേയുള്ളൂവെന്ന് ധരിച്ചിരിക്കുന്നവർ, ദുൽ ഹിജ്ജ ഒമ്പതാം നാളും അന്ന് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്നതും ദുൽഹിജ്ജയുടെ മാസപ്പിറവി കാണാതെ എങ്ങനെ കണക്കുവെക്കുമെന്നാണ്‌ ധരിച്ചു വെച്ചിരിക്കുക? ഏത്‌ മാസവും മാസപ്പിറവി കാണുന്നതുമായാണ്‌ ശർഅ് ബന്ധപ്പെടുത്തിയിരിക്കുന്നത്‌.

ഹജ്ജിനൊപ്പം ഇദ്ദ2023-06-27T09:39:36+00:00

ചോദ്യം: ഭർത്താവും ഭാര്യയും കൂടി ഹജ്ജിനു പോയി. ഹജ്ജു നിർവ്വഹിച്ചു കഴിയും മുമ്പ് ഭർത്താവ് മരണപ്പെട്ടു. എന്നാൽ, ഭാര്യ ഇദ്ദ ഇരിക്കണമല്ലോ. ഹജ്ജ് നിർവ്വഹിക്കുമ്പോൾ ഇദ്ദയുടെ രൂപം എങ്ങനെയാണ്?

ഉത്തരം: ഇഹ്റാം ചെയ്ത ഹജ്ജ് ഇദ്ദ തീരും മുമ്പ് നഷ്ടപ്പെടുമെന്നു ഭയന്നാൽ അവർ ഇദ്ദ ആചരിച്ചു കൊണ്ട് ഹജ്ജു ചെയ്യുകയാണു വേണ്ടത്. അത് നിർബ്ബന്ധമാണ്. ശർവാനി 8-265. ഭർത്താവ് മരണപ്പെട്ടതിന്റെ പേരിലുള്ള ഇദ്ദയിൽ ആചരിക്കേണ്ടതെല്ലാം ആചരിക്കുക തന്നെയാണ് ഇവിടെയും ഇദ്ദയുടെ രൂപം. പക്ഷേ, താമസ സ്ഥലത്ത് നിന്നു പറുപ്പെടുക പോലുള്ള നിർബ്ബന്ധിത കാര്യങ്ങൾ ഇവിടെ ഒഴിവാണെന്നു വ്യക്തമാണല്ലോ

ഇഹ്റാമിൽ ഖിബ്’ല2023-06-27T09:39:01+00:00

പ്രശ്നം: ഇഹ്റാം ചെയ്യുമ്പോൾ ഖിബ്’ലക്കു മുന്നിട്ടു നിർവ്വഹിക്കൽ സുന്നത്തുണ്ടോ?

ഉത്തരം: സുന്നത്തുണ്ട്. ഹജ്ജോ ഉംറയോ കരുതുന്ന സമയത്ത് ഖിബ്’ലക്കു മുന്നിടൽ സുന്നത്താണ്. തുഹ്ഫ: 4-55

ഘ്രാണശേഷിയില്ലാത്ത ഹാജിയുടെ സുഗന്ധം?2023-06-27T09:38:11+00:00

പ്രശ്നം: ഹജ്ജിന് ഇഹ്റാം ചെയ്ത വ്യക്തി വാസനശക്തി നഷ്ടപ്പെട്ടയാളാണെങ്കിൽ അയാൾക്കു സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാൻ പറ്റുമോ?

ഉത്തരം: ഇല്ല. അയാൾക്കു വാസനയില്ലെങ്കിലും മറ്റുള്ളവർ അയാളുടെ സുഗന്ധം ആസ്വദിക്കുന്ന സുഖാനുഭവം അയാൾ സുഗന്ധമുപയോഗിക്കുന്നതിലുണ്ടല്ലോ. അതുകൊണ്ട് അയാൾക്കും സുഗന്ധം ഹറാമാണ്. തുഹ്ഫ: 4-167

ഉള്‌ഹിയ്യത്തിന്റെ വേവിച്ച മാംസം അമുസ്‌ലിംകൾക്ക്‌ നൽകാമോ?2023-06-27T09:37:18+00:00

ചോദ്യം: ഉള്‌ഹിയ്യത്തിന്റെ മാംസം വേവിച്ച ശേഷം അമുസ്‌ലിമിന്‌ കൊടുക്കാമോ?

ഉത്തരം: കൊടുക്കാവതല്ല. അത്‌ തുഹ്ഫ 9-363 ൽ നിന്നും വ്യക്തമാവും.

നൂറ് ഒട്ടകം അറത്തത്2023-06-27T09:36:26+00:00

പ്രശ്നം: നബി(സ) തങ്ങൾ നൂറ് ഒട്ടകങ്ങൾ ഉള്ഹിയ്യത്തറുത്തുവെന്നു ഹദീസിലുണ്ടല്ലോ. നൂറും നബി(സ)തങ്ങൾ സ്വന്തം തന്നെയാണോ അറത്തത്? അതോ മറ്റാരെയെങ്കിലും ഏല്പിച്ചതാണോ?

ഉത്തരം: നൂറെണ്ണത്തിൽ നിന്ന് അറുപത്തിമൂന്നും അവിടുത്തെ തിരുകരം കൊണ്ടു തന്നെയാണ് അറഞ്ഞത്. ബാക്കി മുപ്പത്തിയേഴെണ്ണം പിതൃവ്യപുത്രൻ അലി(റ)യാണ് അവിടു ത്തെ നിർദ്ദേശപ്രകാരം അറഞ്ഞത്. ശർവാനി 9-351.

ഉള്ഹിയ്യത്തിന്റെ എണ്ണരഹസ്യം?2023-06-27T09:34:58+00:00

പ്രശ്നം: നബി(സ) ഉള്ഹിയ്യത്തറത്തപ്പോൾ 63 എണ്ണം അവിടുന്ന് സ്വന്തമായറത്തെന്നും ബാക്കി അലി(റ)യെ ഏല്പിച്ചു  ഈ എണ്ണത്തിനു പിന്നിൽ വല്ല രഹസ്യവുമുണ്ടോ?

ഉത്തരം: ഉണ്ട്. അവിടുത്തെ ആയുഷ് കാലമായ 63 വയസ്സിലേക്ക് സൂചനയുണ്ട്. ഇതി ലെന്ന് ചില ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ശർവാനി 9-351.

അറവു മോശമോ?2023-06-27T09:32:15+00:00

പ്രശ്നം: സ്വന്തമായി അറക്കാൻ കഴിവുള്ളവരും മറ്റുള്ളവരെ ഏല്പിക്കുന്നതായി കാണാറുണ്ട്. പല ഉസ്താദുമാരും അങ്ങനെ ചെയ്യുന്നതു കാണാം. അറക്കുന്നതിൽ വല്ല മോശവുമുണ്ടോ?

ഉത്തരം: ഉള്ഹിയ്യത്തറക്കുന്നത് പുണ്യ ബലികർമ്മമാണല്ലോ. അത്തരം പുണ്യകർമ്മം സ്വന്തം ചെയ്യാൻ കഴിയുന്ന പുരുഷന്മാർ സ്വന്തമായി നിർവ്വഹിക്കുകയാണു സുന്നത്ത്. കഴിയാത്തവർ പകരം ആളെ ഏല്പിക്കുകയേ നിർവ്വാഹമുള്ളുവല്ലോ. അപ്പോളും അവർ തങ്ങളുടെ ബലിമൃഗത്തിങ്കൽ ഹാജറാകൽ സുന്നത്താണ്. ഉസ്താദുമാരാണെങ്കിലും അറവിനു കഴിയാതിരിക്കാമല്ലോ. അതുകൊണ്ടാകാം അവരും മറ്റുള്ളവരെ ഏൽപിക്കുന്നത്.

സ്ത്രീ സ്വന്തമായി അറക്കലാണോ പുണ്യം2023-06-27T09:30:55+00:00

പ്രശ്നം: ഉള്ഹിയ്യത്തറക്കുന്നവൻ മറ്റൊരാളെ അറവിന് ഏൽപ്പിക്കാതെ സ്വയം അറക്കലാണ് ശ്രഷ്ടമെന്നറിയാം. സ്ത്രീകളുടെ ഉള്ഹിയ്യത്തിനും ഇതു തന്നെയാണോ വിധി? സ്വന്തം അറക്കുന്ന താണോ

ഉത്തമം? ഉത്തരം: അല്ല. സ്ത്രീകളും നപുംസകങ്ങളും പുരുഷൻമാരെ ഏൽപിക്കുന്നതാണുത്തമം. അവർ സ്വയം അറവു നടത്തലല്ല. തുഹ്ഫ:9-348.

മസ്ജിദുൽ ഹറാമിന്റെ പുണ്യം2023-06-27T09:29:48+00:00

ചോദ്യം: മക്കയിലെ മസ്ജിദുൽ ഹറാമിൽ വച്ച് നമസ്കരിക്കുന്നതിന് ഇരട്ടി ഇരട്ടി പുണ്യവും മസ്ജിദുന്നബവിയിലെ നമസ്കാരത്തിന് അതിന്റെ താഴെയും ബൈത്തുൽ മുഖദ്ദസ്സിലേതിന് അതിന്റെ താഴെയും മറ്റു പള്ളികളിൽ ഇതിനെല്ലാം താഴെയും കൂലി ലഭിക്കുന്നുണ്ടല്ലോ, എന്നാൽ അവ ഓരോന്നിനും തൊട്ടു താഴെയുള്ളതിനേക്കാൾ എത്ര ഇരട്ടി കൂടുതലുണ്ടെന്നു കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര? ഈ പുണ്യം ഫർള് നമസ്കാരത്തിനു മാത്രമാണോ അതല്ല സുന്നത്തിനുമുണ്ടോ? സുന്നത്തിനുമുണ്ടെങ്കിൽ നബി തിരുമേനി(സ) റവാത്തിബ്, വിത്റ്, തഹജ്ജുദ് മുതലായ സുന്നത്തുകൾ മസ്ജിദുന്നബവിയിൽ വച്ച് നമസ്കരിക്കാതിരിക്കുകയും സുന്നത്ത് നമസ്കാരങ്ങൾക്ക് വീടാണ് ഉത്തമമെന്ന് പ്രസ്താവിക്കുകയും ചെയ്തത് എന്തുകൊണ്ട്?

ഉത്തരം: പ്രസ്തുത പള്ളികളിൽ ഓരോന്നിലെ നമസ്കാരത്തിനും മറ്റ് പള്ളിയിലെ നമസ്കാരത്തേക്കാൾ കൂടുതൽ ലഭിക്കുന്ന പുണ്യ ങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്. മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിന് മസ്ജിദുന്നബവിലേതിനേക്കാൾ ഒരു ലക്ഷവും, മസ്ജിദുന്നബവിയിലേതിന് അഖ്സയിലേതിനേക്കാൾ ആയിരവും ഇരട്ടി പുണ്യവും ശ്രേഷ്ഠതയുമുണ്ട്. അപ്പോൾ മസ്ജിദുൽ ഹറാമിൽ വച്ചുള്ള നമസ്കാരത്തിന് ഈ മൂന്നു പള്ളികളല്ലാത്ത മറ്റു പള്ളികളിൽ വച്ചുള്ള നമസ്കാരത്തിനേക്കാൾ 100 ബില്ല്യൻ = ഒരു ലക്ഷം മില്ല്യൻ (1,000 x1,000×1000,000= 1,00,00,00,00,000) പുണ്യം കൂടുതലുണ്ട്. (തുഹ്ഫ: 3/466,67). ഈ പുണ്യം ഫർള് നമസ്കാരത്തിനു മാത്രമല്ല, സുന്നത്ത് നമസ്കാരങ്ങൾക്കും ബാധകമാണ്. (തുഹ്ഫ:4/65) സുന്നത്ത് നമസ്കാരങ്ങൾ നബി തിരുമേനി(സ) അവിടുത്തെ വീട്ടിൽ വച്ച് നിർവ്വഹിച്ചതും അതിനു പ്രേരണ നൽകിയതും മറ്റു ചില പുണ്യങ്ങൾ അടിസ്ഥാനമാക്കിയത്രെ. നമസ്കാരം രഹസ്യമാവുക, കൂലി നഷ്ടപ്പെടുന്ന ലോകമാന്യം പോലത്ത ദുർഗുണങ്ങളിൽ നിന്നും രക്ഷ നേടുക, വീട്ടിൽ ബറക്കത്തും റഹ്മത്തും അവതരിക്കുക തുടങ്ങി പല നേട്ടങ്ങളും വീട്ടിൽ വച്ചു നമസ്കരിക്കുന്നതിലുണ്ട്. പ്രസ്തുത നേട്ടങ്ങൾ വീട്ടിൽ വച്ചു നമസ്കരിക്കുമ്പോളല്ലാതെ നേടുവാനാകില്ലല്ലോ. അതുകൊണ്ടാണു സുന്നത്ത് നമസ്കാരം വീട്ടിൽ വച്ചു നടത്തുവാൻ തിരുമേനി പ്രേരണ നൽകിയത്. ശർഹു മുസ്ലിം 1-265 നോക്കുക. നബി (സ) പ്രേരണ നൽകിയ സ്ഥിതിക്ക് സുന്നത്തു നമസ്കാരം വീട്ടിൽ നട ത്തുന്നതിൽ പ്രസ്തുത പള്ളികളിലെ പണ്യത്തേക്കാൾ പുണ്യം ലഭിക്കും. കാരണം ഇത്തിബാഇന്റെ (നബിചര്യയോട് പിൻതുടരൽ) പുണ്യം പള്ളികളിലെ ഇരട്ടി പുണ്യത്തേക്കാൾ ചിലപ്പോൾ വലുതായിരിക്കാം. ഹാശിയത്തൽ ഈളാഹ് പേജ്: 194.

മൃഗം വ്യക്തമാക്കിയില്ലെങ്കിൽ2023-06-27T09:16:34+00:00

പ്രശ്നം: ഉള്ഹിയ്യത്തു വസ്വിയ്യത്തു ചെയ്തയാൾ ഏതു മൃഗമാണ് അറക്കേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിൽ ഏതാണ് അറക്കേണ്ടത്? പ്രത്യേകം ക്യാഷ് ഏല്പിക്കുന്നതും ഏല്പിക്കാതിരിക്കുന്നതും ഒരുപോലെയാണോ?

ഉത്തരം: വസ്വിയ്യത്ത് ചെയ്തയാൾ ഇന്ന മൃഗമെന്നു പ്രത്യേകം വ്യക്തമാക്കിയിട്ടില്ലെങ്കിൽ ഉള്ഹിയ്യത്ത് ഏറ്റം ചുരുങ്ങിയ നിലയിൽ നിർവ്വഹിക്കാൻ വേണ്ടതേതോ അതാണ് അറക്കേണ്ടത്. ക്യാഷ് ഏല്പിച്ചാലും ഇല്ലെങ്കിലും ഇതുതന്നെ വിധി. തുഹ്ഫ: ശർവാനി സഹിതം 9-368.

ഹജ്ജുൽ അക്ബർ?2023-06-27T08:54:41+00:00

ചോദ്യം: ഹജ്ജുൽ അക്ബർ എന്ന് ഏതു ദിവസത്തിനാണ്‌ പറയുന്നത്? ഒന്നു വിശദീകരിക്കാമോ?

ഉത്തരം: ഹജ്ജുൽ അക്ബർ എന്ന് ഖുർആനിൽ ഒരു പ്രയോഗമുണ്ട്. ആ ദിനം കൊണ്ടു വിവക്ഷ നഹ്ർ ദിനം(ദുൽഹജ്ജ് 10) ആണെന്ന് സ്വഹീഹുൽ ബുഖാരിയിലും മറ്റും കാണാം. ഹജ്ജുൽ അക്ബർ ദിനം എന്നത് ദുൽഹിജ്ജ 10-ന്റെ നാമമാണെന്ന് ഇതിൽ നിന്നു ഗ്രഹിക്കാമല്ലോ. കൂടാതെ അറഫ ദിനം(ദുൽഹിജ്ജ 9) വെള്ളിയാഴ്ചയായി ഒത്തു വന്നാൽ ആ വർഷത്തെ ഹജ്ജിനെ സംബന്ധിച്ച് ‘ഹജ്ജുൽ അക്ബർ’ എന്ന ഒരു പ്രയോഗം ഇന്നു പ്രചാരത്തിലുണ്ടല്ലോ. അറഫ ദിനം വെള്ളിയാഴ്ചയായി വന്നാൽ ആ ഹജ്ജ് എഴുപത് ഹജ്ജിനേക്കാൾ ശ്രേഷ്ഠമാണെന്ന് ഹാശിയത്തുൽ ഈളാഹ് പേജ് 150ൽ ഉദ്ധരിച്ച ഹദീസിന്റെയും മറ്റും അടിസ്ഥാനത്തിലായിരിക്കാം ഏറ്റവും ശ്രേഷ്ഠമുള്ള ഹജ്ജ് എന്ന അർത്ഥത്തിൽ ആ ഹജ്ജിനെ ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത്.

ജന്മനാ പുള്ളിയുള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റുമോ?2023-06-27T08:53:45+00:00

ചോദ്യം: പ്രസവിക്കുമ്പോൾ തന്നെ പുള്ളിയുള്ള മൃഗങ്ങളെ ഉളുഹിയ്യത്ത് അറുക്കുന്നതിന് വിരോധമുണ്ടോ?

ഉത്തരം: ചോദ്യത്തിൽ പറഞ്ഞ പുള്ളി, മൃഗങ്ങൾക്ക് ഐബ് ആയി എണ്ണാവുന്നതല്ല. അതുകൊണ്ട് അവയെ ഉളുഹിയ്യത്ത് അറുക്കാവുന്നതാണ്. പക്ഷേ, ഒറ്റവർണ്ണമുള്ളതാണ്. അത്യുത്തമം. തുഹ്ഫ:9-350

മഖ്‌ബറ ചുറ്റൽ ,ചുബനം ,സുജൂദ്2023-04-15T00:58:05+00:00

ചോദ്യം മഹാന്മാരുടെ മഖ്ബറ കളിൽ സിയാറത്തിന് വരുന്ന ചിലർ ഖബറുകൾ ചുറ്റുന്നതായി കാണാറു ണ്ട്. മറ്റുചിലർ ഖബറുകൾക്ക് മുന്നിൽ സുജൂദ് ചെയ്യുകയും തറയിൽ ചും ബിക്കുകയും ചെയ്യാറുണ്ട്. ഇതിന്റെ യൊക്കെ വിധിയെന്താണ്? ഇതൊക്കെ പ്രോത്സാഹിപ്പിക്കേണ്ടതാണോ?

ഉത്തരം – അതൊന്നും ശരിയല്ല. അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഒഴിവാക്കപ്പെടേണ്ടതാണ്.

ഇമാം ഇബ്നുഹജർ(റ) എഴുതുന്നു. മഹാൻമാർക്ക് മുന്നിൽ സുജൂദ് ചെയ്യു ന്നത് ശരിയല്ല. അത് ഹറാമാണ്. ഖിബ് ലക്ക് മുന്നിട്ടുകൊണ്ടായാലും അല്ലെങ്കി ലും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. വെന്ന് ഉദ്ദേശിച്ചുകൊണ്ടായാലും അത് ശ്രദ്ധിക്കാതെയായാലും ഹറാം തന്നെ യാണ്. കുഫ്ർ വന്നുപോകുന്ന രൂപങ്ങ ളുമുണ്ട്. എന്നെല്ലാം ശറഹുൽ മവാഖിഫിൽ വിശദീകരിച്ചിട്ടുണ്ട്. സൃഷ്ടിക്ക് ഇബാദത്തോ ഖുർബതോ ഉദ്ദേശിച്ചു കൊണ്ടായാൽ അത് കുഫ്റാകുമെന്നാണ് അതിൽ സൂചിപ്പിച്ചത്. സുജൂദ് കൊ ണ്ടോ സൃഷ്ടിയെ ആദരിക്കുന്നുവെന്ന് കരുതിക്കൊണ്ടോ അത്തരം യാതൊരു ഉദ്ദേശ്യവും ഇല്ലാതെയോ ആണെങ്കിലും ഹറാമാകുന്നതാണ്. (അൽ ഇഅലാം ഖവാത്വിഇൽ ഇസ്ലാം)

ഇമാം നവവി(റ) എഴുതി. സുജൂദി നുള്ള പ്രത്യേക കാരണമൊന്നുമില്ലാ സുജൂദ് ചെയ്ത് കൊണ്ട് അല്ലാഹു വിന് താഴ്മ ചെയ്യുന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് അനുവദനീ യമല്ലെന്നാണ് പ്രബലം. എന്നാൽ ശൈ ഖന്മാർക്ക് മുന്നിൽ സുജൂദ് ചെയ്യൽ ഇതിൽ പെട്ടതല്ല. അതു എങ്ങനെയാ യാലും ഹറാം തന്നെയാണ്. ഖിബ് ലക്കു തിരിഞ്ഞായാലും അല്ലെങ്കിലും ഹറാം തന്നെ. കുഫ്റായിപ്പോകുന്ന രൂ പങ്ങളും അതിലുണ്ട്.(റൗള 1-326)

നബി(സ)യുടെ ഖബർ ത്വവാഫ് ചെയ്യൽ അനുവദനീയമല്ല. ഖബർ ശരീ ഫിന് മുന്നിൽ കുനിയൽ കറാഹതാണ്. തറ ചുംബിക്കൽ അതിലേറെ വലിയ അനാചാരമാണ്. തറ ചുംബിക്കൽ ഖബറിന് സുജൂദ് ചെയ്യുന്നവകുപ്പിൽ പെട്ടതാണെന്നും അത് ഹറാമാണെന്ന തിൽ സംശയിക്കേണ്ടതില്ലെന്നും ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് കറാഹ ത്താണെന്നതാണ് പ്രബലം. (ഹാശിയ തു ശർഹിൽ ഈളാഹ് – 502)

ഖബർ സിയാറത് ചെയ്യുമ്പോൾ ഖിബ് ലക്ക് മുന്നിട്ട് കൊണ്ടാണോ ദുഅ ചെയ്യേണ്ടത്?2023-04-15T00:55:14+00:00

ചോദ്യം – ഖബർ സിയാറത് ചെയ്യുമ്പോൾ ഖിബ് ലക്ക് മുന്നിട്ട് കൊണ്ടാണോ ദുഅ ചെയ്യേണ്ടത്? അതല്ലെങ്കിൽ മയ്യിത്തിലേക്ക് മുന്നിട്ടുകൊണ്ടോ? ഖിബ്ലക്ക് മുന്നിട്ടുകൊ ണ്ടാണെങ്കിൽ മഹാൻമാരുടെ മഖാമുകളിൽ സിയാറത്ത് ചെയ്യുമ്പോൾ അവർക്ക് പിന്നിടൽ വരില്ലേ?

ഉത്തരം – ഖബർ സിയാറത്ത് ചെയ്യു മ്പോൾ ദുആഅ് ചെയ്യുന്ന സമയം ഖിബ്ലക്ക് മുന്നിടൽ തന്നെയാണ് സുന്നത്ത്. മഹാൻമാരുടെ മഖാമുകളിൽ ഖിബ്ലക്ക് മുന്നിട്ട് ദുആ ചെയ്യുമ്പോൾ അൽപം അപ്പുറത്തേക്ക് മാറി നിന്നുകൊണ്ടോ ചോദ്യത്തിൽ പറഞ്ഞ പ്രശ് നംപരിഹരിക്കാവുന്നതാണല്ലോ. എന്നാൽ ദുആ ചെയ്യുമ്പോഴും മയ്യിത്തിലേക്ക് തന്നെ മുന്നിടലാണ് സുന്നത്തെന്ന ഒരഭിപ്രായവും മദ്ഹബിലുണ്ട്. ഇമാം ഖത്വീബുശ്ശിർബീനി(റ) എഴുതുന്നു. മയ്യിത്തിന്റെ മുഖത്തേക്ക് മുന്നിട്ടു കൊണ്ട് സലാം പറയണം. ശേഷം സാധിക്കുന്ന ഖുർആൻ പാരായണം ചെയ്യുകയും ഖുർആൻ പാരയാണത്തിനുടനെ മയ്യിത്തിനു വേണ്ടി ദുആ ചെയ്യുകയും വേണം. ദുആഇന്റെ സയമത്തും മയ്യിത്തിന്റെ മുഖത്തിനു നേരെ മുന്നിടലാണ് സുന്നത്തെന്ന് ഖുറാസാനികൾ പറഞ്ഞിട്ടുണ്ട് ങ്കിലും അത് പ്രബലമല്ല. ദുആ ചെയ്യുമ്പോൾ ഖിബ് ലക്ക്‌ മുന്നിടുകയാണ് വേണ്ടത് (മുഗ് നി 2-57)(തുഹ്ഫ 3-202)

സിയാറത്ത് കഴിഞ്ഞു പിന്നോട്ട് നടക്കൽ2023-04-15T00:52:18+00:00

ചോദ്യം – മഖ്ബറകളിൽ സിയാറത് കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ ചിലർ മഖാമി ലേക്ക് മുന്നിട്ട് പിന്നിലേക്ക് നടന്നു പോരുന്നത് കാണാ റുണ്ട്. മഖ്ബറകൾക്ക് പിന്നിടുന്ന അദബുകേട് ഒഴിവാക്കാൻ വേണ്ടിയാണെന്നാണ് ചിലർ കാരണം പറയുന്നത്. ഇതിന് അടിസ്ഥാനമുണ്ടോ? പിന്നിലേക്ക് നടന്നു പോരണ മെന്നുണ്ടോ?

ഉത്തരം – സിയാറത് കഴി ഞ്ഞ് തിരിച്ചുപോരുമ്പോൾ പിന്നോട്ട് നടന്നുപോരണമെന്നില്ല. അതിന് അടിസ്ഥാനമില്ല. സാധാരണപോലെ മുന്നോട്ടു നടന്നുപോരുകയാണ് വേണ്ടത്.

റസൂൽ കരീം(സ)യെ സിയാറത് ചെയ്യുന്നതിന്റെ . അദബുകൾ വിശദീകരിക്കുന്ന കൂട്ടത്തിൽ കർമ്മശാസ്ത്ര ഇമാമുകൾ ഇക്കാര്യം വ്യക്ത മാക്കിയിട്ടുണ്ട്. ഇമാം റംലി(റ) എഴുതുന്നു: പിന്നോട്ട് നടക്കാതെ മുൻഭാഗത്തേക്ക് നടന്നു കൊണ്ട് തിരിച്ചുപോരേണ്ടതാണ്. (നിഹായ 3 – 321) ഇമം ഖത്വീബുശ്ശിർബീനി(റ) മുഗ് നി 2 – 284ലും ഇപ്രകാരം എഴുതി യിട്ടുണ്ട്. ഇമാം സുലൈമാനുൽ ജമൽ(റ) വിശദീകരിക്കുന്നു. സാധാരണക്കാരായ ചിലർ ചെയ്യാറുള്ളതുപോലെ പിന്നോട്ട് നടക്കാതെ മുന്നിലേക്ക് നടന്ന് തിരിഞ്ഞുപോരുകയാണ് വേണ്ടത്. (ഹാശിയതുൽ ജമൽ 2-485)
വദാഇന്റെ തവാഫ് കഴിഞ്ഞ് വിശുദ്ധ കഅബ യോട് വിടപറയുന്ന രീതി വിശദീകരി ച്ചുകൊണ്ട് അദ്ദേഹം പറയുന്നു. കഅബക്ക പിന്നിട്ട മൂന്നോട്ട് നടന്നുകൊണ്ട് തന്നെയാണ് പുറത്തേക്ക് പോരേണ്ടത്. ഇതാണ് പ്രബലം. പലരും ചെയ്യാറുള്ളതു പോലെ പിന്നോട്ട് നടക്കേണ്ട, പിന്നോട്ട് നടന്നുപോരുന്നത് കറാ ഹത്താണെന്ന് ഇമാമുകളിൽ പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ നടന്നുപോരുന്നതിന് റിപ്പോർ ചെയ്യപ്പെട്ട ഹദീസോ രേഖയോ ഇല്ല അസിലില്ലാത്ത കാര്യങ്ങളുടെ പിന്നാലെ പോകരുത്. (ഹാശിയതുൽ ജമൽ 2 – 478)

ആർത്തവ നിയന്ത്രണവും നോമ്പും2023-04-03T06:39:08+00:00

പ്രശ്നം:

കഅ്ബ ത്വവാഫു ചെയ്യാൻ ശുദ്ധി നിർബന്ധമാണല്ലോ. അതിനു വേണ്ടി സ്ത്രികൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിക്കാമോ? അതു പോലെ ഇങ്ങനെ നിയന്ത്രിച്ചു നോമ്പു നോൽക്കാമോ? നോറ്റാൽ ആർത്തവം ഉണ്ടാകേണ്ട ദിവസങ്ങളിലെ നോമ്പു സ്വീകരിക്കപ്പെടുമോ?

ഉത്തരം: ആർത്തവമുളളപ്പോൾ ത്വവാഫ്, നോമ്പു പോലുള്ളതു ഹറാമാണെന്ന വിധി ആർത്തവമില്ലാത്ത വേളയിൽ സ്ത്രികൾക്കു ബാധകമല്ലെന്നു വ്യക്തമാണ്. ആർത്തവമില്ലാതാകാൻ കാരണം മരുന്നും ഗുളികയും കഴിച്ചതാണെന്നത് പ്രശ്നമല്ല. ആർത്തവ രക്തം പതിവു സമയത്തിനു മുമ്പു മരുന്നു കഴിച്ചു വരുത്തിയാൽ ആ ആർത്തവ രക്തം കണക്കിലെടുക്കുമെന്നും സ്ത്രിയുടെ ഇദ്ദ തീരുക, നമസ്കാരം ഖളാ വീട്ടാതെ ഒഴിവാക്കുക പോലുള്ള നിയമങ്ങൾ മരുന്നു കൊണ്ടുണ്ടായ പ്രസ്തുത ഹൈളിനും ബാധകമായിരിക്കുമെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. ഫതാവൽ കുബ്റാ 4/200 ഇതിൽ നിന്നും മരുന്നുപയോഗിച്ചുവെന്നതു പ്രശ്നമല്ലെന്നും ആർത്തവ രക്തം ഉണ്ടോ ഇല്ലേ എന്നതാണു നിയമങ്ങളിൽ പരിഗണിക്കുന്നതെന്നും മനസ്സിലാക്കാമല്ലോ.

വെള്ളപോക്കും വുളൂഉം2023-04-03T06:37:26+00:00

പ്രശ്നം:

നിത്യമായി വെള്ളപോക്കുള്ള ഒരു സ്ത്രീ നിസ്കരിക്കുവാൻ വുളൂ എടുക്കുമ്പോൾ യോനിയിൽ  കൈവിരൽ കടത്തി കഴുകി ശുദ്ധിയാക്കിയ ശേഷം യോനിയുടെ ഉള്ളിൽ പഞ്ഞിവച്ചു പുറത്തേക്കു സ്രവിക്കാതെ അടക്കുകയും  ശേഷം വുളൂ ചെയ്യുകയും നമസ്കരിക്കുകയും ഖുർആൻ ഓതു കയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എത്ര ഫർളു നമസ്കരിക്കാം? ഖളാ ഉളള നമസ്കാരം ഖളാഅ് വീട്ടിയതിനുശേഷം അദാ ഉള്ള നമസ്കാരം നിർവ്വഹിക്കാമോ? എത്ര സമയം ഖുർആൻ ഓതാൻ പറ്റും? നോമ്പുള്ള അവസരത്തിൽ യോനിയിൽ  കൈവിരൽ കടത്തി കഴുകൽ കൊണ്ടും പഞ്ഞി വയ്ക്കൽകൊണ്ടും നോമ്പിനു വല്ല തകരാറും വരുമോ?

ഉത്തരം:

അശുദ്ധി നിത്യമായവൾ ഓരോ ഫർളിനും വുളൂ എടുക്കൽ നിർബന്ധമാണ്. അതുകൊണ്ട് അവൾ ഒരിക്കൽ ചെയ്ത വച്ചുകെട്ടലും വുളുവും കൊണ്ട് ഒരു ഫർളുമാത്രമേ നമസ്കരിക്കാവു. ഖളാആയ ഫർളിനും അദാആയ ഫർളിനും വെവ്വേറെ വുളുവും മറ്റും നടത്തേണ്ടതുണ്ട്. ഖുർആൻ ഓതാൻ വുളു നിർബന്ധമില്ല. അതിനാൽ അവൾക്കെത്ര സമയവും ഓതാവുന്നതാണ്. മുസഹഫ് തൊടൽ, ചുമക്കൽ പോലുള്ളതിനും അവൾക്കു വിടുതിയുണ്ട്. അതിനാൽ അങ്ങനെയും ഓതാം. നോമ്പുള്ള അവസരത്തിൽ യോനിയുടെ അകത്തു കൈ വിരലോ പഞ്ഞിയോ കടത്തുന്നതുകൊണ്ടു നോമ്പു ബാത്വിലാകും. അതിനാൽ നോമ്പുകാരിയെങ്കിൽ ചുറ്റിക്കെട്ടൽ മാത്രം നടത്തിയാൽ മതി. തുഹ്ഫ:1-393-97 നോക്കുക.

നമസ്കാരം ഖളാ ഉള്ളവന്റെ തറാവീഹ്?2023-04-03T06:32:17+00:00

ചോദ്യം: നമസ്കാരം ഖളാ ആയവന് തറാവീഹ് നമസ്കരിച്ചാൽ കൂലി കിട്ടുകയില്ല എന്നു പറയുന്നു. ഒന്നു വിശദീകരിച്ചാലും.

ഉത്തരം: ഫർളു നമസ്കാരം കാരണം കൂടാതെ ഖളാഉള്ളവന് തന്റെ ഉറക്കം, ബാദ്ധ്യതപ്പെട്ട ആശ്രിതരുടെ ചെലവിനുള്ള വക സംഭരിക്കൽ, സമയം നഷ്ടമാകുമെന്നു ഭയമുള്ള മറ്റു നിർബ്ബന്ധ കടമ നിർവ്വഹിക്കൽ പോലോത്ത നിർബ്ബന്ധാവശ്യങ്ങൾക്കുള്ള സമയം കഴിച്ച് ബാക്കി സമയം മുഴുവൻ നമസ്കാരം ഖളാ വീട്ടുവാൻ വിനിയോഗിക്കൽ നിർബ്ബന്ധമാണ്. അവയല്ലാത്ത മറ്റെന്ത് പ്രവൃത്തിയിലേർപ്പെടലും ഹറാമുമാണ്. അതിൽ സുന്നത്തായ കർമ്മങ്ങളും പെടുമെന്ന് മാത്രം. തുഹ്ഫ: 1-440. പക്ഷേ, ചിലർ ഫർള് ഖളാഉള്ളവന് സുന്നത്തു നമസ്കാരം മാത്രം ഹറാമെന്നു ധരിച്ച് തറാവീഹ് പോലോത്ത സുന്നത്ത് നമസ്കാരങ്ങൾ ഒഴിവാക്കുകയും വെറുതെ സൊറ പറഞ്ഞും മറ്റും സമയം ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് കാണാം. ഇത് ഏറെ നഷ്ടമാണ്. കാരണം, ഖളാ ഉള്ളതോടെ സുന്നത്ത് നമസ്കരിക്കുമ്പോൾ ഫർള് ഖളാ വീട്ടേണ്ട സമയം അതിലേക്കു തിരിക്കാതെ സുന്നത്തിനു മിനക്കെട്ടുവെന്ന കുറ്റമുണ്ടെങ്കിലും എടുത്ത് സുന്നത്തിന്റെ കൂലി കിട്ടുമെന്ന് ഒരു അപ്രബല അഭിപ്രായമെങ്കിലുമുണ്ട്. ജംഅ്: 1-202 നോക്കുക. അത് പ്രവർത്തിക്കാതെ വെറുതെയിരിക്കുകയോ മറ്റു മുബാഹായ(അനുവദനീയ) കാര്യങ്ങളിലേർപ്പെടുകയോ ആണെങ്കിൽ ആ പുണ്യവും ലഭിക്കാനിടയില്ലല്ലോ. അതിനാൽ ഫർള് ഖളാ ഉള്ളതിന്റെ പേരിൽ തറാവീഹ് ഒഴിവാക്കുന്നവർ ആ സമയവും മറ്റും ഖളാ വീട്ടുവാൻ ഉപയോഗിക്കുകയാണു വേണ്ടത്.

മൂന്നു റക്അത്ത് വിത്റ് നിസ്കരിച്ച ആൾ പിന്നീട് 11 റക്അത്ത് നിസ്കരിക്കാൻ ഉദ്ദേശിച്ചാൽ എന്താണ് ചെയ്യേണ്ടത് ..?2023-03-28T09:46:53+00:00

മൂന്നു റക്അത്ത് വിത്റ് നിസ്കരിച്ച ആൾ പിന്നീട് 11 റക്അത്ത് നിസ്കരിക്കാൻ ഉദ്ദേശിച്ചാൽ എന്താണ് ചെയ്യേണ്ടത് ..?

ഉത്തരം : ഇബ്നു ഹജർ റ നോട് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

മൂന്ന് റക്അതോ ഒരു റക്അതോ ഇത്ര നിസ്കരിച്ച ആൾക്ക് പിന്നീട് അത് 11 റക്അത് പൂർത്തിയാക്കി നിസ്കരിക്കാൻ ഉദ്ദേശിച്ചാൽ ബാക്കിയുള്ളവ നിസ്കരിച്ചാൽ മതി. അവസാനം ഒരു റക്അത്ത് പ്രത്യേകമായി നിസ്കരിക്കൽ ആവശ്യമില്ല. തുടക്കത്തിലോ ഒടുക്കത്തിലോ നടുവിലോ ഒരു റകഅത്ത് നിസ്കരിച്ചാൽ മതി

(وسئل) – رضي الله عنه – عمن صلى الوتر ثلاثا فهل له أن يصلي الباقي منه بعد ذلك بنية الوتر.
(فأجاب) بقوله: نعم له ذلك فيما يظهر إذ معنى كونه وترا أن فيه الوتر، وهو كذلك سواء توسط الوتر أم تقدم أم تأخر.
[ابن حجر الهيتمي ,الفتاوى الفقهية الكبرى ,1/185]

അവിശ്വാസികളുടെആഘോഷങ്ങളിൽ പങ്കുചേരൽ2022-09-21T10:22:09+00:00

ചോദ്യം:

അവിശ്വാസികളുടെ മതപരമായ ആഘോഷങ്ങളിൽ സദ്യകൾ ഒരുക്കിയും മറ്റും വിശ്വാസികൾ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും തെറ്റാണൊ?

മറുപടി:വിശ്വാസികൾ അവിശ്വാസികളുടെ ആഘോഷങ്ങളിൽ പങ്കുചേരാനോ ആശംസകൾ നേരാനോ പാടില്ല, ഹറാമാണ്. വിശ്വാസികൾക്കെതിരെ അതിന്റെ പേരിൽ ഇമാമിന്-ഭരണാധിപന്-ശിക്ഷാനടപടി സ്വീകരിക്കാവുന്നതാണ്.
(മുഗ്‌നി: 4/241, ബുജൈരിമി: 4/179)

 

പ്രാദേശിക മഖ്ബറ വിട്ട് മയ്യിത്തിനെ കൊണ്ടുപോകൽ2022-09-21T01:31:38+00:00

 

❓ചോദ്യം:

ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടിയോ സ്വാലിഹീങ്ങളെ മറമാടപ്പെട്ട മഖ്ബറയിൽ മറവു ചെയ്യാൻ വേണ്ടിയോ മരണപ്പെട്ട പ്രദേശവാസികളുടെ മഖ്‌ബറയേക്കാൾ ദൂരമുള്ള മറ്റൊരു മഖ്ബറയിലേക്ക് മയ്യിത്ത് കൊണ്ടുപോകുന്നതിന്റെ വിധിയെന്ത്

 

മറുപടി:മഹല്ലുകാരുടെ മഖ്‌ബറയേക്കാൾ ദൂരമുള്ള മറ്റൊരു മഖ്ബറയിലേക്ക് ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടി മയ്യിത്തിനെ കൊണ്ടുപോകാൻ പാടില്ല. കുളിപ്പിച്ചു കഫൻ ചെയ്തു നിസ്കരിച്ച ശേഷം സ്വാലിഹീങ്ങളെ മറമാടപ്പെട്ട മഖ്ബറയിലേക്ക് മയ്യിത്തിനെ കൊണ്ടുപോകൽ അനുവദനീയമാണെന്ന് നിഹായ: 3-38ലും മുഗ്‌നി: 1-496ലും വ്യക്തമാക്കിയിട്ടുണ്ട്

 

 

അവിശ്വാസിയാണെങ്കിലും ചെലവിനു കൊടുക്കണോ?2022-09-21T00:20:38+00:00

 

 

 

❓ചോദ്യം:

അവിശ്വാസികളായ മാതാപിതാക്കൾക്കും മക്കൾക്കും ചെലവിനു കൊടുക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണോ?

 

🔰മറുപടി:

അവിശ്വാസികളാണെങ്കിലും കഴിവില്ലാത്ത മാതാപിതാക്കൾക്കും മക്കൾക്കും ചെലവിനു കൊടുക്കൽ നിർബന്ധമാണ്‌. പക്ഷേ,അവർ മുർതദ്ദുകളോ ഹർബിയ്യുകളോ ആണെങ്കിൽ ചെലവിനു കൊടുക്കാൻ വിശ്വാസികൾ ബാധ്യസ്ഥരല്ല.

(തുഹ്ഫ: 8/344,345)

സംഭോഗം നടന്നതിൽ തർക്കമുന്നയിച്ചാൽ?2022-09-21T00:14:49+00:00

 

❓ചോദ്യം:
വിവാഹം കഴിഞ്ഞു മാസങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം വൈവാഹിക ബന്ധം വേർപ്പെടുത്തുകയും ഒരുതവണ പോലും സംഭോഗത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് അവൾ വാദിക്കുകയും അവനതു നിഷേധിക്കുകയും ചെയ്താൽ ആരുടെ വാദമാണു പരിഗണിക്കപ്പെടുക? ഇദ്ദ ആചരിക്കാതെ മറ്റൊരാൾക്ക്‌ അവളെ നികാഹ്‌ ചെയ്തു കൊടുക്കാമോ?

മറുപടി :
സംഭോഗത്തിൽ ഏർപ്പെട്ടിട്ടില്ലെന്നു സത്യം ചെയ്തു പറഞ്ഞാൽ അവളുടെ വാദമാണു പരിഗണിക്കപ്പെടുക. ഇദ്ദ ആചരിക്കാതെ അവളെ നികാഹ്‌ ചെയ്തു കൊടുക്കാവുന്നതാണ്‌. (ശർവാനി: 8/232)

 

ഭാര്യ ഭർത്താക്കന്മാരെ അടുത്തടുത്തായി മറവു ചെയ്യുന്നതിൽ പ്രത്യേകം പുണ്യമുണ്ടോ?2022-09-21T00:12:13+00:00

 

 

മറുപടി :

പുണ്യമുണ്ട്‌. കുടുംബക്കാർ, ഭാര്യ ഭർത്താക്കന്മാർ, സ്നേഹിതന്മാർ, മുലകുടി ബന്ധം മൂലമോ കെട്ടുബന്ധം മൂലമോ മഹ്‌റമായവർ എന്നിവരെ അടുത്തടുത്തായി മറവു ചെയ്യൽ സുന്നത്താണ്‌. (തുഹ്‌ഫ ശർവാനി സഹിതം 3/199)

 

 

മരുന്നുപയോഗിച്ചോ മറ്റോ ഗർഭധാരണശേഷി നഷ്ടപ്പെടുത്തുന്നതിന്റെ വിധിയെന്ത്‌?2022-09-20T23:40:59+00:00

 

മരുന്നുപയോഗിച്ചോ മറ്റോ ഗർഭധാരണശേഷി നഷ്ടപ്പെടുത്തുന്നതിന്റെ വിധിയെന്ത്‌?

മറുപടി :
ഗർഭധാരണശേഷി തീർത്തും ഇല്ലായ്മ ചെയ്യുന്ന മാർഗ്ഗം സ്വീകരിക്കൽ ഹറാമാണ്‌. പൂർണ്ണമായും ഇല്ലായ്മ ചെയ്യാതെ താൽക്കാലികമായി ഗർഭധാരണശേഷി പിന്തിക്കുന്ന മാർഗ്ഗം സ്വീകരിക്കൽ കറാഹത്താണ്‌. ചെറിയ മക്കളെ പരിപാലിക്കുക പോലുള്ള ന്യായമായ കാരണത്തിനാണ്‌ പിന്തിക്കുന്നതെങ്കിൽ കറാഹത്തില്ല.
(തുഹ്ഫ ശർവാനി സഹിതം 8/241)

 

ഖുത്വുബക്ക് മുമ്പുള്ള മആശിറ വിളിക്ക് വല്ല തെളിവുമുണ്ടോ?2022-09-04T16:39:13+00:00

ഉത്തരം: ഇമാം റംലി(റ)യോട് ഇതുസംബന്ധമായി ഇങ്ങനെ ചോദിക്കപ്പെട്ടു. “വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് മആശിറ വിളിക്കുന്ന മൂര്‍ഖി (ഇമാമിനെ മിമ്പറില്‍ കയറ്റുന്നയാള്‍) ഓതുന്ന ഹദീസ് സ്വഹീഹാണോ? ആണെങ്കില്‍ തന്നെ നബി(സ്വ)യുടെ കാലത്ത് ഇത് നടപ്പുണ്ടോ? നടപ്പുണ്ടെങ്കില്‍ ഇന്നറിയപ്പെട്ട ഈ വാചകം തന്നെയായിരുന്നോ? ഖത്ത്വീബിന് മുമ്പില്‍ വിളിക്കപ്പെടുന്ന ബാങ്കിന് വല്ല അടിസ്ഥാനവുമുണ്ടോ?”
ഇതിന് ഇമാം റംലി(റ) ഇങ്ങനെ മറുപടി നല്‍കി: “പ്രസ്തുത ഹദീസ് സ്വഹീഹായതുംബാങ്ക് നബി(സ്വ)യുടെയും സ്വിദ്ദീഖുല്‍ അക്ബര്‍(റ), ഉമര്‍(റ) തുടങ്ങിയ സ്വഹാബത്തിന്റെയും കാലത്ത് നടന്നിരുന്നതുമായിരുന്നു” (ഫതാവാ റംലി 2/21, 11).
ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “കര്‍മശാസ്ത്ര പണ്ഢിതന്മാരുടെ വാക്കുകളുടെ താത്പര്യം സുപ്രസിദ്ധമായ ആയത്തും ഹദീസും ഓതിക്കൊണ്ടുള്ള ഒരു മുര്‍ഖിയെ നിശ്ചയിക്കുന്നത് ബിദ്അത്താണെന്നാണ്. കാരണം നബി(സ്വ)യുടെ കാലശേഷമാണ് ഇതിന് തുടക്കം കുറിച്ചത്. പക്ഷേ, ഇത് നല്ല ബിദ്അത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതൊരാള്‍ക്കും നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത്, സലാമ് എന്നീ സുന്നത്തുകള്‍ വര്‍ദ്ദിപ്പിക്കാന്‍ ആയത്ത് പ്രചോദനമാകുന്നുവെന്നതാണ് കാരണം. വിശിഷ്യാ വെള്ളിയാഴ്ച ദിവസത്തില്‍. അപ്രകാരം തന്നെ ഖുത്വുബ ശ്രദ്ധിച്ചുകേള്‍ക്കാന്‍ ഹദീസും പ്രചോദകമാകുന്നു. ഖുത്വുബ ശ്രദ്ധിക്കാതിരിക്കല്‍ ജുമുഅയുടെ ശ്രേഷ്ഠതയെ നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല, അത് കുറ്റകരം കൂടിയാണെന്നാണ് കുറേ പണ്ഢിതന്മാരുടെ പക്ഷം. എന്നാല്‍ ഞാന്‍ പറയട്ടെ. ഈ സമ്പ്രദായത്തിന് താഴെ ഹദീസ് രേഖയാക്കാം. നബി(സ്വ)  ഹജ്ജത്തുല്‍ വദാഇല്‍ മിനയില്‍ വെച്ച് ഖുത്വുബ ഉദ്ദേശിച്ചപ്പോള്‍ ജനങ്ങള്‍ ഖുത്വുബ ശ്രദ്ധിച്ചു കേള്‍ക്കണമെന്ന് നിര്‍ദേശിക്കാന്‍ (മആശിറ വിളിക്കാന്‍) ഒരാളോടാജ്ഞാപിച്ചു. ഇതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ജുമുഅ ഖുത്വുബയുടെ മുമ്പും പ്രസ്തുത കാര്യം സുന്നത്താണെന്നും അത് ബിദ്അത്തിന്റെ വ്യാപ്തിയില്‍ തന്നെ പെടുകയില്ലെന്നും ഗ്രഹിക്കാവുന്നതാണ്. എന്നാല്‍പിന്നെ നബി(സ്വ)യുടെ കാലത്ത് മദീനയില്‍ ജുമുഅ ദിവസം പ്രസ്തുത കാര്യം എന്തുകൊണ്ട് നടന്നില്ലെന്ന സംശയത്തിന്  മറുപടി ഇപ്രകാരമാണ്. ശബ്ദകോലാഹലവും അച്ചടക്കരാഹിത്യവും മിനയില്‍ പ്രകടമായപ്പോള്‍ അവിടെ പ്രസ്തുത കാര്യങ്ങളുണര്‍ത്താന്‍ ഒരാളിലേക്കാവശ്യം നേരിട്ടു. മദീനക്കാരുടെ അവസ്ഥ ഇതായിരുന്നില്ല. (നിരന്തരമായി നബി(സ്വ)യുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കും പൂര്‍ണ നിയന്ത്രണത്തിനും അവര്‍ വിധേയരായതുകൊണ്ട് അച്ചടക്കരാഹിത്യം അവരെ തൊട്ടുതീണ്ടിയിരുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്നും ഗ്രാമങ്ങള്‍, മലയോരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മിനയില്‍ മേളിച്ച മനുഷ്യ പാരാവാരത്തിന്റെ അവസ്ഥ ഇതല്ലല്ലോ.) മാത്രമല്ല, ഖുത്വുബയില്‍ (ആമുഖത്തില്‍) നബി(സ്വ) ത ന്നെ ഉപര്യുക്ത കാര്യം മിമ്പറില്‍വെച്ച് നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു”(തുഹ്ഫ, 2/461).
ശൈഖ് ഇജ്ലൂനി(റ) എഴുതുന്നു: “അന്‍സ്വിതൂ റഹിമകുമുല്ലാ’ എന്ന വാചകം മുര്‍ഖിയു ടെ സ്വന്തം വാചകമാണെന്നതില്‍ സന്ദേഹമില്ല. ഹദീസിന്റെ നിവേദനങ്ങളിലൊന്നും ഈ വാക്ക് അറിയപ്പെടുന്നില്ല. ഏതായാലും ഒരു മുര്‍ഖിയെ നിശ്ചയിക്കുന്നതും മുര്‍ഖി മേല്‍ ഹദീസുദ്ധരിക്കുന്നതുമൊന്നും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നല്ല. നിശ്ചയം അത് ബിദ്അത്തില്‍ പെട്ടതാണ്. ചില പണ്ഢിതന്മാര്‍ അതിനെ നല്ല ബിദ്അത്തായി ഗണിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയട്ടെ. ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ പ്രസ്താവിച്ചിട്ടുള്ളത് ഇപ്രകാരമാണ്. (തുഹ്ഫയുടെ ഉപര്യുക്ത ഉദ്ധരണി ശേഷം അദ്ദേഹം എടുത്തുദ്ധരിച്ചു) (ഇജ്ലൂനി(റ)യുടെ കശ്ഫുല്‍ ഖഫാഅ് 1/94).
ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥമായ അദ്ദുര്‍റുല്‍ മുഖ്താറില്‍ വിവരിക്കുന്നു. അറിയപ്പെട്ട മആശിറ വിളി സമ്പ്രദായം അബൂഹനീഫ ഇമാം ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും സ്വാഹിബാനിയായ അബൂയൂസുഫ്(റ), മുഹമ്മദ്(റ) എന്നിവര്‍ അതില്‍ പന്തികേടില്ലെന്ന പക്ഷക്കാരാണ്. പ്രസ്തുത ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുല്‍ ആബിദീന്‍(റ) തുഹ്ഫയുടെ വാക്ക് ഉദ്ധരിച്ച ശേഷം ഇങ്ങനെ പറയുന്നു: “ഈ അഭിപ്രായമാണ് അല്‍ഖൈറുര്‍റംലി  (റ) പ്രബലമാക്കിയിട്ടുള്ളത്. മാത്രമല്ല, അവര്‍ ഇങ്ങനെയും പറഞ്ഞു. ഇന്നു നടക്കുന്ന മ ആശിറ വിളി അനുവദനീയമല്ലെന്നു പറയാന്‍ ഒരു ന്യായവുമില്ല. കാരണം അന്നുമുതല്‍ ഇന്നുവരെയുള്ള മുഹമ്മദ് നബി(സ്വ)യുടെ സമുദായം ഇത് അംഗീകരിച്ചിട്ടുണ്ട്” (റദ്ദുല്‍ മുഹ്താര്‍ 1/859).
ഇത്രയും വിശദീകരിച്ചതില്‍നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി.
(1) ജുമുഅ ഖുത്വുബക്ക് മുമ്പ് നബി(സ്വ)യുടെ കാലത്ത് ഈ സമ്പ്രദായം ഉണ്ടായിരുന്നില്ല. (2) ഈ അടിസ്ഥാനത്തിലാണ് ഇമാം അബൂഹനീഫ(റ) അത് ഇഷ്ടപ്പെടാതിരുന്നതും മറ്റ് കുറേ പണ്ഢിതന്മാര്‍ അത് ബിദ്അത്താണെന്നു പറഞ്ഞതും. (3) ഇതിനെക്കുറിച്ച് നല്ല ബിദ്അത്ത് എന്ന് അവര്‍ പറഞ്ഞത് ശറഇല്‍ വിലക്കപ്പെട്ട ബിദ്അത്തല്ലെന്നതിനും ഭാഷാപരം മാത്രമാണെന്നതിനും തെളിവാണ്. (4) മിനയില്‍വെച്ച് നബി(സ്വ)യുടെ ആജ്ഞപ്രകാരം ഇത് നടന്നത് കൊണ്ട് ഭാഷാപരമായി തന്നെയും ഇതിനെ ബിദ്അത്തെന്ന് വിശേഷിപ്പിച്ചുകൂടെന്നാണ് ഇബ്നുഹജറി(റ)ന്റെ പക്ഷം. (5) മിനയില്‍ നിന്ന് തു ടങ്ങിയ ഈ സമ്പ്രദായം കാലമിതുവരെ ശേഷമുള്ളവര്‍ അംഗീകരിച്ചും അനുഷ്ഠിച്ചും പോന്നിട്ടുണ്ട്. (6) മദീനക്കാര്‍ അവരിലെ പ്രത്യേക പവിത്രത കൊണ്ട് ഇതിലേക്ക് ആവശ്യമായില്ല. (7) മുര്‍ഖി പറയുന്ന കാര്യം നബി(സ്വ) തന്നെ ഖുത്വുബയുടെ ആമുഖത്തില്‍ മിമ്പറില്‍വെച്ച് പറഞ്ഞിരുന്നു.
ഖുത്വുബക്ക് മുമ്പായി ജനങ്ങള്‍ ശാന്തരും നിശ്ശബ്ദരുമായിരിക്കാന്‍ ഉണര്‍ത്തിക്കൊണ്ടുള്ള മആശിറ വിളിയില്‍ സ്വഹാബിവര്യനായ അബൂഹുറയ്റ(റ)യുടെ ഹദീസ് പാരായണം ചെയ്യുന്നതിന്റെ രഹസ്യം സംബന്ധിച്ച് ഇമാം താജുദ്ദീനുസ്സുബ്കി(റ) ഇപ്രകാരം പറയുന്നു.
നബി(സ്വ)യുടെ ഹദീസുകള്‍ കൂടുതലായി അബൂഹുറയ്റ(റ) മനഃപാഠമാക്കിയപ്പോള്‍ അതിന് പ്രതിഫലമായി പില്‍ക്കാല ജനങ്ങളില്‍ അബൂഹുറയ്റ(റ)ക്ക് പ്രശംസയും പ്ര കീര്‍ത്തനവും അല്ലാഹു നല്‍കി. ജുമുഅ ദിവസത്തില്‍ ജനങ്ങള്‍ മേളിക്കുമ്പോല്‍ ഖത്വീബിന് മുമ്പായി മുഅദ്ദിന്‍ എഴുന്നേറ്റു ഇപ്രകാരം പറയുന്നു: “അബൂഹുറയ്(റ)യില്‍ നിന്ന് നിവേദനം. ജുമുഅ ദിവസം ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ തന്റെ കൂട്ടുകാരനോട് നിശ്ശബ്ദമായിരിക്കുക എന്ന് പറഞ്ഞാല്‍ നിശ്ചയം അവന്‍ പ്രവര്‍ ത്തിച്ചത് തന്നെ നിഷ്ഫലമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.” എന്നാല്‍ അബൂഹുറയ്റ (റ)യെകുറിച്ചുള്ള ഈ കീര്‍ത്തനം വലിയൊരു സമൂഹത്തിന് മുന്നില്‍ അവരുടെ പേരുപറയല്‍ തുടര്‍ന്നുവന്നു എന്നത് മാത്രമല്ല, മറിച്ച് ഈ ഹദീസ് നിവേദനം ചെയ്യുന്നത് വഴിയായി അവരുടെ പേര് പരാമര്‍ശിക്കുകയും കേള്‍ക്കുന്നവര്‍ തര്‍ളിയത് ചൊല്ലുകയും അവരെ സ്മരിക്കുകയും അതിനെ തുടര്‍ന്ന് വീണ്ടും തര്‍ളിയത് ചൊല്ലുകയും ചെയ്യുന്നു എന്നതാണത്. എത്രമാത്രം പുണ്യകരമാണിത്. ഈ ഹദീസ് കാരണമായി എത്രയെത്ര സ്വാലിഹുകളാണ് അവര്‍ക്കുവേണ്ടി റഹ്മത് കൊണ്ട് പ്രാര്‍ഥന നടത്തിയത്. അപ്രകാരം തന്നെ ഈ ഹദീസ് കേള്‍ക്കുമ്പോല്‍ ഹദീസിന്റെ ആജ്ഞക്ക് വഴിപ്പെട്ട് ജനങ്ങള്‍ നിശ്ശബ്ദരായിരിക്കുന്നു. ഈ ഹദീസോ ഹദീസ് ഉള്‍ക്കൊള്ളുന്ന ആശയമോ അറിയാത്ത എത്രയെത്ര സാധാരണക്കാരാണ് മുഅദ്ദിനില്‍ നിന്ന് ഈ ഹദീസ് കേള്‍ക്കുമ്പോല്‍ ഇ തിന് വഴിപ്പെട്ട് നിശ്ശബ്ദരായിരിക്കുന്നത്. ഇതുകൊണ്ടെല്ലാം ഈ ഹദീസ് എത്തിച്ചുതന്ന വ്യക്തിക്ക് വലിയ പ്രതിഫലമാണ് ലഭ്യമാകുന്നത്. അബൂഹുറയ്റ(റ)യാണ് പ്രസ്തുത വ്യക്തി” (ത്വബഖാത്, 1/31)

മുൻകൂർ പണമടച്ച് ഓഫറിൽ സ്വർണം വാങ്ങാമോ?2021-12-01T01:50:01+00:00
  • ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ: നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപിക്കൂ. പല ഗഡുക്കളായി അടക്കാം. പിന്നീട് എപ്പോൾ സ്വർണം വാങ്ങിയാലും ഇക്കാലയളവിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് സ്വർണം സ്വന്തമാക്കാം. വിലക്കയറ്റം നിങ്ങളെ ബാധിക്കുകയേയില്ല- ഈ ഇടപാടിന്റെ മതവിധി എന്താണ്. ഇത് പലിശയിൽ പെടുമോ?

ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ പണം നൽകുന്ന സമയം വിൽപന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണം വാങ്ങണമെന്ന് ഉദ്ദേശിച്ചുകൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും മാത്രമാണ് അപ്പോൾ നടക്കുന്നത്. പണം കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്തുത പണത്തിന്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ബാധ്യതയിലുള്ള പ്രസ്തുത പണത്തിന് പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല.
എന്നാൽ വില വർധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകണമെന്ന നിബന്ധനയോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശയിടപാട് തന്നെയാണ്. അത്തരം യാതൊരു നിബന്ധനയുമില്ലാതെ പണം നൽകുകയും പിന്നീട് പ്രസ്തുത പണത്തിനു പകരമായി രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണം നൽകുകയും ചെയ്യുന്നതിനു വിരോധമില്ല. അത് പലിശയിടപാടല്ല. ജ്വല്ലറിയിലേക്ക് പണം നൽകിയവർക്ക് വില വർധനവ് ബാധകമാകാതെ സ്വർണം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പരസ്യപ്പെടുത്തിയത് കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞതുകൊണ്ടോ ഹറാമാവുകയില്ല. മേൽ പറഞ്ഞ വിധം നിബന്ധന വെച്ചുകൊണ്ട് പണം കടമായി വാങ്ങുന്നതും നൽകുന്നതും ഹറാം തന്നെയാണ്.

വിതരണം എവിടെയായിരിക്കണം ?2021-07-13T05:28:42+00:00
ബലിയറുത്ത നാട്ടിൽ തന്നെയാണ് അത് വിതരണം ചെയ്യേണ്ടത്. ഇതര നാടുകളിലേക്ക് കൊടുത്തയക്കാൻപറ്റില്ല. എന്നാൽ അത് സ്വീകരിച്ച നിർധനർക്ക് അന്യർക്ക് വിൽക്കാനും ഇതര പ്രദേശങ്ങളിലേക്ക് കൊടുത്തു വിടാനും പറ്റുന്നതാണ്.
ഉള്ഹിയ്യത്ത് അമുസ്ലിമിന് നൽകാമോ ?2021-07-13T05:26:35+00:00
ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധ സക്കാത്തല്ലാത്ത ദാന ധർമ്മങ്ങൾ അമുസ്‌ലിമിനും നൽകാമെങ്കിലും ഉള്ഹിയ്യത്തിന്റെ മാംസമോ മറ്റ് ഭാഗങ്ങളോ അമുസ്‌ലിമിനു നൽകൽ അനുവദനീയമല്ല.
ബലി മൃഗം ഏത് നിറമായിരിക്കണം ?2021-07-13T05:24:43+00:00
ബലി മൃഗത്തിന്റെ നിറത്തിൻറെ ശ്രേഷ്ഠതയുടെ ക്രമം : വെള്ള, മഞ്ഞ, മങ്ങിയ വെള്ള,ചാരനിറം,ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റു നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.
ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച്കരുതാമോ?2021-07-13T05:23:57+00:00
ഉള്ഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ടോ, മാട് , ഒട്ടകം എന്നിവയിൽ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും, അഖ്വീഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. ഒട്ടകം, മാട് എന്നിവയിൽ ഒന്നിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.
ഉള്ഹിയ്യത്തിന്റെ സുന്നത്തുകൾ എന്തെല്ലാം ?2021-07-13T05:22:40+00:00
ഉള്‌ഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ ഏല്പിക്കുകയും അറവ് നടത്തുന്നയിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്.ബലിയറുക്കാനുദ്ദേശിക്കുന്നവർ , ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അവ നീക്കം ചെയ്യൽ കറാഹത്താണ്.തടിച്ച് കൊഴുത്ത ന്യൂനതകളില്ലാത്ത മൃഗമാകലും പെരുന്നാൽ നിസ്കാരത്തിനു മുമ്പ് അറുക്കാതിരിക്കലും അറവ് നടത്തുന്നത് പകലിലാവലും സുന്നത്താണ്. ബലിമൃഗത്തെ ഖ്വിബ്‌ലക്ക്നേരെ തിരിക്കലും അറവ് നടത്തുന്നവർ ഖ്വിബ്‌ലക്ക് അഭിമുഖമാവലും ബിസ്‌മിയും സ്വലാത്തുംസലാമും ചൊല്ലലും, തക്‌ബീർ ചൊല്ലലും , എന്നിൽ നിന്ന് ഇത് സ്വീകരിക്കേണമേ എന്ന് ദുആ ചെയ്യലും സുന്നത്താണ്.
ബലിമൃഗത്തിന്റെ തോൽ എന്ത് ചെയ്യണം?2021-07-13T05:21:38+00:00
സുന്നത്തായ ഉള്ഹിയ്യത്തിൻറെ കൊമ്പും തോലും ദാനം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം.തോൽ ദാനം ചെയ്യുകയാണ് വേണ്ടത്.ബലിമൃഗത്തിന്റെ മാംസം ,തോൽ ,കൊമ്പ് തുടങ്ങി ഒരു ഭാഗവും വില്‌പന നടത്താൽ പാടില്ല. വാടകക്ക് നൽകാനോ അറവ്കാരന് കൂലിയായി നൽകാനോ പാടില്ല.
നേർച്ചയായ ഉള്ഹിയ്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?2021-07-13T05:20:31+00:00
ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അതിൻ റ്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവ തീർത്തും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ലതും അവൻ ഉപയോഗിച്ചാൽ അതീന്റെ ബദൽ(പകരം )ദരിദ്രർക്ക് നൽകാൻ അയാൾ ബാധ്യസ്ഥനായിരിക്കും.
ഉള്ഹിയ്യത്തിൽ ശെയറാകാമോ ?2021-07-13T05:16:27+00:00

മാട് , ഒട്ടകം എന്നിവ ഏഴുപേർക്കിടയിൽ പങ്കിട്ടും ഉള്ഹിയ്യത്ത് നടത്താവുന്നതാണ്. എന്നാൽആടിന്റെ കാര്യത്തിൽ ഇത് പറ്റില്ല.

ഉള്ഹിയ്യത്തിന് പറ്റാത്ത മൃഗങ്ങൾ ഏവ ?2021-07-13T05:10:30+00:00

എന്നാൽ മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ , വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല.تحفة9/351

എന്തിനെയാണ് അറുക്കേണ്ടത് ?2021-07-13T05:08:12+00:00

അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കുന്ന മൃഗങ്ങൾ.تحفة9/348

എപ്പോൾ അറുക്കണം ?2021-07-13T05:07:05+00:00

ബലിപെരുന്നാൾ ദിനത്തിലെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്‌അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിഞതു മുതൽ ബലിയുടെ സമയം തുടങ്ങും. ഉത്തമമായ സമയം ബലി പെരുന്നാൽ ദിനത്തിൽ സൂര്യനുദിച്ച് ഇരുപത് മിനുട്ട് (മുകളിൽ വിവരിച്ച 2 റക്‌അത്തിനും 2 ഖുതുബക്കും വേണ്ട സമയം ) ആയത് മുതൽ ദുൽഹിജ്ജ പതിമൂന്നിന് സൂര്യനസ്തമിക്കും വരെയാണ്. എങ്കിലും രാത്രി അറവ് നടത്തൽ കറാഹത്താണ്

ആർക്കാണ് ഉള്ഹിയ്യത്ത് സുന്നത്ത് ?2021-07-13T05:05:53+00:00

പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായ സുന്നത്താണ്.

എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്2021-07-13T05:03:46+00:00

സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി” എന്നോ “സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നു” എന്നോ കരുതൽ നിർബന്ധവും അത് നാവു കൊണ്ട് പറയൽ സുന്നത്തുമാണ്

ഉള്ഹിയ്യത്തിന് നിയ്യത്ത് ആവശ്യമുണ്ടോ ?2021-07-13T05:02:15+00:00

നിയ്യത്തുകള് കൊണ്ടാണ് ഏതൊരുകാര്യവും പരിഗണിക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ ഉളുഹിയ്യത്തിനെ കരുതലും അനിവാര്യമാണ്. അറുക്കുമ്പോഴോ നിശ്ചിത മൃഗത്തെ ഉളുഹിയ്യത്തിന് നിര്ണ്ണയിക്കുമ്പോഴോ നിയ്യത്ത് ചെയ്യാവുന്നതാണ്. അറവ് ഏല്പ്പിച്ച യാളെ നിയ്യത്ത് ഏല്പ്പിക്കല് കൊണ്ടും വിരോധമില്ല.تحفة9/360اسني المطالب1/538

സ്ത്രീയുടെ ഔറത്ത് മുഖവും മുൻകയ്യും ഒഴിച്ച് ബാക്കി യുള്ള ശരീരത്തിന്റെ മുഴുവൻ ഭാഗവുമാകുന്നുവെന്ന് പറയുന്നത് നിസ്കാ രത്തിൽ മാത്രമാണോ? അതല്ല. നിരുപാധികമാണോ?2021-05-23T10:02:21+00:00

ഉത്തരം:- നിരുപാധികമല്ല. ഇമാം സിയാദി (റ) ശറഹുൽ മുഹർററിൽ പറയുന്നു. സ്ത്രീക്ക് മൂന്ന് ഔറത്തുകളാണുള്ളത്. ഒന്ന്, നിസ്കാരത്തിലെ

ഔറത്ത്. അത് മുമ്പ് പറഞ്ഞത് തന്നെ. രണ്ട്: അന്യ പുരുഷന്മാരെ സംബന്ധിച്ചുള്ള ഔറത്ത്. അത് പ്രബലമായ അഭിപ്രായ പ്രകാരം മുഖവും മുൻകയ്യും ഉൾപ്പെടെയുള്ള ശരീരത്തിന്റെ പൂർണ്ണ ഭാഗമാകുന്നു. മൂന്ന്: തനിച്ചോ മഹാരിമുകളുടെ കൂടെ ആകുമ്പോഴോ ഉള്ള ഔറത്ത്. അത് പുരുഷന്റെ ഔറത്ത് പോലെയാകുന്നു. (മുട്ടു പൊക്കിളിനിടയിലുള്ള സ്ഥലം) ഇത് ഉദ്ധരിച്ച ശേഷം ഇമാം കുർദി (റ)നാലാമത്തൊരു ഔറത്ത് കൂടി കൂട്ടി ചേർക്കുന്നു. അത് അമുസ്ലിം സ്ത്രീയെ അപേക്ഷിച്ചുള്ള ഔറത്താണ്. ജോലി സമയത്ത് സാധാരണ ഗതിയിൽ വെളിവാകുന്ന ഭാഗമാണത്. പക്ഷെ, ഇപ്പറഞ്ഞത് ആ അമുസ്ലിം സ്ത്രീ ഇവളുടെ സയ്യി ദത്താ മഹാരിമിൽ(വൈവാഹിക ബന്ധം നിഷിദ്ധമായവർ) പെട്ടവളാആകാതിരിക്കുമ്പോഴാണ്.”
(ശർവാനി വാ:2, പേ:112)

അന്യ പുരുഷന്മാരെ അപേക്ഷിച്ച് ശരീരമാസകലം ഔറത്താണെന്ന് സിയാദി (റ) പ്രബലമാക്കിയത് ഇബ്നു ഹജർ (റ) പ്രബലമാക്കിയതിന്നെതിരാണ്.

അന്യപുരുഷന്മാരെ ആ പേക്ഷിച്ചും മുഖവും മുൻകയ്യും ഔറത്തല്ലെന്നാണ് ഇബ്നു ഹജർ(റ) പറയുന്നത്. പക്ഷെ വെളിവാക്കുന്നത് കൊണ്ട്‌ നാശം ഭയപ്പെടുമ്പോൾ മറക്കൽ നിർബന്ധവും വെളിവാക്കൽ കുറ്റകരവുമാകുന്നു (തുഹ്ഫ7/192) (ഫതാവI / 199)

 

: വുളു നിസ്കാരത്തിന്റെ ശർഥാണല്ലോ. പിന്നെ എന്താണ് വുളു എന്ന ഫർളിനെ വീട്ടുന്നു എന്ന് കരുതുന്നത്2021-05-23T09:59:51+00:00

ഫർള് എന്നതിന് ‘ഒഴിച്ചുകൂടാത്തത്’ എന്നർത്ഥമുണ്ട്. അതിനാൽ വുളുഇനെ ഫർള് എന്ന് വിളിക്കാം, പിന്നെ വുളൂഇന്റെ ഫർള് എന്നും കരുതാം. ഞാൻ വുളു എടുക്കുന്നു എന്നുമാത്രം കരുതിയാലും വുളു സഹീഹാകുന്നതാണ് (തുഹ്ഫ: 1/194).

വുളുഇന്റ് നിയ്യത്തോടെ നഗ്നനായി മുങ്ങിയാൽ അയാൾക്ക് വുളൂഅ് ലഭിക്കുമോ?2021-05-23T09:59:56+00:00

ലഭിക്കും. നഗ്നനാവുകയെന്നത് വുളൂഇന്ന് തടസ്സമല്ല. നിയ്യത്ത് വേണമെന്നു മാത്രം.

വുളു എടുക്കുമ്പോൾ മൂന്നു പ്രാവശ്യം കഴുകൽ നിർബന്ധമുണ്ടോ? മുന്നിലും അവയവം ആകമാനം നനയേണ്ടതുണ്ടോ?2021-05-23T09:57:02+00:00

വുളുഇൽ ഒരു പ്രാവശ്യം കഴുകലാണ് നിർബന്ധം, രണ്ടും മൂന്നും പ്രാവശ്യം കഴുകൽ സുന്നത്തും. കഴുകൽ നിർബന്ധമായ ഭാഗം മുഴുവൻ നനഞ്ഞതിനശേഷമേ രണ്ടാമത്തതും മൂന്നാ മത്തതും സുന്നത്ത് പരിഗണിക്കുകയുള്ളൂ. ഒന്നിലധികം കഴുകിയില്ലെങ്കിൽ സുന്നത്ത്
പൂർണ്ണമായും കിട്ടില്ല, പൂർണ്ണമായും സുന്നത്ത് കിട്ടണമെങ്കിൽ മൂന്നിലും അവയവം ആകമാനം
നനഞ്ഞ് ഒലിക്കേണ്ടതുണ്ട്.

കയ്യിലെ മോതിരം, വള തുടങ്ങിയവ വുളുഇന്ന് തടസ്സമാകുമോ? വുളുഇൻ്റെസമയത്ത് ഊരിക്കേണ്ടതുണ്ടോ2021-05-23T09:56:25+00:00

കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ചേരുന്നതിന് തടസ്സമാവുന്ന ഒന്നും ഇല്ലാതിരിക്കൽ വുളൂഇന്റെ നിബന്ധനയാണ്. സാധാരണയിൽ വളയും മോതിരവുമൊന്നും ഇതിനു തടസ്സമാവാറില്ല. വിരലിനോട് ഒട്ടിനിൽക്കുന്ന മോതിരം വുളൂഇന്റെ സമയത്ത് അനക്കുകയും അവിടെ വെള്ളം ചേർക്കുകയും വേണം.

സുപ്പർവൈറ്റ് കയ്യിലായാത് വുളുഇന്ന് തടസ്സമാവുമോ?2021-05-23T09:54:55+00:00

ഇല്ല. കാരണം, സൂപ്പർവൈവറ്റ് വെള്ളം ചേരലിനെ തടയില്ല. അതുകൊണ്ട് വുളുഇൻകരാറൊന്നുമില്ല.

വെള്ളം ചേരലിനെ തടയുന്ന വല്ലതും ശരീരത്തിലുള്ളപ്പോൾ വുളുഇന്റെ നിയ്യതോടെ വെള്ളത്തിൽ മുങ്ങിയാൽ വുളുത് ലഭിക്കുമോ?2021-05-23T09:54:21+00:00

വുളുഇന്റെ നിയ്യത്തോടെ വെള്ളത്തിൽ മുങ്ങിയാൽ വുളുന്ന് ലഭിക്കും. വെള്ളം ചേരുന്നതിനെ തടയുന്ന എന്തെങ്കിലും വസ്തുക്കൾ വുളുഇന്റെ അവയവങ്ങളിൽ ഉണ്ടാവാൻ പാടില്ല.ശരീരത്തിലെ ഇതര ഭാഗങ്ങളിൽ ഉണ്ടായതുകൊണ്ട് വുളുവിന്ന് പ്രശ്നമില്ല.

നഖങ്ങളിൽ ഇടുന്ന ‘ക്യൂട്ടക്സ്’ വാളന് തടസ്സമാവുമോ?2021-05-23T09:52:53+00:00

വെള്ളം ചേരുന്നതിനെ തടയുന്നതൊന്നും വുളൂഇന്റെ അവയവങ്ങളിൽ പാടില്ല. ഇത് വുളൂഇന്റെ നിബന്ധനകളിൽ പെട്ടതാണ്. ക്യൂട്ടക്സിന്റെ കട്ടിയുള്ള പോളിഷ് നഖത്തിനെമറക്കും. ഈ ഭാഗത്ത് വെള്ളം ചേരില്ല. അതുകൊണ്ട് സാധാരണ ക്യൂട്ടക്സ് വുളുഇന്ന് തടസ്സമാണ്. മൈലാഞ്ചി ഇടുമ്പോഴുള്ള നിറംമാറ്റം മാത്രമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ തകരാറില്ല

കഞ്ഞിവെള്ളം കൊണ്ടും ഐസ് വെള്ളം കൊണ്ടും വുളു ചെയ്യാമോ?2021-05-23T09:52:05+00:00

വുളു എടുക്കുന്നത് മുതലഖായ വെള്ളം കൊണ്ടായിരിക്കൽ ശർഥാണ്. മറ്റു വല്ലതും കലർന്നു പേരു മാറിപ്പോയാൽ അതിനു മൂത് ലഖായ വെള്ളമെന്നു പറയുകയില്ല, അക്കാരണത്താൽ കഞ്ഞിവെള്ളം വുളുഇന് പറ്റുകയില്ല. എന്നാൽ ഐസ്തളം കൊണ്ട് വുളുഎടുക്കാവുന്നതാണ്.

നിർബന്ധമായ കുളിയോ,വുളുവോ കഴിഞ്ഞ ശേഷംഅവയവത്തിൽ വെള്ളം എത്തിയിട്ടില്ലെന്നു മനസ്സിലായാൽ വുളു ഉം കുളിയും മടക്കേണ്ടതുണ്ടോ?2021-05-23T09:49:04+00:00

ഉ: മടക്കേണ്ടതില്ല, ആ സ്ഥലത്ത് വെള്ളം ഒലിപ്പിച്ചു കഴുകണം. വുളുവിലാണെങ്കിൽ അതിനു ശേഷമുള്ള അവയവങ്ങൾ മടക്കി കഴുകണം. വുളുവിൽ തർത്തീബ് (കമപാലനം) നിർബന്ധമാണല്ലോ കുളിയിൽ ആ സ്ഥലം കഴുകിയാൽ മാത്രം മതി.

വുളു മുറിയാതെ ജനാബത്തുണ്ടാകുമോ? എങ്കിൽ കുളിച്ചാൽ വുളു എടുക്കാത നിസ്കരിക്കാമോ?2021-05-23T09:47:32+00:00

വുളു മുറിയാതെ ജനാബത്തുണ്ടാകാം. ഇരിപ്പിടം ഭദ്രമാക്കി ഇരുന്നുറങ്ങുമ്പോൾ
സ്ഖലനമുണ്ടാവുക, വുളു ഉള്ളവൻ വികാരത്തോടെ നോക്കിയിട്ടോ, വികാര പരമായ കാര്യങ്ങൾആലോചിച്ചിട്ടോ ലനമുണ്ടാവുക തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. അങ്ങനെ സംഭവിച്ചവർക്ക് കുളിച്ച്, വുളു എടുക്കാതെ നിസ്കരിക്കാം. പക്ഷേ, കുളിക്കുമ്പോൾ വുളുമുറിയുന്ന കാര്യങ്ങളുണ്ടാവാതിരിക്കണം.

വെള്ളം ചേരുന്നതിനെ തടയുന്ന ‘വിളഞ്ഞി’ പോലെയുള്ളത് വുളു,കുളി എന്നിവകഴിഞ്ഞതിനു ശേഷമാണ് ശരീരത്തിൽ കാണുന്നത്. എന്നാൽ എന്തുചെയ്യണം?2021-05-23T09:45:00+00:00

കുളി സഹീഹാവും. അവ നീക്കിയതിനു ശേഷം അവിടെ കഴുകിയാൽ മതിയാകുന്നതാണ്. വുളു എടുത്തു കഴിഞ്ഞതിന് ശേഷമാണ് കണ്ടതെങ്കിൽ വുളൂഇന്റെ ഏത് അവയവത്തിലാണ്കണ്ടതെങ്കിൽ അതു പോക്കിയതിനുശേഷം ആ സ്ഥലവും അതിന് ശേഷമുള്ള വുളുവിന്റെഅവയവങ്ങളും ക്രമാനുസ്യതം ശുദ്ധിയാക്കേണ്ടതാണ്.

റീഫില്ലറിലെ മഷി ശീരത്തിൽ എവിടെയെങ്കിലും ആയാൽ വുളു, കുളി എന്നിവ സാധുവാകാതിരിക്കുമോ?2021-05-23T09:43:41+00:00

മഷി കാരണം വെള്ളം ചേരാതിരുന്നാൽ വുളും കുളിയും സഹീഹാവുകയില്ല.

വുളുഇന്റ് നിയ്യത്തോടുകൂടി കോരി ഒഴിച്ചു കുളിച്ചാൽ വുളു ലഭിക്കുമോ?2021-05-23T09:43:02+00:00

ലഭിക്കും. തർതീബ് ( ക്രമപാലനം) വേണം, ആദ്യം മുഖം, പിന്നെ കൈ, പിന്നെ തല, പിന്നെകാൽ എന്ന വിധത്തിൽ.

മുടിക്ക് കറുത്ത ചായം കൊടുക്കുന്നതിന്റെ വിധിയെന്ത്? ത്വഹാറത്തിന്റെ വെള്ളം ചേരുന്നതിന് ചായം തടസമാവലും ഇല്ലാതിരിക്കലും മാനദണ്ഡമാണോ?2021-05-23T09:36:01+00:00

ഉത്തരം: ഇമാം നവവി (റ) പറയുന്നു. താടിക്കും തലക്കും കറുപ്പ് ചായം കൊടുക്കൽ ആക്ഷേപിക്കപ്പെട്ടതാണെന്ന് കർമ ശാസ്ത്ര പണ്ഡിതന്മാർ ഏകോപിച്ച വിഷയമാണ്. പക്ഷേ ഇമാം ഗസ്സാലി (റ) ഇഹ്യാഇലും ഇമാം ബഗ്വി (റ) തഹ്ദീബിലും അതു പോലെ മറ്റു ചിലരും ഇത് കറാഹതാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഹറാമാണെന്നുള്ളതാണ് പ്രബലാഭിപ്രായം. . എന്നല്ല; അതാണ് വാസ്തവവും

ഇബ്നു അബ്ബാസ് (റ) വഴിയായി അബുദാവൂദും (റ) നസാഇ (റ)യും മറ്റും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. നബി (സ്വ) പറഞ്ഞു: “പിൽക്കാലത്ത് മുടിക്ക് കറുപ്പ് ചായം കൊടു ക്കുന്ന ഒരു വിഭാഗം വരും. അവർ സ്വർഗത്തിന്റെ വാസന പോലും എത്തിക്കില്ല” ഈ വിഷയത്തിൽ സ്ത്രീകളും പുരുഷന്മാരും സമ മാണ്. (ശർഹുൽ മുഹദ്ദബ് വാ: 1, പേ: 294)

ഈ പറഞ്ഞതിൽ നിന്ന് മുടി കറുത്തതാണെങ്കിലും കറുപ്പ് ചായം കൊടുക്കൽ നിഷിദ്ധമാണെന്ന് ഗ്രഹിക്കാം. എന്നാൽ ചില ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ തന്നെ നരച്ച മുടിക് കറുപ്പ് ചായം കൊടു ക്കൽ നിഷിദ്ധമാണെന്ന് കാണാം. ഇതിൽ നിന്ന് മുടി കറുത്തതാ ണെങ്കിൽ കറുത്ത ചായം കൊടുക്കൽ ഹറാമില്ലെന്ന് ഗ്രഹിക്കാവുന്നതല്ല.

വെള്ളം ചേരലും ചേരാതിരിക്കലുമല്ല മാനദണ്ഡം. പക്ഷേ അതിനെ ആശ്രയിച്ച് നിൽക്കുന്നതാണ് വുളൂഅ്, കുളി എന്നിവയുടെസാധുതയും അസാധുതയും.

എന്നാൽ യുദ്ധത്തിൽ പുരുഷന്മാർക്ക് ഇതിൽ ഇളവുണ്ടെന്ന് ശറഹുൽ മുഹദ്ദബ് വാ: 1, പേ: 294ൽ പ്രസ്താവിച്ചിട്ടുണ്ട്.

വുളൂഇന്റെ അംഗങ്ങളിൽ എവിടെയെങ്കിലും പ്ലാസ്റ്റർ ഇട്ടത് കാരണം വെള്ളം ഉപയോഗിക്കാൻ കഴിയാതെ വരികയും ആ ഭാഗത്തിന് വേണ്ടി തയമ്മും ചെയ്ത് നിസ്കരിക്കുകയും ചെയ്താൽ ആ നിസ്കാരം പിന്നീട് മടക്കേണ്ടതുണ്ടോ?2021-05-23T09:35:07+00:00

ഉത്തരം: പ്ലാസ്റ്റർ തയമ്മുമിന്റെ അംഗത്തിലാണെങ്കിൽ (മുഖം, രണ്ട് കൈകൾ) നിസ്കാരം മടക്കൽ നിർബന്ധമാണ്. വുളൂഉം പകരമുള്ള തയമ്മുമും അപൂർണമായതാണ് കാരണം. ഇനി തയമ്മു മിന്റെ അംഗത്തിലല്ലെങ്കിൽ പ്ലാസ്റ്റർ പിടിച്ച് നിൽക്കാൻ ആവശ്യമായ തിലും അപ്പുറം ഭാഗം മുറിയില്ലാത്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്ററിൽ ഉൾപ്പെടുകയോ ആവശ്യമായതിലും കൂടുതൽ പ്ലാസ്റ്ററിന്റെ ഉള്ളിൽ പെട്ടിട്ടില്ലെങ്കിൽ തന്നെ ചെറുതും വലുതുമായ അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്താത്ത അവസ്ഥയിൽ പ്ലാസ്റ്റർ ഇടുകയോ ചെയ്താൽ പിന്നീട് ആ നിസ്കാരം മടക്കേണ്ടതാണ്. മുറിവില്ലാത്ത ഭാഗത്ത് നിന്ന് പ്ലാസ്റ്റർ നിൽക്കാനാവശ്യമായ ഭാഗം മാത്രം പ്ലാസ്റ്ററിന്റെ ഉള്ളിൽ പെടുമ്പോൾ ചെറുതും വലുതുമായ അശുദ്ധിയിൽ നിന്ന് ശുദ്ധി യായ അവസ്ഥയിലാണ് പ്ലാസ്റ്റർ ഇട്ടതെങ്കിലും മുറിവിൽ അപ്പുറം തീരെ പ്ലാസ്റ്ററിന്റെ ഉള്ളിൽ പെട്ടിട്ടില്ലെങ്കിലും പ്ലാസ്റ്റർ ധരിച്ചത് ശുദ്ധിവരുത്തിയ ശേഷമല്ലെങ്കിൽ തന്നെയും നിസ്കാരം മടക്കേണ്ടതില്ല. (തർശീഹ് പേ: 24, 25))

അപ്പോൾ ഉപദ്യുക്ത അഞ്ചവസ്ഥകളിൽ നിന്ന് മൂന്നവസ്ഥയിൽ മടക്കൽ നിർബന്ധമാവും. രണ്ടവസ്ഥയിൽ മടക്കൽ നിർബന്ധമി ല്ലാത്തതുമാകുന്നു. എന്നാൽ തയമ്മത്തിന്റെ അംഗങ്ങൾ അല്ലാ ത്തവ എന്ന വ്യത്യാസം ഇമാം നവവി(റ)യുടെ റൗളയിലുള്ളതാണ്. മുഗ് നിയിലും നിഹായയിലും ഇതാണ് പ്രബലമായിട്ടുള്ളത്. ഇമാം നവവി(റ)യുടെ ശറഹുൽ മുഹദ്ദബിൽ ഇപ്രകാരം പ്രസ്താവിച്ചിരി ക്കുന്നു. ഉപദ്യുക്ത വ്യത്യാസമില്ലെന്നാണ് ഭൂരിപക്ഷത്തിന്റെയും വ്യത്യാസപ്പെടുത്താതെയുള്ള വാക്കിന്റെ താത്പര്യം. തുഹ്ഫയുടെ ബാഹ്യവും ഇത് തന്നെ. (തർശീഹ് പേ: 25))

വുളൂഇൽ മുഖം കഴുകുമ്പോൾ കണ്ണിന്റെ അകത്തേക്ക് വെള്ളം ചേർക്കേണ്ടതുണ്ടോ?2021-05-23T09:33:05+00:00

ഉത്തരം: കണ്ണിൻ്റെ ഉള്ളിൽ വെള്ളം ആക്കൽ നിർബന്ധമോ സുന്നത്തോ ഇല്ല. കറാഹത്താണെന്ന് ചില പണ്ഡിതന്മാൻ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബഹു: ഇബ്നു ഹജർ (റ) തുഹ്ഫ വാ: 1, പേ: 202ൽ വ്യക്തമാക്കിയിട്ടുണ്ട്.

.അംഗശുദ്ധി (വുളു) നിർബന്ധമാക്കിയ തിലുള്ള രഹസ്യമെന്ത്? അംഗശുദ്ധിക്ക് പ്രത്യേക അവയവങ്ങളും രൂപവും തിരഞ്ഞെടുത്തതിൽ വല്ല രഹസ്യവുമുണ്ടോ?2021-05-23T09:33:30+00:00

ഇസ്ലാം നിർദ്ദേശിച്ച വിശ്വാസാചാരങ്ങൾ പരിശോധിച്ചാൽ അവയിൽ പല രഹസ്യങ്ങൾ അടങ്ങിയതായും പലതരം നന്മകൾ ഒരേ അവസരത്തിൽ ഉദ്ദേശിക്കപ്പെട്ടതായും കാണാവുന്നതാണ്. അഞ്ചുനേരത്തെ നിസ്കാരത്തോടൊപ്പം ശുദ്ധീകരണവും നിർബന്ധമാക്കി. ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും നജസിൽനിന്ന് ശുചീകരിച്ചെങ്കിലെ നിസ്കാരം അംഗീ കൃതമാവുകയുള്ളൂ. ഇതേപ്രകാരം വലിയ അശുദ്ധിയുള്ളവർ കുളിക്കുകയും വേണം. മാത്രമല്ല, കൈകാലുകളും മുഖവും വായയും പല്ലും നാവും മുക്കും കഴുകി വൃത്തിയാക്കുകയും വേണം.

മനുഷ്യൻ സ്പർശിക്കുന്ന സാധനങ്ങളിൽ പലതരത്തിലുള്ള അടുക്കുകളും വിഷബീജ ങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇടക്കിടെ കൈകഴുകിവൃത്തിയാക്കിയില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ മുഖേനയോ മറ്റോ ആ മാലിന്യങ്ങൾ ശരീരത്തിൽ കടന്നുകൂടാനും രോഗമുണ്ടാകാനും കാരണമാകും. അവൻ തൊടുന്ന വസ്തുക്കൾ അശുദ്ധമായിത്തീരും. അതു കൊണ്ടാണ് ദിവസം അഞ്ചുനേരം മൂന്നു പ്രാവശ്യം അവയവങ്ങൾ കഴുകണമെന്നു കൽപ്പിച്ചത്. ഇതെ പ്രകാരം നമ്മെ ബാധിക്കുന്ന രോഗങ്ങളിൽ പലതും വായയും പല്ലും വൃത്തിയാക്കാത്തതുകൊണ്ടാണ്. ഇസ്ലാം കൽപ്പിക്കുന്നത് ദിവസം അഞ്ചുനേരം പല്ലും നാവും അഴുക്കുകൾ നീക്കി വ്യത്തിയാക്കണമെന്നാണ് ഈ കൽപ്പന അനുസരിക്കുന്നവർക്ക് രോഗം ബാധിക്കാൻ സാദ്ധ്യത കുറയുന്നു. മൂക്കിൽ പറ്റിയ പൊടിയും മറ്റു വിഷവസ്തുക്കളും പോകുന്നത് ശ്വാസകോശ ത്തിലേക്കാണ്. അത് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. ദിവസം അഞ്ചുനേരം മൂക്കിന്റെഉൾഭാഗം വൃത്തിയാക്കി വെള്ളം കയറ്റിച്ചീറ്റുമ്പോൾ ഇത്തരം രോഗങ്ങൾ വരാൻ സാധ്യത കുറയുന്നു. പിന്നീട് കഴുകേണ്ടത് മുഖമാണല്ലോ. ആരോഗ്യപരമായി അതിനു വളരെ പ്രാധാന്യമുണ്ട്. മനുഷ്യശരീരത്തിലെ ഒരു മർമ്മസ്ഥാനമാണത്. ആ മർമ്മസ്ഥാനം ശുദ്ധിയാക്കുകയും ഇടക്കിടെ തണുപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ബോധക്ഷയം വന്നാൽ വെള്ളം തളിക്കുന്നത് മുഖത്താണല്ലോ, ബോധക്ഷയം പലപ്പോഴും ആരോഗ്യപരമായ ക്ഷിണത്തിന്റെ ഫലമാണ്. വെള്ളം തട്ടാതിരുന്നാൽ ക്ഷീണം ബാധിക്കുകയോ വർധിക്കുകയോ ചെയ്യുമെന്ന് ഇതിൽ നിന്ന് ഊഹിക്കാവുന്നതാണ്. ക്ഷീണിച്ചു വരുന്നവർ ഒരിടത്തിരുന്ന് വിയർപ്പു വറ്റിയശേഷം മുഖം കഴുകിയാൽ പെട്ടെന്ന് ക്ഷീണം വിട്ടതായി അനുഭവപ്പെടുന്നു. മാത്രമല്ല, മുഖം കഴുകാത്തവന്റെ സൗന്ദര്യം ശോഭിച്ചു കാണുകയുമില്ല. അവനെ അപരിഷ്കൃതനായിട്ടേ ഗണിക്കപ്പെടുകയുള്ളൂ. മാന്യന്മാരുടെ ഗണത്തിൽ എണ്ണപ്പെടുകയുമില്ല.

മുഖം കഴുകുമ്പോൾ കണ്ണിന്റെ എല്ലാ ഓരങ്ങളും ശരിക്ക് ശ്രദ്ധിച്ചു കഴുകണം. പിന്നീട് രണ്ടു കൈകളും മുട്ടുൾപ്പെടെ വൃത്തിയാക്കുന്നു. മനുഷ്യന്റെ പ്രധാന ഞരമ്പുകളാണ് കൈകാലുകളിൽ എടിപ്പിച്ചിരിക്കുന്നത്. അത് കഴുകുന്നതുകൊണ്ട് അഴുക്കുകളിൽനിന്നും രോഗാണുക്കളിൽ നിന്നും വൃത്തിയാകുന്നതോടൊപ്പം ശരീരമാസകലം വള്ളത്തിന്റെ തണുപ്പ് എത്തിച്ചേരുന്നു. നാം കൈപടം കഴുകി വൃത്തിയാക്കുന്നത് അതുമുഖേന മറ്റവയവങ്ങൾ വ്യത്തിയാക്കാൻ വേണ്ടിയാണ്. കൊഴുകിയ ശേഷം നനഞ്ഞ കൈകൊണ്ട് തലമുവൻ തുടച്ച് വൃത്തിയാക്കാനും ഇസ്ലാം കൽപ്പിക്കുന്നു. മനുഷ്യന്റെ ശരീരത്തെ ആകമാനം നിയന്ത്രിക്കുന്നത് തലച്ചോറാണ് തലയോട്ടിയുടെ ഉള്ളിലാണത് സൂക്ഷിച്ചിട്ടുള്ളത്. ആ തലച്ചോറിന് നാശം സംഭവിക്കാതിരിക്കാനാണ് സുശക്തമായ ഒരു പെട്ടിക്കുള്ളിൽ ഭായി അതിനെ സൂക്ഷിച്ചത്. തല ഒന്നു കഴുകിയായി എന്നെ എത്ര സുഖം തോന്നും. തലമുടിയിൽ എപ്പോഴും പൊടിയും മറ്റ് അശുദ്ധ വസ്തുക്കളും പറ്റിക്കൊണ്ടിരിക്കും. അപ്പോൾ തലമുഴുവനും മൂന്നു പ്രാവശ്യം തടവേണ്ടിയിരിക്കുന്നു. തല തടവിയ ശേഷം ചെവി രണ്ടും ഉള്ളും പുറവും തുടച്ചു വൃത്തിയാക്കേണ്ടതാണ്.

രണ്ടു കാലുകളും ദിവസം അഞ്ചപാവശ്യം കഴുകി വൃത്തിയാക്കാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യവും ശ്രദ്ധേയമാണ്. വൃത്തികേടുള്ള സ്ഥലങ്ങളിലാണ് മനുഷ്യൻ സഞ്ചരിക്കുന്നത്, പല രോഗാണുക്കളും കാലിലും അതിന്റെ വിരലുകൾക്കിടയിലും നഖത്തിനും താഴെയും മറ്റും പറ്റിപ്പിടിക്കും. പല രോഗങ്ങളും പടർന്നു പിടിക്കുന്നതും ആ വഴിക്കാണ്. തന്നിമിത്തം ദിവസം നേരം നിർബന്ധമായി കാൽ കഴുകാൻ ഇസ്ലാം കൽപ്പിച്ചു. ഇങ്ങനെ വുളുവും മറ്റു ശുദ്ധീകരണ പ്രവർത്തികളും മനുഷ്യനെ വൃത്തിയോടെ ജീവിക്കാനും ആരോഗ്യം സംരക്ഷിക്കാനും പ്രാപ്തനാക്കുന്നു. ഇപ്പറഞ്ഞതിൽനിന്ന് ആരോഗ്യപരമായ നേട്ടങ്ങൾ മാത്രമാണ് വുളുവിന്റെ ലക്ഷ്യമെന്ന്ധരിക്കരുത്. ചില വശങ്ങൾ എടുത്തുകാണിച്ചുവെന്നു മാത്രം സർവ്വജ്ഞനായ അല്ലാഹു മറ്റു പല രഹസ്യങ്ങളും അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബാഹ്യമായ അഴുക്കുകളിൽനിന്നും മനുഷ്യനെ ‘വളു ശുദ്ധിയാക്കുന്നതു പോലെത്തന്നെ ആന്തരികമായ അഴുക്കളിൽ (തെറ്റുകുറ്റങ്ങൾ) നിന്നും അത് ശുദ്ധിയാക്കുന്നുണ്ട്. നബി(സ) അരുളുന്നു. സത്യവിശ്വാസിയായ മനുഷ്യൻ ‘വളു’വിൽ മുഖം കഴുകുമ്പോൾ കണ്ണുനിമിത്തം ഉണ്ടായിട്ടുള്ള എല്ലാ പാപങ്ങളും അവസാനത്ത തുള്ളി വെള്ളത്തോടൊപ്പം മുഖത്തുനിന്ന് ഒഴുകി പോകുന്നതാണ്. കൈകഴുകുമ്പോൾ കൈകൊണ്ട് ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും അവസാനത്തെ വെള്ളത്തുള്ളിയോടൊപ്പം ഒഴുകിപ്പോകുന്നതാണ്. നടത്തത്തിലൂടെ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും കാൽകഴുകുമ്പോൾ അവസാനവെള്ളത്തുള്ളി യോടൊപ്പം പോകുന്നതാണ്. അങ്ങനെ അവൻ പാപങ്ങളിൽ നിന്നും പരിശുദ്ധനാവുന്നു (മുസ്ലിം). വുളുവിൽ അവയവങ്ങൾ കഴുകുമ്പോൾ വെള്ളം ഒലിച്ചുപോകുന്നതോടൊപ്പം ആ അവയവങ്ങൾ ചെയ്ത് ചെറിയ കുറ്റങ്ങളും ഒഴുകിപോകുമെന്നാണ് ഈ ഹദീസിൽ പറഞ്ഞത്. അപ്പോൾ ‘വളു’ സാധാരണ നിലക്കുള്ള ഒരു ശുദ്ധിയല്ലെന്ന് ഇത് വ്യക്തമാകുന്നുണ്ട്. ആയിരുന്നുവെങ്കിൽ ശരിക്കു തേച്ചുകുളിച്ചു വൃത്തിയായാൽ പിന്നെ വുളുവിന് ആവശ്യമുണ്ടാകുമായിരുന്നില്ല. പ്രത്യക കമീകരണവും വ്യവസ്ഥയും വേണ്ടിയിരുന്നില്ല. ചുരുക്കത്തിൽ ‘വുളു’ വെറും ശുദ്ധിയല്ല മറിച്ച് ആരാധനാ പരമായ ശുദ്ധിയാണ്. അതിന് പ്രത്യേക വ്യവസ്ഥ സ്വീകരിച്ചേ പറ്റു.

മൂത്ര തടസ്സം ഉണ്ടാവുന്ന രോഗികൾക്ക് മൂത്രനാളിയിൽ ട്യൂബ് കടത്തി മൂത്രം പുറത്തെടുക്കുന്ന ചികിത്സാരീതി സാധാരണ ഉണ്ടാവാറുണ്ടല്ലോ. ഇങ്ങനെ ട്യൂബ് ഫിറ്റ് ചെയ്യപ്പെട്ട ഒരാൾക്ക് നിസ്കരിക്കാൻ നിത്യ അശുദ്ധിക്കാരൻ്റെ നിബന്ധനകൾ അനുസരിച്ചാൽ മതിയാകുമോ?2021-05-23T09:30:47+00:00

മതിയാകുന്നതാണ്. ദിവസങ്ങളോളം ട്യൂബ് ഫിറ്റ് ചെയ്യപ്പെട്ട അത്തരം രോഗികൾ അ ശുദ്ധിയിൽ നിന്ന് മോചിതനല്ലല്ലോ. ഈ കലയളവിൽ എല്ലാം നിസ്ക്കാരിക്കൽ നിർബന്ധവുമാണ്. ട്യൂബ് ഘടിപ്പിക്കപ്പെട്ടവൻ സുഖപ്പെടുംവരെ ഈ നില തുടരണമെന്ന് ഒരു നീതിമാനായ ഡോക്ടർ നിർദ്ദേശിച്ചാൽ ട്യൂബ് നിലനിർത്തിക്കൊണ്ട് നിസ്കരിക്കൽ നിർബന്ധമാണ്

കൈയിൽ തറുവിരലുള്ള ഒരാൾ ആറാംവിരൽ കൊണ്ടോ, രണ്ട് കൈപ്പത്തി യുള്ളയാൾ രണ്ടാം കൈപ്പത്തി കൊണ്ടോ ഗുഹ്യഭാഗം സ്പർശിച്ചാൽ വുളു മുറിയുമോ?2021-05-23T09:30:10+00:00

കൂടുതലായി ഉണ്ടായ വിരലുകൾ സമനിലയിൽ നിൽക്കുന്നവയാണെങ്കിൽ അതുകൊണ് തൊട്ടാൽ വുളു മുറിയും. പ്രവർത്തനക്ഷമമായ കൈപ്പത്തിയാണെങ്കിൽ രണ്ടാം കൈപ്പത്തികൊണ്ട് ഗുഹ്യഭാഗം തൊട്ടാലും വുളു മുറിയും. ഒന്നിനു മാത്രമേ പ്രവർത്തന ശേഷിഉള്ളുവെങ്കിൽ അതുകൊണ്ട് സ്പർശിച്ചാലേ വുളു മുറിയൂ

ഒരു സ്ത്രീ രൂപാന്തരപ്പെട്ട് പുരുഷനായി മാറിയാൽ മറ്റു പുരുഷന്മാരെ തൊട്ടാൽ അവളുടെ വുളു മുറിയുമോ?2021-05-23T09:28:33+00:00

ഈ സ്ത്രീ എല്ലാ അർത്ഥത്തിലും പുരുഷനായി മാറിയിട്ടില്ലെങ്കിൽ, അഥവാ ചില ഗുണങ്ങളിൽ മാത്രമാണ് മാറിയതെങ്കിൽ അവൾ സ്ത്രീ തന്നെയാണ്. സ്ത്രീകളുടെ വിധിയാണ് അവൾക്കുള്ളത്, എല്ലാ താർതാത്തിലും അവൾ സാക്ഷാൽ പുരുഷനായിട്ടു ണ്ടെങ്കിൽ ഇപ്പോൾ

അവൾ പൂരുഷനാണ് (ശർവാനി 1/117 കാണുക.)

 

ഭർതൃപിതാവിനെ തൊട്ടാൽ വുളു മുറിയുമോ? വിവാഹബന്ധം വേർപ്പെട്ടതിന് ശേഷമാണങ്കിൽ എന്താണു വിധി?2021-05-23T09:27:07+00:00

വിവാഹബന്ധം നിഷിദ്ധമായവരെ സ്പർശിച്ചാൽ വുളു മുറിയില്ല. ഭർതൃപിതാവിനെ ഒരു കാലത്തും വിവാഹം ചെയ്യുന്നത് അനുവദനീയമല്ല. അതിനാൽ ബന്ധം വേർപ്പെട്ടാലും തൊട്ടാൽ വുളു മുറിയില്ലെന്നാണു വിധി, ഭർത്താവിനെ സംബന്ധിച്ച്,ഭാര്യാമാതാവിന്റെ വിധിയും ഇപ്രകാരമാണ്.

ഭാര്യയുടെ ജ്യേഷ്ഠാനുജത്തിമാരെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:25:27+00:00

വുളു മുറിയുന്നതാണ്.

പിതാവ് ത്വലാഖ് ചൊല്ലി ഒഴിവാക്കിയ രണ്ടാം ഭാര്യയെ മകൻ തൊട്ടാൽ വുളു റിയുമോ?2021-05-23T09:23:46+00:00

മൂറിയുകയില്ല. (ഫത്ഹുൽമുഈൻ 315)

ഭാര്യയുടെ ഉമ്മയുടെ ജ്യേഷ്o ത്തിമാരെയും ഭാര്യയുടെ പിതാവിന് രണ്ടാം ഭാര്യയെയും തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:23:18+00:00

രണ്ടുകൂട്ടരെ തൊട്ടാലും വുളു മുറിയുന്നതാണ്

എളാൽ മുത്താമാരുടെ മക്കളെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:21:06+00:00

വിവാഹബന്ധം അനുവദനീയമായവരാണ് അവർ അതുകൊണ്ട് അവരെ തൊട്ടാൽ വുളമുറിയന്നതാണ്.

അംഗശുദ്ധി വരുത്തിയ ഒരാളുടെ ഗുഹ്യസ്ഥാനം മറ്റൊരാൾ തൊട്ടാൽ രണ്ടുപേരുടെയും വുളു മുറിയുമോ?2021-05-23T09:20:28+00:00

തൊട്ട വ്യക്തിയുടെ വുളു മുറിയും, രണ്ടുപേരും ഒരു വർഗ്ഗമാണെങ്കിൽ അപരന്റെ വുളുവിന് തകരാറില്ല,

അഞ്ചോ ആറോ വയസ്സായ പെൺകുട്ടിയെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:19:20+00:00

സാധാരണ ഗതിയിൽ കണ്ടാൽ വികാരം ജനിക്കുന്ന വളർച്ചയെത്തിയിട്ടുണ്ടെങ്കിൽ വുളുമുറിയും

.അമുസ്ലിംകളതൊട്ടാൽ വുളു മുറിയുമോ?2021-05-23T09:17:41+00:00

അമുസ്ലിംകൾ എന്ന നിലക്കു മുറിയുകയില്ല. തൊടുന്നത് സ്ത്രീ പുരുഷന്മാർ തമ്മിലാണെങ്കിൽ വുളു മുറിയും.

ഭാര്യയും ഭർത്താവും തമ്മിൽ തൊട്ടാൽ വുളു മുറിയാത്ത മദ്ഹബ് ഉണ്ടോ?2021-05-23T09:16:28+00:00

ഉണ്ട്. ഇമാം അബൂ ഹനീഫയുടെ മദ്ഹബിൽ വുളു മുറിയുകയില്ല. പക്ഷേ, ഏതൊരു മദ്ഹബ് പ്രകാരവും ഒരു അമൽ ചെയ്യണമെന്നതിൽ ആ അമലിന്റെ നിബന്ധനകൾ വ്യക്തമായി മനസ്സിലാക്കുകയും അത് പ്രകാരം ആ അമലിൽ ആദ്യാവസാനം ആ മദ്ഹബ് പ്രകാരം തന്നെ
പ്രവർത്തിക്കുകയും വേണം. അല്ലാത്ത പക്ഷം ആ അമൽ സ്വഹീഹാകുകയില്ല.

എന്റെ ജ്യേഷ്ഠന്റെ ഭാര്യയെ തൊട്ടാൽ എന്റെ മകന്റ് വുളു മുറിയുമോ?2021-05-23T09:14:12+00:00

മകൻ തൊട്ടാൽ അവന്റെ വുളു മൂറിയും. നിങ്ങൾ തൊട്ടാൽ നിങ്ങളുടേതും.

അന്യ സ്ത്രീപുരുഷ സ്പർശം വുളുഇനെ മുറിക്കുമല്ലോ. തൊട്ടത് മയ്യിത്തിനെ യാണെങ്കിൽ എന്താണ് വിധി? ആരുടെയെങ്കിലും വുളു മുറിയുമോ? മയ്യിത്തിന് വീണ്ടുംവുളു എടുത്തു കൊടുക്കേണ്ടതുണ്ടോ?2021-05-23T09:11:30+00:00

തൊട്ടത് മയ്യിത്തിനെയാണെങ്കിലും വുളു മുറിയുമെന്നാണ് വിധി. എന്നാൽ മയ്യിത്തിന്റെ വുളു മുറിയുന്നതല്ല. അതിനാൽ മയ്യിത്തിന് വീണ്ടും വുളൂ എടുപ്പിക്കേണ്ട ആവശ്യമില്ല

ഒരു നവമുസ്ലിം അവന്റെ അമുസ്ലിമായ ഉമയെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:10:44+00:00

മുറിയുകയില്ല. മുസ്ലിമാണങ്കിലും അവന്റെ മാതാവ് തന്നെയാണല്ലോ

പോളിംഗ് ബൂത്തിനിന്ന് ചുണ്ടുവിരലിൽ ഇറ്റിക്കുന്ന മഷി വുളുഇന് തടസ്സമാകുമോ?2021-05-23T09:08:21+00:00

വെള്ളം ചേരലിനെത്തടയുന്ന ഒന്നും വുളുഇന്റെ അവയവങ്ങളിൽ ഇല്ലാതിരിക്കലാണ്നിബന്ധന. പോളിംഗ് ബൂത്തിലെ മഷി വെള്ളം ചേരലിനെ തടയില്ല. പെയിന്റിലും ഇത്തിളിലു മൊക്കെയുണ്ടാകുന്ന തടി ഈ മഷിയിലില്ല. ചുരണ്ടിയെടുക്കാവുന്ന തടി ഉണ്ടാവുമ്പോഴാണ് വെളളം ചേരാതിരിക്കുന്നത്. ബൂത്തിലെ മഷി മൈലാഞ്ചി പോലെയാണ്. വുളൂഇന് തകരാറില്ല.

വുളു ചെയ്തവന് ശരീരത്തിൽ നജസായാൽ എന്താണു വിധി? കഴുകി മാത്രം മതിയോ? പുതിയ വുളു എടുക്കേണ്ടതുണ്ടോ?2021-05-23T09:07:46+00:00

നജസ് ശരീരത്തിലാവുന്നത് വുളുഇനെ ബാധിക്കില്ല. പുതിയ വുളൂഇന്റെ ആവശ്യമില്ല.നിസ്കരിക്കണമെങ്കിൽ ആ ഭാഗം കഴുകി ശുദ്ധിയാക്കണമെന്ന് പറയേണ്ടതില്ലല്ലോ!

ഒരു സ്ത്രീ സ്വന്തമായി വുളു എടുക്കാൻ കഴിയാത്ത നിലയിൽ രോഗിയായി കിടപ്പി ലാണ്. സഹായത്തിന് ഭർത്താവ് മാത്രമേയുള്ളൂ. ഈയവസരത്തിൽ അവളെങ്ങനെയാണ് വുളു എടുത്ത് നിസ്കരിക്കുക?2021-05-23T09:06:22+00:00

ശരീരം സ്പർശിക്കാതിരിക്കാൻ ഉറയോ മറ്റോ ഉപയോഗിക്കാമല്ലോ! ഒരു നിലക്കും വുളു എടുക്കാൻ കഴിയില്ലെങ്കിൽ സമയത്തെ മാനിച്ച് വുളു ഇല്ലാതെ നിസ്കരിക്കുകയും പിന്നീട് ഖളാഅ് വീട്ടേണ്ടതുമാണ് ചെയ്യേണ്ടത്.

ഭർതൃപിതാവി (അമ്മാശൻ)നെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:04:57+00:00

വുളു മുറിയുകയില്ല. വിവാഹബന്ധം നിഷിദ്ധമായവരെ സ്പർശിച്ചാൽ വുളു മുറിയില്ലെന്നാണ് നിയമം. ഭർത്താവിന്റെ പിതാവിനെ വിവാഹം കഴിക്കൽ നിഷിദ്ധമാണ്.

ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള മകൻ രണ്ടാം ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T09:04:11+00:00

ബാപ്പ വിവാഹം കഴിച്ച സ്ത്രീയായതിനാൽ തൊട്ടാൽ വുളു മുറിയുകയില്ല. വിവാഹബന്ധം ഹറാമായതാണ് കാരണം

ഭാര്യാ ഭർത്താക്കൾ പരസ്പരം സ്പർശിച്ചാൽ വുളു മുറിയുമൊന്നും ഇല്ലെന്നും കേൾക്കുന്നു. ഏതാണ് ശരി?2021-05-23T09:02:04+00:00

വുളു മുറിയും എന്നതാണ് ശരി. സ്ത്രീയെ തൊട്ടാലുണ്ടാകുന്ന വൈകാരികാനുഭവമാണ് മൂറിയാനുള്ള കാരണം. ഭാര്യയെ സ്പർശിക്കുമ്പോളിത് ഉണ്ടാകും. ഉമ്മ പെങ്ങന്മാരെ തൊടുമ്പോൾ ഈ വികാരം ഉണ്ടാവുന്നില്ല. ഭർത്താവ് ഭാര്യയെ തൊട്ടാൽ വുളു മുറിയുമെന്നു ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (നിസാഅ് സൂറത്തിലെ 42-ാം സൂക്തത്തിൽ) ഇതിനെ ശക്തിപ്പെടുത്തുന്ന ധാരാളം ഹദീസുകളും വന്നിട്ടുണ്ട്.

തൊട്ടാൽ മുറിയില്ല എന്നു പറഞ്ഞതൊക്കെ മറയുള്ളിടത്താണ്. സ്ത്രീകളെ തൊടുമ്പോൾ പൊതുവെ എല്ലാവർക്കും വികാരം ഉണ്ടാവും. ചില സമയത്ത് ഇതുണ്ടായില്ലെങ്കിലും നിയമത്തിന് മാറ്റമില്ല.

ബുദ്ധിമുട്ടുകളുണ്ടാവുന്നതുകൊണ്ടാണ് ദീർഘമായ യാത്രയിൽ നിസ്കാരം ചുരുക്കാൻ നമൂക്കനുവാദം ലഭിച്ചത്. ഇനി ബുദ്ധിമുട്ടു ണ്ടായില്ലെങ്കിലും ഈ ഇളവ് ബാധകമാണ്. വികാരം ഉണ്ടായോ ഇല്ലയോ എന്നുള്ളതല്ല, സ്പർശനമുണ്ടായോ എന്നതാണ് പ്രശ്നം

വുളു എടുത്ത ഒരു സ്ത്രീ അമൂസ്ലിം സ്ത്രീയെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T08:43:10+00:00

ഉറക്കം കൊണ്ടോ മറ്റോ ബുദ്ധിയുടെ വകതിരിവ് നീങ്ങൽ, മുൻദ്വാരത്തിൽ കൂടിയോ പിൻദ്വാരത്തിൽ കൂടിയോ ഇന്ദ്രിയമല്ലാത്ത മറ്റുവല്ലതും പുറപ്പെടൽ, വലിയവരായ അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ ചേരൽ, മുൻകയ്യിന്റെ പള്ളകൊണ്ട് മനുഷ്യരുടെ ഗുഹ്യസ്ഥാനം

സ്പർശിക്കൽ എന്നിവയാണ് വുളു മുറിയുന്ന കാര്യങ്ങൾ. സ്ത്രീകൾ തമ്മിൽ ഏതുമതക്കാരായും തൊടുന്നതുകൊണ്ട് വുളുവിന് ഒരു ഭംഗവും സംഭവിക്കില്ല

മൂത്താപ്പാന്റേയും എളാപ്പാന്റേയും മക്കാള തൊട്ടാൽ വുളു മുറിയുമോ?2021-05-23T08:46:04+00:00

വുളു മുറിയുന്നതാണ്. അവരെ വിവാഹം ചെയ്യൽ അനുവദനീയമാണല്ലോ! വിവാഹം.
ചെയ്യൽ ഹറാമായവരെ (ഉദാ: സഹോദര പൂതി) തൊട്ടാലാണ് വുളൂ മുറിയാതിരിക്കുക

വുളുവിനെ ദുർബ്ബലപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?2021-05-23T08:20:55+00:00

വുളു ദുർബ്ബലപ്പെടുന്ന കാര്യങ്ങൾ നാലാണ്

1)ഇന്ദ്രിയമല്ലാത്ത വല്ല വസ്തുവും മുൻദ്വാരത്തിലൂടെയോ പിൻദ്വാരത്തിലൂടെയോപുറപ്പെടുക. മലം, മൂത്രം, കാറ്റ് തുടങ്ങിയ സാധാരണ വസ്തുക്കളും പുഴുപോലെയുള്ള അസാധാരണ വസ്തുക്കളും പുറപ്പെട്ടാൽ വുളു മുറിയുന്നതാണ്. എന്നാൽ മയ്യിത്തിന് കുളിപ്പിക്കുന്ന അവസരം ഉണ്ടാക്കിക്കൊടുക്കുന്ന വുളു യാതൊരു കാരണത്താലും മുറിയുന്നതല്ല. അപ്പോൾ കുളിപ്പിച്ച ശേഷം വല്ലതും പുറപ്പെട്ടാൽ ആ സ്ഥലം കഴുകി ശുദ്ധിയാക്കിയാൽ മതി.
വുളു പുതുക്കേണ്ടതില്ല.

2.ഉറക്കം, ഭാന്ത്, ബാധക്ഷയം തുടങ്ങിയ കാരണത്താൽ ബുദ്ധിയുടെ വകതിരിവ് നിങ്ങുക. ഉറക്കം തൂങ്ങുന്നത് കൊണ്ട് വുളു മുറിയുന്നതല്ല. അടുത്തുള്ളവരുടെ സംസാരം കേൾക്കുകയും അതെന്താണെന്ന് വ്യക്തമാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയിലുള്ളതാണ് തൂങ്ങി ഉറക്കം ഇതെ പ്രകാരം പരിസരത്തു നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാത്തവിധം നേരിയ തോതിൽ ബോധം ഉണ്ടാവുന്നതുകൊണ്ടും വുളു മുറിയുകയില്ല. സാധാരണ ഉറക്കമാ തൂങ്ങി ഉറക്കാമോ എന്ന് സംശയിച്ചാൽ വുളു മൂറിയുന്നതല്ല.

മുൻകൈയുടെ പള്ള കൊണ്ട് മനുഷ്യരുടെ ഗുഹ്യസ്ഥാനം തൊടുക, കുട്ടികൾ, വയോവൃദ്ധർമയ്യിത്ത് എന്നിവരുടെ ഗുഹ്യ സ്ഥാനം തൊട്ടാലും വുളു മുറിയും. രണ്ട് കൈ ചേർത്ത് പിടിച്ചിഅൽപം തമർത്തിപിടിക്കുമ്പോൾ പരസ്പരം സ്പർശിക്കുന്ന ഭാഗത്തിനാണ് മുൻകൈയുടെപള്ളഎന്ന് പറയുന്നത്. മുൻവാരവും പിൻദ്വാരവുമാണ് ഗുഹ്യസ്ഥാനം കൊണ്ടുദ്ദേശിക്ക
പ്പെടുന്നത്. പിൻദ്വാരവ്യത്തം, പുരുഷലിംഗം, സ്ത്രീകളുടെ യോനിദ്വാരത്തിൽ കൂടിച്ചേരുന്നഇരുഭാഗം, എന്നിവയാണ് തൊട്ടാൽ വുളു മുറിയുന്ന സ്ഥലം, ഇവ തൊടുന്നത് മനുഷ്യന്
പൊതുവിൽ വികാരമുണ്ടാക്കുന്നതാണ്. വികാരം ആരാധനയെ ദുർബ്ബല പ്പെടുന്നതുമാണ്. നബി(സ) അരുളുന്നു: “ആരെങ്കിലും തന്റെ ലിംഗം തൊട്ടാൽ അവൻ വുളു ഉണ്ടാക്കട്ടെ (മൂവത, ശാഫി, അബൂ ദാവൂദ്, തുർമുദി, നസാഇ, ഇബ്നുമാജ, അഹ്മദ് ഇബ്നു ഖയ്യാമ, ഇബ്നു ഹിബ്ബാൻ, ഹാകിം), തുർമുദിയും മറ്റ് പല മുഹദ്ദിസുകളും ഈ ഹദീസ് സ്വഹീഹാണെന്ന് വിവരിച്ചിട്ടുണ്ട്. (ശറഹുൽ മുഹദ്ദബ് 235) ‘തന്റെ ഗുഹ്യസ്ഥാനത്തെ തൊട്ടവൻ വുളുവുണ്ടാക്കട്ടെ’ എന്ന് നബി(സ) അരുളിയതായി ഉമ്മുഹബീബയും ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ അബൂഹുറൈറ, ജാബിർ, സൈദുബ്നു ഖാലിദ്, അബൂ അയ്യൂബ്, അബ്ദുല്ലാഹിബ്നു അംറ് (റ) തുടങ്ങിയ പത്തിലധികം സ്വഹാബികൾ ഗുഹ്യസ്ഥാനം തൊട്ടാൽ വുളു മുറിയുമെന്ന് നബി(സ)യിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട് (ശറഹുൽ മുഹദ്ദബ് 242), ഉമർ, സഅ്ദ്, ഇബ്നു ഉമർ, ഇബ്നു അബ്ബാസ്, അബൂഹുറൈറ, ആയിശ, സഈദ്, അത്വാഅ്, അബാൻ, ഉര്ത്, മാലിക്, ശാഫി, അഹ്മദ് തുടങ്ങിയവരുടെ മദ്ഹബും ഗുഹ്യസ്ഥാനം തൊട്ടാൽ വുളു മൂറിയുമെന്ന് തന്നെയാണ് (ശറഹുൽ മുഹദ്ദബ്).

ലിംഗം ഒരു മാംസ കഷ്ണമാണ് എന്ന് നബി(സ) പറഞ്ഞതായി ഹദീസുകളിൽ വന്നിട്ടുണ്ട്. (തുർ മുദി), ലിംഗം തൊടുന്നത് നിഷിദ്ധമല്ലെന്നാ മറയാടുകൂടെ തൊടുന്നതിന് വിരോധമില്ലെന്നാ അർത്ഥത്തിൽ ആ ഹദീസ് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ ഗുഹ്യസ്ഥാനം തൊട്ടാൽ വുളു മൂറിയുമെന്ന് വിവരിച്ച ഹദീസുകൾക്ക് ഇത് വിരുദ്ധമാകുന്നില്ല.
4, അന്യ സ്ത്രീ പുരുഷന്മാരുടെ തൊലി പരസ്പരം സ്പർശിക്കുക. അൽപം മാത്രം സ്പർശിച്ചാലും വുളു മുറിയുന്നതാണ്. അവർ അന്യരാകുന്നതോടൊപ്പം കണ്ടാൽ ആശിക്കപ്പെടാൻ പറ്റിയ പ്രായമെത്തിയവരുമായിരിക്കണം. പ്രായപൂർത്തി എത്തിക്കൊണ് മെന്നില്ല. ഈ സ്പർശനം വികാരത്തോട് കൂടിയോ മനഃപൂർവ്വമോ അല്ലെങ്കിലും “വുളു മുറിയും. നാവ്, തളർന്ന അവയവം, സാധാരണയിൽ കൂടുതലുള്ള അവയവം എന്നിവ തൊട്ടാൽ പോലും വുളു മുറിയും, വൃദ്ധരെയും മൃതദേഹത്തെയും തൊട്ടാലും വുളു മുറിയും മൃതദേഹത്തിന്റെ വുളു മുറിയുകയില്ല
കണ്ടാൽ ആശ ജനിക്കാത്ത കൊച്ചുകുട്ടികളെ തൊട്ടാൽ
വുളു മുറിയുകയില്ല. ഇതേപകാരം പരസ്പരം വിവാഹം നിഷിദ്ധമാക്കപ്പെട്ട സ്ത്രീ പുരുഷന്മാർ തമ്മിൽ തൊട്ടാലും വുളു മുറിയുകയില്ല. രക്കബന്ധം, മുലകുടി ബന്ധം, വിവാഹബന്ധം എന്നിവ കൊണ്ട് വിവാഹം നിഷിദ്ധമായവരെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്.

പ്ലാസ്റ്റിക് സർജറിയിലൂടെ ഒരു പുരുഷന് സ്ത്രീയുടെ അവയവം ചേർക്കപ്പെട്ടാൽ ആ അവയവത്തെ അന്യ പുരുഷൻ സ്പർശിക്കുകയോ ആ അവയവം കൊണ്ട് അന്യ സ്ത്രീയെ സ്പർശിക്കുകയോ ചെയ്താൽ വുളൂഅ് മുറിയുമോ?2021-05-23T08:18:07+00:00

ഉത്തരം: പ്രസ്തുത അവയവം ആ പുരുഷന്റെ ശരീരവുമായി രക്തസഞ്ചാരമുണ്ടാകും വിധം ചേരാതിരിക്കുമ്പോൾ അതിന്ന് വേർ പിരിഞ്ഞ അവയവത്തിന്റെ നിയമമാണുള്ളത്. അതിനെ സ്പർശി ക്കൽ കൊണ്ട് വുളൂഅ് മുറിയില്ലെന്നാണ് നിയമം. പക്ഷേ ഇപ്പറ ഞ്ഞത് ലൈംഗികാവയവം അല്ലാതിരിക്കുമ്പോഴാണ്. പേര് പറയാൻ പറ്റും വിധം അത് വേർ പിരിഞ്ഞാലും സ്പർശിക്കൽ കൊണ്ട് വുളൂഅ് മുറിയുന്നതാണ്.

ഇനി രക്ത സഞ്ചാരവും ചലനവും ഉണ്ടാകും വിധം അത് കൂടി ചേർന്നിട്ടുണ്ടെങ്കിൽ അത് ആ പുരുഷന്റെ സ്വന്തം അവയവം പോലെ തന്നെയാണ്. അപ്പോൾ അന്യ പുരുഷൻ ആ അവയവത്തെ സ്പർശിക്കുന്നത് കൊണ്ട് വുളൂഅ് മുറിയാത്തതും അത് കൊണ്ട് അന്യ സ്ത്രീയെ സ്പർശിക്കുന്നതിനാൽ വുളൂഅ് മുറിയുന്നതുമാ ണ്. ബഹു: അലിയ്യുശ്ശിബ്റാമല്ലിസി (റ) ഹാശിയതുന്നിഹായ: വാ: 2, പേ: 22ൽ പ്രസ്താവിച്ചതാണിത്. ഇപ്രകാരം തന്നെ ഒരു പുരുഷാവയവം സ്ത്രീയുടെ ശരീരവു
മായി ഉപദ്യുക്ത വിധത്തിൽ കൂടി ചേർന്നാൽ അവയവ ഉടമയായി

പുരുഷൻ തന്നെ പ്രസ്തുത അവയവത്തെ സ്പർശിച്ചാൽ വുളൂഅ് മുറിയുന്നതാണ്. ( ബുജൈരിമി അലൽ മൻഹജ് വാ: 1, പേ: 44) എന്നാൽ ഇബ്നു ഹജർ (റ) പറയുന്നത് ഇപ്രകാരമാണ്. “വേർപിരിഞ്ഞ അവയവം കൂടിച്ചേരുന്നതിന് പരിഗണനയില്ല. വേർ പിരിയുന്ന ആദ്യഘട്ടത്തോടെ അത് അന്യവസ്തുവിന്റെ സ്ഥാനത്തായി. അത് കൊണ്ട് തന്നെ കൂടിച്ചേർന്നതിന് ശേഷം ജീവ് ആ അവയവത്തി ലേക്ക് മടങ്ങുന്നോ ഇല്ലയോ എന്ന പരിഗണനയും ഇല്ല’ (തുഹ്ഫ 1/140) ഇതനുസരിച്ച് രണ്ട് രൂപത്തിലായാലും വുളൂഅ് മുറിയുന്ന
പ്രശ്നമില്ല.

ഒരാൾ വുളൂഅ് എടുത്തു. ശേഷം മുൻകയ്യിന്റെ പുറഭാഗം കൊണ്ട് ലിംഗം സ്പർശിച്ചാൽ വുളൂഅ് മുറിയുമോ?2021-05-23T08:14:37+00:00

ഉത്തരം: ഇല്ല. മുൻകൈയിന്റെ ഉൾഭാഗം കൊണ്ട് സ്പർശിച്ചാൽ മാത്രമേ വുളൂഅ് മുറിയുകയുള്ളൂ. ഇത് എല്ലാ ശാഫിഈ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

മകന്റെ ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?2021-05-23T08:12:26+00:00

ഉത്തരം: ഇല്ല, കാരണം മകന്റെ ഭാര്യയുമായി വിവാഹ ബന്ധത്തിലേർപ്പെടൽ ഹറാമാണെന്ന് (തുഹ്ഫ വാ:1, പേ: 302ൽ ) വ്യക്തമാക്കിയിട്ടുണ്ട്. മകൻ ആ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെ
ട്ടിട്ടില്ലെങ്കിലും നിയമം അപ്രകാരമാണെന്ന് മുക് നി വാ: 3, പേ: 177ലും പറയുന്നു. വിവാഹബന്ധം ഹറമായ സ്ത്രീയെ തൊടുന്നതു കൊണ്ട് വുളു മുറിയുകയില്ല (തുഹ്ഫ വ :1/138)

ഇന്ദ്രിയം പുറപ്പെട്ടാൽ കുളിക്കണമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നു. എന്നാൽ നജസായ രക്തം, ചലം, കാഷ്ടം, മൂത്രം എന്നിവ പുറപ്പെട്ടാൽ കുളി നിർദേശിക്കുന്നില്ല. വ്യത്യാസം വിശദീ കരിച്ചാലും?2021-05-23T08:10:37+00:00

ഉത്തരം: ഇന്ദ്രിയം പുറപ്പെടുമ്പോൾ ശരീരത്തിന് ആസകലം ആസ്വാദനം അനുഭവപ്പെടുന്നത് കൊണ്ട് ശരീരമാസകലം നനച്ച് കുളിക്കാൻ ഇസ്ലാം ശാസിക്കുകയും അതൊരു ഇബാദതായി ഇസ്ലാം അംഗീകരിക്കുകയും ചെയ്യുന്നു.

“ഓരോ മുടിയുടെയും താഴെ ജനാബത്തുണ്ടെന്നും അതു കൊണ്ട് മുടികളെ നിങ്ങൾ നനക്കുകയും തൊലിയെ ശുദ്ധി വരു ത്തുകയും ചെയ്യുക’യെന്നുള്ള നബി വചനം ഇതിന്നുപോൽബല കമാണ്. ഇമാം ബൈഹഖി(റ)യും ഇബ്നു ജരീറും (റ) നിവേദനം ചെയ്തതാണിത്. ത്വബ്റാനി(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കാണാം. “നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. കുളിയെ നിങ്ങൾ നന്നാക്കുകയും ചെയ്യുക. കാരണം അത് നിങ്ങൾ ഏറ്റെടുത്ത ബാധ്യ തയിൽ പെട്ടതാണ്. നിങ്ങളിൽ നിക്ഷിപ്തമായ രഹസ്യങ്ങളിലും.” (അസ്സവാജിർ വാ:, പേ: 128)

 

ഇത് കൊണ്ടു തന്നെയാണ് കുളിക്ക് നിയ്യത്ത് (കരുതൽ) നിർബന്ധമായതും, എന്നാൽ ചോദ്യത്തിൽ പറഞ്ഞ മറ്റുള്ളവ പുറപ്പെടൽ കൊണ്ട് ഈ ആസ്വാദനം അനുഭവപ്പെടുന്നില്ല. അത് കൊണ്ട് തന്നെ പുറപ്പെട്ട സ്ഥലം മാത്രം ശുദ്ധിയാക്കാനേ ഇസ്ലാം കൽപ്പിക്കുന്നു ള്ളൂ. അതിന് തന്നെ നിയ്യത്ത് വേണമെന്ന നിബന്ധനയുമില്ല.

വലിയ അശുദ്ധിയുണ്ടാകുന്നത് കൊണ്ട് വുളൂഅ് മുറിയില്ലല്ലോ? എന്നാൽ വുളുഅ് മുറിയുന്ന കാര്യങ്ങളൊന്നുമില്ലാതെ കുളി നിർവഹിച്ചാൽ വീണ്ടും വുളൂഅ് ചെയ്യാതെ അയാൾക്ക് നിസ്കാരം നിർവഹിക്കാമോ2021-05-23T08:06:34+00:00

ഉത്തരം: വലിയ അശുദ്ധിയുടെ കാരണങ്ങൾ കൊണ്ട് നിരു പാധികം വുളൂഅ് മുറിയില്ലെന്ന് ചോദ്യ കർത്താവ് ധരിച്ചത് പിശകാ ണ്. വുളൂഅ് മുറിയുന്ന കാരണങ്ങളുണ്ടാവാത്ത അവസ്ഥയിൽ
സംഭവിക്കുന്ന സ്ഖലനം മൂലം വലിയ അശുദ്ധി ഉണ്ടാകുമ്പോഴാണ്
വുളുഅ് മുറിയാതിരിക്കുന്നത്. അങ്ങിനെയാകുമ്പോൾ വീണ്ടും
വുളൂഅ് ചെയ്യാതെ കുളിച്ച് നിസ്കരിക്കാമെന്നതിൽ പക്ഷാന്തരമി
ല്ല. (തുഹ്ഫ : വാ 1, പേ: 131 നോക്കുക) ഇനി നേരത്തെ ചെറിയ അശുദ്ധിയുള്ള വ്യക്തിയും ചോദ്യ ത്തിൽ പറഞ്ഞ രൂപത്തിൽ കുളി നിർവഹിച്ചാൽ വുളൂഅ് ചെയ്യാതെ നിസ്ക്കരിക്കാം, കർമശാസ്ത്രത്തിന്റെ മിക്ക ഗ്രന്ഥങ്ങളിലും ഇത്കാണാവുന്നതാണ്. ഉദാഹരണത്തിന് ഫത്ഹുൽ മുഈൻ പേ: 3, തുഹ്ഫ വാ: 1, പേ: 286) എന്നിവ നോക്കുക.

വലിയ അശുദ്ധി ഉയരുന്നതോടെ ചെറിയ അശുദ്ധിക്ക് നില നിൽപ്പില്ലാത്തതാണ് ഇതിന് കാരണം. ഇനി ഹൈള്, നിഫാസ് ഉണ്ടാവുക പോലുള്ള വുളൂഅ് മുറിയുന്ന കാര്യം തന്നെയാണ് വലിയ അശുദ്ധിക്ക് കാരണമായതെങ്കിൽ അതിന് വേണ്ടി കുളി നിർവഹി ച്ചാലും തഥൈവ. വലിയ അശുദ്ധി ഉയരുന്നതോടെ ചെറിയ അശുദ്ധി
നിഷ്പ്രഭമാകുന്നത് തന്നെയാണ് കാരണം.

വലിയ അശുദ്ധിയുള്ളപ്പോൾ മാല, മൗലിദ്, റാതിബ്മുതലായവയുടെ ഗ്രന്ഥങ്ങൾ ചു മക്കലും അവ ചൊല്ലലുംഅനുവദനീയമാണോ? അവയിൽ ഖുർ ആൻ ഓതേണ്ട അവസരങ്ങളുണ്ടല്ലോ. അനുവദനീയമാണെങ്കിൽ തന്നെ വുളു ഉണ്ടായിരിക്കൽ സുന്നത്തുണ്ടോ2021-05-23T08:05:06+00:00

ഉത്തരം: വലിയ അശുദ്ധിയുള്ളവർ പ്രസ്തുത ഏടുകൾ ചുമ ക്കുന്നതും തൊടുന്നതും ഹറാമല്ല. അവയിൽ ഖുർആൻ സൂക്ത ങ്ങൾ ഉൾക്കൊണ്ടാലും ശരി. കാരണം ഖുർആൻ എന്ന ഉദ്ദേശ്യ ത്തോടെയല്ല, അവ എഴുതപ്പെട്ടിട്ടുള്ളത്. പ്രത്യുത ദിക്ർ എന്ന ഉദ്ദേ ശ്യത്തോടെയാണ്. ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ എഴുതപ്പെട്ടവ ചുമക്കുന്നതും തൊടുന്നതും നിഷിദ്ധമല്ലെന്ന് (തുഹ്ഫ വാ:1, പേ: 149) ശർവാനി സഹിതം നോക്കിയാൽ ഗ്രാഹ്യമാകും.

മാത്രമല്ല ഖുർആൻ സൂക്തങ്ങളേക്കാൾ കൂടുതൽ അവയിൽ മറ്റു ഭാഗങ്ങളാണെന്ന് പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തിൽ തൊടുന്നതും ചുമക്കുന്നതും നിഷിദ്ധമല്ലെന്ന് തുഹ്ഫ വാ: 1, പേ: 151ൽ നിന്ന് വ്യക്തമാകും.

അതുപോലെ തന്നെ ആ ഏടുകൾ അവർ പാരായണം ചെയ്യു ന്നതും നിഷിദ്ധമല്ല. കാരണം ഖുർആൻ സൂക്തങ്ങൾ അതിലുണ്ടെങ്കിലും ഖുർആൻ ഓതുക എന്ന ഉദ്ദേശ്യത്തോടെയല്ല അവ പാരാ യണം ചെയ്യുന്നത്, ദിക്ർ എന്ന നിലക്കാണ്. ഇപ്രകാരമുള്ള പാരാ യണം നിഷിദ്ധമല്ലെന്ന് തുഹ്ഫ വാ: 1, പേ: 271, 272 ൽ വ്യക്തമാക്കി യിട്ടുണ്ട്.

എങ്കിലും റാത്തീബ്, മൗലിദ് തുടങ്ങിയ ദിക്റുകളിലധികവും ഹദീസുകളിൽ നിന്ന് സമാഹരിക്കപ്പെട്ടവയാണ്. ഹദീസ് ഗ്രന്ഥങ്ങൾ ചുമക്കുമ്പോഴും തൊടുമ്പോഴും വുളുഅത്ത് ഉണ്ടായിരിക്കൽ സുന്ന ത്താണെന്ന് മുഗ് നി വാ:1, പേ: 37ൽ പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, ദിക്റുകൾ ചൊല്ലുമ്പോഴുള്ള മര്യാദകളിൽ പെട്ടതാണ് വുളൂഅ് ഉണ്ടാ യിരിക്കലൈന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. (ഇആനത് വാ:1,പേ: 60ർ നോക്കുക).

എന്നാൽ ഹൈള്, നിഫാസ് എന്നിവ കൊണ്ട് വലിയ അശുദ്ധി യുള്ളവൾ തത്സമയത്ത് അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്തുന്നതും അല്ലെങ്കിൽ ഇബാദത്തിന് വേണ്ടി ശുദ്ധി വരുത്തുന്നതും ഹറാമാകുന്നു. ഇപ്പറഞ്ഞതിൽ നിന്ന് ഹജ്ജ്, ഉംറ പോലുള്ളവക്ക് വേണ്ടിയുള്ള കുളി ഒഴിവാകുന്നു. (ശറഹുൽ മൻഹജ് വാ:1, പേ: 133, തുഹ്ഫ വാ: 1\386)