“അനുവാദമില്ലാതെ അകത്തു കടക്കരുത്’ എന്നു ചില ഓഫീസുക ളിലും കമ്പനികളുടെയും മറ്റും വർക്ക് ഏരിയകളിലും ബോർഡു വെച്ചത് കാണാം. സ്ഥാപനത്തിന്റെ രഹസ്യങ്ങൾ സൂക്ഷിക്കാനും ഭദ്രതക്കും വേണ്ടിയാണിത്. ഇതുപോലെ ഖുർആനിലുമുണ്ട് ഒരു കൽപ്പന. ഒരളുടെ വീട്ടിൽ മറ്റൊരാൾ നിയന്ത്രണമില്ലാതെ പ്രവേശിക്കുന്നത് വീട്ടു കാരുടെ സ്വകാര്യത ഭംഗപ്പെടുത്തലാണ്. അതിനാൽ അനുവാദം വാങ്ങി മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أَهْلِهَا ذَلِكُمْ خَيْرٌ لَكُمْ لَعَلَّكُمْ تَذَكَّرُونَ * فَإِنْ لَمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّى يُؤْذَنَ لَكُمْ وَإِنْ قِيلَ لَكُمُ ارْجِعُوا فَارْجِعُوا هُوَ أَزْكَى لَكُمْ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ * لَيْسَ عَلَيْكُمْ جُنَاحٌ أَنْ تَدْخُلُوا بُيُوتًا غَيْرَ مَسْكُونَةٍ فِيهَا مَتَاعٌ لَكُمْ وَاللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ ﴾
[النور: 27،28، 29].
“സത്യവിശ്വാസികളെ, സമ്മതം ചോദിക്കുകയും സലാം പറയുകയും ചെയ്തല്ലാതെ അന്യ വീടുകളിൽ പ്രവേശിക്കരുത്. അതാണ് നിങ്ങൾക്കു ത്തമം. നിങ്ങൾ ഓർക്കുമാറാകട്ടെ. ഇനി ആരെയും നിങ്ങൾ വീട്ടിൽ കണ്ടില്ലെങ്കിൽ അപ്പോഴും അനുവാദം ലഭിക്കാതെ പ്രവേശിക്കരുത്. മട ങ്ങിപ്പോവുക എന്ന് പറയപ്പെട്ടാൽ നിങ്ങൾ തിരിച്ചു പോരുക. അതാണ് നിങ്ങൾക്കേറ്റവും ഉത്തമം. നിങ്ങൾ പ്രവർത്തിക്കുന്നത് അറിയുന്നവ ണഅള്ളാഹു .” (24:27,28)
ഈ സൂക്തത്തിന്റെ വിവക്ഷ പ്രകാരം അന്യവീടുകളിൽ പ്രവേശി ക്കുന്നതിന് മുമ്പ് താഴെ പറയുന്ന നിയമങ്ങൾ പാലിക്കേണ്ടതാണ്.
വീടിന്റെ കവാടങ്ങളിൽ നിന്ന് അകത്തളത്തിലേക്ക് ശ്രദ്ധിക്കാതെ മുഖം തിരിഞ്ഞുനിന്ന് കാളിംഗ് ബെല്ലടിച്ചോ ഒച്ചയനക്കിയോ ശബ്ദമുണ്ടാക്കി ആഗമന വിവരമറിയിക്കണം. അനുവാദം ലഭിച്ചെങ്കിൽ മാത്രമേ പ്രവേ ശിക്കാവൂ. ഈ നിയമം പുരുഷന്മാർക്കെന്നപോലെ സ്ത്രീകൾക്കും ബാധ കമാണ്. എന്നാൽ കുട്ടികൾക്കിത് ബാധകമല്ല. വലിയവരിൽ നിന്ന് ഉണ്ടാ കാനിടയുള്ള അധാർമ്മികത കുട്ടികളിൽ നിന്ന് ഉണ്ടാവുകയില്ലല്ലോ.
അയൽവാസിയുടെയോ അന്യരുടെയോ വീടുകളിൽ തീപിടിത്തം പോലെ വല്ല അത്യാഹിതവുമുണ്ടാവുകയോ ഗുരുതരാവസ്ഥ സംജാത മാവുകയോ ചെയ്താൽ അവിടെ പ്രവേശിക്കുന്നതിന് സമ്മതം കാത്തി രിക്കേണ്ടതില്ല.
പ്രവേശനാനുമതി ലഭിച്ചുകഴിഞ്ഞാൽ വീട്ടുകാർക്ക് സലാം പറഞ്ഞു വേണം അകത്തു പ്രവേശിക്കാൻ. ഇതിൽ സമ്മതം ചോദിക്കൽ നിർബന്ധം വും സലാം പറയൽ സുന്നത്തുമാണ്. അനുമതി ലഭിച്ചില്ലങ്കിൽ ചോദ്യം മൂന്നു പ്രാവശ്യം ആവർത്തിക്കുകയും ലഭിക്കാത്ത പക്ഷം വീട്ടിൽ പ്രവേശിക്കാതെ തിരിച്ചുപോരുകയും ചെയ്യണം. സമൂഹത്തിൽ തിന്മ ഉടലെടുക്കാനിടയുള്ള പഴുതുകൾ അടക്കുകയാണ് ഇതുകൊണ്ട് ഖുർആൻ ലക്ഷ്യമിടുന്നത്. പ്രശ്നം ഉണ്ടായ ശേഷം നടപടിയെടുക്കു ന്നതിനെക്കാൾ നല്ലത്, അതുണ്ടാകാൻ സാധ്യതയുള്ള കവാടങ്ങൾ അട ച്ചുകളയുകയാണല്ലോ. ഇസ്ലാമിന്റെ പൊതുസമീപനമാണിത്. സാഹ ചര്യങ്ങളാണ് മിക്കപ്പോഴും സമൂഹത്തെ വഴിവിട്ട് ജീവിക്കാൻ പ്രേരിപ്പി ക്കുന്നത്. അന്യരുടെ വീടുകളിൽ നിയന്ത്രണമില്ലാതെ കയറിയിറങ്ങാനും പുരുഷ ഭേദമില്ലാതെ അതിരുകടന്ന സൗഹൃദം സ്ഥാപിക്കാനും അവസരം ഉണ്ടാക്കുക, അന്തസ്സായി വസ്ത്രം ധരിക്കാതെ സ്ത്രീകൾ വീട്ടിനകത്തും പുറത്തും വിഹരിക്കുക, സിനിമ തുടങ്ങിയ മീഡിയകളും പ്രസിദ്ധീകരണങ്ങളും ഇക്കിളി സ്വഭാവം കൈക്കൊള്ളുക തുടങ്ങിയ തിന്മകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചുറ്റുപാടിൽ കഴിയുന്ന വ്യക്തി യോട് കർശനമായ നിയന്ത്രണം പാലിക്കാനുള്ള ആഹ്വാനം പ്രഹസന മായി മാറാനേ തരമുള്ളൂ. മത്സ്യകൊട്ടക്ക് പൂച്ചയെ കാവലിരുത്തുന്നതു പോലുള്ള പാല. പുരുഷന്മാരില്ലാത്ത വീടുകളിൽ ചെന്ന് കോളിംഗ് ബെല്ലടിക്കുന്നവരെ, തങ്ങൾക്കനുയോജ്യരല്ലെങ്കിൽ സ്ത്രീകൾ മടക്കി അയക്കണം. അനുമതി ലഭിച്ച ശേഷം മാത്രം വീടുകളിൽ കടന്നുചെ ല്ലാനുള്ള മാന്യത പുരുഷന്മാർ കാണിക്കണം. വീടിനകത്തെ സ്വകാര്യ തയിൽ ഒരന്യപുരുഷന് കാണാൻ പാടില്ലാത്ത വേഷത്തിലാകാം സ്ത്രീകൾ. സ്വന്തം വീടിനകത്താണല്ലോ എന്ന സുരക്ഷാ ബോധമായി രിക്കാം അവർക്ക്. കുടുംബകാര്യങ്ങളോ മറ്റൊരാൾ അറിയാൻ താത്പ ര്യമില്ലാത്ത വിഷയങ്ങളോ ആവാം വീടിനകത്തെ ചർച്ച. ഏതെങ്കിലും അകന്ന ബന്ധത്തിന്റെ ആനുകൂല്യത്തിൽ തൂങ്ങി ഓടിക്കയറി അടുക്കള വരെയെത്തുന്ന സംസ്കാരം ഉത്ബുദ്ധ സമൂഹത്തിന് പാടില്ലാത്തതാണ്.