❓ മാടിൽ ഒരു വർഷം ഒരു ഏഴിലൊന്ന് ഷെയർ കൂടി ഉള്ഹിയ്യത്ത് അറുത്താൽ പിന്നീട് ആറു വർഷം അറുക്കണമെന്ന് പറയപ്പെടുന്നു, വസ്തുതയെന്ത്?
✅ ആ പറയപ്പെടുന്നത് അടിസ്ഥാന രഹിതമാണ്. ഏഴിലൊന്നു തന്നെ പരിപൂർണ ഉള്ഹിയ്യത്താണ്. അല്ലാത അപൂർണ ഉള്ഹിയ്യത്തല്ല.
ഉള്ഹിയ്യത്തിൻ്റെ നിബന്ധനകൾ സമഗ്രമായി ഫുഖഹാഅ് വിവരിച്ചു പറഞ്ഞിട്ടുണ്ട്. എവിടെയും ഒരു വർഷം ഏഴിലൊന്ന് ഷെയർ കൂടി ഉള്ഹിയ്യത്ത് അറുത്താൽ പിന്നീട് ആറു വർഷം അറുക്കണമെന്ന് ഫുഖഹാഅ് പറഞ്ഞിട്ടില്ല. പറയുകയുമില്ല. എന്തുകൊണ്ടന്നാൽ ഒരു മാടിൽ ഏഴു പേർക്ക് ഷെയറാകാമെന്നും അത് ഏഴ് ഉള്ഹിയ്യത്താണെന്നും അർത്ഥശങ്കക്കിടമില്ലാത്ത വിധം ഫുഖഹാഅ് പറഞ്ഞു തന്നിട്ടുണ്ട്.
അല്ലാമ: ഇബ്നു ഖാസിം(റ) വിവരിക്കുന്നത് കാണുക:
*ﻗﻮﻟﻪ: ﻋﻦ ﺳﺒﻌﺔ) ﺃﻱ ﻭﻳﺠﺐ اﻟﺘﺼﺪﻕ ﻋﻠﻰ ﻛﻞ منهم ﻣﻦ ﺣﺼﺘﻪ ﻭﻻ ﻳﻜﻔﻲ ﺗﺼﺪﻕ ﻭاﺣﺪ ﻋﻦ اﻟﺠﻤﻴﻊ ﻛﻤﺎ ﻫﻮ اﻟﻈﺎﻫﺮ ﻷﻧﻬﺎ ﻓﻲ ﺣﻜﻢ ﺳﺒﻊ ﺃﺿﺎﺡ* ( حاشية ابن قاسم , حاشية الشرواني )
ഏഴു പേർ ചേർന്നു ഒരു മാടിനെയൊ ഒട്ടകത്തെയൊ അറുക്കുമ്പോൾ അതു ഏഴു ഉള്ഹിയ്യത്താണ്. ഏഴു പേരും അവരുടെ വിഹിതത്തിൽ നിന്നു തന്നെ സ്വദഖ:ചെയ്യൽ നിർബന്ധമാണ്. ഒരാൾ തൻ്റെ ഓഹിരിയിൽ നിന്നു എല്ലാവർക്കും വേണ്ടി സ്വദഖ:ചെയ്താൽ മതിയാവില്ല , എന്തുകൊണ്ടന്നാൽ ഏഴു ഉള്ഹിയ്യത്തിൻ്റെ വിധിയാണ് – ഒരു ഉള്ഹിയ്യത്തല്ല – (ഇബ്നു ഖാസിം :9/ 349 , ശർവാനി: 9/349)