ചോദ്യം: ആടും മാടും ചേർന്നതിൽ ഒരു മൃഗമുണ്ടായി. കാഴ്ചയിൽ ഇത് ആടുമല്ല, മാടുമല്ല. ഇതിനെ ഉള്ഹിയ്യത്തറക്കാൻ പറ്റുമോ? പറ്റുമെങ്കിൽ ഇതിന് ആടിന്റെ വിധിയാണോ? അതോ മാടിന്റെ വിധിയോ? അതായത് ഏഴു പേർക്ക് ഇതിൽ ഷെയറാകാൻ പറ്റുമോ?
ഉത്തരം: കാഴ്ചയിൽ ഇത് ആടും മാടുമല്ലെങ്കിലും ഉള്ഹിയ്യത്തിനു പറ്റുന്ന ആട്, മാട് എന്നിവയിൽ നിന്ന് പിറവി കൊണ്ടതാണല്ലോ പ്രസ്തുത മൃഗം, അതിനാൽ, ആ മൃഗത്തെ ഉള്ഹിയ്യത്തറക്കാൻ പറ്റും. എന്നാൽ, ഈ മൃഗം ഒരാളെത്തൊട്ടു മാത്രമേ ഉള്ഹിയ്യത്തറക്കാവു. ഏഴു പേർക്ക് ഇതിൽ ഷെയറാകാവതല്ല. കാരണം, ഇത് ആടും മാടുമല്ലാത്തതു കൊണ്ട് ഉറപ്പുള്ളതിന്റെ വിധി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. മാടിന്റെ വിധി-ഏഴു പേരെ തെട്ടു മതിയാകുമെന്നത് -ഇതിന്റെ കാര്യത്തിൽ സംശയാസ്പദമാണല്ലോ. തുഹ്ഫ : 9-348