നേർച്ച

നിർബന്ധമല്ലാത്ത ഒരു പുണ്യകർമ്മം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണ് നേർച്ച എന്നു പറയുന്നത് (ഫത്ഹുൽ മുഈൻ). നല്ല കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നത് എപ്പോഴും നല്ല താണെന്നു പറയേണ്ടതില്ലല്ലോ. ഇബ്‌നുഹജർ (റ) പറയുന്നു. നേർച്ച പുണ്യകർമ്മത്തിലേക്കുള്ള വസീല (ഇടയാക്കുന്ന)യാണ് പുണ്യകർമ്മത്തിലേക്ക് വസിക്കുന്നതും പുണ്യ കർമ്മം തന്നെയാണ്. (തുഹ്ഫ 10/68).

ഇസ്ലാം സൽക്കർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും സൽക്കർമ്മങ്ങൾ വന്നുചേരാൻ കാരണമാകുന്ന കാര്യങ്ങളെ അനുവദിക്കുകയും മാത്രമല്ല ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തി ട്ടുണ്ട്. ഒട്ടേറെ സൽക്കർമ്മങ്ങൾക്കു പ്രേരണയാണ് നേർച്ച. ഇക്കാര്യം പണ്ഡിതന്മാർ വ്യക്ത മാക്കിയ വസ്തുതയാണ്. ഖുർആൻ പറയുന്നു: “നിങ്ങൾ ചെലവഴിക്കുന്ന വസ്‌തുക്കളും നേർച്ച യാക്കുന്ന നേർച്ചകളും നിശ്ചയം, അല്ലാഹു അറിയുന്നുണ്ട്. അതിന് അവൻ പ്രതിഫലം നൽകുന്നതാണ്.”

മറ്റൊരു സ്ഥലത്ത് സജ്ജനങ്ങളുടെ ഗുണങ്ങളും വിശേഷണങ്ങളും എണ്ണിപ്പറഞ്ഞ കൂട്ട ത്തിൽ അല്ലാഹു പറയുന്നു: “അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുന്നവരാണ്.” നേർച്ച യാക്കിയാൽ അതിന് പ്രതിഫലമുണ്ടെന്നും അത് വീട്ടുന്നത് സജ്ജനങ്ങളുടെ ലക്ഷണമാണെന്നും ഈ സൂക്തങ്ങളിലൂടെ ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹു പൂർത്തിയാക്കി വീട്ടാൻ പറഞ്ഞ കാര്യം ശിർക്കാകാനോ തൗഹീദിന്നെതിരാകാനോ തരമില്ലല്ലോ.

ഹദീസുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. “നേർച്ചയാക്കിയതിനെ പൂർത്തിയാക്കിവി ട്ടാൻ അല്ലാഹു കൽപ്പിച്ചു.” (ബുഖാരി 2/992)

* ഒരാൾ അല്ലാഹുവിന് വഴിപ്പെടാൻ നേർച്ചയാക്കിയാൽ അത് നിറവേറ്റി അല്ലാഹുവിന് വഴിപ്പെട്ടുകൊള്ളട്ടെ” (ബുഖാരി 2/991)

“നിൻ്റെ നേർച്ച നീ പൂർത്തിയാക്കി വീട്ടുക.” (ബുഖാരി 2/991) നേർച്ച പൂർത്തിയായി വീട്ടാത്തവരെക്കുറിച്ചു നബി(സ) ആക്ഷേപിച്ചു പറയുകയും ചെയ്‌തതായി കാണാം. “നേർച്ച യാക്കിയത് വീട്ടാത്ത ഒരു വിഭാഗം പിന്നീടു വരുന്നതാണ്.” നേർച്ച തരണമെന്നും നേർന്നാൽ അതു പൂർത്തിയാക്കി വീടണമെന്നും അതു പുണ്യകരമായ കാര്യമാണെന്നുമാണ് പ്രസ്തു‌ത ആയതുകളും ഹദീസുകളും വ്യക്തമാക്കുന്നത്.