ചോദ്യം: ഉള്ഹിയ്യത്തിന്റെ പ്രായമെത്താത്ത ഒരാട്ടിൻകുട്ടിയെ ഉള്ഹിയ്യത്തറുക്കാൻ നേർച്ചയാക്കുകയും ചില മതപണ്ഡിതന്മാരുടെ നിർദ്ദേശമനുസരിച്ച് അടുത്ത വലിയ പെരുന്നാൾക്ക് അറുക്കാൻ ഒരുങ്ങുകയും ചെയ്തപ്പോൾ മറ്റു ചിലർ അത് പ്രായമെത്തിയിട്ട് അറുത്താൽ മതിയെന്ന് പറയുകയും അതനുസരിച്ച് അതിനെ അറുക്കാതിരിക്കുകയും ചെയ്തു. ഇതിന്റെ മതവിധി എന്ത്?

ഉത്തരം: ഉള്ഹിയ്യത്തിന്റെ പ്രായമെത്താത്തതോ അംഗഭംഗം മുതലായ കാരണങ്ങൾ കൊണ്ട് ഉസ്ഹിയ്യത്തിന് പറ്റാത്തതോ ആയ മൃഗങ്ങളെ ഉള്ഹിയ്യത്തറുക്കാൻ  നേർച്ചയാക്കിയാൽ അതിനടുത്തു വരുന്ന വലിയ പെരുന്നാൾക്കോ അയ്യാമുത്തശ് രീഖിന്റെ ദിവസങ്ങളിലോ ( ദുൽഹിജ്ജ: 11, 12,13 എന്നീ ദിവസങ്ങൾ) തന്നെ അതിനെ അറുക്കേണ്ടതും പിന്തിക്കാൻ പാടില്ലാത്തതുമാണ്. തുഹ്ഫ: 9-351-55 നോക്കുക. ലോകാവസാനം ജനങ്ങൾ വിഡ്ഢികളെ നേതാക്കളായി സ്വീകരിക്കുകയും അവർ വിവരമില്ലാതെ ഫത് വ ചെയ്യുകയാൽ അവർ സ്വമേധയാ വഴി പിഴക്കുകയും മറ്റുള്ളവരെ വഴി പിഴപ്പിക്കുകയും ചെയ്യുമെന്ന റസൂലി(സ)ന്റെ പ്രവചനത്തിന്റെ പുലർച്ചയാണെന്നേ പ്രസ്തുത ആട്ടിൻകുട്ടിയെ പ്രായമെത്തിയാൽ അറുത്താൽ മതിയെന്ന് ഫത് വ നൽകുകയും അതനുസരിച്ച് അറുക്കാതിരിക്കുകയും ചെയ്തവരെപ്പറ്റി പറയാനുള്ളൂ.