ആഇശ(റ)യിൽ നിന്ന്: നബി(സ) പറഞ്ഞു: “അയൽവാസിയെ സംബന്ധിച്ച് ജിബ്രീൽ (അ) എന്നെ ഉപദേശിച്ചുകൊണ്ടിരുന്നു.
അവരെ അനന്തരാവകാശിയാക്കുമെന്ന് പോലും എനിക്ക് തോന്നി. ”
(ബുഖാരി, മുസ്ലിം ).
നബി(സ്വ) പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവൻ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. സ്ത്രീകളോട് നന്മ ഉപദേശിക്കട്ടെ. (ബുഖാരി).
നബി(സ്വ) പറഞ്ഞു: അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അയൽ വാസിക്ക് ഗുണം ചെയ്യട്ടെ (മുസ്ലിം).
അഹ്മദ്, ബുഖാരി(റ) നിവേ ദനം: അല്ലാഹുവാണ് സത്യം, തന്റെ ദ്രോഹത്തിൽ നിന്ന് അയൽക്കാ രൻ രക്ഷപ്പെടും വരെ നിങ്ങളാരും യഥാർത്ഥ വിശ്വാസിയാകുകയി ല്ല. (ഇങ്ങനെ മൂന്ന് പ്രാവശ്യം പറഞ്ഞു).
ഒരാൾ നബി(സ്വ)യോട് പറഞ്ഞു: നിസ്കാരം, ദാനം, നോമ്പ് എന്നിവയിൽ വളരെ മുമ്പിലാണ് ഇന്ന സ്ത്രീ എന്ന് കേൾക്കുന്നു. പക്ഷേ, നാവ് കൊണ്ട് അവൾ അയൽവാസിയെ ശല്യം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: അവൾ നരകത്തിലാണ്.
ഇന്ന സ്ത്രീ നിസ്കാരം, നോമ്പ്, ദാനം എന്നിവയിൽ പിന്നി ലാണെങ്കിലും അയൽക്കാരെ ദ്രോഹിക്കാറില്ല. അവളുടെ അവസ്ഥ യെന്താണ്? നബി(സ്വ): അവൾ സ്വർഗത്തിലായിരിക്കും. (അഹ്മദ്,l ബസ്സാർ, ഇബ്നുഹിബ്ബാൻ, ഹാകിം).
നബി(സ്വ) പറഞ്ഞു: തന്റെ ശല്യത്തിൽ നിന്ന് അയൽക്കാരൻ രക്ഷപ്പെടാത്തയാൾ സ്വർഗത്തിൽ കടക്കുകയില്ല. (മുസ്ലിം ).
അന്ത്യദിനത്തിൽ പരസ്പരം പരാതിപ്പെ ടുന്ന എത്ര അയൽക്കാർ? അവർ പരാതി പറയും: ഇയാൾ എനിക്ക് ഒരു ഉപകാരവും ചെയ്യാതെ കതക് കൊട്ടിയടച്ചവനാണ്. (ബുഖാരി)
നബി(സ്വ) പറഞ്ഞു: അയൽവാസി വിശന്നിരിക്കെ വയർ നിറക്കുന്നവൻ സത്യവിശ്വാസിയല്ല. (ഹാകിം, ബൈഹഖി) നബി(സ്വ) പറ ഞ്ഞു: അയൽവാസി വിശന്നവനാണെന്ന് അറിഞ്ഞുകൊണ്ട് വയർ നിറക്കുന്നവൻ എന്നിൽ വിശ്വസിച്ചവനല്ല. (ബസ്സാർ, ത്വബ്റാനി).
മുആവിയതുബ്നു ജുൻദുബ്(റ)വിൽ നിന്ന്: നബി(സ്വ)യോട് ഞാൻ ചോദിച്ചു: അയൽക്കാരോടുള്ള ബാധ്യത എന്താണ്? നബി(സ്വ):
രോഗിയായാൽ സന്ദർശിക്കുക, മരണപ്പെട്ടാൽ അനന്തര കർമങ്ങൾ ചെയ്യുക, കടം ചോദിച്ചാൽ കൊടുക്കുക, വസ്ത്രമില്ലെങ്കിൽ ധരിപ്പിക്കുക, സന്തോഷവേളയിൽ ആശംസിക്കുകയും ദു:ഖം നേരിട്ടാൽ ആശ്വസിപ്പിക്കുകയും ചെയ്യുക, അയാളുടെ വീട്ടിലേക്ക് കാറ്റ് കട ക്കുന്നതിനെ തടസ്സം ചെയ്യുന്ന വിധത്തിൽ നിന്റെ വീട് ഉയർത്താതിരിക്കുക, ഭക്ഷണം പാകം ചെയ്യുമ്പോൾ അവർക്ക് നൽകുന്നിലെങ്കിൽ ഭക്ഷണത്തിന്റെ ഗന്ധം കൊണ്ട് അവരെ കൊതിപ്പിക്കാതിരി ക്കുക. (ത്വബ്റാനി)
ഒരാൾ നബി(സ്വ)യോട് പറഞ്ഞു: എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ ഒരു പ്രവൃത്തി അറിയിച്ചു തന്നാലും. നബി( സ്വ): നീ നന്മ ചെയ്യുന്നവനാകൂ. ആഗതൻ: ഞാൻ നന്മ ചെയ്തവ നാണെന്ന് എങ്ങനെ അറിയും? നബി(സ്വ): നിന്റെ അയൽവാസി യോട് ചോദിക്കു, നി നല്ലവനാണെന്ന് അവർ പറഞ്ഞാൽ നീ നല്ലവനാണ്. മോശക്കാരനാണെന്ന് പറഞ്ഞാൽ നീ ചീത്ത ആൾ തന്നെ.
(ബൈഹഖി). നബി(സ്വ) പറഞ്ഞു: അയൽക്കാർ മൂന്നുതരം: ഒരു ഓഹരി മാത്രമുള്ളവൻ, ഇയാൾ താഴെക്കിടയിലാണ്. രണ്ട് ഓഹരി യുള്ളവൻ, മൂന്ന് ഓഹരിക്കാരൻ. ഒന്നാമൻ ബഹുദൈവ വിശ്വാസി.
ഇയാൾക്ക് അയൽപക്കബന്ധം മാത്രം. രണ്ടാമൻ സത്യവിശ്വാസവും അയൽവാസി ബന്ധവുമുള്ളവൻ. മൂന്നാമൻ വിശ്വാസിയും കൂടും ബക്കാരനും അയൽവാസിയും. (ബസ്സാർ, അബൂനഈം).
നബി(സ്വ) പറഞ്ഞു: ഓ, അബൂദർറ്, ഭക്ഷണം പാകം ചെയ്യു മ്പോൾ കറി കൂടുതൽ കരുതി അയൽവാസിയെയും പരിഗണിക്കു.
(തിർമുദി, നസാഈ) സത്യവിശ്വാസിനികളേ, അയൽവാസിക്ക് നൽകുന്നതിനെ നിസ്സാരമാക്കരുത്; അത് ആടിന്റെ കുളമ്പാണ ങ്കിലും (ബുഖാരി, മുസ്ലിം ). നബി(സ്വ) പറഞ്ഞു: അയൽപക്ക് ത്തിന്റെ അതിര് നാൽപത് വീടാകുന്നു. (ബൈഹഖി).
അയ്യൂബ് നബി(അ)മും മകനും ഒരിക്കൽ വീട്ടിൽ വെച്ചു ചുട്ട ഒട്ടകമാംസം ഭക്ഷിക്കുമ്പോൾ അതിന്റെ വാസന തൊട്ടടുത്ത വീട്ടി ലുള്ള ഒരു അനാഥയുടെ മനസ്സിൽ കൊതിയുണ്ടാക്കി. മാംസത്തോടുള്ള ആർത്തി കാരണം ആ യതീം കരഞ്ഞു. അനാഥബാലന്റെ രോദനം കണ്ട് അവന്റെ മുത്തശ്ശിയും കരഞ്ഞുപോയി. ഈ സംഭവമാണത്രേ യഅ്ബൂബ് നബി(അ) യൂസുഫ് നബി(അ)ന്റെ തിരോധാനത്തിലൂടെ പരീക്ഷണത്തിലകപ്പെടാനുണ്ടായ കാരണം. അയൽപ ക്കത്തെ അനാഥയുടെ കാര്യം ന്ന അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. സംഭവത്തിന് ശേഷം ജീവിതാന്ത്യം വരെ അദ്ദേഹം ഭക്ഷ ണത്തിന് “വിഷമിക്കുന്നവരാരെങ്കിലുമുണ്ടെങ്കിൽ യഅ്ഖബിന്റെ കുടുംബത്തിലേക്ക് സ്വാഗതം’ എന്ന് മച്ചിൻപുറത്ത് കയറി വിളിച്ചു പറയാൻ ഒരാളെ നിയമിച്ചു.1)إرشاد العباد إلى سبيل الرشاد
References
1. | ↑ | إرشاد العباد إلى سبيل الرشاد |