1. ഖിബ്ലക്കഭിമുഖമായി നിൽക്കുക.

 

2. കോരിയെടുത്ത് വുളൂഅ് ചെയ്യുക യാണെങ്കിൽ വെള്ളം വലതു ഭാഗത്തും ചൊരിച്ച് വുളൂഅ് ചെയ്യുകയാ ണെങ്കിൽ വെള്ളം ഇടതുഭാഗത്തും ആയിരിക്കും.

 

3. നിയ്യത്ത് നാവുകൊണ്ടുച്ചരിക്കൽ.

4. നിയ്യത്ത് വുളൂഅ് കഴിയുന്നതുവരെ

മനസ്സിലുണ്ടാകുക.

 

5. അ’ഊദു ഓതൽ. .

 

6. ബിസ്മി ചൊല്ലുക. തുടക്കത്തിൽ ഉപേക്ഷിച്ചാൽ വുളുഇന്റെ ഇടയിൽബിസ്മില്ലാഹി അവ്വലഹു വആ ഖി റഹു (വുളൂഇന്റെ തുടക്കത്തിലും ഒടു ക്കത്തിലും അല്ലാഹുവിന്റെ നാമം കൊണ്ടു ഞാൻ ബറകത്ത് തേടുന്നു) എന്നു ചൊല്ലൽ സുന്നത്തുണ്ട്.

 

7.

أَشْهَدُ أَنَّ لاَ إِلٰهَ إِلاَّ الله وَحْدَهُ لاَ شَرِيكَ لَهُ، وَأَنَّ مُحَمَّدا عَبْدُهُ وَرَسُولُهُ

الحمدلله الذی جعل الماء طهورا

 

(പങ്കുകാരാരുമില്ലാത്ത വിധം ഏക നായ അല്ലാഹുവല്ലാതെ ആരാധ്യനി ല്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

 

8. വുളുഇന്റെ സുന്നത്ത് വീട്ടുന്നു. വെന്ന നിയ്യത്തോടുകൂടി രണ്ടു മുൻ കൈകൾ ഒന്നിച്ച് മണിബന്ധത്തോടു മകൂടി മൂന്നുതവണ കഴുകുക.

 

9. മിസ് വാക്ക് ചെയ്യൽ (ബ്രഷ് ചെയ്യൽ )

 

10. വായിൽ വെള്ളം കൊപ്ലിക്കുക, മൂക്കിൽ കയറ്റിച്ചീറ്റുക. വായിലും മൂക്കിലും വെള്ളമെത്തിച്ചാൽ ഈ സുന്നത്തിന്റെ ചുരുങ്ങിയ രൂപമായി. പൂർണരൂപം: മൂന്നു തവണ വെള്ളം കോരിയെടുത്ത് ഓരോ കോര് വെള്ളവും വായിലും മൂക്കിലും കയ റ്റുക. ശേഷം വായയുടെ എല്ലാ ഭാഗത്തും എത്തുംവിധം വെള്ളം കറക്കി തുപ്പുക. ഇടതുകൈ കൊണ്ട് മൂക്കിൽ പിഴിഞ്ഞു വെള്ളമൊഴിവാക്കി ചെറുവിരൽ കൊണ്ട് മൂക്കിലെ മാലി ന്യങ്ങൾ നീക്കം ചെയ്യുക.

 

നോമ്പുകാരല്ലാത്തവർ ഇക്കാര്യത്തിൽ അമിതത്വം കാണിക്കലും സുന്നത്ത്. നോമ്പു മുറിയാൻ സാധ്യതയുള്ളതു കൊണ്ടു നോമ്പുകാരന് ഈ അമിതമാക്കൽ കറാഹത്ത്. അമിതമാകാതെ സൂക്ഷിച്ചു ചെയ്തിട്ടും അവിചാരിത മായി വെള്ളം ഉള്ളിലെത്തിയാൽ നോമ്പു മുറിയുകയില്ല.

 

11. മുഖം കഴുകാൻ ഇരുകയ്യിലും കൂടി വെള്ളമെടുക്കുക.

 

12. മുഖത്തിന്റെ മേൽഭാഗം കഴുകിത്തു ടങ്ങുക.

 

13. കഴുകപ്പെടുന്ന അവയവങ്ങൾ തേച്ചുകഴുകുക.

 

14. തിങ്ങിയ താടി തിക്കകറ്റുക.

 

15. മുഖത്തിന്റെയും കൈകാലുകളു ടെയും ചുറ്റുഭാഗത്തു നിന്ന് അല്പം കഴുകൽ കൊണ്ട് സുന്നത്ത് ലഭിക്കു മെങ്കിലും, തലയുടെയും ചെവികളു ടെയും കഴുത്തിന്റെയും മുൻഭാഗങ്ങൾ മുഖത്തോടൊപ്പവും കൈകൾ തോൾ വരെയും കാലുകൾ മുട്ടു വരെയും കഴു കലാണ് പൂർണ സുന്നത്ത്.

 

16. കൈകാലുകളിൽ വലത്തേതിനെ

മുന്തിക്കുക.

 

17. കൈകാലുകൾ കഴുകൽ വിരൽ കൊണ്ടു തുടങ്ങുക.

 

18. തല മുഴുവൻ തടവൽ. അല്പം മാത്രമാണു തടവുന്നതെങ്കിൽ മൂർദ്ധാ വായി തടവലാണു ശഷ്ഠം.

 

തല മുഴുവൻ തടവുന്നതിന്റെ പൂർ ണവും ശ്രേഷ്ഠവുമായ രൂപം: പെരു വിരലുകൾ രണ്ടും ഓരോ ചെന്നിയിൽ വെച്ച് ചൂണ്ടു വിരലുകൾ ചേർത്തു വെച്ച് തലയുടെ മുൻഭാഗം മുതൽ പിരടി വരെ തടവുക, അതേപ്പോലെ തിരിച്ചു കൊണ്ടുവരികയും ചെയ്യുക. കഷണ്ടിത്തലയനും തലമുണ്ഡനം ചെയ്തവനും വിരലുകളെ തുടക്ക സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരേ ണ്ടതില്ല.

 

19. വേറെ വെള്ളമെടുത്ത് ചെവി തട വുക. രണ്ടു ചെവികളുടെ മേലും നന വെത്തിക്കലാണു ചുരുങ്ങിയ രൂപം. പൂർണരൂപം: പെരുവിരലുകൾ കൊണ്ടു ചെവികളുടെ പുറംഭാഗവും ചൂണ്ടു വിരലുകൾ കൊണ്ട് ഉൾഭാഗവും തട വിയതിനു ശേഷം വേറെ വെള്ളമെ നടുത്ത് ചുണ്ടുവിരലുകളുടെ അഗ്രഹം കൊണ്ടു ചെവിക്കുണ്ടുകൾ തടവു കയും കൈകൾ രണ്ടും നനഞ്ഞ നിലക്ക് ചെവികളോടു ചേർത്തുപിടി ക്കുകയും ചെയ്യുക.

 

20. വലതുകൈ കൊണ്ടു കാലുകളിൽ വെള്ളമൊഴിക്കുകയും ഇടതു കൈ കൊണ്ട് തേച്ചു കഴുകുകയും ചെയ്യു …

 

21. പീളക്കുഴി, കൺതടം, മടമ്പ് തുടങ്ങിയ സ്ഥല ങ്ങൾ സൂക്ഷിച്ചു കഴുകൽ.

 

22. വുളൂഇന്റെ കർമങ്ങൾ തുടരെത്തുടരെ ചെയ്യുക. നിത്യ അശുദ്ധി ക്കാർക്കും നിസ്കാര സമയം കുടുങ്ങി യവർക്കും ഇതു നിർബന്ധമാണ്. ഒര വയവത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ കഴുകുന്നതിലും മൂന്നുതവണ കഴുകു ന്നതിലും പല അവയവങ്ങൾ കഴുകു ന്നതിനിടയിലും ഈ തുടർച്ച സു ന്നത്താണ്.

 

23. കഴുകൽ, തടവൽ, ഉരച്ചുകഴുകൽ, തിക്കകറ്റൽ, മിസ് വാക്ക് ചെയ്യൽ, തുട ക്കത്തിലും ഒടുക്കത്തിലും ഇടയിലു മുള്ള ദിക്റുകൾ തുടങ്ങിയവയെല്ലാം മൂന്നു തവണ യാ വൽ സുന്നത്ത്. നിർബന്ധമായത് കഴുകുന്ന തിനു മുമ്പ് മൂന്നു തവണ കഴുകുന്ന തു കൊണ്ടു സുന്നത്തു ലഭിക്കില്ല. കഴുകേണ്ട ഭാഗം പൂർണമായും വെള്ള ത്തിൽ മുക്കിയതിനു ശേഷം മൂന്നുത വണ ചലിപ്പിച്ചാൽ ഈ സുന്നത്ത് കിട്ടും.

 

24. ജമാഅത്ത് നഷ്ടപ്പെടുമെന്നു ഭയ ന്നാൽ തലമുഴുവൻ തടവുക, അവയ വങ്ങൾ തേച്ചു കഴുകുക തുടങ്ങിയ സുന്നത്തുകളൊഴിവാക്കി നിർബന്ധങ്ങൾ മാത്രം ചെയ്യൽ. നിസ്കാര ത്തിന്റെ സമയം കഴിയാറാവുക, ജല ദൗർലഭ്യമുണ്ടാവുക, ഉള്ള വെള്ളംകുടിക്കുന്നതിനാവശ്യമാകുക തുട ങ്ങിയ സാഹചര്യങ്ങളിൽ ഇതു നിർബ ന്ധമാകും.