ആര്‍ത്തവം ചില പ്രത്യേക സമയങ്ങളില്‍ ഗര്‍ഭാശയത്തിന്റെ അറ്റത്തു നിന്ന് പുറപ്പെടുന്ന രക്തമാണ് ആര്‍ത്തവം . ചാന്ദ്ര വര്‍ഷ കലണ്ടര്‍ പ്രകാരം ഒമ്പത് വയസ്സ് പൂര്‍ത്തിയായാല്‍ ആര്‍ത്തവ രക്തം ഒരു സ്ത്രീയില്‍ നിന്ന് പുറപ്പെടാം
എന്നാല്‍ ഒമ്പതു വയസ്സ് തികയുന്നതിന്ന് പതിനാറു ദിവസം മാത്രം ശേഷിക്കുന്ന അവസരത്തില്‍ സ്ത്രീയില്‍ നിന്ന് രക്തം പുറപ്പെട്ടാല്‍ അതും ആര്‍ത്തവ രക്തം തന്നെ .ആര്‍ത്തവ സമയം ഏറ്റവും കുറഞ്ഞത് ഒരു രാപ്പകലും കൂടിയാല്‍ പതിനഞ്ച് ദിവസവുമാണ്. ഈ ആര്‍ത്തവങ്ങള്‍ക്കിടയില്‍ ശുദ്ധിയുടെ ദിവസവും കുറഞ്ഞത് പതിനഞ്ചുണ്ടാവണം.
നിഫാസ് – പ്രസവ രക്തം
പ്രസവാനന്തരം സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തു വരുന്ന രക്തമാണിത്. കുറഞ്ഞത് ഒരു സെക്കന്റ് കൊണ്ട് തീരാം .എന്നാല്‍ സാധാരണ ഗതിയില്‍ നാല്പത് ദിവസം വരെയും കൂടിയാല്‍ അറുപത് ദിവസം വരെയും കൂടിയാല്‍ അറുപത് ദിവസം വരെയും അത് നീണ്ട് നില്ക്കാം
മുകളില്‍ പറഞ്ഞ അവസരങ്ങളിലും ആര്‍ത്തവം ,പ്രസവ രക്തം നിസ്കാരം നിര്‍ബന്ധമില്ല മാത്രവുമല്ല ആ സമയത്ത് നിസ്കാരം പിന്നീട് മടക്കല്‍ ഹറാമുമാണ്. ഈ രണ്ടു രക്തങ്ങളും മുറിയുന്ന സമയത്ത് കുളി നിര്‍ബന്ധമാകും . കാരണം ഈ രണ്ട് രക്തങ്ങള്‍ പുറപ്പെടുന്നത് കൊണ്ട് വലിയ അശുദ്ധിയുള്ളവരാകും .
ഇസ്തിഹാളത് – ബ്ലീഡിംഗ്
അറുപത് ദിവസം കഴിഞ്ഞിട്ടും നിലക്കാത്ത പ്രസവാനന്തര രക്തം , ഒരു ദിവസത്തിനേക്കാല്‍ ചുരുങ്ങിയ സമയം മാത്രം പുറപ്പെടുന്ന രക്തം , രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലെ ശുദ്ധിയുടെ കുറഞ്ഞ കാലയളവായ 15 ദിവസത്തിനിടയില്‍ പുറപ്പെടുന്ന രക്തം എന്നിവ ഇസ്തിഹാളത് ആണ് . ഇത് ഒരു രക്തവും കൂടിയാണ്. കാരണം മേല്‍പ്പറഞ്ഞ രീതിയില്‍ പുറപ്പെടുന്ന രക്തം ഒരു വിധേനയും ആര്‍ത്തവ രക്തമായോ പ്രസവ രക്തമായോ പരിഗണിക്കാന്‍ പറ്റുന്നതല്ല. ഇത് നിമിത്തമായി കുളിനിര്‍ബന്ധമാകുന്നതല്ല. പ്രസ്തുത കാലയളവില്‍ നിസ്കാരം നിര്‍ബന്ധവുമാണ്. ഓരോ നിസ്കാരത്തിനും മൂത്ര ദ്വാരം കഴുകി ശുദ്ധിവരുത്തി പരുത്തിയോ തുണിയോ പാഡോ മറ്റോ വച്ച് ഭദ്രമായി കെട്ടിയ ശേഷം വുളു ചെയ്തു ഉടന്‍ തന്നെ നിസ്കരിക്കണം . ഓരോ ഫര്‍ള് നിസ്കാരത്തിനും ഇങ്ങനെ ആവര്‍ത്തിക്കണം
മൂത്ര വാര്‍ച്ച
രോഗ കാരണം നിയന്ത്രണാതീതമായോ മറ്റോ വ്യക്തിയില്‍ നിന്ന് മൂത്രം പുറപ്പെടുന്നതാണ് മൂത്ര വാര്‍ച്ച ഇത് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഉണ്ടാകാം . ഈ രോഗമുള്ളവന് ഇപ്രകാരം ഓരോ ഫര്‍ള് നിസ്കാരത്തിനും ശൗച്യം ചെയ്ത ലിംഗാഗ്രമോ മൂത്ര നാളിയോ കെട്ടി ഭദ്രമാക്കിയ ശേഷം വുളുഅ് ചെയ്താണ് നിസ്കരിക്കേണ്ടത്.