ചെറിയ പാപമാണെങ്കിലും തെറ്റ് ചെയ്താൽ ഉടനെ തൗബ ചെയ്യൽ നിർബന്ധമാകുന്നു. അവസരം ലഭിച്ചിട്ടും തൗബ പിന്തിച്ചാൽ അത് മൂലം കുറ്റക്കാരാകുന്നതാണ്. ശൈഖ് ഇസ്സുദ്ദീ നുബ്നു അബ്ദുസ്സലാം (റ) പറയുന്നു: സമയം ദീർഘിക്കും തോറും കുറ്റം കൂടും. അപ്പോൾ താമസിപ്പിച്ചതിന് വേണ്ടിയെല്ലാം തൗബ ചെയ്യേണ്ടിവരും.
താൻ ചെയ്ത പാപങ്ങൾ ഓരോന്നും വെവ്വേറെ അറിയാമെങ്കിൽ ഓരോന്നിന് വേണ്ടിയും പശ്ചാതപിക്കണം. അല്ലാതെ മൊത്തത്തിൽ ഒരു തൗബ പോരാ. ഇത് തന്നെയാണ് ശരി എന്ന് ഇമാം സർക്കശിയും പറഞ്ഞിട്ടുണ്ട്.
ഇബ്നു അബ്ദുസ്സലാം വിശദീകരിക്കുന്നു: കഴിവനു സരിച്ച് മുൻകാല പാപങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് പശ്ചാതാപിക്കണം. ഓർമ്മയില്ലാത്തതിന്റെ കാര്യത്തിൽ നിവൃത്തിയില്ലല്ലോ. എന്റെ ഓർമ്മയിലില്ലാത്ത വല്ല തെറ്റും എന്റെ പക്കൽ നിന്ന് വന്നിട്ടു ണ്ടെങ്കിൽ അതും പൊറുത്തു തരേണമേ, എന്ന് ഇരക്കണമെന്നാണ് ഇമാം ബാഖില്ലാനി (റ) പറയുന്നു.

പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഒരു ഇബാദത്താകുന്നു തൗബ. തെറ്റുകൾക്കുള്ള പാരത്രിക ശിക്ഷയിൽ നിന്നുള്ള മോചനം കരുണാവാരിധിയും പൊറുക്കുന്നവനുമായ റബ്ബിന്റെ നിയന്ത്രണത്തിലുള്ള കാര്യമാകുന്നു.

1)ارشاد العباد الى سبيل الرشاد

References   [ + ]

1. ارشاد العباد الى سبيل الرشاد