ആധുനിക സമൂഹം ജലമലിനീകരണത്തിനെതിരെയും അമിത വ്യയത്തിനെതിരെയും ശക്തമായ ആഹ്വാനവുമായി കടന്നുവരുവന്നതിന്റെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെയും എത്രയോ മുമ്പ് തന്നെ പരിശുദ്ധ ഇസ്‌ലാം ജലത്തിന്റെ അമിത വ്യയത്തിനെതിരെയും ദുര്‍ വിനിയോഗത്തിനെതിരെയും ശക്തമായി ശബ്ദിച്ചിട്ടുണ്ട്. ആവശ്യത്തിന് മാത്രം ജലം വിനിയോഗിക്കുന്നതാണ് യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ജീവിത ചര്യ. ഇതിന് പ്രവാചക തിരുമേനി തന്നെ മാതൃക വരച്ചുവെതതച്ചിട്ടുണ്ട്. അവിടുന്ന് ഒരു മുദ്ദ്. ഏകദേശം 800 മില്ലി. വെള്ളം കൊണ്ടാണ് വുളൂഅ് ചെയ്യുകയും സ്‌നാനം ചെയ്യുകയും ചെയ്തിരുന്നത്. ഒരു സ്വാഹ് ഏകദേശം 3.200 ലിറ്റര്‍ വെള്ളംകൊണ്ടാണ് സ്‌നാനം ചെയ്യുകയും ചെയ്തിരുന്നത്. നിറഞ്ഞൊഴുകുന്ന നദിയില്‍ നിന്നോ കടലില്‍ നിന്നോ വുളൂഅ് ചെയ്യുമ്പോഴും ആവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നാണ് ശാസന. വുളൂഅ് കുളി മറ്റു ശുചീകരണങ്ങള്‍ക്കൊക്കെ വെള്ളം മിതമായി മാത്രമെ ഉപയോഗിക്കാവൂ. സുന്നത്തുകള്‍ പാലിക്കുന്നതിലപ്പുറം വെള്ളം പാഴാക്കരുത്.
സാധാരണയായി പള്ളികളിലെ ഹൗളില്‍ നിന്ന് വലിയ കപ്പുകള്‍ ഉപയോഗിച്ച് വെള്ളം കോരിയൊഴക്കുന്ന പതിവുണ്ട്. അതുപോലെത്തന്നെ വുളൂഇന്റെ അവയവങ്ങള്‍ കഴുകുന്ന സമയത്ത് പൂര്‍ണ്ണമായും ടാപ്പ് തുറന്ന് വിടുമ്പോള്‍ ധാരാളം വെള്ളം പാഴാകാറുണ്ട്. വലി തൊട്ടിയിലും ബക്കറ്റിലും വെള്ളം നിറച്ച് തലവഴി പലതവണ വെള്ളം ഒഴിച്ച് നഷ്ടപ്പെടുത്തുന്നവര്‍ ഷവര്‍ പൂര്‍ണ്ണമായുംതുറന്നുവിട്ട് ഇതെല്ലാം ദൂര്‍ത്താണ്. മതപരമായി ഇതിനെല്ലാം വിലക്കുണ്ട്. മാത്രമല്ല ജലക്ഷാമത്തിന് നിമിത്തമാകാനും സാധ്യതയുണ്ട്. ആയതിനാല്‍ ഇതെല്ലം ഉപേക്ഷിക്കേണ്ടതാണ്.