رُوي عن سلمان الفارسي، قال: خطبنا رسول الله صلى الله عليه وسلم آخرَ يومٍ من شعبان،
:സൽമാനുൽ ഫാരിസി(റ) പറഞ്ഞു

 ശഅ്ബാൻ അവസാന ദിവസം നബി (സ) തങ്ങൾ ഞങ്ങളോട് പ്രഭാഷണം നടത്തി.
فقال: “يا أيها الناس، إنه قد أظلكم شهر عظيم، شهر مبارك، فيه ليلة خير من ألف شهر، فرض الله صيامه، وجعل قيام ليله تَطَوُّعًا،
നബി(സ) തങ്ങൾ പറഞ്ഞു: ഓ ജനങ്ങളെ നിങ്ങളിലേക്ക് ഒരു മഹത്തായ മാസം ഇതാ വന്ന് ചേർന്നിരിക്കുന്നു. അത് ബറക്കത്താക്കപ്പെട്ട മാസമാണ്. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ഒരു രാത്രി അതിലുണ്ട്. അതിലെ നോമ്പ് നിങ്ങൾക്ക് അല്ലാഹു നിർബന്ധമാക്കുകയും അതിലെ പ്രത്യേക രാത്രി നിസ്കാരം സുന്നത്താക്കുകയും ചെയ്തിരിക്കുന്നു.
فمن تَطَوَّع فيه بخصلة من الخير، كان كمن أدى فريضة فما سواه، ومن أدى فيه فريضة، كان كمن أدى سبعين فريضة فيما سواه،
ഈ മാസത്തിൽ ആരെങ്കിലും സുന്നത്തായ കർമ്മം ചെയ്താൽ അവൻ മറ്റു മാസങ്ങളിൽ ഒരു ഫർള് ചെയ്തത് പോലെയാണ് ആരെങ്കിലും ഒരു ഫർള് വീട്ടിൽ അവൻ മറ്റു മാസങ്ങളിൽ 70 ഫർള് വീട്ടിയത് പോലെയാണ്.
وهو شهر الصبر، والصبر ثوابه الجنة، وشهر المواساة، وشهر يزداد فيه رزقُ المؤمن، من فطر صائمًا، كان مغفرةً لذنوبه، وعتقَ رقبته من النار، وكان له مثل أجره من غير أن يُنتَقَصَ من أجره شيءٌ،
അത് ക്ഷമയുടെ മാസമാണ് ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗമാണ് അത് വിശാലതയുടെ മാസമാണ് ഒരു വിശ്വാസിയുടെ അല്ലാഹു വർധിപ്പിക്കുന്ന മാസമാണ് ആരെങ്കിലും ഒരു നോമ്പുകാരന് നോമ്പുതുറപ്പിച്ചാൽ അവന്റെ പാപങ്ങൾ മുഴുവൻ പൊറുക്കാൻ അത് കാരണമാകും അവന് അല്ലാഹു നരകത്തിൽ നിന്നും മോചിപ്പിക്കും നോമ്പ് എടുത്തവന്റെ പ്രതിഫലം ഒട്ടും കുറയാതെ നോമ്പുതുറപ്പിച്ചവനും ലഭിക്കും
قالوا: ليس كلنا نجد ما يفطر الصائم، قال: يعطي الله هذا الثواب من فطر صائمًا على مذقة لبن، أو تمرة، أو شربة ماء، وهو شهر أوله رحمة، وأوسطه مغفرة، وآخره عتق من النار، ومن خفف عن مملوكه فيه، أعتقه الله من النار” 1)أخرجه ابن خزيمة في “صحيحه”1887 ،
സ്വഹാബികൾ പറഞ്ഞു; ഒരു നോമ്പുകാരന് നോമ്പുതുറപ്പിക്കാൻ മാത്രം വിഭവമുള്ളവരെല്ല നബിയേ ഞങ്ങളെല്ലാം.
നബി(സ) തങ്ങൾ പറഞ്ഞു: ഒരു മുറുക്ക് പാല് കൊടുത്തിട്ടോ ഒരു കാരക്ക കൊടുത്തിട്ടോ ഒരു മുറുക്ക് വെള്ളം കൊടുത്തിട്ടോ നോമ്പ് തുറപ്പിച്ചാലും ഈ പ്രതിഫലം ലഭിക്കുന്നതാണ്. ഈ മാസത്തിന്റെ ആദ്യം കാരുണ്യവും മധ്യം പാപമോചനവും ഒടുക്കം നരകമോചനവും ആണ്. ആരെങ്കിലും തൻറെ ഒരു അടിമയോട് ഈ മാസത്തിൽ മൃദുലത പുലർത്തിയാൽ അവനെ അല്ലാഹു നരകത്തിൽ നിന്നും മോചിപ്പിക്കും.

References   [ + ]

1. أخرجه ابن خزيمة في “صحيحه”1887