നേരം പോക്കിനു കളിയും കഥയും?

===========================

 

പ്രശ്നം:

 

നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ? അതിന്റെ ശർഇയ്യായ വിധിയെന്ത്?

 

 

ഉത്തരം:

 

അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്. അതാണു സുന്നത്ത്. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും. ശർഹുബാഫള്ൽ : 2-186.