പ്രസവം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം പുറപ്പെടുന്ന രക്തം നിഫാസോ അതോ ഇസ്തിഹാളതോ? പരിഗണനയുടെ മാനദണ്ഡം എന്താണ്?

പ്രസ്തുത രക്തം നിഫാസായാണ് പരിഗണിക്കുക. പ്രസവം കാരണം ഗര്ഭപാത്രം കാലിയായതിനു ശേഷം 15 ദിവസത്തിന് മുമ്പ് പുറപ്പെടുന്ന രക്തമായത് കൊണ്ട് രക്തം നിഫാസായി പരിഗണിക്കപ്പെടുന്നതാണ് (തുഹ്ഫതുല്മുഹ്താജ്ഹാശിയ സഹിതം 1/408).

ഇവിടെ മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സുലൈമാനു ബ്നു മുഹമ്മദ് അല്ബുജൈരിമി() എഴുതി: നിഫാസിന്റെ ആരംഭം രക്തം കാണുന്നത് മുതലാണ്. പ്രസവം മുതലല്ല. അപ്രകാരമല്ലായിരുന്നുവെങ്കില്പ്രസവത്തെ തൊട്ട് രക്തം വരല്പിന്തിയാല്അഥവാ 15-ല്താഴെ ദിവസം കഴിഞ്ഞതിന് ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കില്രക്തം വരുന്നതിന് മുമ്പുള്ള ശുദ്ധിയുള്ള ദിവസങ്ങള്നിഫാസാണെന്ന് പറയേണ്ടതായി വരും. അതിനാല്പ്രസ്തുത സമയത്ത് സ്ത്രീകള്നിസ്കാരം ഉപേക്ഷിക്കല്നിര്ബന്ധമാണെന്നും പറയേണ്ടിവരും.

അതേസമയം ഇമാം നവവി()യുടെ ഗ്രന്ഥമായ മജ്മൂഇല്ഇങ്ങനെ സ്വഹീഹായി വന്നിട്ടുണ്ട്: പ്രസവം കഴിഞ്ഞ ഉടനെ കുളിക്കല്സ്വഹീഹാകുന്നതാണ്. അഥവാ രക്തം വരുന്നതിന് മുമ്പുള്ള സമയം. അവള്പ്രസവം നടന്നതിനു ശേഷം നിഫാസ് രക്തം വരുന്നതിനു മുമ്പുള്ള സന്ദര്ഭത്തില്നിസ്കാരം നിര്വഹിക്കണമെന്നാണ് വാചകം തേടുന്നത് (ബുജൈരിമി: 1/301).