പ്രസവിച്ചാല്‍ കുളി നിര്ബനന്ധമാകുമല്ലോ. അപ്പോള്‍ ഓപ്പറേഷന് ചെയ്താണ് കുട്ടിയെ പുറത്തെടുത്തതെങ്കില്‍ കുളി നിര്ബനന്ധമുണ്ടോ?
ഇവിടെ കുളി നിര്ബാന്ധമാകാനുള്ള കാരണം പ്രസവമാണ്. പ്രസവം ഏത് രൂപത്തിലൂടെ നടന്നാലും -സിസേറിയന് വഴിയാണെങ്കിലും സുഖപ്രസവത്തിലൂടെയാണെങ്കിലും- കുളി നിര്ബാന്ധമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/274).
ഈ മസ്അലയില്‍ കുളി നിര്ബിന്ധമാകാനുള്ള കാരണം ഇന്ദ്രിയത്തുള്ളികളില്‍ നിന്നു ജന്മംകൊണ്ട മനുഷ്യന് പുറത്തുവന്നതിനാലാണെന്ന് ചിലര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ അത് മറ്റേതെങ്കിലും മാര്ഗതത്തിലൂടെ വന്നാല്‍ വുളൂഅ് മുറിയുകയില്ലെന്നും അവര്‍ ധരിക്കുന്നു. എന്നാല്‍ വസ്തുത അതൊന്നുമല്ല. ഇവിടെ കുളി നിര്ബലന്ധമാകാനുള്ള കാരണം പ്രസവിച്ചതാണ്. ബീജവുമായി ബന്ധപ്പെട്ടല്ല ഇവിടെ കുളി നിര്ബാന്ധമാകുന്നത് (ഹാശിയതുശ്ശര്വാ്നി: 1/274, 275).