ചോദ്യം: ഭർത്താവിനു വേണ്ടി ഭക്ഷണമൊരുക്കിക്കൊടുക്കുക, വീട് അടിച്ചുവാരുക പോലുള്ള സ്ത്രീകൾ സാധാരണ നടത്തിവരുന്ന സേവനങ്ങളൊന്നും അവർക്കു നിർബ്ബന്ധ ബാധ്യതയല്ലെന്ന് അറിയാം. ഈ മസ്‌അല പക്ഷേ, ഭാര്യമാർക്ക് അറിയുകയില്ലല്ലോ. അവർക്ക് ഇതറിയിച്ചു കൊടുക്കൽ ഭർത്താക്കന്മാർക്ക് നിർബ്ബന്ധമാണോ?

 

ഉത്തരം: നിർബ്ബന്ധമാകുമെന്നാണ് മനസ്സിലാകുന്നത്. അല്ലാത്തപക്ഷം അതെല്ലാം തങ്ങളുടെ ബാധ്യതയാണെന്നും അവ ചെയ്‌തുകൊടുത്തില്ലെങ്കിൽ തങ്ങൾക്കു ചെലവിനും വസ്ത്രങ്ങൾക്കും മറ്റും അർഹതയില്ലെന്നും അവർ ധരിക്കാനിടയുണ്ടല്ലോ. അപ്പോൾ ഈ സേവനങ്ങൾ അവർ നിർബ്ബന്ധിതരായെന്ന പോലെ പ്രവർത്തിക്കുന്നതാകും. ഇതില്ലാതിരിക്കാൻ അവർക്ക് മസ്‌അല പഠിപ്പിക്കേണ്ടതാണ്. തർശീഹ്: പേ: 351.