•  സ്ത്രീയുടെ ഔറത്ത് മുഖവും മുൻകയ്യും ഒഴിച്ച് ബാക്കി യുള്ള ശരീരത്തിന്റെ മുഴുവൻ ഭാഗവുമാകുന്നുവെന്ന് പറയുന്നത് നിസ്കാ രത്തിൽ മാത്രമാണോ? അതല്ല. നിരുപാധികമാണോ?

ഉത്തരം:- നിരുപാധികമല്ല. ഇമാം സിയാദി (റ) ശറഹുൽ മുഹർററിൽ പറയുന്നു. സ്ത്രീക്ക് മൂന്ന് ഔറത്തുകളാണുള്ളത്. ഒന്ന്, നിസ്കാരത്തിലെ

ഔറത്ത്. അത് മുമ്പ് പറഞ്ഞത് തന്നെ. രണ്ട്: അന്യ പുരുഷന്മാരെ സംബന്ധിച്ചുള്ള ഔറത്ത്. അത് പ്രബലമായ അഭിപ്രായ പ്രകാരം മുഖവും മുൻകയ്യും ഉൾപ്പെടെയുള്ള ശരീരത്തിന്റെ പൂർണ്ണ ഭാഗമാകുന്നു. മൂന്ന്: തനിച്ചോ മഹാരിമുകളുടെ കൂടെ ആകുമ്പോഴോ ഉള്ള ഔറത്ത്. അത് പുരുഷന്റെ ഔറത്ത് പോലെയാകുന്നു. (മുട്ടു പൊക്കിളിനിടയിലുള്ള സ്ഥലം) ഇത് ഉദ്ധരിച്ച ശേഷം ഇമാം കുർദി (റ)നാലാമത്തൊരു ഔറത്ത് കൂടി കൂട്ടി ചേർക്കുന്നു. അത് അമുസ്ലിം സ്ത്രീയെ അപേക്ഷിച്ചുള്ള ഔറത്താണ്. ജോലി സമയത്ത് സാധാരണ ഗതിയിൽ വെളിവാകുന്ന ഭാഗമാണത്. പക്ഷെ, ഇപ്പറഞ്ഞത് ആ അമുസ്ലിം സ്ത്രീ ഇവളുടെ സയ്യി ദത്താ മഹാരിമിൽ(വൈവാഹിക ബന്ധം നിഷിദ്ധമായവർ) പെട്ടവളാആകാതിരിക്കുമ്പോഴാണ്.”
(ശർവാനി വാ:2, പേ:112)

അന്യ പുരുഷന്മാരെ അപേക്ഷിച്ച് ശരീരമാസകലം ഔറത്താണെന്ന് സിയാദി (റ) പ്രബലമാക്കിയത് ഇബ്നു ഹജർ (റ) പ്രബലമാക്കിയതിന്നെതിരാണ്.

അന്യപുരുഷന്മാരെ ആ പേക്ഷിച്ചും മുഖവും മുൻകയ്യും ഔറത്തല്ലെന്നാണ് ഇബ്നു ഹജർ(റ) പറയുന്നത്. പക്ഷെ വെളിവാക്കുന്നത് കൊണ്ട്‌ നാശം ഭയപ്പെടുമ്പോൾ മറക്കൽ നിർബന്ധവും വെളിവാക്കൽ കുറ്റകരവുമാകുന്നു (തുഹ്ഫ7/192) (ഫതാവI / 199)