ഇസ്ലാമില്‍ ആര്ത്തവക്കാരിക്ക് ആ സമയത്ത് നഷ്ടമായ നിസ്കാരങ്ങള്‍ പിന്നീട് നിര്വഹിക്കേണ്ടതില്ലെന്നും എന്നാല്‍ അപ്പോള്‍ നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടണമെന്നുമാണല്ലോ നിയമം. ഇവകള്‍ തമ്മിലുള്ള വ്യത്യാസമെന്താണ്? മറുപടി പ്രതീക്ഷിക്കുന്നു.
ആര്ത്ത്വക്കാരിക്ക് തത്സമയം നഷ്ടപ്പെട്ട വ്രതം പിന്നീട് അനുഷ്ഠിച്ച് വീട്ടണമെന്നും നിസ്കാരങ്ങള്‍ വീണ്ടെടുക്കേണ്ടതില്ലെന്നും നിയമമാകാനുള്ള കാരണം, ഓരോ ദിവസവും അഞ്ചു തവണ ആവര്ത്തി ച്ച് വരുന്ന അഞ്ചു നേരത്തെ നിസ്കാരം വീണ്ടെടുക്കുക എന്നത് അവളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാകുമെന്നതിനാല്‍ നിസ്കാരം ഖളാഅ് വീട്ടാന്‍ ഇസ്ലാം നിര്ദേനശിച്ചിട്ടില്ല. അതേസമയം വര്ഷാത്തിലൊരിക്കല്‍ മാത്രമുള്ള വ്രതാനുഷ്ഠാനം വീണ്ടെടുക്കല്‍ അത്ര പ്രയാസകരമല്ല എന്ന കാരണത്താലാണ് നോമ്പ് വീണ്ടെടുക്കണമെന്ന് നിര്ദേകശിക്കപ്പെട്ടത്. അടുത്ത വര്ഷംള റമളാന്‍ എത്തുന്നതിനു മുമ്പായി എപ്പോഴെങ്കിലും വീണ്ടെടുത്താല്‍ മതിയാകുന്നതുമാണ്. ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസം (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/250).
മുആദ്(റ) പറയുന്നു: ഞാന്‍ ആഇശ(റ)യോട് ചോദിച്ചു: എന്താണ് സ്ത്രീകളുടെ അവസ്ഥ? ആര്ത്തെവ സമയത്തെ നിസ്കാരം അവര്‍ മടക്കുന്നില്ല. നോമ്പ് ഖളാഅ് വീട്ടുകയും ചെയ്യുന്നു. മറുചോദ്യമായിരുന്നു ബീവിയുടെ മറുപടി: ആര്ത്തകവാവസ്ഥയിലുള്ള നിസ്കാരവും മടക്കി നിര്വുഹിക്കണമെന്ന പിഴച്ച ആശയമുള്ള ഖവാരിജുകളില്പ്പെ ട്ടയാളാണോ നീ? മുആദ്(റ): അല്ല. ഞാന്‍ വിഷയം പഠിക്കാന്‍ വേണ്ടി ചോദിച്ചതാണ്. തദവസരത്തില്‍ ആഇശ(റ) പറഞ്ഞു: നബി(സ്വ)യുടെ കാലത്ത് ഞങ്ങള്ക്ക്ല ഹൈളുണ്ടാകുമ്പോഴൊന്നും നിസ്കാരം ഖളാഅ് വീട്ടാന്‍ അവിടുന്ന് കല്പ്പി്ച്ചിരുന്നില്ല. എന്നാല്‍ നോമ്പ് വീണ്ടെടുക്കാന്‍ നിര്ദേ്ശിക്കുകയും ചെയ്തിരുന്നു (ഉംദതുല്‍ ഖാരി ശര്ഹുല സ്വഹീഹുല്‍ ബുഖാരി: 5/472).
മുസ്ലിംകള്‍ കര്മുങ്ങളില്‍ കേവലം യുക്തിക്ക് പ്രാധാന്യം കല്പ്പി്ക്കുന്നവരല്ല. തിരുനബി(സ്വ)യുടെ അധ്യാപനങ്ങള്‍ അപ്പടി സ്വീകരിക്കുന്നവരാണെന്നു സാരം