പ്രശ്നം: ജനാബത്തുള്ള ആൾ, സുബ്ഹു ബാങ്കു കൊടുത്തതിന്റെ ശേഷം കുളിച്ചാൽ അന്നത്തെ നോമ്പു ശരിയാകുമോ?
ഉത്തരം: ശരിയാകും. രാത്രിയിലെ ജനാബത്തിന്റെ പേരിൽ കുളി സുബ്ഹിന്റെ ശേഷമാകുന്നതു കൊണ്ടു നോമ്പിനു തകരാറൊന്നുമില്ല. പക്ഷേ, നോമ്പുകാർക്കു സുബ്ഹിന്റെ മുമ്പു തന്നെ കുളിക്കുന്നതാണു സുന്നത്ത്. തുഹ്ഫ: 3-424.