ഏറ്റവും ചുരുങ്ങിയ രൂപത്തില്നിസ്കരിക്കാനുള്ള സമയം (ഏകദേശം 1.5 മിനുട്ട്) അവള്ക്ക് ലഭിച്ചിട്ടുണ്ടെങ്കില്പ്രസ്തുത നിസ്കാരം പിന്നീട് ഖളാഅ് വീട്ടി വീണ്ടെടുക്കല്നിര്ബന്ധമാണ്. ഇത്രയും സമയം കിട്ടിയിട്ടില്ലെങ്കില് നിസ്കാരം ഖളാഅ് വീട്ടല്അവള്ക്ക് നിര്ബന്ധവുമില്ല.

ഇബ്നു ഹജര്ഹൈത്തമി() പറയുന്നു: വഖ്തി(സമയം)ന്റെ തുടക്കത്തില്നിസ്കാരത്തിന് തടസ്സമാകുന്ന വല്ലതുമുണ്ടായാല്‍; അതായത് അവള്ക്ക്  ഹൈള്, നിഫാസ്, ഭ്രാന്ത്, ബോധക്ഷയം ഇവയില്ഏതെങ്കിലും ഒരു കാര്യം നിസ്കാരത്തിന്റെ സമയം പ്രവേശിച്ച ഉടനെ സംഭവിക്കുകയും നിസ്കാര സമയം അവസാനിക്കുന്നതുവരെ പ്രസ്തുത തടസ്സം തുടരുകയും ചെയ്താല്‍, തടസ്സം ഉണ്ടാകുന്നതിനു മുമ്പ് ഏറ്റവും ചുരുങ്ങിയ രൂപത്തില്നിസ്കരിക്കാനുള്ള സമയം കിട്ടിയെങ്കില് നിസ്കാരം ഖളാഅ് വീട്ടല്നിര്ബന്ധമാണ്.

അതേസമയം നിസ്കാരത്തിന്റെ വഖ്ത് കടന്നതിനു ശേഷം മാത്രം നിസ്കാരത്തിനു വേണ്ടി ശുദ്ധീകരണം അനുവദനീയമായ അഥവാ തയമ്മും ചെയ്യേണ്ടവനോ നിത്യഅശുദ്ധിക്കാരനോ ആണ് ഇത്തരം തടസ്സങ്ങളുണ്ടായതെങ്കില്‍; അവന് വഖ്ത് കടന്നതിനു ശേഷം ഏറ്റവും ചുരുങ്ങിയ രൂപത്തില്നിസ്കരിക്കാനുള്ള സമയത്തിന് പുറമെ ശുദ്ധീകരണത്തിനുള്ള സമയം കൂടി ലഭിച്ചിട്ടുണ്ടെങ്കില്മാത്രമേ പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടല്നിര്ബന്ധമാവുകയുള്ളൂ (തുഹ്ഫതുല്മുഹ്താജ്: 1/487).

അസ്വറിന്റെ സമയത്ത് ഹൈള് രക്തം നിലച്ചാല്അവള്ക്ക് അസ്വര്നിസ്കാരം മാത്രമാണോ നിര്ബന്ധമാവുക. അതല്ല ളുഹ്റു കൂടി നിസ്കരിക്കേണ്ടതുണ്ടോ?

ളുഹ്ര്നിസ്കാരം കൂടി നിര്വഹിക്കല്അവള്ക്ക് നിര്ബന്ധമാകുന്നതാണ്. അസ്വറിന്റെ വഖ്തിന്റെ അവസാനത്തില്അഥവാ അസ്വര്നിസ്കാരത്തിന്റെ തക്ബീറതുല്ഇഹ്റാം ലഭിക്കുന്ന സമയത്താണ് ഹൈള് മുറിഞ്ഞതെങ്കിലും ളുഹ്റും നിസ്കരിക്കല്നിര്ബന്ധമാണ്. കാരണം യാത്ര പോലുള്ള കാരണങ്ങളുണ്ടാകുന്ന(ഒഴിവുകഴിവ്) അവസരത്തില്അസ്വറിന്റെയും ളുഹ്റിന്റെയും സമയം ഒന്നാണല്ലോ. അപ്പോള്ഇത്തരം അനിവാര്യ ഘട്ടങ്ങളില്ഏതായാലും രണ്ട് നിസ്കാരങ്ങളുടെ സമയം ഒന്നാകുന്നതാണ്.

ഇമാം നവവി() പറയുന്നു: മേല്പറഞ്ഞ കാരണങ്ങള്നീങ്ങിയാല്അഥവാ നിസ്കാരം നിര്ബന്ധമാകുന്നതിനെ തൊട്ട് വിലങ്ങുന്ന കാരണങ്ങള്നീങ്ങിയാല്‍; വഖ്തില്തക്ബീറതുല്ഇഹ്റാമിന്റെ സമയം ബാക്കിയുമായാല്നിസ്കാരം നിര്ബന്ധമാകുന്നതാണ്. ഇത്തരം അവസരങ്ങളില്ഒരു റക്അത്തിന്റെ സമയമെത്തിക്കണം എന്നൊരു അഭിപ്രായമുണ്ട്. അള്വ്ഹറായ അഭിപ്രായമനുസരിച്ച് അസ്വറിന്റെ വഖ്തില്തക്ബീറതുല്ഇഹ്റാം നിര്വഹിക്കാനുള്ള സമയം കിട്ടിയാല്ളുഹ്ര്നിസ്കാരം കൂടി നിര്ബന്ധമാകും. അപ്രകാരം തന്നെ ഇശാഇന്റെ സമയം ലഭിച്ചാല്മഗ്രിബു കൂടി അതോടൊപ്പം നിര്വഹിക്കല്നിര്ബന്ധമാകുന്നതാണ് (തുഹ്ഫയുടെ പേജ് നമ്പര്ഉള്ക്കൊള്ളുന്ന മിന്ഹാജ്: 1/485) .