- നബി(ﷺ) പറയുകയുണ്ടായി: ‘ശുദ്ധീകരണം’ വിശ്വാസത്തിന്റെ പകുതിയാണ്. ‘അല്‍ഹംദുലില്ലാഹ്’ എന്ന് പറയുന്നത് തുലാസ് നിറക്കുന്നതാണ്. ‘സുബ്ഹാനല്ലാഹ് വല്‍ഹംദുലില്ലാഹ്’ എന്നത് ആകാശ ഭുമികളും അതിന്നിടയിലുള്ളതും നിറക്കുന്നതാണ്. ‘നമസ്കാരം’ പ്രകാശവും, ‘ദാനധര്‍മം’ തെളിവുമാണ്. ‘ക്ഷമ’ വെളിച്ചമാണ്. ‘ഖുര്‍ആന്‍’ നിനക്കെതിരിലോ അനുകൂലമായോ ഉള്ള തെളിവാണ്. മുഴുവന്‍ മനുഷ്യരും രാവിലെ പുറപ്പെടുന്നു. അവര്‍ ഓരോരുത്തരും സ്വന്തം ശരീരം വില്‍ക്കുന്നു. ചിലര്‍ അതിനെ രക്ഷപ്പെടുത്തുന്നു. മറ്റുചിലര്‍ അപകടപ്പെടുത്തുന്നു. (മുസ്ലിം)
- ഒരു കൂട്ടമാളുകള്‍ നബി(ﷺ)യുടെ അടുത്ത് ചില ആവശ്യങ്ങള്‍ ചോദിക്കുകയും നബി(ﷺ)അത് നല്‍കുകയും ചെയ്തു. വീണ്ടും വീണ്ടു അവര്‍ ചോദിച്ചപ്പോള്‍ തന്റെ പക്കലുള്ളത് തീരുന്നത് വരെ നബി(ﷺ)അവര്‍ക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് നബി(ﷺ)ഇങ്ങിനെ പറയുകയുണ്ടായി: എന്റെ കയ്യില്‍ വല്ലതും ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ അത് നിങ്ങളില്‍ നിന്ന് ഒളിപ്പിച്ച് വെക്കുമായിരുന്നില്ല. ആരെങ്കിലും ചോദിക്കാതെ സ്വയം പര്യാപ്തത പുലര്‍ത്തുന്നുവെങ്കില്‍ അല്ലാഹു അയാളെ സ്വയം പര്യാപ്തനാക്കുന്നതാണ്. അരെങ്കിലും (ചോദിക്കാതെ) ഐശ്യര്യത പുലര്‍ത്തുന്നുവെങ്കില്‍ അല്ലാഹു അയാളെ ഐശ്വര്യവാ നാക്കുന്നതാണ്. ആരെങ്കിലും ക്ഷമ കൈകൊള്ളാന്‍ തീരുമാനിച്ചാല്‍ അല്ലാഹു അയാള്‍ക്ക് അതിന് തൗഫീഖ് നല്‍കുന്നതാണ്. ക്ഷമയെക്കാള്‍ വലിയൊരു ദാനം ഒരാള്‍ക്കും ലഭിച്ചിട്ടില്ല. (മുത്തഫഖുന്‍ അലൈഹി)
- 18.നബി(ﷺ) പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ. അവന്റെ മുഴുവന്‍ കാര്യങ്ങളും അവന്ന് നന്മ തന്നെയായിരിക്കും. ഒരു വിശ്വാസിക്കു മാത്രമേ അത് ലഭിക്കുകയുള്ളൂ. അവന്ന് ഒരു ഗുണം ലഭിച്ചാല്‍ അവന് അല്ലാഹുവിന്ന് നന്ദി പറയും. അപ്പോഴതവന് ഗുണമാവും. അവനെ ഒരു ദുരിതം ബാധിച്ചാല്‍ അവന് ക്ഷമ കൈകൊള്ളും. അങ്ങിനെ അതുമവന്ന് ഗുണമായി ഭവിക്കും. (മുസ്ലിം)
- നബി(സ)യുടെ പുത്രി സൈനബ(റ) തന്റെ പുത്രന് മരണമാസന്നമായിരിക്കുകയാണെന്നും അത്കൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ച് കൊണ്ട് നബി(സ)യുടെ അടുത്തേക്ക് ആളെയയച്ചു. നബി(സ) യാകട്ടെ പുത്രിക്ക് സലാം പറഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു: ‘അല്ലാഹു വിട്ട് തന്നതും അവന് തിരിച്ചെടു ത്തതും അവന്റേതു തന്നെയാണ്. എല്ലാകാര്യങ്ങള്‍ക്കും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട് . അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് അവള് ക്ഷമ കൈകൊള്ളട്ടെ’. അപ്പോള്‍ നബി(സ)വരികതന്നെ വേണമെന്ന് സത്യം ചെയ്ത് കൊണ്ട് അവര്‍ വീണ്ടും ആളെയയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ)പുറപ്പെട്ടു. അവിടെ എത്തിയ പ്പോള്‍ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയര്‍ത്തിക്കാണിച്ചു. ആ കുട്ടി നബി(സ)യുടെ മടിയില്‍ കിടന്ന് പിടയുന്നുണ്ടായിരുന്നു. നബി(സ)യുടെ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര് ഒഴുകാന്‍ തുടങ്ങി. ഇത് കണ്ടപ്പോ ള്‍ സഅദ്(റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ ഇതെന്താണ്? (അങ്ങ് കരയുകയാണോ!) നബി(സ) പറഞ്ഞു: ‘ഇത് അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്’.
- 20.ഖബറിന്നടുത്തിരുന്ന്കൊണ്ട് കരയുന്ന ഒരു സ്ത്രീയുടെ സമീപത്തുകൂടി നബി(ﷺ) ഒരിക്കല്‍ നടന്ന് പോയി. തദവസരത്തില്‍ നബി(ﷺ) പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക, ക്ഷമിക്കുക. അവള് പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പാടു നോക്കി പോവുക. എനിക്ക് സംഭവിച്ച ആപത്ത് നിനക്ക് സംഭവിച്ചിട്ടില്ല. അവള് നബി(ﷺ)യെ മനസ്സിലാക്കാത്തത് കൊണ്ടായിരുന്നു ഈ ശൈലിയില്‍ പറഞ്ഞ ത്. പിന്നീട് അത് നബി(ﷺ)ആയിരുന്നുവെന്ന് ചിലര്‍ അവളെ ഉണര്‍ത്തിയപ്പോള്‍ അവള് നബി(ﷺ)യുടെ അടുത്ത് ചെന്നു. കാവല്കാരെയൊന്നും അവിടെ കണ്ടില്ല. എന്നിട്ട് അവള് പറഞ്ഞു: എനിക്ക് അങ്ങ യെ മന സ്സിലായിരുന്നില്ല. (അതിനാല്‍ പറഞ്ഞു പോയതാണ്) അപ്പോള്‍ നബി(സ) പറഞ്ഞു: ആപത്തിന്റെ ആദ്യ ആഘാതം ബാധിക് കുമ്പോഴുള്ള ക്ഷമയാണ്പ്രാധാന്യം. (മുത്തഫഖുന്‍ അലൈഹി)
- നബി(ﷺ) പറയുകയുണ്ടായി: ഉന്നതനായ അല്ലാഹു പറയുന്നു: ദുനിയാവില് തന്റെ കരളിന്റെ കഷ്ണത്തെ ഞാന്‍ തിരിച്ചെടുത്തിട്ട് (മരിപ്പിച്ചിട്ട്) ക്ഷമ പുലര്‍ത്തുന്ന ദാസന്മാര്ക്ക് പ്രതിഫലമായി നല്കുവാനുള്ളത് സ്വര്‍ഗം മാത്രമാണ്. (ബുഖാരി)
- പ്ളേഗിനെ സംബന്ധിച്ച് നബി(ﷺ) യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: ചില ജനവിഭാഗങ്ങളെ ശിക്ഷിക്കുവാന്‍ വേണ്ടി അല്ലാഹു ഇറക്കിയതായിരുന്നു അത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിനെ അവര്‍ക്കൊരു കാരുണ്ണ്യമാക്കുകയും ചെയ്തു. പ്രസ്തുത രോഗം പടര്‍ന്നു പിടിക്കുന്ന സ്ഥലത്ത് ആരെങ്കിലും അകപ്പെടുകയും അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് ക്ഷമ പുലര് ത്തുകയും അല്ലാഹു വിധിച്ചത് മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്താല്‍ അയാള്‍ക്ക് രക്ത സാക്ഷിയുടെ പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. (ബുഖാരി)
- നബി(ﷺ) പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹു പറയുന്നു: എന്റെ ദാസന്മാരില് നിന്ന് ആരുടെയെങ്കിലും രണ്ട് കണ്ണുകളെ ഞാന്‍ പരീക്ഷിച്ചാല്‍ (തിരിച്ചെടുത്താല്‍) അവന് ക്ഷമ പുലര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്ക് സ്വര്‍ഗം പ്രതിഫലം നല്‍കുക തന്നെ ചെയ്യും. (ബുഖാരി)
- നബി(ﷺ) യുടെ മുഖത്ത് ഞാന്‍ ഇപ്പോള്‍ നോക്കുന്നത് പോലെ എനിക്കോര്‍മയുള്ളതാണ് അവിടുന്ന് ഒരു പ്രവാചകനെ സംബന്ധിച്ച് ഇപ്രകാരം പറയുകയുണ്ടായത്: അതായത്, ആ പ്രവാചകന്റെ അനുയായികള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച് മുഖത്ത് നിന്ന് രക്തം ഒഴുക്കിയപ്പോള്‍ അത് തുടച്ച് കൊണ്ട് അദ്ദേഹം പറയുകയുണ്ടായി: അല്ലാഹുവേ, എന്റെ സമുദായത്തിന് നീ പൊറുത്ത് കൊടു ക്കേണമേ. അവര്‍ അറിവില്ലാത്തവരാകുന്നു. (മുത്തഫഖുന്‍ അലൈഹി)
- നബി(ﷺ) പറയുകയുണ്ടായി: ഒരു വിശ്വാസിക്ക് ബാധിക്കുന്ന തളര്‍ച്ചയും, ക്ഷീണവും, പ്രയാസവും, ദുഖഃവും, വിഷമവും കാരണമായി അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുന്നതാണ്. ഒരു മുള്ള് തറക്കുന്നത് പോലും അങ്ങിനെത്തന്നെയാണ്. (മുത്തഫഖുന്‍ അലൈഹി)
- നബി(ﷺ) പറയുകയുണ്ടായി: ആര്‍ക്കെങ്കിലും നന്മ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ അയാളെ അല്ലാഹു പരീക്ഷിക്കുന്നതാണ്. (ബുഖാരി)
- അനസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: തനിക്ക് ബാധിച്ച ഒരു ദുരിതം മുഖേന മരണം ഒരാളും കൊതിച്ച് പോകരുത്. ഒരു പോംവഴിയും ഇല്ലെങ്കില്‍ അല്ലാഹുവേ, എനിക്ക് ജീവിതം നല്ലതായിരിക്കുന്നിടത്തോളം എന്നെ നീ ജീവിപ്പിക്കുകയും മരണമാണ് ഗുണമെങ്കില്‍ നീ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കട്ടെ. (മുത്തഫഖുന്‍ അലൈഹി)
- ഖബ്ബാബ്(റ)വില്‍ നിന്ന് നിവേദനം: ഒരു കരിമ്പടം തലയുടെ താഴെവെച്ച് കഅ് ബയുടെ തണലില്‍ നബി(ﷺ) ഇരിക്കുമ്പോള്‍ ഞങ്ങള്‍ ശത്രുക്കളുടെ ഉപദ്രവത്തെക്കുറിച്ച് നബി(ﷺ) യോട് ആവലാതി പറയുകയു ണ്ടായി. അപ്പോള്‍ നബി(ﷺ)പറഞ്ഞു: നിങ്ങളുടെ മുന്‍ഗാമികളായ സമുദായങ്ങളിലെ ആളുകളെ കുഴിയില്‍ താഴ്ത്തി നിര്‍ത്തി ഈര്ച്ചവാള് തലയില്‍ വെച്ച് അവരെ രാണ്ടായി ഈര്‍ന്ന് പൊളിച്ചിരുന്നു. മറ്റുചിലരെ ഇരുമ്പിന്റെ ചീര്‍പ്പുകളുപയോഗിച്ച് മാംസവും എല്ലുകളും വാര്‍ന്നെടുത്തിരുന്നു. എന്നാല്‍ അതൊന്നും അവരുടെ മതത്തില്‍ നിന്ന് അവരെ തടയാന്‍ കാരണമായില്ല. അല്ലാഹു തന്നെയാണ് സത്യം, ഒരാള്‍ക്ക് സ്വന് ആയില് നിന്ന് ഹളറമൗത്തിലേക്ക് നിര്‍ഭയമായി യാത്രചെയ്യാന്‍ കഴിയുന്ന രൂപത്തില്‍ അല്ലാഹു ഈ മതത്തെ പരിപൂര്‍ണമാക്കുകതന്നെ ചെയ്യും. അയാള്‍ക്ക് അല്ലാഹുവിനെ പേടിക്കുന്നതിന് പുറമെ, തന്റെ ആടുകളെ ചെന്നായപിടിക്കുന്നതല്ലാതെ മറ്റൊന്നും ഭയപ്പെടേണ്ടിവരില്ല. എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടു ന്നവരാകുന്നു. (ബുഖാരി)
- അനസ്(റ)വില്‍ നിന്ന് നിവേദനം: നബി(ﷺ) പറയുകയുണ്ടായി: അല്ലാഹു തന്റെ ഏതെങ്കിലും ദാസന് നന്മയുദ്ദേശിച്ചാല്‍ ദുന്‍യാവില്‍വെച്ച് തന്നെ ശിക്ഷ നല്‍കുന്നതും അവന് തിന്മയാണ് ഉദ്ദേശിച്ചതെങ്കില്‍ ദുനിയാ വില്‍ വെച്ച് ശിക്ഷിക്കാതിരിക്കുകയും പരലോകത്ത് വെച്ച് പൂര്‍ണമായി നല്‍കുകയും ചെയ്യും. മറ്റൊരു റിപ്പോര്‍ട്ടില്‍ പരീക്ഷണത്തിനറെ വലിപ്പമനുസരിച്ചാണ് പ്രതിഫലമുണ്ടാകുക. അല്ലാഹു ഒരു ജനവിഭാഗത്തെ ഇഷ്ട പ്പെട്ടാല്‍ അവരെ പരീക്ഷിക്കുമെന്നും അവന്റെ വിധിയില്‍ തൃപ്തരാകുന്നവരില്‍ അവനും തൃപ്തിപ്പെടുമെന്നും അവന്റെ വിധിയില്‍ അതൃപ്തരാകുന്നവരില്‍ അവനും കോപിക്കുമെന്നും വന്നിട്ടു്. (തിര്‍മിദി ഉദ്ദരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണ്വിധിക്കുകയും ചെയ്തത്)
- നബി(ﷺ)അരുളി: ഗുസ്തി പിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. കോപമുണ്ടാകുമ്പോള്‍ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തന്. (മുത്തഫഖുന്‍അലൈഹി)
- സുലൈമാന്‍ ബിന്‍ സൂറദ് (റ)നിവേദനം: ഞാന്‍ നബി(സ)യുടെ അടുത്തിരിക്കുമ്പോള്‍ രണ്ട് വ്യക്തികള്‍ വഴക്കു കൂടുന്നത് കേള്‍ക്കുവാനിടയായി. അവരിലൊരാളുടെ മുഖം ചുവക്കുകയും കഴുത്ത് വണ്ണം വെക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി(സ) പറയുകയുണ്ടായി: എനിക്കൊരു വചനമറിയാം, ആ മനുഷ്യന് അത് പറഞ്ഞാല്‍ കോപം ശമിക്കുന്നതാണ്. أغوذ بالله من الشيطان الرجيمഎന്നാകുന്നു അത്. ഉടനെ അവര്‍ അയാളോട് നബി(സ) നിങ്ങളോട് അങ്ങിനെ ചൊല്ലുവാന്‍ പറയുന്നുവെന്ന് അറിയിക്കുകയുണ്ടായി. (മുത്തഫഖുന്‍ അലൈഹി)
- ഒരാള്‍ നബി(ﷺ)യുടെ അടുത്ത് വന്ന് എന്നെ ഉപദേശിച്ചാലും എന്ന് പറഞ്ഞു. നബി(ﷺ)അരുളി: നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കുവാന്‍ ആവശ്യപ്പെട്ടു.അപ്പോഴെല്ലാം നീ കോപിക്കരുത് എന്ന് മാത്രമണ്ടാണ് നബി(ﷺ)പ്രത്യുത്തരം നല്‍കിയത്. (ബുഖാരി)
- നബി(ﷺ) പറയുകയുണ്ടായി: എനിക്കു ശേഷം വിവേചനങ്ങളും, വെറുക്കുന്ന മറ്റു ചില കാര്യങ്ങളും നിങ്ങള്‍ കേക്കാം. അവര്‍ ചോദിക്കുകയുണ്ടായി.പ്രവാചകരെ അപ്പോള്‍ ഞങ്ങള്‍ എങ്ങിനെ വര്‍ത്തിക്കണമെന്നാണ് താങ്കള്‍ കല്‍പ്പിക്കുന്നത്. നിങ്ങളുടെ ബാധ്യത നിങ്ങള്‍ നിറവേറ്റുകയും നിങ്ങള്‍ക്ക് ലഭിക്കേണ്ടതിന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.(മുത്തഫഖുന്‍ അലൈഹി)