പ്രശ്നം: ഞാൻ ഏകദേശം ഒമ്പതു വർഷത്തെ നമസ്കാരം ഖളാ ഉള്ള ആളാണ്. ഞാൻ ഖളാഅ് വീട്ടുന്നുമുണ്ട്. എനിക്കു തറാവീഹ് നമസ്കരിക്കാൻ പറ്റുമോ?
ഉത്തരം: പ്രസ്തുത നമസ്കാരം തീരുംവരെ, നിങ്ങളുടെ ജീവിതത്തിന്റെ അനിവാര്യ കാര്യങ്ങൾക്കുള്ള സമയം കഴിച്ചു ബാക്കി മുഴുവൻ സമയവും അ നമസ്കാരങ്ങൾ ഖളാഅ് വീടുന്നതിലാണുപയോഗപ്പെടുത്തേണ്ടത്.തുഹ്ഫ:1-440. അതിനാൽ തറാവീഹു നമസ്കരിക്കുന്ന സമയം കൂടി പ്രസ്തുത ഫർളുകൾ ഖളാഅ് വീട്ടുവാൻ ഉപയോഗപ്പെടുത്തുക.