ചോദ്യം: തയമ്മും ചെയ്ത് നമസ്കരിക്കുന്നവർക്ക് ഒരു തയമ്മും കൊണ്ട് ഒന്നിലധികം ഫർളു നമസ്കാരം അനുവദനീയമല്ലല്ലോ. സുന്നത്ത് നമസ്കാരം, നേർച്ചയാക്കിയാൽ അത് ഫർളു നമസ്കാരമായി ഗണിക്കപ്പെടുമോ? ഗണിക്കപ്പെടുമെങ്കിൽ തറാവീഹ് നമസ്കാരം ഒരാൾ നേർച്ചയാക്കിയാൽ അത് എത്ര നമസ്കാരമായി ഗണിക്കപ്പെടും? തയമ്മു ചെയ്ത് നമസ്കരിക്കുകയാണെങ്കിൽ അതിന് എത്ര തയമ്മും വേണ്ടി വരും?

ഉത്തരം: ഒരു തയമ്മും കൊണ്ട് ഒന്നിലധികം ഫർളു നമസ്കാരം അനുവദനീയമല്ല. സുന്നത്ത് നമസ്കാരം നേർച്ചയാക്കിയാൽ അത് ഫർളു നമസ്കാരമായി ഗണിക്കപ്പെടുന്നതാണ്. അപ്പോൾ തറാവീഹ് നമസ്കാരം നേർച്ചയാക്കിയാൽ അത് പത്ത് ഫർളു നമസ്കാരമായി ഗണിക്കപ്പെടുന്നതും അതിന് പത്തു തയമ്മും നിർബ്ബന്ധമാകുന്നതുമാണ്. ബാജൂരി 1-101.