ചോദ്യം: തറാവീഹ് നമസ്കാരം നഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടൽ സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ അത് റംസാനിൽ മാത്രമാണോ സുന്നത്ത്? രാത്രിയിൽ തന്നെ ആവണമെന്നുണ്ടോ?

ഉത്തരം: തറാവീഹ് നമസ്കാരം ഖളാ വീട്ടൽ സുന്നത്തുണ്ട്. സമയം നിർണ്ണയിക്കപ്പെട്ട ഏതു സുന്നത്തു നമസ്കാരവും നഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടൽ സുന്നത്താണ്, ഖളാ റംസാനിലോ അല്ലാത്തപ്പോളോ രാത്രിയോ പകലോ എപ്പോളും ആകാം. തുഹ്ഫ: 2-237