❓ നബി(സ)യുടെ നാമങ്ങളും വിശേഷണങ്ങളുമായ യാസീൻ, ത്വാഹാ, റഹ് മത്തുല്ലിൽ ആലമീൻ, ശഫീഉൽ മുദ്നിബീൻ, പോലെയുളളവ പറയുകയോ കേൾക്കുകയോ ചെയ്യുമ്പോൾ സ്വലാത്ത് ചൊല്ലൽ സുന്നത്തുണ്ടോ? അതോ മുഹമ്മദ് എന്ന നാമത്തിന്റെ മാത്രം പ്രത്യേകതയാണോ സ്വലാത്ത്?

✅ നബി(സ)യുടെ ഏതു നാമവും ഏതു വിശേഷണവും ഖതീബ് പറയുന്നത് കേട്ടാൽ സ്വലാത്തും സലാമും ഉറക്കെ ചൊല്ലൽ സുന്നത്താണെന്ന് ശൈഖ് മഖ്ദൂം (റ) വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുഈനിൽ (പേജ്:146)
ഖത്തീബിൽ നിന്ന് മാത്രമല്ല മറ്റാരിൽ നിന്നു കേട്ടാലും ഇതുതന്നെയാണു വിധിയെന്ന് ഇമാം അലിയ്യുശ്ശബ്റാ മല്ലിസി (റ) വിവരിച്ചിട്ടുണ്ട്. അക്കാര്യം അബ്ദുർറഹ്മാൻ ശ്ശർവാനി (റ) ഉദ്ധരിച്ചിട്ടുണ്ട് ശർവാനി: 2/454)
സ്വലാത്ത് ചൊല്ലൽ മുഹമ്മദ് എന്ന നാമത്തിന്റെ മാത്രം പ്രത്യേകതയല്ലെന്ന് ഇതിൽ നിന്ന് വളരെ വ്യക്തം.