ചോദ്യം: ബറാഅത്ത് ദിനത്തിൽ മൂന്ന് യാസീൻ ഓതുന്നത് അസറിനു ശേഷമോ മഗ്‌രിബിന് ശേഷമോ?

മറുപടി: ശഅ്ബാൻ 14ന്റെ സൂര്യാസ്തമയത്തോടെ ആണല്ലോ ബറാഅത്ത് രാവ് തുടങ്ങുന്നത്. ഖുർആനിന്റെ ഹൃദയം എന്ന് നബി (സ) വിശേഷിപ്പിച്ച അധ്യായമാണ് യാസീൻ. ഏത് ആവശ്യത്തിന്
യാസീൻ പാരായണം ചെയ്യപ്പെട്ടോ ആ ആവശ്യം ലഭിക്കുമെന്നും
ഹദീസുകളിലുണ്ട്. ബറാഅത്തു രാത്രിയിൽ ഇശാമഗ്‌രിബിന് ഇട
യിൽ ആയുസ്സിൽ ബറക്കത്ത് ഉണ്ടാവുക, ഭക്ഷണത്തിലും മറ്റും
വിഭവങ്ങളിലും ബറക്കത്തു ഉണ്ടാവുക, അന്ത്യം നന്നാവുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി യാസീൻ മൂന്ന് പ്രാവശ്യം പാരായണം ചെയ്യുന്ന പതിവ് സജ്ജനങ്ങളായ പൂർവികരിൽ നിന്ന് പകർന്നു കിട്ടിയതാണ്. 1)ഇത്ഹാഫ്: 3/427, നിഹയാത്തുൽ അമൽ
280, ഫത്ഹുൽ മജീദ് :16 മുജർറ ബാതുദ്ദയ്ബി

References   [ + ]

1. ഇത്ഹാഫ്: 3/427, നിഹയാത്തുൽ അമൽ
280, ഫത്ഹുൽ മജീദ് :16 മുജർറ ബാതുദ്ദയ്ബി