നേർച്ചയാക്കുന്നതിലൂടെയോ മറ്റോ ഉളിഹിയ്യത്തറുക്കൽ നിർബന്ധമായ മൃഗത്തിന്റെ പാലിൽ നിന്ന് കുട്ടിക്കാവശ്യമായത് കഴിച്ച് ബാക്കിവരുന്ന പാൽ കുടിക്കൽ കറാഹത്തോടെ അനുവദനിയമാണ്. നടക്കാൻ സാധിക്കാതെ വരികയും കൂലി കൊടുക്കാനു ഉണ്ടെങ്കിലും വേറെ മൃഗത്തെ കിട്ടാതിരിക്കുകയും ചെയ്യുമ്പോൾ ആ മൃഗത്തിന്റെ പുറത്ത് കയറുകയും ചെയ്യാം. അതുപോലെ കൂലിക്ക് പകരമല്ലാതെ ആവശ്യക്കാർക്ക് വാഹനം കയറാൻ നൽകുകയും ചെയ്യാം. എന്നാൽ ഇത് മുഖേന വരുന്ന കുറവിന് ഉള്ഹിയ്യത്തറുക്കുന്നവൻ ഉത്തരവാദിയായിരിക്കും. എന്നാൽ വായ്പ വാങ്ങിയവ ന്റെ കയ്യിൽ വെച്ചാണ് കുറവുവന്നതെങ്കിൽ അതിന്റെ ഉത്തരവാദി അവനായിരിക്കും. സുന്നത്തായ ഉള്ഹിയ്യത്തിന്റെ നിയമവും ഇതു തന്നെയാണ്. (തുഹ്ഫ 9-366)