ഒട്ടകവും, മാടും ഏഴുപേർക്ക് മതിയാകുമെന്ന നിയമം ഉള് ഹിയ്യത്തിന്റെ മാത്രം പ്രത്യേകതയല്ല. പ്രത്യുത ഒരാൾക്ക് വ്യത്യസ്ഥ കാരണങ്ങൾകൊണ്ട് ഏഴ് ആടുകളെ അറുക്കൽ നിർബന്ധമായാൽ അതിനുപകരം ഒരു മാടിനെയോ ഒട്ടകത്തെയോ അറുത്താൽ മതി യാകുന്നതാണ് (മുഗ്നി – ശർവാനി 9-349)
ഒട്ടകം, മാട് എന്നിവയിൽ ഒന്നിൽ കൂടുതൽ പേർ പങ്ക് ചേരുമ്പോൾ എല്ലാവരും ഉള്ഹിയ്യത്ത് ഉദ്ദേശിക്കണമെന്നില്ല. ഒരാൾക്ക് ഉളുഹിയ്യത്തും മറ്റൊരാൾക്ക് അഖീഖത്തും ഉദ്ദേശിക്കാം. ഉളുഹിയ്യത്ത് ഉദ്ദേശിച്ചവനും, മാംസവിൽപ്പനക്കാരനും ചേർന്ന് ഒരു മൃഗ ത്തെ വാങ്ങി അറവ് നടത്താവുന്നതാണ്. ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ നിയ്യത്ത് ചെയ്യണം. ഓഹരി ചെയ്താൽ വിൽപനക്കാരന് അവന്റെ വിഹിതം വിൽക്കാവുന്നതും, ഉളുഹിയ്യത്ത് ഉദ്ദേശിച്ചവന്റെ വിഹിതം ഉള്ഹിയ്യത്ത് നിയമങ്ങൾക്കനുസരിച്ച് ഉപയോഗപ്പെടുത്തേണ്ടതുമാണ് (തുഹ്ഫ 9-349)
പങ്കുചേരാൻ പറ്റുന്നമേൽ പറയപ്പെട്ട മൃഗങ്ങളിലെ ഇത് പറ്റുകയുള്ളൂ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലേ?