സുന്നത്തായ ഉള്ഹിയ്യത്തിന്റെ കൊമ്പ്, തോല് തുടങ്ങിയവ ഉള്ഹിയ്യത്ത് അറുത്തവന് ഉപയോഗിക്കുന്നതിന് തകരാറില്ല. മറ്റു ള്ളവർക്ക് വായ്പ കൊടുക്കുകയും ചെയ്യാം. സ്വന്തം ഉപയോഗിക്കു ന്നില്ലെങ്കിൽ സ്വദഖ ചെയ്യണം. സ്വദഖയാണ് ഉത്തമം. നിർബന്ധഉ ള്ഹിയ്യത്താണെങ്കിൽ സ്വന്തം ഉപയോഗിക്കാനും പാടില്ല.

ഉള്ഹിയ്യത്ത് സുന്നത്തായാലും, നിർബന്ധമായാലും തോല്, കൊമ്പ് തുടങ്ങിയ ഉള്ഹിയ്യത്തിൽ നിന്നുള്ള യാതൊന്നും വിൽക്കാനോ അറവ് കാരന് കൂലിയായി നൽകാനോ പാടില്ല. ഒരാൾ തന്റെ ഉള്ഹിയ്യത്തിന്റെ തോല് വിറ്റാൽ അവന് ഉള്ഹിയ്യത്ത് ലഭിക്കു കയില്ലെന്ന് ഹദീസിലുണ്ട്. ഉള്ഹിയ്യത്ത് അറുക്കപ്പെടുന്നതോടെ അ തിന്റെ ഉടമാവകാശം അവന് നഷ്ടപ്പെട്ടു എന്നാണ് ഇസ്ലാമിക കാഴ് ച്ചപ്പാട് ( തുഹ്ഫ 9 – 365)

ഫഖിർ മിസ്കിൻ വിഭാഗത്തിൽപെട്ടവർക്ക് തോൽ നൽക പ്പെട്ടാൽ അവർക്ക് വിൽക്കാൻ അവകാശമുണ്ടെന്ന് നേരത്തെ മന സ്സിലാക്കിയല്ലോ. അറവു ജോലിക്കാർക്ക് കൂലിയുടെ ഭാഗമായി യല്ലാതെ സ്വദഖയായി നൽകുന്നതിന് വിരോധമില്ല. ചിലസ്ഥലങ്ങ ളിൽ ഉള്ഹിയ്യത്ത് നിർവ്വഹിച്ചവർ തോല് വിറ്റ് ആ പണം പള്ളി മദ സയിലേക്ക് നൽകുന്ന പതിവുണ്ട്. ആ വിൽപ്പന ഹറാമും ബാത്വി ലുമാണ്. ഉള്ഹിയ്യത്ത് പ്രതിഫലം നഷ്ടപ്പെടാൻ ഇടയാവുകയും ചെയ്യും.