ഔറത്ത് പൂർണ്ണമായി മറയാൻ ഇരുന്ന് നിസ്കരിച്ചാൽ സാധ്യാ മാവുകയും നിന്നാൽ അത് സാധ്യമാവാതെ വരികയും ചെയ്താൽ ശർ ത്വായ ഔറത്ത് മറക്കലിന്നാണാ ഫർളായ നിർത്തത്തിന്നാണോ പരിഗണന നൽകേണ്ടത്?

ഉത്തരം:- അലിയ്യുശിബ്റാമുല്ലസി (റ) പറയുന്നു: “ഔറത്ത് മറക്കലാണ് പരിഗണനീയമെന്നാണ് വ്യക്തമാകുന്നത്. നിന്ന് നിസ്കരിക്കലും ഖിബ് ലക്ക് മുന്നിടലും ഇപ്രകാരം എതിരായി വരുമ്പോൾ ഖിബ്ലക്ക് മുന്നിടലിനാണ് മുൻഗണന നൽകേണ്ടതെന്ന് ഫുഖഹാക്ക് പറയുന്നു.” (തുഹ്ഫ: വാ: 1, പേ:486ൾ നോക്കുക).ഇത് നാം പറഞ്ഞതിനോട് യോജിക്കുന്നുണ്ട്.
മാത്രമല്ല ഔറത്ത് മറക്കാൻ കഴിവുള്ള വ്യക്തിക്ക് നിസ്കരിക്കുമ്പോൾ ഒരു വിധേനയും അതിന്റെ നിർബന്ധം ഒഴിവാകുന്നില്ല. നിർത്തം അങ്ങനെയല്ല. കാരണം കഴിവുള്ള വ്യക്തിക്ക് തന്നെ സുന്നത്ത് നിസ്കാര ത്തിലെങ്കിലും അതിന്റെ നിർബന്ധിതാവസ്ഥ ഒഴിവാകുന്നു.” (ഹാശിയത്തുന്നി ഹായ; വാ: 2