ചോദ്യം: ദുൻയവിയ്യായ(ഭൗതികം) നേട്ടങ്ങൾ ലഭിക്കാൻ വേണ്ടി സദ്‌കർമ്മങ്ങൾ ചെയ്‌താൽ(ഉദാ: ദാരിദ്ര്യത്തെ തടയാൻ സൂറ: വാഖിഅഃ പാരായണം) അതിനു പ്രതിഫലം ലഭിക്കുമോ?
ഉത്തരം: പുണ്യകർമ്മങ്ങളുടെ പ്രതിഫലം തന്നെ തീർത്തും നഷ്ടപ്പെടുത്തുന്ന ലോകമാന്യം പോലുള്ളതല്ലാത്ത ഭൗതികനേട്ടങ്ങൾ കർമ്മങ്ങളോടൊപ്പം ഉദ്ദേശിച്ചാൽ അതിന്റെ പ്രതിഫലം തീർത്തും നഷ്ടപ്പെടുകയില്ല. പുണ്യകർമ്മവിചാരത്തിന്റെ തോതനുസരിച്ച് അതിനു പ്രതിഫലം ലഭിക്കും. തുഹ്ഫ: 1-196. വിശദവിവരണത്തിന് ഇമാം ഇബ്നുഹജറി(റ)ൻ്റെ തന്നെ ഹാശിയത്തുൽ ഈളാഹ് പേ: 39-41 നോക്കുക.