പുരുഷന്മാർക്ക് നിസ്കാരത്തിൽ തലമറക്കൽ സുന്നത്താണ്. അത് തുറന്നിട്ട് നിസ്കരിക്കൽ കറാഹത്താണെന്ന് ഫത്ഹുൽ മുഈനിൽ കാണാം. നിസ്കാരത്തിലും മറ്റു സമയങ്ങളിലും തലപ്പാവ് ധരിക്കൽ സുന്നത്താണെന്ന് തുഹ്ഫയിലുമുണ്ട്. തല മറക്കൽ ഭംഗിയാകുന്നതിൻറെ ഭാഗമാണ്. നിസ്കാര സമയത്ത് നിങ്ങൾ സ്വയം അലങ്കരിക്കുക എന്ന് അല്ലാഹു കൽപിച്ചിട്ടുണ്ടല്ലോ. (ഖുർആൻ 7.31 നോക്കുക). തലപ്പാവ് ധരിക്കുന്നത് പ്രേരിപ്പിക്കുന്ന ധാരാളം നബി വചനങ്ങൾ വന്നിട്ടുണ്ട്. നബി (സ) പറഞ്ഞു: “നിങ്ങൾ തലപ്പാവു ധരിക്കൂ, നിങ്ങളുടെ ദാക്ഷിണ്യവും ധിഷണയും വർദ്ധിക്കും” വേറേ ചില ഹദീസുകൾ കൂടി കാണുക

 

“തലപ്പാവ് മുഅ്മിനിൻറെ അന്തസ്സും അറബിയുടെ അഭിമാനവുമാണ്. അറബികൾ തലപ്പാവ് അഴിച്ചുവെച്ചാൽ അവരുടെ അഭിമാനം നശിച്ചു.”

 

“മലക്കുകൾ ജുമുഅയിൽ തലപ്പാവ് ധരിച്ചുകൊണ്ട് സന്നിഹിതരാവുന്നു. അവർ തലപ്പാവുധാരികൾക്കു വേണ്ടി സൂര്യാസ്തമയം വരെ പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യും.” “നമ്മുടെയും മുശ്രിക്കുകളുടെയും ഇടയിലുള്ള വ്യത്യാസമാണ് തൊപ്പിക്കുമേലെ തലപ്പാവു ധരിക്കുന്നത്.” “തലപ്പാവു ധരിക്കുന്നവർക്കു വേണ്ടി അല്ലാഹുവും മലക്കുകളും സ്വലാത് ചൊല്ലുന്നു.” തലപ്പാവു ധാരികൾക്കു പൊറുക്കലിനെനിൽക്കുന്ന പ്രത്യേകം മലക്കുകൾ തന്നെയുണ്ട് അല്ലാഹുവിന്.”

 

ഇതിനെല്ലാം പുറമെ നബി (സ) തലപ്പാവ് ധരിക്കാറുണ്ടായിരുന്നുവെന്ന് ഒരിക്കലും നിഷേധിക്കാനാവാത്തവിധം സ്ഥിരപ്പെട്ടതാണ്. ബുഖാരി, മുസ്ലിം പോലെയുള്ള പ്രസിദ്ധരായ മുഹദ്ദിസുകൾ റിപോർട്ട് ചെയ്തിട്ടുമുണ്ട്. നബി (സ) തലപ്പാവിനു മേൽ തടഞ്ഞുകൊണ്ട്

വുളൂവിലെ തല തടവൽ പൂർത്തിയാക്കിയതും നബി (സ) മക്കയിലേക്ക് പ്രവേശിച്ചപ്പോൾ കറുത്ത തലപ്പാവായിരുന്നു ധരിച്ചിരുന്നതെന്നും മുസ്ലിം റിപോർട്ട് ചെയ്ത ഹദീസുകളിൽ കാണാം. മലക്കുകൾ മഞ്ഞത്തലപ്പാവു ധാരികളായിട്ടാണ് ബദ്റിലിറങ്ങിയതെന്നും ചരിത്രങ്ങളിലുണ്ട്.

 

നബി(സ)യിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ടെന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ (33.21) ആഹ്വാനം ചെയ്യുന്നതിലൂടെ അവിടത്തെ വസ്ത്രധാരണവും അവിടത്തെ സ്വഭാവവും അവിടത്തെ പ്രവൃത്തികളും നാം മാതൃകയായി സ്വീകരിക്കുകയും അവ അനുധാവനം ചെയ്യാനുമല്ലേഅനുധാവനം ചെയ്യാനുമല്ലേ കൽപിക്കുന്നത്. നബി(സ)യും

സ്വഹാബതും തലമറക്കാറുണ്ടായിരുന്നുവെന്ന ചരിത്ര സത്യം തന്നെയാണ് തലമറക്കൽ സുന്നത്താണെന്നതിൻറെ ഏറ്റവും വലിയ തെളിവ്.

 

 

 عبد الله بن عمر مرفوعًا ” عليكم بالعمائم، فإنَّها سيما الملائكة وأرخوها خلف ظهوركم”.

 

ومنه أيضا ما رواه الترمذي عن ركانة ” إنَّ فرقَ ما بيننا وبين المشركين العمائم على القلانِس”.

 

وما رواه ابن عدي عن علي ” ايتو المساجد حُسًّرًا ومعمَّمين، فإن العمائم تيجان المسلمين”.

 

وما رواه ابن عدي والبيهقي عن أسامة بن عمير” اعتمُّوا تزدادوا حلمًا والعمائم تيجان العرب”.

 

وما رواه ابن الطيالسي وابن أبي شيبة وأحمد بن منيع عن عليّ أن النبي ـ صلّى الله عليه وسلم ـ عمّمه يوم ” غدير خم “، وقال:” إن العمامة حاجِزة بين الكفر والإيمان “، وفي رواية ” حاجزة بين المسلمين والمشركين “، وذلك ضمن حديث ” إن الله أمدني يوم بدر وحنين بملائكة يعتمون بهذه العمة ، إن العمامة حاجزة بين الكفر والإيمان “.

 

وما رواه الطبراني عن أبي الدرداء: ” إنّ اللهَ وملائكتَه يُصلُّونَ عَلَى العمائم يوم الجمعة ” وكلها أحاديث ضعيفة