ചോദ്യം: ഈയിടെ കൗതുകകരമായ ഒരനുഭവമുണ്ടായി: ഞാൻ ജുമുഅക്കുവേണ്ടി പള്ളിയിൽ കയറിയ പ്പോൾ അവിടെ ഖതീബ് ഇരുന്നു ഖുതുബ നിർവ്വഹിക്കുകയാണ്. ഇത് അദ്ദേഹത്തിനു മതിയായ വല്ല കാരണവും ഉള്ളതുകൊണ്ടാണോ എന്നറിയില്ല. ഈ ജുമുഅയിൽ നമുക്കു പങ്കെടുക്കാമോ?
ഉത്തരം: പങ്കെടുക്കാം. ഖുതുബയോതുന്ന ആൾക്ക് നില്ക്കാൻ കഴിയില്ലെങ്കിൽ മറ്റൊരാളെ പകരമാക്കുകയാണു നല്ലതെങ്കിലും ഇരുന്നും ഖുതുബ നിർവ്വഹിക്കാവുന്നതാണ്. അങ്ങനെ ഇരുന്നു നിർവ്വഹിക്കപ്പെടുന്ന ഖുതുബയിലും ജുമുഅയിലും നമുക്കു പങ്കെടുക്കാവുന്നതുമാണ്. മതിയായ കാരണത്തോടെയാണോ ഖതീബ് ഇരിക്കുന്നതെന്ന് അറിയില്ലെങ്കിലും തുടരാവുന്നതാണ്. കാരണം, ന്യായമായ കാരണമില്ലാതെ ഖതീബ് ഇരിക്കുകയില്ലെന്നാണല്ലോ വിചാരിക്കേണ്ടത്. നില്ക്കാൻ കഴിവുള്ളതോടെയാണ് അയാൾ ഇരുന്നതെന്നു പിന്നീട് ബോധ്യപ്പെട്ടാലും ഖുതുബ അസാധുവാകുകയില്ല. ശർവാനി:2-451 നോക്കുക.