നിസ്കാരത്തിൽ സദ്ല് ‘ കറാഹത്താ ണന്ന് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു. സദ്ല് എന്നാലെന്താണ്?
ഉത്തരം:- മേൽ തട്ടത്തിന്റെ ഇരു ഭാഗവും രണ്ടു വശത്തേക്കായി തൂക്കി യിടുന്നതിനാണ് സദ് ല്എന്ന് പറയുന്നതെന്ന് ഇമാം അബൂ ഇസ്ഹാഖ ശ്ശീറാസി (റ) മുഹദ്ദബിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) എഴുതുന്നു. “സദ്ലെന്ന് പറയുന്നത് വസ്ത്രം ഭൂമിയി ൽ തട്ടുംവിധം താഴ്ത്തി ഇടലാണെന്നാണ് ഭാഷാ പണ്ഡിതന്മാർ പറയു ന്നത്. മൂലഗ്രന്ഥകാരന്റെ വാക്ക് ഇപ്പറഞ്ഞതിന്റെ മേൽ ചുമത്തപ്പെടേണ്ട താണ്. എന്നാൽ സദ്ല് സംബന്ധമായി നമ്മുടെ മദ്ഹബ് നിസ്കാരത്തി ലും അല്ലാത്തപ്പോഴും ഒരു പോലെ തന്നെയാണ്. അഹന്തയോട് കൂടി യാണ് അത് ചെയ്യുന്നതെങ്കിൽ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ് (ശർഹുൽ മുഹദ്ദബ് വാ:1, പേ:176-77)
ഈ വിശദീകരണത്തിൽ നിന്ന് ചുമലിലോ തലയിലോ ഇടുന്ന തട്ട
ത്തിന്റെ ഇരുഭാഗങ്ങളും രണ്ട് വശത്തിലൂടെ തൂക്കിയിടുന്നത് കൊണ്ട് റുകൂഅ്,സുജൂദ് തുടങ്ങിയ സന്ദർഭങ്ങളിൽ ഭൂമിയിൽ തട്ടുംവിധമായാൽ അത് പ്രസ്തുത സദ്ലാണെന്നും കറാഹത്താണെന്നും വ്യക്തമായി. ബിഗ്: പറയുന്നത് കാണുക: “തലപ്പാവ് പോലോത്തതിന്റെ മുകളി ലൂടെ ഇടുന്ന “തിലസാൻ’ വസ്ത്രത്തിന്റെ (ഇടുതു ഭാഗം ചുരുക്കിയി ട്ട്) വലതു ഭാഗം ഇടത് ചുമലിലൂടെ ചുറ്റിയിടുന്നതാണ് സുന്നത്ത്. സദ് വരാതിരിക്കാൻ വേണ്ടിയാണിത്. നിസ്കാരത്തിലും പുറത്തും സദ്ല് കറാഹത്താണെന്ന് ‘റദ്ദുൽ ഗമാമ’ എന്ന ഗ്രന്ഥത്തിൽ ബഹു; ഇബ്നു ഹജർ (റ)പ്രസ്താവിച്ചിട്ടുണ്ട്. തലയിലോ ചുമലിലോ ഇട്ട വസ്ത്രം അഹന്ത പൂർവ്വം താഴ്ത്തിയിടുന്നത് ഹറാം തന്നെയാകും. വസ്ത്രത്തിന്റെ ഇരു വശങ്ങളും കൂട്ടി പിടിക്കുകയോ അതല്ലെങ്കിൽ ചുമലിലൂടെ പിൻഭാഗത്ത് ക്ക് ഇടുകയോ ചെയ്താൽ കുഴപ്പമില്ല.” (ബിഗ് പേ: 87)ഇത് കൊണ്ടാണ് പഴയ ആളുകൾ തലയിലിട്ട മേൽ തട്ടത്തിന്റെ ഇരു വശങ്ങളും കൂട്ടി പിൻഭാഗത്തേക്ക് കുത്തി വെക്കാൻ കാരണം.
ഉടുതുണി ഭൂമിയിൽ വലിച്ചിഴക്കും വിധം താഴ്ത്തി ഇടുന്നതിന്റേയും
വിധി ഇപ്രകാരം തന്നെയാണ്. ഇത് സംബന്ധമായി ധാരാളം ഹദീസകൾ ഇമാം നവവി (റ) ശറഹുൽ മുഹദ്ദബ് വാ:1, പേ: 178’ൽ ഉദ്ധരിച്ചിട്ടുണ്ട്.