- നിസ്കാരത്തിൽ തലപ്പാവ്, തൊപ്പി പോലുള്ളവ ധരിച്ചതിന്റെ
മുകളിലിടുന്ന തൈലസാനാണോ ചുമലിലൂടെ ഇടുന്ന മേൽ തട്ടമാണോ ശ്രഷ്ഠമായത്?
ഉത്തരം:- ഇബ്നു ഉമർ (റ) വഴിയായി ഇമാം ത്വബ്റാനി (റ) നിവേദനം.
“നിശ്ചയം മേൽ തട്ടം അറബികളുടെ വസ്ത്രമാണ്. ചുറ്റിപ്പുതക്കുന്ന ത്വലസാൻ ഈമാനുള്ളവരുടെ വസ്ത്രവുമാണ്. ഈ ഹദീസ് വ്യാഖ്യാനിച്ച് കൊണ്ട് ഇമാം മുനാവി (റ) എഴുതുന്നു.
“രണ്ട് ചുമലിലൂടെ ഇടുന്ന മേൽ തട്ടം അറബികൾ ജാഹിലിയ്യാ കാലത്ത് തന്നെ അവരുടെ പൗരാണികർ തൊട്ട് പരമ്പരാഗതമായി ധരിച്ച് പോന്ന വസ്ത്രമാണ്. ഒരു ഉടുതുണിയും ഒരു മേൽ തട്ടവുമായിരുന്നു അവരുടെ വസം. ചുറ്റിപ്പുതക്കുന്ന ( തൈലസാൻ) വസ്ത്രം തലയും മുഖത്തിന്റെ കുറേ ഭാഗവും മറക്കുന്നതും മുഅ്മിനീങ്ങൾ ധരിച്ചു പോന്നതുമായ വസ് ബുജൈരിമി അലൽ ഇഖാഅ് വാ:1, പേ:397) മാണ്.” (
ഇതിൽ നിന്ന് മേൽ തട്ടത്തക്കാൾ ശ്രേഷ്ഠമായത്
തൈലസാനാണെന്ന് വ്യക്തമാകും.