•  മാറിടവും തലയും നഗ്നമാക്കി കുളിച്ച് കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകൾ പുരുഷന്മാർ നോക്കുന്നതായി കണ്ടപ്പോൾ ഒരു സ്ത്രീ ഇരു കൈകൾ കൊണ്ട് മാറിടവും മറ്റു സ്ത്രീ തലയും മറച്ച് പിടി ച്ചു. ഇവരിൽ ആര് ചെയ്തതാണ് ശരി?

ഉത്തരം:- ചോദ്യത്തിൽ പറഞ്ഞത് പോലെ അവർ കുളിക്കാൻ ഇറങ്ങി യത് തന്നെ തെറ്റാണ്. എങ്കിലും അന്യ പുരുഷന്റെ കാഴ്ചയിൽ പെടുന്നു
വെന്ന് കാണുമ്പോൾ ശരീര മാസകലവും അവർ മറക്കുകയാണ് വേണ്ടത്. എന്നാൽ ശരീരം മറക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ അയാളുടെ ദൃ ഷ്ടിയിൽ പെടാതിരിക്കാൻ വെള്ളത്തിൽ മറയേണ്ടതാണ്. ഇതിന്നും സാധിക്കാത്തതാണ് കാരണമെങ്കിൽ തലയും മാറിടവും ഔറത്തായത് കൊണ്ട് രണ്ടും തുല്യമാണ്. ഇബ്നു ഖാസിം (റ) പറയുന്നത് കാണുക: “ഔറത് മറക്കുന്ന വസ്ത ത്തിൽ ദ്വാരമുണ്ടായാൽ കൈ കൊണ്ടെങ്കിലും ആ ദ്വാരം മറക്കണമെന്ന്

കർമ്മ ശാസ്ത്രജ്ഞൻമാർ പറയുന്നതനുസരിച്ച് ഒന്നും മറക്കാനെത്തി
ക്കാത്ത നഗ്നൻ ഇരു കരങ്ങളും ഉപയോഗിച്ച് ഔറത്തിന്റെ അൽപ ഭാഗ
മെങ്കിലും മറക്കേണ്ടതാണെന്ന് വരുന്നു” (ഹാശിയതുത്തുഹ്ഫ വാ:2,പേ:115 )

പക്ഷെ, തല വെളിവാക്കുന്നതിനേക്കാൾ അപകടം മാറിടം വെളിവാക്കലായത് കൊണ്ട് അത് മറച്ചവളാണ് തല മറച്ചവളെക്കാൾ ഉചിതം പ്രവർത്തിച്ചവൾ.