• 1.അംഗശുദ്ധി (വുളു) നിർബന്ധമാക്കിയ തിലുള്ള രഹസ്യമെന്ത്? അംഗശുദ്ധിക്ക് പ്രത്യേക അവയവങ്ങളും രൂപവും തിരഞ്ഞെടുത്തതിൽ വല്ല രഹസ്യവുമുണ്ടോ?

ഇസ്ലാം നിർദ്ദേശിച്ച വിശ്വാസാചാരങ്ങൾ പരിശോധിച്ചാൽ അവയിൽ പല രഹസ്യങ്ങൾ അടങ്ങിയതായും പലതരം നന്മകൾ ഒരേ അവസരത്തിൽ ഉദ്ദേശിക്കപ്പെട്ടതായും കാണാവുന്നതാണ്. അഞ്ചുനേരത്തെ നിസ്കാരത്തോടൊപ്പം ശുദ്ധീകരണവും നിർബന്ധമാക്കി. ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും നജസിൽനിന്ന് ശുചീകരിച്ചെങ്കിലെ നിസ്കാരം അംഗീ കൃതമാവുകയുള്ളൂ. ഇതേപ്രകാരം വലിയ അശുദ്ധിയുള്ളവർ കുളിക്കുകയും വേണം. മാത്രമല്ല, കൈകാലുകളും മുഖവും വായയും പല്ലും നാവും മുക്കും കഴുകി വൃത്തിയാക്കുകയും വേണം.

മനുഷ്യൻ സ്പർശിക്കുന്ന സാധനങ്ങളിൽ പലതരത്തിലുള്ള അടുക്കുകളും വിഷബീജ ങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇടക്കിടെ കൈകഴുകിവൃത്തിയാക്കിയില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ മുഖേനയോ മറ്റോ ആ മാലിന്യങ്ങൾ ശരീരത്തിൽ കടന്നുകൂടാനും രോഗമുണ്ടാകാനും കാരണമാകും. അവൻ തൊടുന്ന വസ്തുക്കൾ അശുദ്ധമായിത്തീരും. അതു കൊണ്ടാണ് ദിവസം അഞ്ചുനേരം മൂന്നു പ്രാവശ്യം അവയവങ്ങൾ കഴുകണമെന്നു കൽപ്പിച്ചത്. ഇതെ പ്രകാരം നമ്മെ ബാധിക്കുന്ന രോഗങ്ങളിൽ പലതും വായയും പല്ലും വൃത്തിയാക്കാത്തതുകൊണ്ടാണ്. ഇസ്ലാം കൽപ്പിക്കുന്നത് ദിവസം അഞ്ചുനേരം പല്ലും നാവും അഴുക്കുകൾ നീക്കി വ്യത്തിയാക്കണമെന്നാണ് ഈ കൽപ്പന അനുസരിക്കുന്നവർക്ക് രോഗം ബാധിക്കാൻ സാദ്ധ്യത കുറയുന്നു. മൂക്കിൽ പറ്റിയ പൊടിയും മറ്റു വിഷവസ്തുക്കളും പോകുന്നത് ശ്വാസകോശ ത്തിലേക്കാണ്. അത് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. ദിവസം അഞ്ചുനേരം മൂക്കിന്റെഉൾഭാഗം വൃത്തിയാക്കി വെള്ളം കയറ്റിച്ചീറ്റുമ്പോൾ ഇത്തരം രോഗങ്ങൾ വരാൻ സാധ്യത കുറയുന്നു. പിന്നീട് കഴുകേണ്ടത് മുഖമാണല്ലോ. ആരോഗ്യപരമായി അതിനു വളരെ പ്രാധാന്യമുണ്ട്. മനുഷ്യശരീരത്തിലെ ഒരു മർമ്മസ്ഥാനമാണത്. ആ മർമ്മസ്ഥാനം ശുദ്ധിയാക്കുകയും ഇടക്കിടെ തണുപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ബോധക്ഷയം വന്നാൽ വെള്ളം തളിക്കുന്നത് മുഖത്താണല്ലോ, ബോധക്ഷയം പലപ്പോഴും ആരോഗ്യപരമായ ക്ഷിണത്തിന്റെ ഫലമാണ്. വെള്ളം തട്ടാതിരുന്നാൽ ക്ഷീണം ബാധിക്കുകയോ വർധിക്കുകയോ ചെയ്യുമെന്ന് ഇതിൽ നിന്ന് ഊഹിക്കാവുന്നതാണ്. ക്ഷീണിച്ചു വരുന്നവർ ഒരിടത്തിരുന്ന് വിയർപ്പു വറ്റിയശേഷം മുഖം കഴുകിയാൽ പെട്ടെന്ന് ക്ഷീണം വിട്ടതായി അനുഭവപ്പെടുന്നു. മാത്രമല്ല, മുഖം കഴുകാത്തവന്റെ സൗന്ദര്യം ശോഭിച്ചു കാണുകയുമില്ല. അവനെ അപരിഷ്കൃതനായിട്ടേ ഗണിക്കപ്പെടുകയുള്ളൂ. മാന്യന്മാരുടെ ഗണത്തിൽ എണ്ണപ്പെടുകയുമില്ല.

മുഖം കഴുകുമ്പോൾ കണ്ണിന്റെ എല്ലാ ഓരങ്ങളും ശരിക്ക് ശ്രദ്ധിച്ചു കഴുകണം. പിന്നീട് രണ്ടു കൈകളും മുട്ടുൾപ്പെടെ വൃത്തിയാക്കുന്നു. മനുഷ്യന്റെ പ്രധാന ഞരമ്പുകളാണ് കൈകാലുകളിൽ എടിപ്പിച്ചിരിക്കുന്നത്. അത് കഴുകുന്നതുകൊണ്ട് അഴുക്കുകളിൽനിന്നും രോഗാണുക്കളിൽ നിന്നും വൃത്തിയാകുന്നതോടൊപ്പം ശരീരമാസകലം വള്ളത്തിന്റെ തണുപ്പ് എത്തിച്ചേരുന്നു. നാം കൈപടം കഴുകി വൃത്തിയാക്കുന്നത് അതുമുഖേന മറ്റവയവങ്ങൾ വ്യത്തിയാക്കാൻ വേണ്ടിയാണ്. കൊഴുകിയ ശേഷം നനഞ്ഞ കൈകൊണ്ട് തലമുവൻ തുടച്ച് വൃത്തിയാക്കാനും ഇസ്ലാം കൽപ്പിക്കുന്നു. മനുഷ്യന്റെ ശരീരത്തെ ആകമാനം നിയന്ത്രിക്കുന്നത് തലച്ചോറാണ് തലയോട്ടിയുടെ ഉള്ളിലാണത് സൂക്ഷിച്ചിട്ടുള്ളത്. ആ തലച്ചോറിന് നാശം സംഭവിക്കാതിരിക്കാനാണ് സുശക്തമായ ഒരു പെട്ടിക്കുള്ളിൽ ഭായി അതിനെ സൂക്ഷിച്ചത്. തല ഒന്നു കഴുകിയായി എന്നെ എത്ര സുഖം തോന്നും. തലമുടിയിൽ എപ്പോഴും പൊടിയും മറ്റ് അശുദ്ധ വസ്തുക്കളും പറ്റിക്കൊണ്ടിരിക്കും. അപ്പോൾ തലമുഴുവനും മൂന്നു പ്രാവശ്യം തടവേണ്ടിയിരിക്കുന്നു. തല തടവിയ ശേഷം ചെവി രണ്ടും ഉള്ളും പുറവും തുടച്ചു വൃത്തിയാക്കേണ്ടതാണ്.

രണ്ടു കാലുകളും ദിവസം അഞ്ചപാവശ്യം കഴുകി വൃത്തിയാക്കാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യവും ശ്രദ്ധേയമാണ്. വൃത്തികേടുള്ള സ്ഥലങ്ങളിലാണ് മനുഷ്യൻ സഞ്ചരിക്കുന്നത്, പല രോഗാണുക്കളും കാലിലും അതിന്റെ വിരലുകൾക്കിടയിലും നഖത്തിനും താഴെയും മറ്റും പറ്റിപ്പിടിക്കും. പല രോഗങ്ങളും പടർന്നു പിടിക്കുന്നതും ആ വഴിക്കാണ്. തന്നിമിത്തം ദിവസം നേരം നിർബന്ധമായി കാൽ കഴുകാൻ ഇസ്ലാം കൽപ്പിച്ചു. ഇങ്ങനെ വുളുവും മറ്റു ശുദ്ധീകരണ പ്രവർത്തികളും മനുഷ്യനെ വൃത്തിയോടെ ജീവിക്കാനും ആരോഗ്യം സംരക്ഷിക്കാനും പ്രാപ്തനാക്കുന്നു. ഇപ്പറഞ്ഞതിൽനിന്ന് ആരോഗ്യപരമായ നേട്ടങ്ങൾ മാത്രമാണ് വുളുവിന്റെ ലക്ഷ്യമെന്ന്ധരിക്കരുത്. ചില വശങ്ങൾ എടുത്തുകാണിച്ചുവെന്നു മാത്രം സർവ്വജ്ഞനായ അല്ലാഹു മറ്റു പല രഹസ്യങ്ങളും അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബാഹ്യമായ അഴുക്കുകളിൽനിന്നും മനുഷ്യനെ ‘വളു ശുദ്ധിയാക്കുന്നതു പോലെത്തന്നെ ആന്തരികമായ അഴുക്കളിൽ (തെറ്റുകുറ്റങ്ങൾ) നിന്നും അത് ശുദ്ധിയാക്കുന്നുണ്ട്. നബി(സ) അരുളുന്നു. സത്യവിശ്വാസിയായ മനുഷ്യൻ ‘വളു’വിൽ മുഖം കഴുകുമ്പോൾ കണ്ണുനിമിത്തം ഉണ്ടായിട്ടുള്ള എല്ലാ പാപങ്ങളും അവസാനത്ത തുള്ളി വെള്ളത്തോടൊപ്പം മുഖത്തുനിന്ന് ഒഴുകി പോകുന്നതാണ്. കൈകഴുകുമ്പോൾ കൈകൊണ്ട് ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും അവസാനത്തെ വെള്ളത്തുള്ളിയോടൊപ്പം ഒഴുകിപ്പോകുന്നതാണ്. നടത്തത്തിലൂടെ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും കാൽകഴുകുമ്പോൾ അവസാനവെള്ളത്തുള്ളി യോടൊപ്പം പോകുന്നതാണ്. അങ്ങനെ അവൻ പാപങ്ങളിൽ നിന്നും പരിശുദ്ധനാവുന്നു (മുസ്ലിം). വുളുവിൽ അവയവങ്ങൾ കഴുകുമ്പോൾ വെള്ളം ഒലിച്ചുപോകുന്നതോടൊപ്പം ആ അവയവങ്ങൾ ചെയ്ത് ചെറിയ കുറ്റങ്ങളും ഒഴുകിപോകുമെന്നാണ് ഈ ഹദീസിൽ പറഞ്ഞത്. അപ്പോൾ ‘വളു’ സാധാരണ നിലക്കുള്ള ഒരു ശുദ്ധിയല്ലെന്ന് ഇത് വ്യക്തമാകുന്നുണ്ട്. ആയിരുന്നുവെങ്കിൽ ശരിക്കു തേച്ചുകുളിച്ചു വൃത്തിയായാൽ പിന്നെ വുളുവിന് ആവശ്യമുണ്ടാകുമായിരുന്നില്ല. പ്രത്യക കമീകരണവും വ്യവസ്ഥയും വേണ്ടിയിരുന്നില്ല. ചുരുക്കത്തിൽ ‘വുളു’ വെറും ശുദ്ധിയല്ല മറിച്ച് ആരാധനാ പരമായ ശുദ്ധിയാണ്. അതിന് പ്രത്യേക വ്യവസ്ഥ സ്വീകരിച്ചേ പറ്റു.