തറാവീഹിനിടയില്‍ തയമ്മും വേണോ?ഞാന്‍ റമളാന്‍ മുഴുവന്‍ തറാവീഹും വിത്റും നേര്ച്ചചയാക്കിയാണ് നിസ്കരിക്കാറുള്ളത്. ഒരിക്കല്‍ എന്റെു കൈ മുറിഞ്ഞു. തയമ്മും ചെയ്താണ് പിന്നീട് നിസ്കാരങ്ങള്‍ നിര്വകഹിച്ചിരുന്നത്. ഈ അവസ്ഥയില്‍ ഈരണ്ട് റക്അത്തുകള്‍ പിന്നിടുമ്പോള്‍ തയമ്മും ചെയ്യല്‍ നിര്ബ്ന്ധമാണോ?

തറാവീഹ് നിസ്കാരം സുന്നത്താണെങ്കിലും നേര്ച്ചകയാക്കിയാല്‍ ഫര്ളാ്യി. അതിനാല്‍ തയമ്മും ചെയ്താണ് നിസ്കരിക്കുന്നതെങ്കില്‍ ഓരോ രണ്ട് റക്അത്തുകള്ക്ക്ച ശേഷവും തയ്യമ്മും ആവര്ത്തി ക്കല്‍ നിര്ബണന്ധമാണ്. അതേസമയം വിത്ര്‍ നിസ്കാരം നേര്ച്ച്യാക്കുകയും അതില്‍ ഇത്ര തവണ സലാം വീട്ടുമെന്ന് നേര്ച്ചയാക്കിയിട്ടുമില്ലെങ്കില്‍ വിത്ര്‍ നിസ്കരിക്കാന്‍ ഒരു തയമ്മും മതിയാകും. എന്നാല്‍ നിശ്ചിത തവണ സലാം വീട്ടുമെന്ന് നേര്ച്ച്യാക്കിയാല്‍ വിത്റിനിടയില്‍ അത്രയും തവണ തയമ്മും ചെയ്യല്‍ നിര്ബീന്ധമാകുന്നതാണ് (ഹാശിയതുശ്ശര്വാോനി അലാ തുഹ്ഫതുല്‍ മുഹ്താജ്: 1/361)