സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് അൽപ്പവും നിർബന്ധമായത് മുഴുവനും സകാത്തിന്റെ അവകാശികളായ ഫഖീർ, മിസ് കിൻ എന്നീ വിഭാഗങ്ങൾക്ക് സ്വദഖ നൽകൽ നിർബന്ധമാണ്. ഇങ്ങനെ ഫഖീർ മിസ്കീനുകൾക്ക് ലഭിച്ചത് അവർക്ക് ഉടമയാകുന്നതും വിൽപ്പനയടക്കമുള്ള എല്ലാ ഇടപാടുകളും അവർക്ക് നടത്താവുന്നതുമാണ്. തോല്, മാംസം മറ്റുള്ളത് എല്ലാം ഇങ്ങനെ തന്നെ വിൽക്കുന്നതും, ദാനം ചെയ്യുന്നതുമെല്ലാം മുസ്ലിമിനായിരിക്കണം. അവർക്ക് ലഭിച്ചത് അവർ ഉള്ഹിയ്യത്ത് നിർവ്വഹിച്ചവന് തന്നെ വിൽക്കുകയോ, ദാനം നൽകുകയോ ചെയ്യാം (തുഹ്ഫ ശർ വാനി 9-364)
സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് ധനികർക്ക് ഹദ് യനൽകാവുന്നതാണ്. വേവിച്ചും, വേവിക്കാതെയും നൽകാം. പക്ഷേ അവർക്ക് ലഭിച്ചത് മാംസമോ, തോലോ എന്തായാലും അവർക്ക് ഉടമ യാകുകയില്ല. ആയതിനാൽ അതു വിൽക്കുവാനോ വാടകക്ക് നൽ കുവാനോ അവർക്ക് പറ്റില്ല. സ്വന്തം ഉപയോഗിക്കുകയോ ധനികരോ, ഫഖീറോ ആയ മറ്റു മുസ്ലീങ്ങൾക്ക് ഭക്ഷിപ്പിക്കുകയോ, ദാനം ചെയ്യുകയോ ആവാം (തുഹ്ഫ 9-363)
സകാത്തിനവകാശികളായ ഫഖീർ, മിസ്കീൻ വിഭാഗങ്ങളിൽപ്പെടാത്തവരാണ് ധനികർ എന്നതിന്റെ വിവക്ഷ
(ശർവാനി 9-363)
സുന്നത്തായ ഉളുഹിയ്യത്തറുക്കുന്നവനും, അത് പോലെ ഫഖീർ മിസ്കീൻ തുടങ്ങിയ സകാത്തിന്റെ അവകാശികൾക്കും അ വർക്കു ലഭിച്ച ഉള്ഹിയ്യത്തിന്റെ മാംസത്തിൽ നിന്നും പൂച്ച പോല മുഹറമായ ജീവികൾക്ക്ഭക്ഷിപ്പിക്കാവുന്നതാണ്. എന്നാൽ ധനികർക്ക് ഹദിയായി ലഭിക്കുന്നതിൽ നിന്നും ഇതൊന്നും അനുവ ദീയമല്ല. കാരണം അവർക്ക് അത് ഭക്ഷിക്കാൻ അനുവദിക്കൽ മാത്രമാണെന്നും അവൻ വിരുന്നു കാരനെ പോലെയാണെന്നും അറിയപ്പെട്ടകാര്യമാണ്. വിരുന്നകാരന് ലഭിക്കുന്ന ഭക്ഷണം ദാനം ചെയ്യാനോ പൂച്ചയെ പോലുള്ളതിന് ഭക്ഷിപ്പിക്കാനോ പറ്റില്ലെന്ന് കർമ്മശാസ്ത്ര പണ്ഡിതൻമാർ വ്യക്തമായി പരാമർശിച്ചതാണ്. (ഫതാവൽ കുബ്റാ)
സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് മാത്രമേ ധനികർക്ക് ഹദയായി നൽകാൻ പാടുള്ളൂ. നിർബന്ധമായ ഉള്ഹിയ്യത്തിൽ നിന്നും അൽപം പോലും നൽകാൻ പാടുള്ളതല്ല.ദാനധർമ്മങ്ങൾ അമുസ്ലിമിനു നൽകാമെങ്കിലും സുന്നത്തോ നിർബന്ധമോ ആയ ഉളുഹിയ്യത്ത് മുഴുവനും മുസ്ലിമിനു തന്നെ നൽകണം. അമുസ്ലിമിനു പറ്റില്ല. വേവിച്ചും, അല്ലാതെയും പറ്റില്ല. ഉള്ഹിയ്യത്തിൽ നിന്ന് ലഭിച്ച ഫഖീറിനോ, മിസ്കീനിനോ,
ധനികർക്കോ അതിൽ നിന്ന് അമുസ്ലിമിന് ഭക്ഷിപ്പിക്കാൻ പാടില്ല (തുഹ്ഫ 9-364)
കാരണം പ്രത്യുത ഉള്ഹിയ്യത്തിന്റെ പ്രത്യേക നിയമങ്ങളിൽ പെട്ടതാണ്. നേർച്ചയാക്കിയ രൂപത്തിൽ ഉള്ഹിയ്യത്ത് മാംസം മുമുസ്ലീംങ്ങളിൽ നിന്നുള്ള ധനികർക്കും കൊടുക്കാൻ പറ്റില്ലല്ലോ. മറ്റു ദാനധർമ്മങ്ങൾ അമുസ്ലിമിനു നൽകാമെന്നും അത് പ്രതിഫലാർഹമാണെന്നുമാണ് ഇസ്ലാമിക പാഠം, പെരുന്നാൾ ദിന ത്തിൽ അമുസ്ലിം സുഹൃത്തുക്കളെ സൽക്കരിക്കുന്നതിന് വിരോ മില്ല. ഉള്ഹിയ്യത്ത് മാംസം അതിന് ഉപയോഗിച്ചുകൂടെന്നുമാത്രം. ആവശ്യമെങ്കിൽ മാംസം ലഭ്യമാക്കാമല്ലോ