ഹിജ്റ രണ്ടാം വർഷത്തിലാണ് ഉള്ഹിയ്യത്ത് കർമ്മത്തിന് നിർദ്ദേശം വന്നത്. പരിശുദ്ധ ഖുർആൻ ഹദീസ്, ഗവേഷകരായ പണ്ഡിതരുടെ ഏകോപനം എന്നീ മൂന്ന് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണിത്

അല്ലാഹു പറയുന്നു. “നബിയെ നിങ്ങളുടെ രക്ഷിതാവിനു
വേണ്ടി നിങ്ങൾ നിസ്കരിക്കുയും ബലിയർപ്പിക്കുകയും ചെയ്യുക. പ്രസ്തുത സൂക്തത്തിൽ പരാമർശിക്കപ്പെട്ട നിസ്കാരം ബലിപെരുന്നാൾ നിസ്കാരവും, ബലികർമ്മം ഉള്ഹിയ്യത്തുമാണെന്ന് വിശദീകരണം നൽകപ്പെട്ടിരിക്കുന്നു. (ബൈളാവി)

നബി(സ) തങ്ങൾ പറയുന്നു. ബലിപെരുന്നാളിൽ അല്ലാ ഹുവിന്റെ തൃപ്തി ആഗ്രഹിച്ചു കൊണ്ടുള്ള ഉളുഹിയ്യത്തിനെക്കാൾ അവനു ഇഷ്ടപ്പെട്ട് ഒരു കർമ്മവുമില്ല. രോമം, കുളമ്പ്, കൊമ്പ് തുട ങ്ങിയവയൊന്നും നഷ്ടപ്പെടാതെ പൂർണ്ണ രൂപത്തിൽ അറക്കപ്പെടു ന്ന മൃഗം ഖിയാമത്ത് നാളിൽ വരുന്നതും, ഭൂമിയിൽ അതിന്റെ ര ക്തം വീഴുന്നതിന്റെ മുമ്പ് അല്ലാഹു ആകർമ്മം സ്വീകരിക്കുന്നതു മാണ്. ആയതിനാൽ നിങ്ങൾ ഉളഹിയ്യത്തറുത്ത് ശരീര ശുദ്ധിവരു ത്തുക. (തുർമുദി)

നബി (സ്വ) അരുളി നിങ്ങൾ ഉളുഹിയ്യത്ത് മൃഗത്തിനെ മെച്ചപ്പെടുത്തുക, കാരണം അതു സ്വിറാത്തുപാലത്തിൽ നിങ്ങളുടെ വാഹനമാണ്. (ഈആനത്ത് 2- 322, തുഹ്ഫ 9 – 343) സുന്നത്തായ ഉളുഹിയ്യത്ത് വ്യക്തിപരമായ ബാധ്യത, സാമൂഹിക ബാധ്യത (സുന്നത്തുഐൻ സുന്നത്തുകിഫായ) എന്നിങ്ങനെ രണ്ടുവിധമുണ്ട്. ഓരോരുത്തർക്കും ഉളുഹിയ്യത്ത് സുന്നത്താ യിരിക്കെ അത് സുന്നത്ത് കിഫായയാകും എന്നതിന്റെ വിവക്ഷ ഉളുഹിയ്യത്ത് സംബന്ധമായ നിർദ്ദേശം മാനിച്ചവരായി അവരെ പരി ഗണിക്കപ്പെടും എന്നുമാത്രമാണ്. ഉളുഹിയ്യത്ത് നിർവ്വഹിച്ച പ്രതിഫലം എല്ലാവർക്കും ലഭിക്കും എന്നല്ല. പ്രതിഫലം അത് നിർവ്വ ഹിച്ചവനു മാത്രമേ ലഭിക്കുകയുള്ളൂ(തുഹ്ഫത്തുൽ മുഹ്താജ് 9-345) തന്നെ ആശ്രയിച്ചു കഴിയുന്നവരില്ലെങ്കിൽ ഉള്ഹിയ്യത്ത് സുന്നത്ത് ഐനാണ്. മറ്റു സുന്നത്തായ കർമ്മങ്ങൾ പോലെ നേർച്ചയാക്കുന്നതിലൂടെയും ഇതിനെ ഞാൻ ഉളുഹിയ്യത്താക്കി തുടങ്ങിയ വാചകങ്ങളിലൂടെയും നിർബന്ധമാക്കിയാൽ മാത്രമേ ഉ ളുഹിയ്യത്ത് നിർബന്ധമാകു (തുഹ്ഫ 9-346)

അപ്പോൾ ഉള്ഹിയ്യത്ത് അറുക്കണം എന്ന കരുത്തോടെ ഒരു മൃഗത്തെ കൊള്ളൽ കൊണ്ട് മാത്രം അത് ഉളുഹിയ്യത്താവുകയില്ല. കാരണം ഒരു ഇബാദത്തെന്ന നിലയിൽ ഉടമാവകാശം നീക്കൽ അതുകൊണ്ടുണ്ടാവുന്നില്ല (മുഅനി/ ശർവാനി- 9/346)