- സൂര്യ പ്രകാശം പ്രവേശിക്കുന്ന ഭാഗത്തോ ലൈറ്റിന് പിന്നിലോ വെച്ച് നിസ്കരിക്കുന്നവന്റെ ഔറത്ത് പിൻ സ്വഫ്ഫിൽ നിൽക്കുന്നവൻ ദർശിക്കാനിട വന്നാൽ ആ നിസ്കാരം സാധുവാകുമോ?
ഉത്തരം:- കൂടിയിരിക്കുന്ന സദസ്സിൽ മിതമായ കാഴ്ചയുള്ളവന്റെ സാധാ രണ കാഴ്ച കൊണ്ട് ശരീരത്തിന്റെ തൊലിയുടെ വർണ്ണം മനസ്സിലാക്കാൻ പറ്റാത്ത വിധമുള്ള വസ്തുവായിരിക്കലാണ് ഔറത്ത് മറക്കുന്ന വസ്ത്രത്തിന്റെ നിബന്ധന. ഇത് വിശദീകരിച്ച് കൊണ്ട് അലിയ്യുശ്ശിബ്റാ മുല്ലസ്സി (റ) എഴുതുന്നു: “ഇപ്പറഞ്ഞതിന്റെ താൽപര്യം കൂടിയിരിക്കുന്ന സദസ്സിൽ ദർശിക്കാനാകാത്തതും നിസ്കരിക്കുന്നവനോട് വളരെ അടുത്ത് നിന്ന് ശ്രദ്ധിച്ച് നോക്കുന്ന പക്ഷം തൊലിയുടെ നിറം ദർശിക്കാവുന്നതുമായ വസ്ത്രം തകരാറില്ലെന്നാണ്.
തിയ്യ്, വെയിൽ തുടങ്ങിയ മാർഗേണ തൊലി യുടെ നിറം കാണപ്പെടാവുന്നതും അവയില്ലെങ്കിൽ കാണപ്പെടാത്തതും വിധമുള്ള വസ്ത്രവും തകരാറില്ലെന്ന വിഷയത്തിൽ മുകളിൽ പ്രസ്താ വിച്ചത് പോലെ തന്നെയാകേണ്ടതാണ്.” (ഹാശിയതുന്നിഹായ വാ:2, പേ:8)
ഇപ്പറഞ്ഞതിൽ നിന്ന് ചോദ്യത്തിൽ പറഞ്ഞ വ്യക്തി ഉപദ്യുക്ത നിബ ന്ധനയൊത്ത വസ്ത്രം ധരിച്ച് നിസ്കരിക്കുമ്പോഴാണ് സൂര്യ പ്രകാശമോ ലൈറ്റോ മുഖേന പിൻസ്വഫ്ഫിലുള്ളവർ ഔറത്ത് കാണാനിടയായെങ്കിൽ പോലും ആ നിസ്കാരം സാധുവാണ്.