നബി(സ്വ) നിസ്കാരത്തിനിടെ ആഇശ(റ)യുടെ കാല് സ്പര്‍ശിച്ചുവെന്ന ഹദീസ് തെളിവാക്കി ഭാര്യയെ തൊട്ടാല്‍ വുളൂഅ് മുറിയുകയില്ലെന്ന് ചിലര്‍ വാദിക്കുന്നു. ഇതിന്റെ വസ്തുത എന്താണ്? വിശദീകരിച്ചാലും.
പ്രസ്തുത ഹദീസ് തെളിവാക്കി ഭാര്യയെ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുകയില്ലെന്ന് പറയാന്‍ പറ്റില്ല. കാരണം ഈ സംഭവത്തിന് വ്യത്യസ്ത സാധ്യതകളുണ്ട്. സാധാരണയില്‍ ഉറങ്ങുന്ന അവസരത്തില്‍ വിശേഷിച്ചും സ്ത്രീകള്‍ ശരീരത്തില്‍ വസ്ത്രം ധരിച്ചുകൊണ്ട് ഉറങ്ങലാണ് രീതി. അതിനാല്‍ നബി(സ്വ) സ്പര്‍ശിച്ചത് ആഇശ ബീവി(റ)യുടെ വസ്ത്രത്തിനു മീതെയാവാനും സാധ്യതയുണ്ട്. വ്യത്യസ്ത സാധ്യതകളുള്ള വിഷയത്തിന്റെ ഒരു ഭാഗം മാത്രമെടുത്ത് തെളിവാക്കുന്നത് ശരിയല്ലല്ലോ. വ്യത്യസ്ത സാധ്യതകള്‍ ഇല്ലാത്ത കാര്യങ്ങളാണ് തെളിവായി ഉദ്ധരിക്കേണ്ടത് (അത്തംഹീദു ലിമാ ഫില്‍ മുവത്വ മിനല്‍ മആനി വല്‍ അസാതീദ്: 21/171).