ചോദ്യം: സുന്നത്തു നമസ്‌കാരത്തിൽ സുജൂദിന്റെ സ്ഥാനം സാക്ഷി നിൽക്കും എന്ന അടിസ്ഥാനത്തിൽ തറാവീഹ്‌ നമസ്‌കാരത്തിൽ രണ്ട്‌ റക്‌അത്ത്‌ കഴിയുമ്പോൾ സ്ഥലം മാറൽ സുന്നത്തുണ്ടോ?

ഉത്തരം: ഒന്നാം സ്വഫ്ഫിൽ നിൽക്കുന്ന ശ്രേഷ്ഠത നഷ്ടപ്പെട്ടു പോവുക, സ്വഫ്ഫുകൾ മുറിച്ചു കടക്കൽ പോലത്തെ വിഷമങ്ങൾ സംഭവിക്കുക ആദിയായ കാര്യങ്ങൾ വന്നു ചേരാതിരിക്കുമ്പോൾ എല്ലാ നമസ്‌കാരത്തിനും സ്ഥലം മാറൽ സുന്നത്താണ്‌. (തുഹ്ഫ:2-106) തറാവീഹ്‌ നമസ്‌കാരത്തിൽ എല്ലാ ഈ രണ്ട്‌ റക്‌അത്തുകളിലും സ്ഥലം മാറി നിൽക്കൽ ഇത്തരം വിഷമങ്ങൾ സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ.