പ്രശ്നം: രണ്ടിലധികം റക്അത്തുള്ള ളുഹാ, വിത്റ് പോലുള്ള സുന്നത്തു നമസ്കാരങ്ങൾ അവസാനം ഒരത്തഹിയാത്തോതി ചേർത്തി നമസ്കരിക്കാമല്ലോ. തറാവീഹ് നമസ്കത്തിൽ ഇതെന്തുകൊണ്ട് പറ്റുന്നില്ല. തറാവീഹിൽ എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണമെന്നാണല്ലോ. തറാവീഹും മറ്റുള്ളതും തമ്മിൽ വ്യത്യാസം വരാൻ കാരണം?

ഉത്തരം: തറാവീഹു നമസ്കാരം ഫർളുനമസ്കാരങ്ങളോട് സദൃശതയുള്ള ഒരു സുന്നത്തു നമസ്കാരമാണ്. അതിൽ ജമാഅത്ത് പ്രത്യേകം തേടപ്പെട്ട കാര്യമാണെന്നത് ശ്രദ്ധേയമാണ്. തറാവീഹിൽ ഈരണ്ടു റക്അത്തിനേക്കാൾ അധികമായി ചേർത്തു നമസ്കരിച്ചതായി നബി(സ)യെ തൊട്ട് ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. വിത്റ് നമസ്കാരത്തിന്റെ നില ഇതല്ല. വിത്റിൽ ചേർത്തു നമസ്കരിച്ചതായി നബി(സ) തങ്ങളെ തൊട്ട് വന്നിട്ടുണ്ട്. ഇതാണു നിയമം വ്യത്യാസപ്പെടാൻ കാരണം. തുഹ്ഫ:2-232.