പ്രശ്നം: തറാവീഹ് 4 റക്അത്തു കരുതികൂട്ടിയോ മറന്നോ ഒന്നിച്ചു നിസ്കരിച്ചാൽ അതിന്റെ വിധി എന്ത്?

ഉത്തരം: തറാവീഹ് രണ്ടു റക്അത്തു വീതമായി നമസ്കരിക്കൽ നിർബന്ധമാണ്. നാലു റക്അത്ത് ഒന്നിച്ച് ഒരൊറ്റ സലാമിലായി നിർവ്വഹിക്കാൻ പാടില്ല. ഹറാമാണ്. ഇത് അറിഞ്ഞുകൊണ്ട് ബോധപൂർവ്വം ഒരാൾ നമസ്കരിച്ചാൽ ആ നമസ്കാരം അസാധുവാണ്. അറിഞ്ഞു കൊണ്ടും ബോധപൂർവ്വവുമല്ലെങ്കിൽ ആ നമസ്കാരം കേവലം സുന്നത്ത് (നഫ്’ല് മുത്’ലഖ്) ആയി സംഭവിക്കും . നിഹായ:2-127.