പ്രശ്നം: തറാവീഹു നമസ്കരിക്കുമ്പോൾ തറാവീഹിന്റെ സുന്നത്ത് കരുതി രണ്ടു റക്അത്തു വീതം നമസ്കരിച്ചാൽ മതിയാകുമോ? അതല്ല, തറാവീഹിൽ നിന്നു രണ്ടു റക്അത്ത് എന്നുതന്നെ കരുതേണ്ടതുണ്ടോ?

 

ഉത്തരം: തറാവീഹു നമസ്കരിക്കുന്നതായി കരുതിയാൽ മതി. തറാവീഹിൽ നിന്നുള്ള രണ്ടു റക്അത്ത് എന്നിങ്ങനെത്തന്നെ കരുതൽ നിർബന്ധമില്ല. തുഹ്ഫ :2-241.