പ്രശ്നം: തൊണ്ടയുടെ മേൽഭാഗത്തു നിന്നു ഉമിനീർ ഇറക്കുമ്പോൾ ഇറ ങ്ങിപ്പോകുന്ന കഫംകൊണ്ടു നോമ്പ് മുറിയുമോ? മുറിയുമെങ്കിൽ ഉമിനീർ ഇറക്കുമ്പോളെല്ലാം ഇങ്ങനെ കഫം ഇറങ്ങിപ്പോവൽ പതിവുള്ള ആൾ എന്തു ചെയ്യണം?
ഉത്തരം: വായിൽ നിന്നു ബാഹ്യഭാഗത്തിന്റെ പരിധിയിൽ വരുന്നതിനു മുമ്പു അന്തർ ഭാഗത്തുള്ള കഫം കീഴ്പ്പോട്ടിറങ്ങുകയാണെങ്കിൽ അതു ഉമിനീരിറക്കുമ്പോളായാലും അല്ലെങ്കിലും നോമ്പു മുറിയുകയില്ല. ബാഹ്യ പരിധിയിൽ വന്ന കഫമാണെങ്കിൽ അതു തുപ്പിക്കളയാൻ സാധിക്കാതെ ഉമിനീരിനൊപ്പം കീഴ്പ്പോട്ടിറങ്ങികൊണ്ടിരിക്കുകയാണെങ്കിലും നോമ്പ് മുറിയുകയില്ല. മറിച്ചു, തുപ്പിക്കളയാൻ സാധിക്കുമെങ്കിൽ അതു തുപ്പേണ്ടതാണ്. ഇല്ലെങ്കിൽ നോമ്പു മുറിയും. അറബി അക്ഷരങ്ങളിലെ തൊണ്ടയിൽ നിന്നു പുറപ്പെടുന്ന “ഹേഇ’ന്റെ ശബ്ദം ഉത്ഭവിക്കുന്നിടമാണു വായയുടെ ബാഹ്യ പരിധി തുഹ്ഫ : 3-399,400.