ജലദോഷം, തലവേദന പോലുള്ള അസുഖങ്ങൾക്ക് വിക്സ്, ടൈഗർബാം പോലോത്തതു വാസനിച്ചു കയറ്റുന്നത് കൊണ്ട് നോമ്പ് മുറിയുമോ? അവകൾ ചൂടുവെള്ളത്തിലിട്ട് ആവി കൊള്ളൽ കൊണ്ട് നോമ്പു മുറിയുമോ?

വിക്സ് പോലുള്ളതിന്റെ വാസന മാത്രം കയറ്റുന്നതുകൊണ്ടോ അതിന്റെ ആവി കൊള്ളൽ കൊണ്ടോ നോമ്പു മുറിയുകയില്ല. ആവിയും വാസനയും സാധാരണ തടിയുള്ള വസ്തുവായി എണ്ണപ്പെടുന്നതല്ലല്ലോ. തുഹ്ഫ 3-401