ചോദ്യം: തടിയുള്ള വല്ലതും ഏതെങ്കിലും ദ്വാരത്തിലൂടെ ഉള്ളിൽ പ്രവേശിക്കൽ കൊണ്ട് നോമ്പു മുറിയുമല്ലോ. അപ്പോൾ നാം ശ്വസിക്കുന്ന വായുവിനു തടിയില്ലേ? ഉണ്ടെങ്കിൽ ഈ തടികൊണ്ടുള്ള വിവക്ഷയെന്ത്? ഇനി വായുവിന് തടിയില്ലെങ്കിൽ ദ്രാവകാവസ്ഥയിലുള്ള വായു ഉള്ളിലേക്കു ചേരുന്നതിനു കുഴപ്പമുണ്ടോ?
ഉത്തരം: *_തടിയുള്ള വസ്തു ഏതെങ്കിലും ദ്വാരത്തിലൂടെ ഉള്ളിൽ പ്രവേശിച്ചാൽ നോമ്പു മുറിയുകയില്ല. തുറക്കപ്പെട്ട ദ്വാരത്തിൽ കൂടി അകത്തു പ്രവേശിക്കണം. തുഹ്ഫ: 3-403. നാം ശ്വസിക്കുന്ന വായുവിനു നോമ്പു മുറിക്കുന്ന തടിയില്ല. കാരണം നോമ്പു മുറിക്കുന്ന തടികൊണ്ടു വിവക്ഷ ഉർഫിൽ (സർവ്വസാധാരണമായി) തടിയുള്ളതായി കണക്കാക്കി വരുന്നതത്രെ. ശർവാനി: 3-401. ദ്രാവകാവസ്ഥയിലുള്ള വായുവും ആ വിധത്തിൽ തടിയുള്ളതല്ലല്ലോ._*